അശ്ശൂരുകാര്‍ യെഹൂദയെ ആക്രമിക്കുന്നു
36
ഹിസ്കീയാവിന്‍െറ പതിനാലാം ഭരണ വര്‍ഷത്തില്‍, അശ്ശൂരിലെ രാജാവായ സന്‍ഹേരീബ് യെഹൂദയുടെ ശക്തി ദുര്‍ഗ്ഗങ്ങ ളെല്ലാം ആക്രമിക്കാന്‍ പുറപ്പെട്ടു. സന്‍ഹേരീബ് ആ നഗരങ്ങളെ തോല്പിച്ചു. സന്‍ഹേരീബ് വലിയൊരു സൈന്യത്തോടൊപ്പം തന്‍െറ സേനാനായകനെ യെരൂശലേമില്‍ ഹിസ്കീ യാരാജാവിന്‍െറയടുത്തേക്കയച്ചു. സേനാപതി യും സൈന്യവും ലാഖീശില്‍നിന്നും യെരൂശ ലേമിലേക്കു പോയി. അവര്‍ അലക്കുകാരന്‍െറ വയലിലേക്കുള്ള മാര്‍ഗ്ഗത്തിലുള്ള ഉന്നതതടാക ത്തിന്നരികിലെ വെള്ളപ്പാത്തിക്കരികില്‍ നിന്നു.
യെരൂശലേമില്‍നിന്നും മൂന്നുപേര്‍ സേനാപ തിയുമായി സംസാരിക്കാന്‍ പോയി. ഹില്‍ക്കീ യാവിന്‍െറ പുത്രനായ എല്യാക്കീം, ആസാഫി ന്‍െറ പുത്രനായ യോവാഹ്, ശെബ്നാ എന്നി വരായിരുന്നു അവര്‍. കൊട്ടാരം വിചാരിപ്പുകാ രനായിരുന്നു എല്യാക്കീം. യോവാഹ് രേഖകള്‍ സൂക്ഷിക്കുന്നവനും ശെബ്നാ കൊട്ടാരം കാര്യ ക്കാരനുമായിരുന്നു.
സേനാപതി അവരോടു പറഞ്ഞു, “അശ്ശൂ രിന്‍െറ മഹാരാജാവ് ഇങ്ങനെ പറയുന്നുവെന്ന് ഹിസ്കീയാവിനോടു പറയുക:
നിന്നെ എന്തു സഹായിക്കുമെന്നതി ലാണു നീ ആശ്രയിക്കുന്നത്? നീ ശക്തി യിലും യുദ്ധതന്ത്രങ്ങളിലും ആശ്രയിക്കുന്നു വെങ്കില്‍ അത് നിഷ്പ്രയോജനമാകുന്നു. അവ പാഴ്വാക്കുകളല്ലാതെ ഒന്നുമല്ല. എനി ക്കെതിരെ കലാപം കൂട്ടാന്‍ ആരിലാണ് നീ ഇത്രയധികം ആശ്രയിക്കുന്നതെന്നാണ് എനിക്കു ചോദിക്കുവാനുള്ളത്? ഈജി പ്തു സഹായിക്കുമെന്നാണോ നീ കരുതു ന്നത്? ഈജിപ്ത് ഒരു പൊട്ടിയ വടിപോ ലെയാകുന്നു. അതിന്മേല്‍ നീ ഊന്നി നിന്നാല്‍ അതു നിന്നെ പരിക്കേല്പിക്കുക യും അങ്ങനെ നിന്‍െറ കൈയില്‍ ഒരു ദ്വാരം വീഴുകയും ചെയ്യും. അയാള്‍ സഹാ യിക്കുമെന്നു കരുതി ഈജിപ്തിലെരാജാ വായ ഫറവോനെ ആര്‍ക്കും ആശ്രയിക്കാ നാവില്ല.
എന്നാല്‍, “ഞങ്ങളുടെ ദൈവമാകുന്ന യഹോവ ഞങ്ങളെ രക്ഷിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു”എന്ന് നീ പറഞ്ഞേക്കാം. പക്ഷേ മനുഷ്യര്‍ യഹോവയെ ആരാധി ച്ചിരുന്ന യാഗപീഠങ്ങളും ഉന്നതസ്ഥാനങ്ങ ളും ഹിസ്കീയാവ് തകര്‍ത്തുവെന്ന് എനി ക്കറിയാം. യെഹൂദയിലെയും യെരൂശലേമി ലെയും ജനത്തോടു ഹിസ്കീയാവ് ഇങ്ങ നെ പറയുകയും ചെയ്തു. “നിങ്ങള്‍ യെരു ശലേമിലുള്ള ഈ ഒരൊറ്റ യാഗപീഠ ത്തിലേ ആരാധന നടത്താവൂ.”
ഇനിയും നിനക്ക് എന്‍െറ യജമാന നോടു യുദ്ധം ചെയ്യാനാണാഗ്രഹമെങ്കില്‍, അശ്ശൂര്‍രാജാവ് ഈ കരാറുണ്ടാക്കും. യുദ്ധ ത്തിനയയ്ക്കാന്‍ രണ്ടായിരം കുതിരപ്പടയാ ളികളെ ഒരുക്കാമെങ്കില്‍ അത്രയും കുതിര കളെ ഞാന്‍ നിനക്കു തരാം എന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പക്ഷേ അപ്പോഴും നിനക്ക് എന്‍െറ യജമാനന്‍െറ ഏറ്റവും താഴ്ന്ന ഒരു ഭടനെപ്പോലും തോല്പിക്കാന്‍ കഴിയില്ല! പിന്നെ നീയെന്തിനാണ് ഈജി പ്തിന്‍െറ രഥങ്ങളെയും കുതിരപ്പടയാളി കളെയും ആശ്രയിക്കുന്നത്!
10 ഇനി, യഹോവയുടെ സഹായമില്ലാ തെയാണ് ഞാന്‍ ഈ രാജ്യത്തെ നശിപ്പി ക്കാന്‍ വന്നിരിക്കുന്നതെന്നു നീ കരുതുന്നു വോ? ഇല്ല! “ഈ രാജ്യത്തിനെതിരേ ചെന്ന് അതിനെ തകര്‍ക്കുക”എന്ന് യഹോവ എന്നോടു പറഞ്ഞു,.
11 അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും സേനാപതിയോടു പറഞ്ഞു, “ദയ വായി ഞങ്ങളോട് അരാമ്യഭാഷയില്‍ സംസാ രിച്ചാലും. ഞങ്ങള്‍ക്ക് ആ ഭാഷ മനസ്സിലാകും. യെഹൂദയിലെ ഭാഷയില്‍ ഞങ്ങളോടു സംസാ രിക്കരുത്. നീ ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ നഗരമതിലിലിരിക്കുന്ന ഞങ്ങളുടെയാളുകള്‍ അതു മനസ്സിലാക്കും.”
12 പക്ഷേ, സേനാപതി പറഞ്ഞു, “നിങ്ങ ളോടും നിങ്ങളുടെ യജമാനനോടും മാത്രം സംസാരിക്കാനല്ല എന്‍െറ യജമാനന്‍ എന്നെ അയച്ചത്. മതിലിലിരിക്കുന്നവരോടുകൂടി സം സാരിക്കാനാണ് അവന്‍ എന്നെ അയച്ചത്! അവ ര്‍ക്ക് വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഉണ്ടാ യിരിക്കുകയില്ല; അവര്‍ സ്വന്തം മലവും മൂത്ര വും നിങ്ങളെപ്പോലെതന്നെ ഭക്ഷിക്കും.”
13 അനന്തരം സേനാപതി യെഹൂദഭാഷയില്‍ ഉറക്കെ ആക്രോശിച്ചു, 14 “അശ്ശൂരിലെ മഹാരാ ജാവിന്‍െറ ഈ സന്ദേശം കേള്‍ക്കുക:
ഹിസ്കീയാവ് നിങ്ങളെ വിഡ്ഢികളാ ക്കാന്‍ ഇട നല്‍കരുത്! എന്‍െറ ശക്തിയില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ അവനാവുക യില്ല! 15 ‘യഹോവയില്‍ ആശ്രയിക്കുക! അവന്‍ നമ്മെ രക്ഷിക്കും. അശ്ശൂര്‍രാജാവ് ഈ നഗരത്തെ തോല്പിക്കാന്‍ യഹോവ അനുവദിക്കില്ല.’ എന്ന് അവന്‍ പറയുന്നതു വിശ്വസിക്കരുത്. 16 ഹിസ്കീയാവിന്‍െറ ആ വാക്കുകള്‍ ശ്രവിക്കരുത്. അശ്ശൂരിന്‍െറ രാജാവിനെ ശ്രവിക്കുക. അശ്ശൂരിന്‍െറ രാജാവു പറയുന്നു, “നമുക്കൊരു കരാറു ണ്ടാക്കാം. നിങ്ങള്‍ നഗരംവിട്ട് എന്‍െറയടു ത്തേക്കു വരണം. അപ്പോള്‍ എല്ലാവര്‍ക്കും സ്വതന്ത്രരായി വീട്ടിലേക്കു പോകാം. എല്ലാവര്‍ക്കും സ്വന്തം മുന്തിരിവള്ളിയില്‍ നിന്നും പഴം തിന്നാന്‍ സ്വാതന്ത്ര്യമുണ്ടാ യിരിക്കും. സ്വന്തം അത്തിമരങ്ങളില്‍ നിന്നും അത്തിപ്പഴം തിന്നാനും എല്ലാവ ര്‍ക്കും സ്വാതന്ത്ര്യമുണ്ടാകും. എല്ലാവര്‍ക്കും സ്വന്തം കിണറ്റില്‍നിന്നും വെള്ളം കുടി യ്ക്കാം. 17 ഞാന്‍ വന്ന് നിങ്ങളെയോരോരു ത്തരെയും നിങ്ങളുടെ സ്വന്തം പോലെ യൊരു രാജ്യത്തേക്കു കൊണ്ടുപോകുംവരെ നിങ്ങള്‍ക്കിതു ചെയ്യാം. ആ പുതിയ രാജ്യ ത്ത് നിങ്ങള്‍ക്ക് ധാരാളം നല്ല ധാന്യവും പുതിയ വീഞ്ഞും അപ്പവും മുന്തിരിത്തോ പ്പുകളും ഉണ്ടായിരിക്കും.”
18 ഹിസ്കീയാവ് നിങ്ങള്‍ക്കു ദുരിതങ്ങ ളുണ്ടാക്കാന്‍ ഇടകൊടുക്കരുത്. അവന്‍ പറ യുന്നു, “യഹോവ നമ്മെ രക്ഷിക്കും.”പക്ഷേ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, മറ്റേതെങ്കിലും ഒരു രാജ്യത്തെ അവരുടെ ദൈവം അശ്ശൂരിന്‍െറ രാജാവില്‍നിന്നും രക്ഷിച്ചിട്ടുണ്ടോ? ഇല്ല! 19 ഹമാത്തിന്‍െറയും അര്‍പ്പാദിന്‍െറയും ദേവന്മാരെവിടെ? അവര്‍ തോല്പിക്കപ്പെട്ടു! സെഫര്‍വയീമി ന്‍െറ ദേവന്മാരെവിടെ? അവര്‍ തോല്പിക്ക പ്പെട്ടു. അവന്‍ ശമര്യയെ എന്‍െറ ശക്തി യില്‍നിന്നും രക്ഷിച്ചോ? ഇല്ല! 20 അന്യദേശ ങ്ങളിലെ ഏതെങ്കിലും ദൈവം തങ്ങളുടെ രാജ്യത്തെ എന്നില്‍നിന്നും രക്ഷിച്ചിട്ടു ണ്ടോ? ഇല്ല! യഹോവയ്ക്കു യെരൂശലേമി നെ എന്നില്‍നിന്നും രക്ഷിക്കാന്‍ കഴിയു മോ? ഇല്ല!”
21 എന്നാല്‍ യെരൂശലേമിലെ ജനം വളരെ ശാന്തരായിരുന്നു. ഹിസ്കീയാരാജാവ് അവ ര്‍ക്ക് ഒരു കല്പന നല്‍കിയിരുന്നതിനാല്‍ സേനാ പതിയോട് അവര്‍ ഒരൊറ്റവാക്കും ഉരിയാടി യില്ല. ഹിസ്കീയാവു പറഞ്ഞു, “അവനോട് ഒന്നും പറയരുത്.”
22 അനന്തരം കൊട്ടാരം വിചാരിപ്പുകാരനും ഹില്‍ക്കീയാവിന്‍െറ പുത്രനുമായ എല്യാക്കീമും രാജകീയ കാര്യദര്‍ശിയായ ശെബ്നയും രേഖ കള്‍ സൂക്ഷിക്കുന്നവനും ആസാഫിന്‍െറ പുത്ര നുമായ യോവാഹും ഹിസ്കീയാവിന്‍െറ അടു ത്തേക്കു പോയി. വ്യസനം കാണിക്കാന്‍ അവ രുടെ വസ്ത്രങ്ങള്‍ കീറിയിരുന്നു. അശ്ശൂരിന്‍െറ സേനാപതി പറഞ്ഞ കാര്യങ്ങളെല്ലാം അവര്‍ ഹിസ്കീയാവിനോടു പറഞ്ഞു.