53
ഞങ്ങള്‍ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ സത്യത്തില്‍ വിശ്വസിച്ചതാര്? യഹോ വയുടെ ശിക്ഷ സത്യത്തില്‍ സ്വീകരിച്ചതാര്?
അവന്‍ യഹോവയ്ക്കുമുന്പില്‍ ഒരു ചെടി പോലെ വളര്‍ന്നു. വരണ്ട ഭൂമിയില്‍ വളരുന്ന തൈ പോലെയായിരുന്നു അവന്‍. അവന് പ്രത്യേകതയൊന്നുമില്ലായിരുന്നു. അവനു പ്രത്യേക തേജസ്സൊന്നുമുണ്ടായിരുന്നില്ല. അവ നെ നോക്കിയാല്‍ നമുക്കവനോട് ഇഷ്ടം തോ ന്നുന്ന തരത്തില്‍ ഒരു പ്രത്യേകതയും അവനു ണ്ടായിരുന്നില്ല. മനുഷ്യര്‍ അവനെ പരിഹ സിച്ചു. കൂട്ടുകാര്‍ അവനെ വിട്ടുപോയി. അവന്‍ വളരെ വേദനിക്കുന്ന ഒരു മനുഷ്യനാ യിരുന്നു. അവന്‍ രോഗങ്ങള്‍ നന്നായി അറി ഞ്ഞു. മനുഷ്യര്‍ അവനെ ഒന്നു ശ്രദ്ധിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. നാം അവനെ ഒന്നു ശ്രദ്ധിക്കുകപോലുമുണ്ടായില്ല.
പക്ഷേ അവന്‍ നമ്മുടെ രോഗത്തെ ഏറ്റെ ടുത്തു അവന്‍േറതാക്കി. അവന്‍ നമ്മുടെ വേദന കളേറ്റു. പക്ഷേ നാം കരുതിയത് ദൈവം അവനെ ശിക്ഷിക്കുകയാണെന്നായിരുന്നു. അവ നെന്തോ ചെയ്തതിനാല്‍ ദൈവം അവനെ അടിക്കുന്നുവെന്നാണു നാം കരുതിയത്. പക്ഷേ നമ്മുടെ തെറ്റുകള്‍ക്കുള്ള വേദന അവന്‍ അനു ഭവിക്കുകയായിരുന്നു. നമ്മുടെ പാപങ്ങള്‍ക്ക് അവന്‍ ഞെരുക്കപ്പെട്ടു. നമ്മുടെ കടം-ശിക്ഷ-അവനു നല്‍കിയിരിക്കുന്നു. അവന്‍െറ വേദന മൂലം നാം സൌഖ്യമുള്ളവരായിരിക്കുന്നു. പക്ഷേ അവനിതു ചെയ്തതിനുശേഷവും നാം ദൂരെ കുഞ്ഞാടിനെപ്പോലെ അലഞ്ഞു. നമ്മ ളെല്ലാം നമ്മുടെ വഴിയേപോയി. യഹോവ നമ്മളെ നമ്മുടെ അപരാധത്തില്‍നിന്നും മോചി പ്പിക്കുകയും നമ്മുടെ അപരാധങ്ങളെല്ലാം അവ ന്‍െറമേല്‍ വയ്ക്കുകയും ചെയ്തതിനു ശേഷ മാണു നമ്മളിതു ചെയ്തത്.
അവന്‍ വേദനിപ്പിക്കപ്പെടുകയും ശിക്ഷിക്ക പ്പെടുകയും ചെയ്തു. പക്ഷേ അവന്‍ ഒരിക്കലും പ്രതിഷേധിച്ചില്ല. അവന്‍ ഒന്നും പറഞ്ഞില്ല-ബലിക്കുവേണ്ടി നയിക്കപ്പെടുന്ന ആടിനെപ്പോ ലെയും രോമംവെട്ടുന്പോള്‍ ഒരു ശബ്ദവു മുണ്ടാക്കാത്ത കുഞ്ഞാടിനെപ്പോലെയുമായിരു ന്നു അവന്‍. സ്വയം പ്രതിരോധിക്കാന്‍ അവന്‍ ഒരിക്കലും തന്‍െറ വായ് പിളര്‍ന്നില്ല. മനുഷ്യര്‍ അവനെ പിടിച്ചു കൊണ്ടുപോവുകയും അവ നോടു നീതി കാട്ടാതിരിക്കുകയും ചെയ്തു. ജീവിക്കുന്ന മനുഷ്യരുടെ ദേശത്തുനിന്നും അവന്‍ ഓടിക്കപ്പെട്ടതിനാല്‍ അവന്‍െറ ഭാവി കുടുംബത്തെപ്പറ്റി ആര്‍ക്കും ഒന്നും പറയാനാ വില്ല. എന്‍െറ ജനത്തിന്‍െറ പാപത്തിന്‍െറ വിലയ്ക്കായി അവന്‍ ശിക്ഷിക്കപ്പെട്ടു.
അവന്‍ മരണത്തില്‍ ധനികന്മാരോടൊപ്പം ആയിരുന്നു. ദുഷ്ടന്മാരോടൊപ്പം സംസ്കരിക്ക പ്പെട്ടു. അവന്‍ ഒരു തെറ്റും ചെയ്തില്ല-ഒരിക്കലും നുണ പറഞ്ഞില്ല- എന്നിട്ടും അവന് ഇങ്ങനെ യൊക്കെ സംഭവിച്ചു.
10 അവനെ തരിപ്പണമാക്കാന്‍ യഹോവ നിശ്ച യിച്ചു. അവന്‍ യാതനയനുഭവിക്കണമെന്നു യഹോവ നിശ്ചയിച്ചു. അങ്ങനെ ദാസന്‍ മരി ക്കേണ്ടവനായി സ്വയം സമര്‍പ്പിച്ചു. പക്ഷേ അവന്‍ വളരെ വളരെ കാലത്തേക്കു ഒരു പു തിയ ജീവിതം നയിക്കും. അവന്‍ തന്‍െറ ജന ത്തെ കാണും. താന്‍ ചെയ്യണമെന്ന് യഹോവ യാഗ്രഹിക്കുന്നതെല്ലാം അവന്‍ പൂര്‍ത്തീകരി ക്കും.
11 മാനസികമായി അവന്‍ വളരെ യാതനകള നുഭവിക്കുമെങ്കിലും സംഭവിക്കുന്ന നന്മകള്‍ അവന്‍ കാണും. താന്‍ പഠിക്കുന്ന കാര്യങ്ങളില്‍ അവന്‍ തൃപ്തനാകും. എന്‍െറ നല്ല ദാസന്‍ ധാരാളം പേരെ അപരാധികളല്ലാതാക്കും; അവ രുടെ അപരാധങ്ങള്‍ അവന്‍ എടുത്തുകളയും. 12 ഇക്കാരണത്താല്‍ എന്‍െറ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ അവനു പ്രതിഫലം നല്‍കും. ശക്തന്മാ ര്‍ക്കുള്ളതിന്‍െറയെല്ലാം ഒരുപങ്ക് അവനുണ്ടായി രിക്കും. അവനായി ഞാനിതു ചെയ്യും. എന്തു കൊണ്ടെന്നാല്‍ അവന്‍ മനുഷ്യര്‍ക്കായി തന്‍െറ ജീവിതം നല്‍കുകയും മരിക്കുകയും ചെയ്തു.
അവനൊരു കുറ്റവാളിയായിരുന്നുവെന്ന് ജനം പറഞ്ഞു. പക്ഷേ, അനേകമനേകം പേരുടെ പാപങ്ങള്‍ അവന്‍ ദൂരീകരിച്ചു എന്നതാണു പരമാര്‍ത്ഥം. ഇപ്പോഴവന്‍ പാപം ചെയ്തവര്‍ ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്നു.”