ദൈവം തന്‍െറ ജനത്തെ വിധിക്കുന്നു
63
എദോമില്‍നിന്നും വരുന്ന ഇവന്‍ ആരാ ണ്?
അവന്‍ ബൊസ്രയില്‍നിന്നും വരു ന്നു.
അവന്‍െറ വസ്ത്രങ്ങളില്‍ കടുംചുവപ്പുകറ പുരണ്ടിരിക്കുന്നു.
ആ വസ്ത്രങ്ങളില്‍ അവന്‍ പ്രതാപിയായിരിക്കുന്നു.
അവന്‍ നിവര്‍ന്ന് തന്‍െറ മഹാശക്തിയോടെ നടക്കുന്നു.
അവന്‍ പറയുന്നു, “നിങ്ങളെ രക്ഷിക്കാനുള്ള ശക്തി എനിക്കുണ്ട്.
ഞാന്‍ സത്യം പറയുകയും ചെയ്യുന്നു.”
“നിന്‍െറ വസ്ത്രങ്ങള്‍ ചുവന്നു തുടുത്തിരി ക്കുന്നതെന്ത്?
വീഞ്ഞുണ്ടാക്കാന്‍ മുന്തിരി പിഴി യുന്നവന്‍േറതുപോലുണ്ട് അവ!”
അവന്‍ മറുപടി പറയുന്നു, “ഞാന്‍ സ്വയം മുന്തിരിച്ചക്കില്‍ നടന്നു.
ആരും എന്നെ സഹാ യിച്ചില്ല.
ഞാന്‍ കോപിക്കുകയും മുന്തിരി ചവി ട്ടിമെതിക്കുകയും ചെയ്തു.
സത്ത് എന്‍െറ വസ്ത്രങ്ങളിലേക്കു തെറിച്ചു.
അങ്ങനെ എന്‍െറ വസ്ത്രങ്ങള്‍ അഴുക്കായി.
മനുഷ്യരെ ശിക്ഷിക്കാന്‍ ഞാനൊരു സമയം തെരഞ്ഞെടുത്തു.
ഇപ്പോള്‍ എന്‍െറ ജനത്തെ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സമയമായിരിക്കുന്നു.
ഞാന്‍ ചുറ്റിലും നോക്കി,
പക്ഷേ എന്നെ ആരും സഹായിച്ചില്ല.
ആരും എന്നെ തുണ യ്ക്കാത്തതില്‍ ഞാനത്ഭുതപ്പെട്ടു.
അതിനാല്‍ ഞാന്‍ എന്‍െറ ജനത്തെ രക്ഷിക്കാന്‍ എന്‍െറ സ്വന്തം ശക്തി ഉപയോഗിച്ചു.
എന്‍െറ തന്നെ കോപം എന്നെ തുണച്ചു.
കോപിച്ചപ്പോള്‍ ഞാന്‍ ജനത്തിനു മേല്‍ നടന്നു.
ഭ്രാന്തമായി ഞാനവരെ ശിക്ഷിച്ചു.
അവരുടെ രക്തം ഞാന്‍ നിലത്തൊഴിച്ചു.”
യഹോവ തന്‍െറ ജനത്തോടു ദയാവാനായിരുന്നു
യഹോവയുടെ കാരുണ്യത്തെ ഞാന്‍ ഓര്‍ മ്മിക്കും.
യഹോവയെ സ്തുതിക്കാനും ഞാന്‍ ഓര്‍മ്മിക്കും.
യിസ്രായേലിന്‍െറ കുടുംബത്തിന്
യഹോവ പല നന്മകളും നല്‍കി.
യഹോവ ഞങ്ങളോടു വളരെ കാരുണ്യവാനായിരുന്നു.
അവന്‍ ഞങ്ങളോടു കരുണ കാട്ടി.
യഹോവ പറഞ്ഞു, “ഇത് എന്‍െറ ജനമാ കുന്നു.
ഇവരാണെന്‍െറ യഥാര്‍ത്ഥ കുട്ടികള്‍.”
അതിനാല്‍ യഹോവ അവരെ രക്ഷിച്ചു.
മനുഷ്യര്‍ക്ക് ധാരാളം ദുരിതങ്ങളുണ്ടായിരു ന്നു.
പക്ഷേ യഹോവ അവര്‍ക്കെതിരായിരു ന്നില്ല.
യഹോവ അവരെ സ്നേഹിക്കുകയും അവന് അവരോടു സഹതാപം തോന്നുകയും ചെയ്തു.
അതിനാല്‍ യഹോവ അവരെ രക്ഷി ച്ചു.
തന്‍െറ വിശിഷ്ടദൂതനെ അവന്‍ അവരെ രക്ഷിക്കാനയച്ചു.
അവന്‍ അവരെ പെറുക്കിയെ ടുത്തു കൊണ്ടുപോയി.
അവരെ അവന്‍ എന്നേ ക്കും പരിപാലിക്കുകയും ചെയ്യും.
10 എന്നാല്‍ ജനം യഹോവയ്ക്കെതിരെ തിരി ഞ്ഞു.
അവന്‍െറ പരിശുദ്ധാത്മാവിനെ അവര്‍ വ്യസനിപ്പിച്ചു.
അതിനാല്‍ യഹോവ അവ രുടെ ശത്രുവായി.
യഹോവ അവര്‍ക്കെതിരെ യുദ്ധം ചെയ്തു.
11 പക്ഷേ വളരെപ്പണ്ടു സംഭവിച്ച കാര്യങ്ങള്‍ യഹോവയിപ്പോഴും ഓര്‍മ്മിക്കുന്നു.
മോശെയെ യും തന്‍െറ ജനത്തെയും അവന്‍ ഓര്‍മ്മിക്കുന്നു.
ജനങ്ങളെ കടലിലൂടെ കൊണ്ടുവന്നവനാണു യഹോവ.
തന്‍െറ ആട്ടിന്‍പറ്റത്തെ (ജനം) നയി ക്കാന്‍ യഹോവ തന്‍െറ ഇടയന്മാരെ (പ്രവാ ചകര്‍) അയച്ചു.
പക്ഷേ, യഹോവയിപ്പോള്‍ എവിടെ?
തന്‍െറ ആത്മാവിനെ മോശെയില്‍ നിക്ഷേപിച്ചവന്‍ എവിടെ?
12 മോശയെ യഹോവ തന്‍െറ വലതുകരം കൊണ്ടു നയിച്ചു.
മോശെയെ നയിക്കാന്‍ യഹോവ തന്‍െറ മഹാശക്തിയുപയോഗിച്ചു.
ജനങ്ങള്‍ക്കു കടല്‍ മുറിച്ചുകടക്കാന്‍
യഹോവ കടലിനെ രണ്ടായി പകുത്തു.
ഈ മഹാകാ ര്യങ്ങള്‍ ചെയ്തുകൊണ്ട്
യഹോവ തന്‍െറ നാമം വിശ്രുതമാക്കി.
13 യഹോവ തന്‍െറ ജനത്തെ അഗാധ സമുദ്ര ത്തിലൂടെ നയിച്ചു.
മരുഭൂമിയിലൂടെ കുതിര നടക്കുന്പോലെ
ജനം വീഴാതെ നടന്നു.
14 വയലില്‍ നടക്കുന്പോള്‍ പശു വീഴാറില്ല.
അതേപോലെ കടലിലൂടെ നടന്നപ്പോള്‍ മനു ഷ്യരും വീണില്ല.
യഹോവയുടെ ആത്മാവ് അവരെ ഒരു വിശ്രമസ്ഥലത്തേക്കു നയിച്ചു.
ജനം എല്ലായ്പ്പോഴും സുരക്ഷിതരായിരുന്നു.
യഹോവേ, നീ ജനത്തെ നയിച്ച വഴി അതാ ണ്.
നീ മനുഷ്യരെ നയിക്കുകയും നിന്‍െറ നാമത്തെ വിസ്മയകരമാക്കുകയും ചെയ്തു.
തന്‍െറ ജനത്തിനുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥന
15 യഹോവേ, സ്വര്‍ഗ്ഗത്തില്‍നിന്നും താഴേക്കു നോക്കിയാലും.
ഇപ്പോള്‍ സംഭവിക്കുന്ന കാര്യ ങ്ങള്‍ കണ്ടാലും!
സ്വര്‍ഗ്ഗത്തിലെ നിന്‍െറ മഹ ത്തും വിശുദ്ധവുമായ വസതിയില്‍നിന്നും താഴെ ഞങ്ങ ളെ നോക്കിയാലും.
ഞങ്ങളോടുള്ള നിന്‍െറ ശക്തമായ സ്നേഹമെവിടെ?
നിന്‍െറ ഉള്ളിന്‍െറ ഉള്ളില്‍നിന്നു വരുന്ന നിന്‍െറ ശക്ത മായ പ്രവൃത്തികളെവിടെ?
എന്നോടുള്ള നിന്‍െറ കാരുണ്യമെവിടെ?
എന്നോടുള്ള നിന്‍െറ സ്നേഹകാരുണ്യം നീ എവിടെ ഒളിപ്പി ച്ചിരിക്കുന്നു?
16 നോക്കൂ!നീ ഞങ്ങളുടെ പിതാ വാകുന്നു!
അബ്രാഹാം ഞങ്ങളെ അറിയുന്നില്ല.
യിസ്രായേല്‍ (യാക്കോബ്) ഞങ്ങളെ തിരിച്ചറി യുന്നില്ല.
യഹോവേ, നീ ഞങ്ങളുടെ പിതാവാ കുന്നു.
ഞങ്ങളെ എല്ലായ്പ്പോഴും രക്ഷിച്ചിരു ന്നതു നീയാകുന്നു!
17 യഹോവേ, നീയെന്താണു ഞങ്ങളെ നിന്നി ല്‍നിന്നും തള്ളിമാറ്റുന്നത്?
നിന്നെ പിന്തുടരുക യെന്നതു ഞങ്ങള്‍ക്ക് വിഷമകരമാക്കുന്നതെ ന്തുകൊണ്ട്?
യഹോവേ, ഞങ്ങളിലേക്കു മടങ്ങി വന്നാലും.
ഞങ്ങള്‍ നിന്‍െറ സേവകന്മാര്‍.
ഞങ്ങളുടെയടുത്തേക്കുവന്ന് ഞങ്ങളെ സഹാ യിച്ചാലും!
ഞങ്ങളുടെ കുടുംബങ്ങള്‍ നിന്‍േറ താകുന്നു.
18 നിന്‍െറ വിശുദ്ധജനം അവരുടെ ദേശത്ത് കുറച്ചുകാലമേ താമസിച്ചുള്ളൂ.
അപ്പോള്‍ ഞങ്ങ ളുടെ ശത്രുക്കള്‍ നിന്‍െറ വിശുദ്ധ ആലയത്തെ ചവിട്ടിമെതിച്ചു.
19 അവര്‍ നിന്‍െറ നാമത്തില്‍ വിളിക്കപ്പെടു ന്നില്ല.
അവര്‍ നിന്‍െറ നാമം ധരിക്കുന്നില്ല.
ഞങ്ങളും അവരെപ്പോലെയായിരുന്നു.