ദൈവം തന്‍െറ ശത്രുക്കളെ ശിക്ഷിക്കും
34
രാഷ്ട്രങ്ങളേ, അടുത്തു വന്ന് ശ്രദ്ധിക്കുക! നിങ്ങളെല്ലാം വളരെ അടുത്തു ശ്രദ്ധി ക്കണം. ഭൂമിയും അതിന്മേലുള്ള സകലമനുഷ്യ രും ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. സകല രാഷ്ട്രങ്ങളോടും അവരുടെ സൈന്യ ങ്ങളോടും യഹോവ കോപിച്ചിരിക്കുന്നു. അവ രെയെല്ലാം യഹോവ നശിപ്പിക്കും. അവരെല്ലാം വധിക്കപ്പെടാന്‍ അവന്‍ ഇടയാക്കും. അവരുടെ മൃതദേഹങ്ങള്‍ പുറത്തെറിയപ്പെടും. അവയില്‍ നിന്ന് ദുര്‍ഗന്ധംവമിക്കും. പര്‍വതങ്ങളില്‍ രക്ത മൊഴുകും. ആകാശം ഒരു ചുരുള്‍പോലെ ചുരു ട്ടിയടയ്ക്കപ്പെടും. നക്ഷത്രങ്ങള്‍ കരിഞ്ഞ് മുന്തി രിവള്ളിയുടെയോ അത്തിമരത്തിന്‍െറയോ ഇല കള്‍പോലെ താഴോട്ടുവീഴും. ആകാശത്തെ നക്ഷത്രങ്ങളൊന്നാകെ ഉരുകിപ്പോകും. യഹോ വ പറയുന്നു, “എന്‍െറ വാള്‍ ആകാശത്ത് രക്തം കൊണ്ടു മൂടുന്പോള്‍ ഇതൊക്കെ സംഭ വിക്കും.”
ഇതാ! യഹോവയുടെ വാള്‍ എദോമിലൂടെ സംഹരിച്ചു കടന്നുപോകും. യഹോവ അവരെ അപരാധികളായി വിധിച്ചിരിക്കുന്നു. മരണമാ ണവരുടെ ശിക്ഷ. യഹോവയുടെ വാള്‍ കു ഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തം കൊണ്ടുപൊതിയപ്പെട്ടിരിക്കുന്നു. ആണാടി ന്‍െറ വൃക്കയിലെ കൊഴുപ്പ് അതില്‍ പുരട്ടിയി രിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബൊസ്രയിലും എദോമിലും കൊല്ലുന്നതിനുള്ള ഒരു സമയം യഹോവ നിശ്ചയിച്ചിരിക്കുന്നു. അതിനാല്‍ ആണാടുകളും കാലിക്കുട്ടികളും ആരോഗ്യമുള്ള കാളകളും കൊല്ലപ്പെടും. ദേശമാകെ അവയുടെ രക്തം കൊണ്ടു നിറയ്ക്കപ്പെടും. മണ്ണ് അവ യുടെ കൊഴുപ്പുകൊണ്ട് മൂടപ്പെടും.
അക്കാര്യങ്ങളൊക്കെ സംഭവിക്കും, എന്തെ ന്നാല്‍ ശിക്ഷയ്ക്കുള്ള ഒരു സമയം യഹോവ തെരഞ്ഞെടുത്തിരിക്കുന്നു. സീയോനിനോടു മനുഷ്യര്‍ ചെയ്ത തെറ്റായകാര്യങ്ങള്‍ക്ക്പകരം ചെയ്യേണ്ടതിന്‍െറ ഒരു വര്‍ഷം യഹോവ തെര ഞ്ഞെടുത്തിരിക്കുന്നു. എദോമിന്‍െറ നദികള്‍ തിളയ്ക്കുന്ന കീലുപോലെയായിരിക്കും. എദോ മിന്‍െറ നിലം എരിയുന്ന ഗന്ധകംപോലെ യും. 10 അഗ്നി രാത്രിയും പകലും എരിയും. ആ അഗ്നിയെ ആരും തടയുകയില്ല. എദോമില്‍ നിന്നും എന്നെന്നേക്കും പുക ഉയരും. ദേശം എന്നെന്നേക്കുമായി നശിപ്പിക്കപ്പെടും. ആരും ഇനി അതിലേ സഞ്ചരിക്കുകയില്ല. 11 പക്ഷിക ളും ചെറിയമൃഗങ്ങളും ആ ദേശം കൈയടക്കും. മൂങ്ങകളും കടല്‍ക്കാക്കകളും അവിടെ വസി ക്കും. ആ ദേശം “ശൂന്യമായ മരുഭൂമി”എന്നു വിളിക്കപ്പെടും. 12 സ്വതന്ത്രന്മാരും നേതാക്കളും ഇല്ലാതാകും. അവര്‍ക്കു ഭരിക്കാന്‍ അവിടെ ഒന്നും അവശേഷിക്കുകയില്ല.
13 മുള്‍പ്പടര്‍പ്പുകളും കാട്ടുപൊന്തകളും അവി ടത്തെ മനോഹര ഭവനങ്ങളിലെല്ലാം നിറയും. ആ വീടുകളില്‍ കാട്ടുനായ്ക്കളും മൂങ്ങകളും വസിക്കും. കാട്ടുമൃഗങ്ങള്‍ അവിടെ കൂടുകൂട്ടും. അവിടെ വളരുന്ന പുല്ലുകള്‍ക്കിടയില്‍ വലിയ പക്ഷികള്‍ ജീവിക്കും. 14 കാട്ടുപൂച്ചകളും കഴുത പ്പുലികളും അവിടെ ഒരുമിച്ചു വളരും. കാട്ടാടു കള്‍ ഇണകളെ വിളിക്കും. നിശാജീവികള്‍ വിശ്രമസ്ഥലം തേടിയെത്തുന്നത് അവിടെയാ യിരിക്കും. 15 പാന്പുകള്‍ അവിടെ മാളങ്ങളുണ്ടാ ക്കും. അവ അവിടെ മുട്ടയിടും. മുട്ടകള്‍ വിരി ഞ്ഞ് പാന്പിന്‍കുഞ്ഞുങ്ങള്‍ ആ ഇരുണ്ട സ്ഥല ങ്ങളില്‍ നിന്ന് ഇഴഞ്ഞുവരും. ശവംതീനിപ്പക്ഷി കള്‍, പെണ്ണുങ്ങള്‍ കൂട്ടുകാരെ കാണാന്‍ ചെല്ലു ന്നതുപോലെ അവിടെ ഒത്തുകൂടും.
16 യഹോവയുടെ ചുരുള്‍ നോക്കുക. അതിലെ ഴുതിയിരിക്കുന്നതു വായിക്കുക. ഒന്നുപോലും ഇല്ലാതിരിക്കുകയില്ല. ആ മൃഗങ്ങള്‍ ഒത്തുചേരു മെന്ന് ചുരുളില്‍ എഴുതിയിട്ടുണ്ട്. താന്‍ അവയെ ഒരുമിച്ചു ചേര്‍ക്കുമെന്ന് ദൈവം അരുളി. അതി നാല്‍ ദൈവത്തിന്‍െറ ആത്മാവ് അവയെ ഒരുമി പ്പിക്കും. 17 അവയോടെന്തു ചെയ്യണമെന്നു ദൈവം നിശ്ചയിച്ചു. പിന്നെ ദൈവം അവ യ്ക്കായൊരിടം കണ്ടെത്തി. ഒരു വര വരച്ച് അവയ്ക്കായുള്ള സ്ഥലം അവന്‍ കാട്ടിക്കൊടു ത്തു. അതിനാല്‍ ആ സ്ഥലം ആ മൃഗങ്ങള്‍ക്ക് എന്നെന്നേക്കുമായി സ്വന്തമാകും. എന്നേക്കും അവയവിടെ വസിക്കും.