ബാബിലോണിനുള്ള ദൈവസന്ദേശം
47
“ചെളിയില്‍ വീണ് അവിടെത്തന്നെയി രിക്കുക! കല്‍ദയരുടെ കന്യകാപുത്രീ,
നിലത്തിരിക്കുക! നീയിപ്പോള്‍ ഭരണാധിപ യല്ല!
നീ മൃദുലയും ലോലവതിയുമാണെന്ന് ജനം കരുതുകയില്ല.
ഇനി നീ അത്യദ്ധ്വാനം ചെയ്യണം.
തിരികല്ലെ ടുത്തു ധാന്യം പൊടിച്ച് നീ മാവുണ്ടാക്കണം.
നിന്‍െറ മൂടുപടം മാറ്റുകയും മേലങ്കി അഴിച്ചു കളയുകയും ചെയ്യുക.
നീ നിന്‍െറ രാജ്യം വിട്ടുപോകണം.
മനുഷ്യര്‍ക്ക് നിന്‍െറ കാലുകള്‍ കാണാനാവും വിധം നിന്‍െറ പാവാട ഉയര്‍ത്തു കയും നദികള്‍ കടക്കുകയും ചെയ്യുക,
പുരുഷന്മാര്‍ നിന്‍െറ രഹസ്യഭാഗങ്ങള്‍ കാണുകയും
നിന്നെ ലൈംഗികമായി ഉപയോ ഗിക്കുകയും ചെയ്യും.
നിന്‍െറ ചീത്ത പ്രവൃത്തി കള്‍ക്ക് നിന്നെക്കൊണ്ടു ഞാന്‍ പകരം വീട്ടിക്കും.
നിന്നെ സഹായിക്കാന്‍ ഒരുത്തനും വരികയു മില്ല.
എന്‍െറ ജനം പറയുന്നു, ‘ദൈവം ഞങ്ങളെ രക്ഷിക്കുന്നു.
അവന്‍െറ നാമം: സര്‍വശക്ത നായ യഹോവ, യിസ്രായേലിന്‍െറ വിശുദ്ധ നായവന്‍ എന്നാകുന്നു.’”
“അതിനാല്‍ ബാബിലോണേ അവിടെ ശാന്തമായിരിക്കുക.
കല്‍ദയരുടെ പുത്രീ, ഇരുട്ടി ലേക്കു പോവുക.
എന്തെന്നാല്‍ നീ ഇനി അധികം കാലം ‘രാജ്യങ്ങളുടെ റാണി’ ആയി രിക്കില്ല.
എന്‍െറ ജനത്തോടു ഞാന്‍ കോപിച്ചിരുന്നു.
അവര്‍ എന്‍േറതാകുന്നു. പക്ഷേ ഞാന്‍ കോപി ച്ചിരുന്നു.
അതിനാല്‍ അവരെ ഞാന്‍ പ്രമാണി കളല്ലാതാക്കി.
അവരെ ഞാന്‍ നിനക്കു തന്നു.
നീ അവരെ ശിക്ഷിക്കുകയും ചെയ്തു.
പക്ഷേ നീ അവരോടു കാരുണ്യം കാണിച്ചതേ ഇല്ല.
വൃദ്ധരെക്കൊണ്ടു പോലും
നീ നന്നായി പണി യെടുപ്പിച്ചു.
നീ പറഞ്ഞു, ‘ഞാന്‍ എന്നെന്നേക്കും ജീവി ക്കും.
ഞാനെപ്പോഴും റാണിയായിരിക്കും.’
നീ അവരോടു ചെയ്ത തിന്മകളെ നീയൊന്നു ശ്രദ്ധിക്കുകകൂടി ചെയ്തില്ല.
എന്തു സംഭവിക്കു മെന്ന് നീ ചിന്തിച്ചില്ല.
അതിനാല്‍ ‘മനോഹരീ’ ഇതു ശ്രദ്ധിക്കുക!
സുരക്ഷിതയെന്ന് നിനക്കു തോന്നുകയും
‘പ്രമാ ണിയായ ഏകവ്യക്തി ഞാനാകുന്നു.
എന്നെ പ്പോലെ പ്രധാനവ്യക്തിയായി ആരുമില്ല.
ഞാനൊരിക്കലും വിധവയാകില്ല.
എനിക്കെ പ്പോഴും കുട്ടികളുണ്ടായിരിക്കും എന്നു നീ സ്വയം പറയുകയും ചെയ്യുന്നു.
ഈ രണ്ടു കാര്യങ്ങള്‍ പൊടുന്നനവേ നിന ക്കു സംഭവിക്കും.
ആദ്യം നിനക്കു നിന്‍െറ കുട്ടി കള്‍ നഷ്ടപ്പെടും.
പിന്നെ നിനക്കു നിന്‍െറ ഭര്‍ത്താവ് നഷ്ടപ്പെടും.
അതെ, സത്യമായും നിനക്കിതു സംഭവിക്കും.
നിന്‍െറ ജാലവിദ്യ കളോ ചെപ്പടിവിദ്യകളോ നിന്നെ രക്ഷിക്കില്ല.
10 നീ തിന്മകള്‍ ചെയ്യുന്നു, പക്ഷേ അപ്പോഴും സുരക്ഷിതയെന്നു നിനക്കു തോന്നുന്നു.
‘എന്‍െറ തിന്മകള്‍ ആരും കാണുന്നില്ല.’ എന്നു നീ സ്വയം കരുതുന്നു.
നിന്‍െറ ജ്ഞാനവും അറിവും നിന്നെ രക്ഷിക്കുമെന്ന് നീ കരുതുന്നു.
‘ഏക വ്യക്തി ഞാനാകുന്നു.
എന്നെപ്പോലെ പ്രമാണി യായി ആരുമില്ല’ എന്നു നീ സ്വയം കരുതുന്നു.
11 പക്ഷേ നിനക്കു ദുരിതങ്ങളുണ്ടാകും.
അതെ പ്പോള്‍ സംഭവിക്കുമെന്നു നിനക്കറികയില്ല. പക്ഷേ ദുരന്തത്തിന്‍െറ വരവായി.
ആ ദുരിത ങ്ങള്‍ക്കു തടയിടാന്‍ നിനക്കൊന്നും ചെയ്യാനാ വില്ല.
എന്താണു സംഭവിച്ചതെന്നു പോലും അറിയാത്തവിധത്തില്‍ നീ വേഗത്തില്‍ നശി പ്പിക്കപ്പെടും!
12 ജീവിതത്തിലുടനീളം ജാലവിദ്യകളും ചെപ്പടിവിദ്യകളും പഠിക്കാന്‍
നീ അത്യദ്ധ്വാ നം ചെയ്തു.
അതിനാല്‍ നിന്‍െറ ജാലവിദ്യ യും ചെപ്പടിവിദ്യയുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങുക!
ആ ജാലവിദ്യകള്‍ നിന്നെ സഹായി ച്ചേക്കാം.
നിനക്കാരെയെങ്കിലും പേടിപ്പിക്കാന്‍ കഴിഞ്ഞേക്കാം.
13 നിനക്ക് വളരെയധികം ഉപദേഷ്ടാക്കളുണ്ട്.
അവര്‍ തരുന്ന ഉപദേശങ്ങള്‍ നിനക്കു മടുത്തോ?
എങ്കില്‍ നിന്‍െറ നക്ഷത്രനിരീക്ഷകരെ അയ യ്ക്കുക.
മാസാരംഭം പറയാനവര്‍ക്കു കഴിയും.
അതിനാല്‍ നിനക്കു ദുരിതങ്ങളെപ്പോള്‍ ഉണ്ടാ കുമെന്ന് അവര്‍ക്ക് നിന്നോടു പറയാനായേ ക്കാം.
14 പക്ഷേ അവര്‍ തങ്ങളെത്തന്നെ രക്ഷിക്കാന്‍ പോലും കഴിയാത്തവരായിരിക്കും.
അവര്‍ വൈ ക്കോല്‍പോലെ കത്തും.
അപ്പംചുടാന്‍ പോലും കനല്‍ അവശേഷിക്കാത്തതുപോലെ അവര്‍ വേഗത്തില്‍ കത്തും.
കായാനൊരല്പം തീ പോ ലും അവശേഷിക്കില്ല.
15 നീ എന്തിനുവേണ്ടിയൊക്കെ കഠിനാദ്ധ്വാ നം ചെയ്തോ അതിനൊക്കെ അങ്ങനെ സംഭ വിക്കും.
നിന്‍െറ ജീവിതത്തിലുടനീളം നീയു മായി വ്യാപാരം നടത്തിയവര്‍ നിന്നെ വിട്ടു പോകും.
ഓരോരുത്തരും അവനവന്‍െറ വഴിയേ പോകും.
നിന്നെ രക്ഷിക്കാന്‍ ആരും അവശേഷി ക്കുകയുമില്ല.”