തന്‍െറ ജനത്തെ ദൈവം മടക്കി കൊണ്ടുവരുന്നു
54
സ്ത്രീയേ, സന്തോഷവതിയാകൂ!
നീ വന്ധ്യയാകുന്നു.
പക്ഷേ, നീ ഏറ്റവും സന്തോഷിക്കണം!
യഹോവ പറയുന്നു, “ഒറ്റ യ്ക്കു കഴിയുന്ന സ്ത്രീയ്ക്കു ഭര്‍ത്താവിനോ ടൊപ്പം കഴിയുന്ന സ്ത്രീയെക്കാള്‍ കുട്ടികളു ണ്ടാകും.”
നിന്‍െറ കൂടാരം വലുതാക്കുക.
നിന്‍െറ വാതിലുകള്‍ മലര്‍ക്കെ തുറക്കുക.
നിന്‍െറ ഭവ നത്തെ വികസിപ്പിക്കുന്നതു നിര്‍ത്തരുത്.
നിന്‍െറ കൂടാരം വിശാലവും ശക്തവുമാക്കുക.
എന്തുകൊണ്ടെന്നാല്‍ നീ വളരെ വളരും.
നിന്‍െറ മക്കള്‍ക്ക് നിരവധി രാഷ്ട്രങ്ങളില്‍ നിന്നും മനുഷ്യരെ ലഭിക്കും.
നിന്‍െറ മക്കള്‍ നശിപ്പിക്കപ്പെട്ട നഗരങ്ങളില്‍ വീണ്ടും കുടി യേറും.
ഭയപ്പെടേണ്ടതില്ല! നീ നിരാശപ്പെടുകയില്ല.
മനുഷ്യര്‍ നിന്നെ ദുഷിച്ചു സംസാരിക്കുകയില്ല.
നീ അപമാനിക്കപ്പെടുകയില്ല.
ചെറുപ്പമായിരു ന്നപ്പോള്‍ നിനക്കു നാണക്കേടു തോന്നിയി രുന്നു.
എന്നാലിപ്പോള്‍ ആ നാണക്കേടു നീ മറക്കും.
നിനക്കു ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്പോള്‍ തോന്നിയ അപമാനം നീ ഓര്‍മ്മിക്കുക യില്ല.
എന്തുകൊണ്ടെന്നാല്‍, നിന്‍െറ ഭര്‍ത്താവ് നിന്നെ സൃഷ്ടിച്ചവനാ(ദൈവം)കുന്നു.
സര്‍വ ശക്തനായ യഹോവ എന്നാകുന്നു അവന്‍െറ പേര്.
യിസ്രായേലിന്‍െറ സംരക്ഷകന്‍ അവനാ കുന്നു.
യിസ്രായേലിന്‍െറ വിശുദ്ധന്‍ അവനാ കുന്നു.
സകലഭൂമിയുടെയും ദൈവം എന്ന് അവന്‍ വിളിക്കപ്പെടുകയും ചെയ്യും!
നീ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഒരു സ്ത്രീ യെപ്പോലെയായിരുന്നു.
നിനക്കു വളരെ വ്യസനമുണ്ടായി.
പക്ഷേ യഹോവ നിന്നെ അവന്‍േറതാകുവാന്‍ വിളിച്ചു.
നീ യൌവന ത്തില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷി ച്ചു പോയവളെപ്പോലെയായിരുന്നു
എന്നാല്‍ തന്‍േറതായിരിക്കുവാന്‍ ദൈവം നിന്നെ വിളിച്ചു.
ദൈവം പറയുന്നു, “ഞാന്‍ നിന്നെ ഉപേ ക്ഷിച്ചു.
പക്ഷേ അത് കുറച്ചൊരുകാലത്തേക്കു മാത്രം.
വീണ്ടും നിന്നെ ഞാന്‍ എന്‍െറകുടെ കൂട്ടും.
നിന്നോടു ഞാന്‍ മഹാകാരുണ്യം കാട്ടു കയും ചെയ്യും.
ഞാന്‍ നിന്നോടു വളരെ കോപാകുലനാ കുകയും കുറച്ചുകാലത്തേക്കു നിന്നില്‍നിന്ന് ഒളിച്ചിരിക്കുകയും ചെയ്തു.
പക്ഷേ, നിന്നെ ഞാന്‍ എന്നെന്നേക്കും കാരുണ്യം കൊണ്ടു സമാധാനിപ്പിക്കും.”
നിന്‍െറ രക്ഷകനായ യഹോവയാണിതു പറഞ്ഞത്.
ദൈവം എപ്പോഴും തന്‍െറ ജനത്തെ സ്നേഹിക്കുന്നു
ദൈവം പറയുന്നു, “ഓര്‍മ്മിക്കുക, നോഹ യുടെ കാലത്ത് ഞാന്‍ പ്രളയം കൊണ്ട് ലോക ത്തെ ശിക്ഷിച്ചു.
പക്ഷേ ഇനിയൊരിക്കലും പ്രളയംകൊണ്ടു താന്‍ ലോകത്തെ നശിപ്പി ക്കില്ലെന്ന് നോഹയോടു ഞാന്‍ ഒരു വാഗ്ദാനം ചെയ്തു.
അതേപോലെ ഞാന്‍ ഇനിയൊരിക്ക ലും നിന്നോടു കോപിക്കുകയില്ലെന്നും,
ശാസി ക്കുകയില്ലെന്നും നിന്നോടു വാഗ്ദാനം ചെയ്യു ന്നു.”
10 യഹോവ പറയുന്നു, “പര്‍വതങ്ങള്‍ അപ്ര ത്യക്ഷമായേക്കാം, കുന്നുകള്‍ പൊടിയായേക്കാം,
പക്ഷേ എന്‍െറ കാരുണ്യം ഒരിക്കലും നിന്നെ കൈവെടിയില്ല.
ഞാന്‍ നീയുമായി സമാധാനം ഉണ്ടാക്കുകയും അതൊരിക്കലും അവസാനിക്കാ തിരിക്കുകയും ചെയ്യും.”
യഹോവ നിന്നോടു കരുണ കാട്ടുന്നു. അവനാണ് ഇതൊക്കെ പറ ഞ്ഞതും.
11 “പാവം നഗരമേ! നിനക്കെതിരെ ശത്രുക്കള്‍ കൊടുങ്കാറ്റുപോലെ വന്നു. ആരും നിന്നെ ആശ്വസിപ്പിച്ചില്ല.
പക്ഷേ നിന്നെ ഞാന്‍ പുന ര്‍നിര്‍മ്മിക്കും.
നിന്‍െറ ഭിത്തികളുടെ കല്ലുക ളുറപ്പിക്കാന്‍ ഞാന്‍ മനോഹരമായ കുമ്മായമു പയോഗിക്കും.
അടിത്തറയിടാന്‍ ഞാന്‍ നീലക്ക ല്ലുകള്‍ ഉപയോഗിക്കും.
12 നിന്‍െറ ഭിത്തിയുടെ മുകള്‍ഭാഗം ഞാന്‍ പത്മരാഗംകൊണ്ടു ഉണ്ടാക്കും.
കവാടങ്ങളില്‍ ഞാന്‍ തിളങ്ങുന്ന രത്നങ്ങള്‍ പതിക്കും.
നിനക്കു ചുറ്റിലുമുള്ള മതിലുകള്‍ രത്നങ്ങള്‍കൊണ്ടുണ്ടാ ക്കും.
13 നിന്‍െറ മക്കള്‍ ദൈവത്തെ പിന്തുടരുകയും അവന്‍ അവരെ പഠിപ്പിക്കുകയും ചെയ്യും.
നിന്‍െറ മക്കള്‍ക്ക് യഥാര്‍ത്ഥ സമാധാനം ലഭി ക്കും.
14 നീ നന്മയുടെമേല്‍ സ്ഥാപിക്കപ്പെടും.
അങ്ങനെ നീ ക്രൂരതയില്‍നിന്നും ഭയത്തില്‍ നിന്നും സുരക്ഷിതയായിരിക്കും.
നിനക്കു പേടി ക്കാന്‍ ഒന്നുമുണ്ടായിരിക്കില്ല.
നിന്നെ മുറിവേല്‍ പ്പിക്കാന്‍ ഒന്നും വരില്ല.
15 എന്‍െറ സൈന്യങ്ങളിലൊന്നുപോലും നിനക്കെതിരെ യുദ്ധം ചെയ്യുകയില്ല.
നിന്നെ ഏതെങ്കിലും സൈന്യം ആക്രമിക്കാന്‍ ശ്രമി ച്ചാല്‍ നീ അവരെ തോല്പിക്കും.
16 “നോക്കൂ, കൊല്ലനെ ഞാന്‍ സൃഷ്ടിച്ചു. അവന്‍ തീ കത്തിക്കാന്‍ കനലില്‍ ഊതുന്നു. പിന്നെ അവന്‍ ഇരുന്പു പഴുപ്പിച്ച് ഇഷ്ടമുള്ള ഉപകരണം ഉണ്ടാക്കുന്നു. അതേ പോലെ, എല്ലാം തകര്‍ക്കുന്ന ‘വിനാശക’നെയും ഞാന്‍ സൃഷ്ടി ച്ചു.
17 “നിനക്കെതിരെ യുദ്ധം ചെയ്യാന്‍ മനുഷ്യര്‍ ആയുധമുണ്ടാക്കും. പക്ഷേ ആ ആയുധങ്ങള്‍ നിന്നെ തോല്പിക്കുകയില്ല. ചിലര്‍ നിനക്കെ തിരെ സംസാരിക്കും. എന്നാല്‍ നിനക്കെതിരെ സംസാരിക്കുന്നവരെല്ലാം തെറ്റാണെന്നു തെളി യിക്കപ്പെടും.”
യഹോവ പറയുന്നു, “യഹോവയുടെ ദാസ ന്മാര്‍ക്ക് എന്തു കിട്ടും? എന്നില്‍നിന്നും വരുന്ന നല്ല കാര്യങ്ങള്‍ അവര്‍ക്കു കിട്ടും!”