വ്യാജദൈവങ്ങള്‍ പ്രയോജനമില്ലാത്തവര്
46
ബേലും നെബോയും എന്‍െറ മുന്പില്‍ നമസ്കരിക്കും. ആ വ്യാജദൈവങ്ങള്‍ വെറും പ്രതിമകള്‍. മനുഷ്യര്‍ ആ പ്രതിമകളെ മൃഗങ്ങളുടെ പുറത്തു കയറ്റിക്കൊണ്ടു പോകു ന്നു-ചുമക്കേണ്ട വലിയ ഭാരങ്ങള്‍ മാത്രമാണവ. വ്യാജദൈവങ്ങള്‍ മനുഷ്യരെ ക്ഷീണിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ആ വ്യാജദൈവങ്ങളെ ല്ലാം നമസ്കരിക്കും-അവയെല്ലാം നിലംപതി ക്കും. ആ വ്യാജദൈവങ്ങള്‍ക്ക് രക്ഷപെടാനാ വില്ല-അവയെല്ലാം തടവുകാരെപ്പോലെ കൊ ണ്ടുപോകപ്പെടും.
“യാക്കോബിന്‍െറ കുടുംബമേ, എന്നെ ശ്രവി ക്കുക! ഇപ്പോഴും ജീവിച്ചിരിക്കുന്ന യിസ്രായേ ലുകാരേ, ശ്രദ്ധിക്കുക! ഞാന്‍ നിങ്ങളെ ചുമക്കു കയായിരുന്നു. അമ്മമാരുടെ വയറ്റിലായിരുന്ന പ്പോള്‍മുതല്‍ ഞാന്‍ നിങ്ങളെ ചുമന്നിരുന്നു. നിങ്ങള്‍ ജനിച്ചപ്പോള്‍ നിങ്ങളെ ഞാന്‍ ചുമ ന്നു. വയസ്സാകുന്പോഴും നിങ്ങളെ ഞാന്‍ ചുമ ക്കും. നിങ്ങളുടെ തലമുടി നരയ്ക്കും. എന്നിരു ന്നാലും നിങ്ങളെ ഞാന്‍ ചുമക്കും. എന്തുകൊ ണ്ടെന്നാല്‍, നിങ്ങളെ ഞാന്‍ സൃഷ്ടിച്ചു. നിങ്ങ ളെ ഞാന്‍ തുടര്‍ന്നും ചുമക്കുകയും രക്ഷിക്കു കയും ചെയ്യും.
“എന്നെ മറ്റാരെങ്കിലുമായി താരതമ്യം ചെയ്യാനാകുമോ? ഇല്ല! എനിക്കു സമാനനായി ആരുമില്ല. എന്നെപ്പറ്റിയുള്ളതെല്ലാം മനസ്സിലാ ക്കാന്‍ നിനക്കാവില്ല. എന്നെപ്പോലെ മറ്റൊന്നു മില്ല. ചിലര്‍ക്കു സ്വര്‍ണ്ണവും വെള്ളിയും സമൃദ്ധ മായുണ്ട്. അവരുടെ പണസഞ്ചിയില്‍നിന്നും സ്വര്‍ണ്ണം വീഴുന്നു. അവര്‍ തങ്ങളുടെ വെള്ളി തുലാസില്‍ തൂക്കുന്നു. തടിയില്‍ വ്യാജദൈവ ത്തെ കൊത്തിയുണ്ടാക്കാനവര്‍ കലാകാരനു പണം കൊടുക്കുന്നു. പിന്നെ, അവര്‍ നമസ്കരി ക്കുകയും ആ വ്യാജദൈവങ്ങളെ ആരാധിക്കുക യും ചെയ്യും. അവര്‍ തങ്ങളുടെ വ്യാജദൈവ ങ്ങളെ ചുമലിലേറ്റി നടക്കുന്നു. ആ വ്യാജദൈ വം നിഷ്ഫലമാകുന്നു- മനുഷ്യര്‍ക്ക് അവയെ ചുമക്കേണ്ടി വരുന്നു! പ്രതിമയെ മനുഷ്യര്‍ നില ത്തുറപ്പിക്കുന്നു; അവയ്ക്കു ചലിക്കാന്‍ കഴിയു ന്നില്ല. ആ വ്യാജദൈവം ഒരിക്കലും അതിന്‍െറ സ്ഥാനത്തുനിന്നും മാറുന്നില്ല. മനുഷ്യര്‍ അതി ന്‍െറ നേര്‍ക്ക് ആക്രോശിക്കും; പക്ഷേ അത് മറുപടി പറയുന്നില്ല. ആ വ്യാജദൈവം ഒരു പ്രതിമമാത്രം. മനുഷ്യരെ അവരുടെ ദുരിതങ്ങ ളില്‍നിന്നും രക്ഷിക്കാന്‍ അതിനാവില്ല.
“നിങ്ങള്‍ പാപം ചെയ്തിരിക്കുന്നു. ഇതെ പ്പറ്റി നിങ്ങള്‍ വീണ്ടും ചിന്തിക്കണം. ഇക്കാര്യ ങ്ങള്‍ ഓര്‍മ്മിക്കുകയും ശക്തരാകുകയും ചെയ്യു ക. പണ്ടു സംഭവിച്ച കാര്യങ്ങള്‍ ഓര്‍മ്മിക്കുക. ഞാന്‍ ദൈവമാകുന്നു എന്ന് ഓര്‍മ്മിക്കുക. വേ റൊരു ദൈവമില്ല. ആ വ്യാജദൈവങ്ങള്‍ എന്നെ പ്പോലെയല്ല.
10 അവസാനത്തില്‍ എന്തൊക്കെ സംഭവിക്കു മെന്ന് ആരംഭത്തിലേ ഞാന്‍ നിങ്ങളോടു പറ ഞ്ഞു. കുറേക്കാലം മുന്പ്, അതുവരെ സംഭവി ക്കാത്ത കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞി രുന്നു. ഞാനെന്തെങ്കിലും ആസൂത്രണം ചെയ് താല്‍ അതു സംഭവിക്കുന്നു. ഞാനാഗ്രഹിക്കു ന്നതു ഞാന്‍ ചെയ്യുന്നു. 11 കിഴക്കുനിന്നും ഒരു വനെ ഞാന്‍ വിളിക്കുകയും ചെയ്യുന്നു. അയാള്‍ ഒരു കഴുകനെപ്പോലെയായിരിക്കും. അവന്‍ ഒരു വിദൂരരാജ്യത്തുനിന്നും വരികയും ഞാന്‍ നിശ്ച യിച്ച കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. ഇതൊ ക്കെ ചെയ്യുമെന്ന് ഞാന്‍ നിങ്ങളോടു പറയു ന്നു, ഞാനതു ചെയ്യുകയും ചെയ്യും. അവനെ ഞാന്‍ സൃഷ്ടിച്ചു. അവനെ ഞാന്‍ കൊണ്ടുവ രികയും ചെയ്യും!
12 നിങ്ങള്‍ക്കു വലിയ കരുത്തുണ്ടെന്നു നിങ്ങ ളില്‍ ചിലര്‍ കരുതുന്നു-പക്ഷേ നല്ല കാര്യങ്ങ ളൊന്നും നിങ്ങള്‍ ചെയ്യുന്നുമില്ല. എന്നെ ശ്രവി ക്കുക! 13 ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യും! വൈ കാതെ ഞാന്‍ എന്‍െറ ജനത്തെ രക്ഷിക്കും. സീയോനിനും എന്‍െറ അത്ഭുതകരമായ യിസ്രായേലിനും ഞാന്‍ രക്ഷ കൊണ്ടുവരും.”