4
ആ സമയം ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ പിടികൂടും. സ്ത്രീകള്‍ പറയും, “ഞങ്ങള്‍ ഭക്ഷിക്കാന്‍ അപ്പം സ്വയം ഉണ്ടാക്കാം. ധരിക്കാ നുള്ള വസ്ത്രങ്ങള്‍ സ്വയമുണ്ടാക്കാം. നീ ഞങ്ങ ളെ വിവാഹം കഴിച്ചാല്‍ മാത്രമേ ഞങ്ങള്‍ ഇതെ ല്ലാം സ്വയം ഉണ്ടാക്കൂ. ഞങ്ങള്‍ക്കു നിന്‍െറ നാമം ഉണ്ടായിരിക്കട്ടെ. ദയവായി, ഞങ്ങളുടെ അപമാനം ഇല്ലാതാക്കിയാലും.”
ആ സമയം യഹോവയുടെ ചെടി (യെഹൂ ദാ) വളരെ മനോഹരവും മഹത്വമാര്‍ന്നതു മാകും. നിലത്തു വളരുന്നവയെച്ചൊല്ലി, യിസ്രാ യേലിലിപ്പോഴും വസിക്കുന്നവര്‍ വളരെ അഹ ങ്കരിക്കും. സീയോനിലും യെരൂശലേമിലും അപ്പോഴും വസിക്കുന്ന ജനങ്ങളെല്ലാം ആ സമ യം വിശുദ്ധ ജനതയായി വിളിക്കപ്പെടും. ഒരു പ്രത്യേക പട്ടികയില്‍ പേരുള്ള എല്ലാവര്‍ക്കും; തുടര്‍ന്നു ജീവിക്കാന്‍ അനുവാദം ലഭിച്ചവരുടെ പട്ടികയിലുള്ള എല്ലാവര്‍ക്കും; ഇതു സംഭവി ക്കും.
സീയോന്‍കാരികളുടെ രക്തം യഹോവ കഴു കിക്കളയും. യെരൂശലേമില്‍നിന്നും മുഴുവന്‍ രക്തവും യഹോവ കഴുകിക്കളയും. ന്യായത്തി ന്‍െറ ആത്മാവിനെ ഉപയോഗിച്ച് ദൈവം നീതിയോടെ വിധിക്കും. എരിയുന്ന അഗ്നി യുടെ ആത്മാവുപയോഗിച്ച് അവന്‍ എല്ലാം പരിശുദ്ധമാക്കും.
ആ സമയം, താന്‍ തന്‍െറ ജനത്തോടൊപ്പമാ ണെന്ന് ദൈവം തെളിയിക്കും. പകല്‍ ദൈവം ഒരു പുകമേഘം സൃഷ്ടിക്കും. രാത്രിയില്‍ ദൈവം ജ്വലിക്കുന്ന അഗ്നിയെ സൃഷ്ടിക്കും. ഈ തെളി വുകള്‍ എല്ലാ കെട്ടിടങ്ങള്‍ക്കും സീയോന്‍പര്‍ വതത്തിലെ ജനതയുടെ എല്ലാ സമ്മേളനങ്ങളു ടെയും മുകളിലുള്ള ആകാശത്തു പ്രത്യക്ഷപ്പെ ടും. എല്ലാ വ്യക്തിക്കും സംരക്ഷണമായി ഒരാവ രണമുണ്ടായിരിക്കും. ആ ആവരണം ഒരഭയ സ്ഥാനമായിരിക്കും. ആ ആവരണം ജനത്തെ സൂര്യന്‍െറ താപത്തില്‍നിന്നും സംരക്ഷിക്കും. എല്ലാത്തരം പ്രളയങ്ങളില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷിക്കുന്ന ഒരഭയസ്ഥാനമായിരി ക്കും ആ ആവരണം.