ദൈവം വരുന്നു
60
“യെരൂശലേമേ, എന്‍െറ പ്രകാശമേ, എഴുന്നേല്‍ക്കൂ!
നിന്‍െറ പ്രകാശം (ദൈ വം) വരവായി!
യഹോവയുടെ തേജസ്സ് നിന്നില്‍ തിളങ്ങും.
ഇരുട്ടിപ്പോള്‍ ഭൂമിയെ പൊതിയുകയും
ജന ങ്ങള്‍ ഇരുട്ടിലാകുകയും ചെയ്യുന്നു.
പക്ഷേ യഹോവ നിന്‍െറമേല്‍ തിളങ്ങുകയും
അവ ന്‍െറ തേജസ്സ് നിന്‍െറമേല്‍ പ്രത്യക്ഷമാകുകയും ചെയ്യും.
രാഷ്ട്രങ്ങള്‍ നിന്‍െറ പ്രകാശ(ദൈവം)ത്തി ലേക്കു വരും.
രാജാക്കന്മാര്‍ നിന്‍െറ തിളങ്ങുന്ന പ്രകാശത്തിലേക്കു വരും.
നിനക്കു ചുറ്റും നോക്കുക!
ഇതാ, മനുഷ്യര്‍ നിനക്കു ചുറ്റും കൂടുകയും നിന്‍െറയടുത്തേക്കു വരികയും ചെയ്യുന്നു.
വിദൂരങ്ങളില്‍നിന്നു വന്ന നിന്‍െറ ആണ്‍മക്കളാണവര്‍.
നിന്‍െറ പെണ്‍മക്കളും അവരോടൊപ്പം വരുന്നു.
ഭാവിയില്‍ ഇതു സംഭവിക്കും.
അന്നു നീ നിന്‍െറ ജനത്തെ കാണുകയും നിങ്ങളുടെ മുഖ ങ്ങള്‍ ആഹ്ലാദം കൊണ്ടു തിളങ്ങുകയും ചെയ്യും.
ആദ്യം നീ ഭയപ്പെടും.
പക്ഷേ പിന്നെ നീ ഉത്സാഹഭരിതനാകും!
സമുദ്രങ്ങള്‍ക്കപ്പുറമുള്ള മുഴുവന്‍ സന്പത്തും നിന്‍െറ മുന്പില്‍ കുമിഞ്ഞു കൂടും.
രാഷ്ട്രങ്ങളുടെ സന്പത്ത് നിനക്കു കൈ വരും.
മിദ്യാനിലെയും ഏഫയീമിലെയും
ഒട്ടക ങ്ങള്‍ നിന്‍െറ ദേശം കടന്നുപോകും.
ശേബ യില്‍ നിന്നുള്ള ഒട്ടകങ്ങളുടെ നീണ്ട നിരകള്‍ വരും.
അവ സ്വര്‍ണ്ണവും ധൂപവും കൊണ്ടുവരും.
ജനം യഹോവയ്ക്കു സ്തുതി പാടും.
ജനം കേദാരില്‍നിന്നുള്ള മുഴുവന്‍ കുഞ്ഞാ ടുകളെയും ശേഖരിച്ച് നിനക്കു തരും.
നെബാ യോത്തില്‍നിന്നും അവര്‍ നിന്‍െറ ആണാടു കളെ കൊണ്ടുവരും.
ആ മൃഗങ്ങളെ നീ എന്‍െറ യാഗപീഠത്തിലര്‍പ്പിക്കും.
അവയെ ഞാന്‍ സ്വീ കരിക്കുകയും ചെയ്യും.
എന്‍െറ മഹത്വമാര്‍ന്ന ആലയത്തെ
ഞാന്‍ അതിമനോഹരവും അത്ഭു തകരവുമാക്കും.
ജനങ്ങളെ നോക്കുക!
അവര്‍, ആകാശത്തു കൂടി വേഗത്തില്‍ പോകുന്ന മേഘങ്ങള്‍ പോലെ നിന്‍െറയടുത്തേക്കു തിടുക്കത്തില്‍ വരുന്നു.
കൂട്ടിലേക്കു പറക്കുന്ന മാടപ്രാവുകളെ പ്പോലെയാണവര്‍.
വിദൂര ദേശങ്ങള്‍ എനിക്കായി കാത്തിരി ക്കുന്നു.
വലിയ ചരക്കുകപ്പലുകള്‍ യാത്രയ്ക്കു തയ്യാറായിരിക്കുന്നു.
വിദൂരദേശത്തുനിന്നും നിന്‍െറ മക്കളെ കൊണ്ടുവരാന്‍ ആ കപ്പലുകള്‍ ഒരുങ്ങിയിരിക്കുന്നു.
യിസ്രായേലിന്‍െറ വിശു ദ്ധനും നിന്‍െറ ദൈവവുമായ
യഹോവയെ ആദരിക്കാന്‍ അവര്‍ വെള്ളിയും സ്വര്‍ണ്ണവും കൊണ്ടുവരും.
യഹോവ നിനക്കായി അത്ഭു തങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
10 അന്യദേശങ്ങളിലെ കുട്ടികള്‍ നിന്‍െറ മതി ലുകള്‍ വീണ്ടും പണിയും.
അവരുടെ രാജാക്ക ന്മാര്‍ നിന്നെ സേവിക്കും.
“കോപിച്ചപ്പോള്‍ ഞാന്‍ നിന്നെ വേദനിപ്പിച്ചു.
പക്ഷേ ഇപ്പോള്‍, എനിക്കു നിന്നോടു ദയ തോന്നുന്നു.
അതി നാല്‍ നിന്നെ ഞാനാശ്വസിപ്പിക്കും.
11 നിന്‍െറ കവാടങ്ങളെപ്പോഴും തുറന്നിരി ക്കും.
പകലോ രാത്രിയോ അത് അടച്ചിടുക യില്ല.
രാഷ്ട്രങ്ങളും രാജാക്കന്മാരും തങ്ങളുടെ ധനം നിനക്കായി കൊണ്ടുവരും.
12 നിന്നെ സേവിക്കാത്ത ജനതയും
രാജ്യവും നശിപ്പിക്കപ്പെടും.
13 ലെബാനോനിന്‍െറ മഹത്വമാര്‍ന്നവ മുഴു വനും നിനക്കു നല്‍കപ്പെടും.
പൈനും പുന്ന യും സൈപ്രസും ജനം നിനക്കു കൊണ്ടുവരും.
എന്‍െറ വിശുദ്ധസ്ഥലത്തെ കൂടുതല്‍ മോടി പിടിപ്പിക്കാന്‍
ഈ മരങ്ങള്‍ ഉപയോഗിക്കപ്പെ ടും.
എന്‍െറ സിംഹാസനത്തിനു മുന്നിലെ പീഠ മാണവിടം,
ഇതിനെ ഞാന്‍ വളരെ മഹത്വപ്പെ ടുത്തുകയും ചെയ്യും.
14 മുന്പ് ജനം നിന്നെ പീഡിപ്പിച്ചു.
അവര്‍ നിനക്കു മുന്പില്‍ നമസ്കരിക്കും.
മുന്പ് ജനം നിന്നെ വെറുത്തു. അവര്‍ നിന്‍െറ കാല്‍ക്കല്‍ വീഴും.
അവര്‍ നിന്നെ ‘യഹോവയുടെ നഗരം,’ എന്നും
‘യിസ്രായേലിന്‍െറ വിശുദ്ധന്‍െറ സീ യോന്‍’ എന്നും വിളിക്കും.”
പുതിയ യിസ്രായേല്‍ സമാധാ നത്തിന്‍െറ സ്ഥലം
15 “നീയിനിയൊരിക്കലും ഒറ്റയ്ക്കാക്കപ്പെ ടില്ല.
നീയൊരിക്കലും വെറുക്കപ്പെടില്ല.
നീയി നിയൊരിക്കലും ശൂന്യമാക്കപ്പെടില്ല. നി
ന്നെ ഞാന്‍ എന്നെന്നേക്കും മഹത്താക്കും.
നീ എന്നെ ന്നേക്കും സന്തോഷിക്കും.
16 നിനക്കു വേണ്ടതെല്ലാം രാഷ്ട്രങ്ങള്‍ തരും.
അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനെ പ്പോലെ.
പക്ഷേ, രാജാക്കന്മാരില്‍നിന്നും നീ സന്പത്തു ‘കുടിക്കും.’
അപ്പോള്‍, നിന്നെ രക്ഷി ക്കുന്നത് യഹോവയാകുന്ന ഞാനാണെന്നു നീ അറിയും.
യാക്കോബിന്‍െറ മഹാദൈവം നിന്നെ രക്ഷിക്കുന്നുവെന്ന് നീ അറിയും.
17 നിനക്കിപ്പോള്‍ ചെന്പാണുള്ളത്.
നിനക്കു ഞാന്‍ സ്വര്‍ണ്ണം കൊണ്ടുവരും.
നിനക്കിപ്പോള്‍ ഇരുന്പാണുള്ളത്.
നിനക്കു ഞാന്‍ വെള്ളി കൊ ണ്ടുവരും.
നിന്‍െറ മരത്തിനെ ഞാന്‍ ചെന്പാക്കി മാറ്റും.
നിന്‍െറ പാറകളെ ഞാന്‍ ഇരുന്പുമാക്കും.
നിന്‍െറ ശിക്ഷയെ ഞാന്‍ സമാധാനമാക്കും.
മനുഷ്യര്‍ നിന്നെയിപ്പോള്‍ പീഡിപ്പിക്കുന്നു.
പക്ഷേ അവര്‍ നിനക്കായി നന്മകള്‍ ചെയ്യും.
18 നിന്‍െറ രാജ്യത്ത് ഇനിമേലില്‍ അക്രമത്തെ പ്പറ്റി കേള്‍ക്കുകയില്ല.
മനുഷ്യരിനിയൊരിക്ക ലും നിന്‍െറ രാജ്യത്തെ ആക്രമിക്കുകയോ കവ ര്‍ച്ച നടത്തുകയോ ഇല്ല.
നിന്‍െറ ഭിത്തികളെ നീ ‘രക്ഷ’ എന്നു വിളിക്കും.
നിന്‍െറ കവാട ങ്ങളെ നീ ‘സ്തുതി’ എന്നും വിളിക്കും.
19 സൂര്യന്‍ ഇനി അധികകാലം പകല്‍ നിന്‍െറ പ്രകാശമായിരിക്കില്ല.
ചന്ദ്രന്‍െറ പ്രകാശം രാത്രിയില്‍ നിനക്കധികകാലം പ്രകാശമായിരി ക്കില്ല.
എന്തുകൊണ്ടെന്നാല്‍, യഹോവ നിനക്കു നിത്യപ്രകാശമായിരിക്കും.
നിന്‍െറ ദൈവം നിന്‍െറ തേജസ്സായിരിക്കും.
20 നിന്‍െറ ‘സൂര്യന്‍’ ഇനിയൊരിക്കലും അസ്തമിക്കുകയില്ല.
നിന്‍െറ ‘ചന്ദ്രന്‍’ ഇനി യൊരിക്കലും ഇരുളുകയില്ല.
എന്തെന്നാല്‍ യഹോവ നിന്‍െറ നിത്യപ്രകാശമായിരിക്കും.
നിന്‍െറ വ്യസനകാലം അസ്തമിക്കുകയും ചെയ്യും.
21 നിന്‍െറ ജനം മുഴുവനും നല്ലവരാകും.
അവ ര്‍ക്ക് എന്നെന്നേക്കുമായി ഭൂമി ലഭിക്കും.
ഞാന വരെ സൃഷ്ടിച്ചു.
ഞാനെന്‍െറ സ്വന്തം കരങ്ങള്‍ കൊണ്ടുണ്ടാക്കിയ അത്ഭുതസസ്യമാണവര്‍.
22 ഏറ്റവും ചെറിയ കുടുംബം ഏറ്റവും വലിയ ഗോത്രമാകും.
ഏറ്റവും ചെറിയ കുടുംബം ശക്ത മായ രാഷ്ട്രമാകും.
സമയമാകുന്പോള്‍,
യഹോ വയാകുന്ന ഞാന്‍ വേഗം വരും.
ഇതെല്ലാം ഞാന്‍ സംഭവിപ്പിക്കും.”