ദൈവം തന്‍െറ ലോകത്തെ ഭരിക്കുന്നു
48
യഹോവ പറയുന്നു, “യാക്കോബിന്‍െറ കുടുംബമേ, എന്നെ ശ്രവിക്കുക!
നിങ്ങള്‍ സ്വയം ‘യിസ്രായേല്‍’ എന്നു വിളിക്കുന്നു.
നിങ്ങള്‍ യെഹൂദയുടെ കുടുംബക്കാരാണ്.
നിങ്ങള്‍ യഹോവയുടെ നാമത്തില്‍ വാഗ്ദാന ങ്ങള്‍ ചെയ്യുന്നു.
യിസ്രായേലിന്‍െറ ദൈവ ത്തെ നിങ്ങള്‍ വാഴ്ത്തുന്നു.
പക്ഷേ അങ്ങനെ ചെയ്യുന്പോള്‍ നിങ്ങള്‍ വിശ്വസ്തരോ ആത്മാ ര്‍ത്ഥതയുള്ളവരോ അല്ല.”
അതെ, അവര്‍ വിശുദ്ധനഗരത്തിലെ പൌര ന്മാരാകുന്നു.
യിസ്രായേലിന്‍െറ ദൈവത്തെ അവര്‍ ആശ്രയിക്കുന്നു.
സര്‍വശക്തനായ യഹോവ എന്നാകുന്നു അവന്‍െറ നാമം.
“സംഭവിക്കുന്ന കാര്യങ്ങള്‍ ഞാന്‍ പണ്ടേ പ്രവചിച്ചതാണ്.
അക്കാര്യങ്ങളെപ്പറ്റിയെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞു.
പെട്ടെന്നു ഞാന്‍ അതെല്ലാം സംഭവിപ്പിക്കുകയും ചെയ്തു.
നിങ്ങള്‍ കഠിനഹൃദയരെന്നറിയാമെന്നതു കൊണ്ടാണ് ഞാനതൊക്കെ ചെയ്തത്.
ഞാന്‍ പറഞ്ഞതെന്തെങ്കിലും വിശ്വസിക്കാന്‍ നിങ്ങള്‍ കുട്ടാക്കിയില്ല.
നിങ്ങള്‍ വളയാത്ത ഇരുന്പുപോ ലെയും വെങ്കലം പോലെയും കഠിനഹൃദയരാ യിരുന്നു.
അതിനാല്‍ എന്തു സംഭവിക്കുമെന്ന് വളരെ പ്പണ്ടുതന്നെ ഞാന്‍ നിന്നോടു പറഞ്ഞിരുന്നു.
അവ സംഭവിക്കുന്നതിനു വളരെ മുന്പുതന്നെ ഇക്കാര്യങ്ങള്‍ ഞാന്‍ പ്രവചിച്ചിരുന്നു.
‘നമ്മളു ണ്ടാക്കിയ ദേവന്മാരിതു ചെയ്തു’
എന്നു നിങ്ങ ള്‍ക്കു പറയാന്‍ കഴിയാതാക്കാനാണ് ഞാനിതു ചെയ്തത്.
‘നമ്മുടെ വിഗ്രഹങ്ങള്‍, നമ്മുടെ പ്രതിമകള്‍, ഇതൊക്കെ സംഭവിപ്പിച്ചു’
എന്നു നിങ്ങള്‍ പറയാതിരിക്കാനാണു ഞാനിതു ചെയ്തത്.”
യിസ്രായേലുകാരെ ശുദ്ധീകരി ക്കാന്‍ ദൈവം ശിക്ഷിക്കുന്നു
“സംഭവിച്ചതെല്ലാം നിങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്തു.
അതിനാല്‍ ആ വാര്‍ത്ത നിങ്ങള്‍ മറ്റുള്ളവരോടു പറയണം.
ഇപ്പോള്‍ നിങ്ങള്‍ക്കിനിയും അറിയാത്ത
പുതിയ കാര്യ ങ്ങളെപ്പറ്റി ഞാന്‍ പറയാം.
ഇതൊന്നും പണ്ടുണ്ടായ കാര്യങ്ങളല്ല. ഇതൊ ക്കെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളാണ്.
ഇന്ന ത്തേതിനു മുന്പ് നിങ്ങള്‍ ഇക്കാര്യങ്ങളെപ്പറ്റി കേട്ടിരിക്കയില്ല.
‘ഞങ്ങള്‍ക്കിതറിയാവുന്നതാ ണല്ലോ’ എന്നു പറയാന്‍ നിങ്ങള്‍ക്കാവില്ല.
പക്ഷേ അപ്പോഴും നിങ്ങളെന്നെ ശ്രവിച്ചില്ല!
നിങ്ങളൊന്നും പഠിച്ചുമില്ല!
ഞാന്‍ പറഞ്ഞതൊ ന്നും ചെവിക്കൊള്ളാന്‍ നിങ്ങള്‍ കൂട്ടാക്കിയില്ല.
നിങ്ങള്‍ എനിക്കെതിരാകുമെന്ന് ആരംഭം മുത ല്‍ക്കേ എനിക്കറിയാമായിരുന്നു.
ജനിച്ചപ്പോള്‍ മുതല്‍ നിങ്ങള്‍ എനിക്കെതിരെ കലാപം കാട്ടി യിരുന്നു.
പക്ഷേ ഞാന്‍ ക്ഷമാശീലനായിരിക്കും.
ഇതു ഞാന്‍ എനിക്കായി ചെയ്യും.
കോപാകുലനായി നിങ്ങളെ നശിപ്പിക്കാത്തതിന് മനുഷ്യര്‍ എന്നെ വാഴ്ത്തും.
എന്‍െറ കാത്തിരിപ്പിന് നിങ്ങ ളെന്നെ വാഴ്ത്തും.
10 നോക്കൂ, നിങ്ങളെ ഞാന്‍ ശുദ്ധരാക്കും.
മനു ഷ്യര്‍ വെള്ളിയെ അഗ്നിയില്‍ ശ്രുദ്ധീകരി ക്കുന്നു.
പക്ഷേ ദുരിതങ്ങളിലൂടെയായിരിക്കും ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുക.
11 ഞാനിത് എനിക്കായി സ്വയം ചെയ്യും- എനിക്കായി!
ഞാന്‍ പ്രമാണിയല്ലാത്തതുപോ ലെ നിങ്ങളെന്നെ പരിഗണിക്കില്ല!
ചില വ്യാജ ദൈവങ്ങള്‍ എന്‍െറ തേജസ്സും സ്തുതിയും കൈയടക്കാന്‍ ഞാന്‍ അനുവദിക്കയില്ല!
12 യാക്കോബേ, എന്നെ ശ്രവിക്കുക!
യിസ്രാ യേലേ, എന്‍െറ ജനമാകാന്‍ നിന്നെ ഞാന്‍ വിളിച്ചു.
അതിനാല്‍ എന്നെ ശ്രവിക്കുക!
ആരം ഭം ഞാനാകുന്നു!
അവസാനവും ഞാനാകുന്നു!
13 എന്‍െറ സ്വന്തം കൈകള്‍കൊണ്ട് ഞാന്‍ ഭൂമിയെ സൃഷ്ടിച്ചു.
എന്‍െറ വലതുകരം ആകാ ശത്തെ സൃഷ്ടിച്ചു.
ഞാനവരെ വിളിക്കു കയാണെങ്കില്‍,
അവരൊന്നിച്ച് എന്‍െറ മുന്പില്‍ വരും.
14 നിങ്ങളെല്ലാവരും ഇവിടെ വന്ന് എന്നെ ശ്രവിക്കുക!
ഇതൊക്കെ സംഭവിക്കുമെന്ന് ഏതെ ങ്കിലും വ്യാജദൈവം പറഞ്ഞോ? ഇല്ല!”
ബാബി ലോണുകാരോടും കല്‍ദയരോടും
യഹോവ ആഗ്രഹിക്കുന്നത് അവന്‍ തെരഞ്ഞെടുത്തവന്‍ ചെയ്യും.
15 യഹോവ പറയുന്നു, “അവനെ ഞാന്‍ വിളി ക്കുമെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞതാണ്.
അവനെ ഞാന്‍ കൊണ്ടുവരികയും ചെയ്യും!
അവനെ ഞാന്‍ വിജയിപ്പിക്കും.
16 ഇവിടെ വന്ന് എന്നെ ശ്രവിക്കുക!
ബാബി ലോണ്‍ ഒരു രാഷ്ട്രമായി ആരംഭിച്ചപ്പോള്‍ ഞാനവിടെയുണ്ടായിരുന്നു.
ഞാന്‍ പറഞ്ഞത് ആളുകള്‍ മനസ്സിലാക്കുന്നതിന്
ആരംഭംമുതല്‍ ക്കേ ഞാന്‍ വ്യക്തമായി സംസാരിച്ചിരുന്നു.”
അനന്തരം യെശയ്യാവു പറഞ്ഞു, “ഇപ്പോള്‍, എന്‍െറ യജമാനനായ യഹോവ എന്നെയും അവന്‍െറ ആത്മാവിനെയും നിങ്ങളോടിതു പറ യാനയയ്ക്കുന്നു. 17 യിസ്രായേലിന്‍െറ വിശു ദ്ധനും രക്ഷകനുമായ യഹോവ പറയുന്നു,
“നിന്‍െറ ദൈവമാകുന്ന യഹോവ ഞാനാ കുന്നു.
സഹായകരമായ കാര്യങ്ങള്‍ ചെയ്യാന്‍ നിന്നെ ഞാന്‍ പഠിപ്പിക്കുന്നു.
നീ പോകേണ്ട വഴിയേ നിന്നെ ഞാന്‍ നയിക്കുന്നു.
18 നീയെന്നെ അനുസരിച്ചിരുന്നെങ്കില്‍,
സമാ ധാനം നിന്നിലേക്കു നിറഞ്ഞൊഴുകുന്ന
നദി പോലെ വരുമായിരുന്നു.
സമുദ്രത്തിലെ തിരമാ ലകള്‍ പോലെ
നിനക്കു പിന്നെയും പിന്നെയും നന്മകളുണ്ടാകുമായിരുന്നു.
19 നീയെന്നെ അനുസരിച്ചിരുന്നെങ്കില്‍,
നിന ക്കൊരുപാടു കുട്ടികളുണ്ടാകുമായിരുന്നു.
അവര്‍ മണല്‍ത്തരികള്‍പോലെയായിരുന്നേനെ.
നീയെന്നെ അനുസരിച്ചിരുന്നെങ്കില്‍ നീ നശി പ്പിക്കപ്പെടുമായിരുന്നില്ല.
നീ എന്നോടൊപ്പം തുടരുമായിരുന്നു.”
20 എന്‍െറ ജനമേ, ബാബിലോണ്‍ വിട്ടുപോ വുക!
എന്‍െറ ജനമേ, കല്‍ദയരില്‍ നിന്നും ഓടിപ്പോവുക!
ഈ വാര്‍ത്ത ആഹ്ലാദത്തോടെ ജനത്തോടു പറയുക!
ഭൂമിയിലെ വിദൂരദേശ ങ്ങളിലൊക്കെ ഈ വാര്‍ത്ത പരത്തുക!
മനുഷ്യ രോടു പറയുക,
“തന്‍െറ ദാസനായ യാക്കോ ബിനെ യഹോവ രക്ഷിച്ചു!
21 യഹോവ തന്‍െറ ജനത്തെ മരുഭൂമിയിലൂടെ നയിച്ചു. പക്ഷേ അവര്‍ക്കു ദാഹമുണ്ടായില്ല!
എന്തുകൊണ്ടെന്നാല്‍ അവന്‍ തന്‍െറ ജനത്തി നായി പാറയില്‍നിന്നും വെള്ളം പ്രവഹിപ്പി ച്ചു!
അവന്‍ പാറപിളര്‍ക്കുകയും
അതില്‍നിന്നും വെള്ളം പ്രവഹിക്കുകയും ചെയ്തു!”
22 പക്ഷേ, യഹോവ ഇത്രയുംകൂടി പറഞ്ഞു,
“ദുഷ്ടന്മാര്‍ക്ക് സമാധാനമുണ്ടായിരിക്കയില്ല!”