യിസ്രായേല്‍ അബ്രാഹാമി നെപ്പോലെയാകണം
51
“നിങ്ങള്‍ ചിലര്‍ നല്ലവരായി ജീവി ക്കാന്‍ വിഷമിക്കുന്നു. സഹായത്തിനായി നിങ്ങള്‍ യഹോവയെ സമീപിക്കുന്നു. ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക. നിന്‍െറ പിതാവായ അബ്രാഹാമിനെ നോക്കുക. നിന്നെ മുറിച്ചെ ടുത്ത പാറയാണവന്‍. അബ്രാഹാം നിന്‍െറ പിതാവാകുന്നു, നീ അവനെ നോക്കണം. നീ സാറായേയും-നിനക്കു ജന്മം തന്ന സ്ത്രീ-നോ ക്കണം. ഞാന്‍ വിളിച്ചപ്പോള്‍ അബ്രാഹാം ഒറ്റ യ്ക്കായിരുന്നു. പിന്നെ, ഞാനവനെ അനുഗ്ര ഹിച്ചു. അവന്‍ ഒരു മഹാകുടുംബം ആയിത്തീ രുകയും ചെയ്തു. അവനില്‍നിന്ന് ഒരുപാടൊ രുപാടു പേര്‍ വന്നു.”
അതേപോലെ യഹോവ സീയോനിനെയും അവളുടെ സകല വിജനസ്ഥലങ്ങളെയും ആശ്വസിപ്പിക്കും. യഹോവയ്ക്കു അവളെച്ചൊ ല്ലിയും അവളുടെ ജനത്തെച്ചൊല്ലിയും വ്യസ നം തോന്നുകയും അവള്‍ക്കായി അവനൊരു മഹത്തായ കാര്യം ചെയ്യുകയും ചെയ്യും. യഹോ വ മരുഭൂമിയെ മാറ്റും. മരുഭൂമി ഏദെന്‍ തോട്ടം പോലെ ഒരു തോട്ടമാകും. ആ ദേശം ശൂന്യമായി രുന്നു, പക്ഷേ അത് യഹോവയുടെ പൂന്തോട്ടം പോലെയായിത്തീരും. അവിടെയുള്ളവര്‍ വള രെവളരെ ആഹ്ലാദിക്കും. അവിടെയുള്ളവര്‍ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിക്കും. കൃതജ്ഞത യെയും വിജയത്തെയുംപറ്റി അവര്‍ ഗാനങ്ങള്‍ പാടുകയും ചെയ്യും.
“എന്‍െറ ജനമേ, എന്നെ ശ്രവിക്കുക!
എന്‍െറ തീരുമാനങ്ങള്‍ മനുഷ്യര്‍ക്കു ജീവിതത്തിന്‍െറ നേരായ വഴി കാണിച്ചു കൊടുക്കുന്ന പ്രകാശ മാണ്.
എന്‍െറ നീതിബോധം ഞാനുടനെ കാണി ച്ചുകൊടുക്കും.
വൈകാതെ നിങ്ങളെ ഞാന്‍ രക്ഷിക്കും.
ഞാനെന്‍െറ ശക്തിയുപയോഗിക്കു കയും സകലരാഷ്ട്രങ്ങളെയും വിധിക്കുകയും ചെയ്യും.
സകല വിദൂരദേശങ്ങളും എനിക്കായി കാത്തിരിക്കുന്നു.
എന്‍െറ ശക്തി അവരെ രക്ഷി ക്കുന്നതിനാണവര്‍ കാത്തിരിക്കുന്നത്.
മുകളില്‍ സ്വര്‍ഗ്ഗത്തിലേക്കു നോക്കുക!
താഴെ നിങ്ങള്‍ക്കു ചുറ്റുമുള്ള ഭൂമിയെ നോക്കുക!
ആകാശം പുകമേഘങ്ങള്‍ പോലെ മറയും.
ഭൂമി വിലകെട്ട വസ്ത്രങ്ങള്‍ പോലെയാകും.
ഭൂമിയി ലെ മനുഷ്യര്‍ മരിക്കും,
പക്ഷേ എന്‍െറ രക്ഷ നിത്യമായി തുടരും.
എന്‍െറ നന്മ ഒരിക്കലും അവസാനിക്കയില്ല.
നന്മയെന്തെന്നു മനസ്സിലാക്കുന്നവര്‍ എന്നെ ചെവിക്കൊള്ളുക.
എന്‍െറ വചനങ്ങള്‍ അനു സരിക്കുന്നവര്‍ ഞാന്‍ ഉപദേശിക്കുന്ന കാര്യ ങ്ങള്‍ കേള്‍ക്കണം.
ദുഷ്ടന്മാരെ ഭയപ്പെടേണ്ട തില്ല.
അവര്‍ നിങ്ങളോടു പറയുന്ന ദുഷിച്ച കാര്യങ്ങളെയും ഭയപ്പെടേണ്ടതില്ല.
എന്തുകൊണ്ടെന്നാല്‍, അവര്‍ പഴകിയ വസ്ത്രംപോലെയായിരിക്കും.
അവ ചിതലു തിന്നും. അവര്‍ കന്പിളി പോലെയായിരിക്കും. പുഴുക്കള്‍ അവ തിന്നും.
പക്ഷേ എന്‍െറ നന്മ നിത്യമായി തുടരും.
എന്‍െറ രക്ഷ എന്നും എന്നെന്നും തുടരും.”
ദൈവത്തിന്‍െറ സ്വന്തം ശക്തി അവന്‍െറ ജനത്തെ രക്ഷിക്കും
യഹോവയുടെ കരമേ, ഉണരൂ!
എഴുന്നേ ല്‍ക്കൂ! ശക്തമാകൂ!
നീ പണ്ടു ചെയ്തതുപോലെ,
പുരാതനകാലം മുതല്‍ നിനക്കുള്ളതുപോലെ നിന്‍െറ ശക്തി പ്രയോഗിക്കൂ.
രഹബിനെ തോല്പിച്ച ശക്തി നീയാകുന്നു.
വ്യാളിയെ നീ തോല്പിച്ചു.
10 സമുദ്രത്തെ നീ വറ്റിച്ചു! അഗാധതകളിലെ വെള്ളം നീ വറ്റിച്ചു!
സമുദ്രത്തിന്‍െറ അത്യഗാ ധഭാഗങ്ങളെ നീയൊരു പാതയാക്കി.
നിന്‍െറ ജനം ആ പാത മറികടക്കുകയും രക്ഷിക്കപ്പെ ടുകയും ചെയ്തു.
11 യഹോവ തന്‍െറ ജനത്തെ രക്ഷിക്കും.
അവര്‍ ആഹ്ലാദത്തോടെ സീയോനിലേക്കു മടങ്ങും.
അവര്‍ വളരെ വളരെ സന്തുഷ്ടരായിരിക്കും.
അവരുടെ തലകളില്‍ നിത്യമായുള്ള കിരീടം പോലെയായിരിക്കും അവരുടെ ആഹ്ലാദം.
അവര്‍ സന്തോഷംകൊണ്ടു പാടുന്നുണ്ടാവും.
സങ്കടങ്ങളെല്ലാം മാഞ്ഞു പോകും.
12 യഹോവ പറയുന്നു, “നിങ്ങളെ ആശ്വസി പ്പിക്കുന്നവന്‍ ഞാനാകുന്നു.
പിന്നെ നിങ്ങളെ ന്തിനു മനുഷ്യരെ ഭയപ്പെടുന്നു.
ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന വെറും മനുഷ്യരാണ വര്‍.
പുല്ലിനെപ്പോലെ മരിക്കുന്ന വെറും മനു ഷ്യര്‍.”
13 യഹോവ നിങ്ങളെ സൃഷ്ടിച്ചു.
തന്‍െറ ശക്തിയാല്‍ അവന്‍ ഭൂമിയെ സൃഷ്ടിച്ചു.
തന്‍െറ ശക്തിയാല്‍ അവന്‍ ആകാശത്തെ ഭൂമിക്കുമേല്‍ വിടര്‍ത്തുകയും ചെയ്തു!
പക്ഷേ നിങ്ങള്‍ അവ നെയും അവന്‍െറ ശക്തിയെയും മറന്നു.
അതി നാല്‍ എപ്പോഴും നിങ്ങളെ ഉപദ്രവിക്കുന്ന കോ പിഷ്ഠരെ നിങ്ങള്‍ ഭയപ്പെടുന്നു.
നിങ്ങളെ നശി പ്പിക്കാന്‍ അവരാലോചിച്ചു. പ
ക്ഷേ അവരി പ്പോഴെവിടെ? അവരെല്ലാം പോയിരിക്കുന്നു!
14 തടവറയിലുള്ളവര്‍ വൈകാതെ സ്വതന്ത്ര രാക്കപ്പെടും.
അവര്‍ തടവറയില്‍ വച്ചു മരിക്കു കയോ ചീഞ്ഞളിയുകയോ ഇല്ല.
അവര്‍ക്ക് ആവശ്യത്തിനു ഭക്ഷണം ലഭിക്കും.
15 “യഹോവയാകുന്ന ഞാനാകുന്നു നിങ്ങ ളുടെ ദൈവം.
ഞാന്‍ സമുദ്രത്തെ ഇളക്കുകയും തിരകളെയുണ്ടാക്കുകയും ചെയ്യുന്നു.”
(സര്‍വശ ക്തനായ യഹോവ എന്നാകുന്നു അവന്‍െറ പേര്.)
16 “എന്‍െറ ദാസാ, നീ പറയേണ്ട വാക്കുകള്‍ ഞാന്‍ നിനക്കു നല്‍കാം. പിന്നെ ഞാന്‍ നിന്നെ എന്‍െറ കൈകള്‍ കൊണ്ടു പൊതിഞ്ഞു സംര ക്ഷിക്കും. പുതിയ സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടി ക്കാന്‍ നിന്നെ ഞാനുപയോഗിക്കും. യിസ്രാ യേലിനോടു ‘നിങ്ങള്‍ എന്‍െറ ജനമാകുന്നു.’ എന്നു പറയാന്‍ നിന്നെ ഞാനുപയോഗിക്കും.”
യിസ്രായേലിനെ ദൈവം ശിക്ഷിച്ചു
17 ഉണരൂ! ഉണരൂ!
യെരൂശലേമേ, എഴുന്നേ ല്‍ക്കൂ!
യഹോവ നിന്നില്‍ വളരെ കോപിച്ചി രുന്നു.
അതിനാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെട്ടിരി ക്കുന്നു.
ഈ ശിക്ഷ നിനക്കു കുടിയ്ക്കാനുള്ള ഒരു കോപ്പ വിഷം പോലെയായിരുന്നു.
നീ അതു കുടിക്കുകയും ചെയ്തു.
18 യെരൂശലേമില്‍ ധാരാളം മനുഷ്യരുണ്ടായി രുന്നു. പക്ഷേ അവരിലാരും അവളുടെ നേതാ ക്കളായില്ല. അവള്‍ വളര്‍ത്തിയ കുട്ടികളിലാരും അവളെ നയിക്കാന്‍ മാര്‍ഗദര്‍ശികളുമായില്ല. 19 രണ്ടു വീതം ദുരിതങ്ങളാണ് യെരൂശലേമിനു വന്നത്. മോഷണവും ആഹാരനിയന്ത്രണവും; കൊടും പട്ടിണിയും യുദ്ധവും.
നിങ്ങള്‍ യാതനയനുഭവിച്ചപ്പോള്‍ സഹായി ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആരും നിങ്ങ ളോടു കരുണ കാട്ടിയില്ല. 20 നിങ്ങളുടെ ജനം ക്ഷീണിതരായി. അവര്‍ നിലത്തു വീണുകിട ന്നു. ഓരോ വഴിമുക്കിലും അവര്‍ കിടപ്പുണ്ടായി രുന്നു. അവര്‍ വലയില്‍ കടുങ്ങിയ മൃഗങ്ങളെ പ്പോലെയായിരുന്നു. ഇനിയും ശിക്ഷ സഹി ക്കാന്‍ വയ്യാത്തത്ര ശിക്ഷ അവര്‍ക്കു യഹോവ യുടെ കോപത്താല്‍ കിട്ടി. താനവര്‍ക്ക് ഇനിയും ശിക്ഷ നല്‍കുമെന്ന് ദൈവം പറഞ്ഞപ്പോള്‍ അവര്‍ കുടുതല്‍ ദുര്‍ബലരായി.
21 പാവം യെരൂശലേമേ, എന്നെ ശ്രവിക്കുക. വീഞ്ഞു കുടിക്കാതെ തന്നെ നീ ഒരു കുടിയനെ പ്പോലെ ക്ഷീണിതയായിരിക്കുന്നു. ആ “വിഷ ക്കോപ്പ”യാല്‍ നീ ദുര്‍ബലയായിരിക്കുന്നു.
22 നിന്‍െറ ദൈവവും യജമാനനുമായ യഹോവ തന്‍െറ ജനത്തിനായി യുദ്ധംചെയ്യും. അവന്‍ നിന്നോടു പറയുന്നു, “നോക്കൂ, ഞാന്‍ ഈ ‘വിഷക്കോപ്പ’ നിന്നില്‍ നിന്നെടുത്തുമാറ്റു ന്നു. എന്‍െറ കോപത്തെ ഞാന്‍ നിന്നില്‍ നിന്നെടുത്തു മാറ്റുന്നു. ഇനിയും നീയെന്‍െറ കോപം കൊണ്ടു ശിക്ഷിക്കപ്പെടുകയില്ല. 23 ഇനി, നിന്നെ പീഡിപ്പിക്കുന്നവരെ ശിക്ഷി ക്കാന്‍ ഞാനെന്‍െറ കോപം ഉപയോഗിക്കും. അവര്‍ നിന്നെ കൊല്ലാന്‍ ശ്രമിച്ചു. അവര്‍ നിന്നോടു പറഞ്ഞു, ‘ഞങ്ങളുടെ മുന്പില്‍ നമ സ്കരിക്കുക, ഞങ്ങള്‍ നിന്‍െറമേല്‍കൂടി നട ക്കട്ടെ!’ അവര്‍ നിന്നെക്കൊണ്ട് അവരുടെ മുന്പില്‍ നമസ്കരിപ്പിച്ചു. അനന്തരം അവന്‍ നിന്‍െറ പുറത്തുകൂടി ചെളിയിലെന്നപോലെ നടക്കുകയും ചെയ്തു. നിങ്ങള്‍ അവര്‍ക്കു നട ന്നുപോകാനുള്ള വഴിപോലെയായിരുന്നു.