എല്ലാവരും ദൈവത്തെപ്പറ്റി പഠിക്കും
65
യഹോവ പറയുന്നു, “എന്‍െറയടുത്ത് ഉപദേശത്തിനായി വന്നിട്ടില്ലാത്തവരെ ഞാന്‍ സഹായിച്ചു. എന്നെ അന്വേഷിക്കാത്ത വര്‍ എന്നെ കണ്ടെത്തി. എന്‍െറ നാമം ധരി ക്കാത്ത ഒരു രാഷ്ട്രത്തോടു ഞാന്‍ സംസാരിച്ചു. ഞാന്‍ പറഞ്ഞു, ‘ഞാനിവിടെയുണ്ട്! ഞാനി വിടെയുണ്ട്!’
“എനിക്കെതിരെ തിരിഞ്ഞവരെ സ്വീകരി ക്കാന്‍ ഞാന്‍ ഒരുങ്ങിനിന്നു. അവര്‍ എന്‍െറയ ടുക്കല്‍ വരുന്നതു ഞാന്‍ കാത്തിരിക്കുകയാ യിരുന്നു. പക്ഷേ അവര്‍ നല്ലതല്ലാത്തൊരു വഴി യേ ജീവിതം തുടര്‍ന്നു. മനസ്സില്‍ തോന്നിയതു പോലെ അവര്‍ പ്രവര്‍ത്തിച്ചു. അവര്‍ എന്നെ ശല്യപ്പെടുത്തിക്കൊണ്ട് എന്‍െറ മുന്പില്‍ നില്‍ ക്കുന്നു. അവര്‍ ബലികളും വഴിപാടുകളും തങ്ങ ളുടെ വിശിഷ്ട ഉദ്യാനങ്ങളില്‍ അര്‍പ്പിക്കുന്നു. അവര്‍ കല്ലറകള്‍ക്കിടയിലിരിക്കുന്നു. അവര്‍ മരിച്ചവരുടെ സന്ദേശവും കാത്തിരിക്കുന്നു. അവര്‍ ശവശരീരങ്ങള്‍ക്കൊപ്പം ജീവിക്കുകപോ ലും ചെയ്യുന്നു. അവര്‍ പന്നിയിറച്ചി ഭക്ഷിക്കു ന്നു. അവരുടെ കത്തിയും മുള്ളും അഴുകിയ മാംസം പുരണ്ട് വൃത്തികേടായിരിക്കുന്നു.
“പക്ഷേ അവര്‍ മറ്റുള്ളവരോടു പറയുകയാ ണ്, ‘എന്‍െറയടുത്തേക്കു വരരുത്! ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കും വരെ എന്നെ തൊട രുത്.’ അങ്ങനെയുള്ളവര്‍ എന്‍െറ കണ്ണില്‍ പുക പോലെയാണ്. അവരുടെ അഗ്നി എപ്പോഴും എരിഞ്ഞു കൊണ്ടേയിരിക്കുന്നു.’
യിസ്രായേല്‍ ശിക്ഷിക്കപ്പെടണം
“ഇതാ ഒടുക്കപ്പടേണ്ട ഒരു വിലച്ചീട്ട്. നിങ്ങ ളുടെ പാപങ്ങള്‍ നിങ്ങളെ അപരാധിയാക്കി യെന്നാണതു പറയുന്നത്. വിലയടയ്ക്കുംവരെ ഞാന്‍ അടങ്ങിയിരിക്കയില്ല. നിങ്ങളെ ശിക്ഷി ച്ചുകൊണ്ട് ഞാനത് അടയ്ക്കും.
“നിങ്ങളുടെ പാപങ്ങളും നിങ്ങളുടെ പിതാ ക്കന്മാരുടെ പാപങ്ങളും ഒന്നു തന്നെ.”യഹോവ പറയുന്നു, “പര്‍വതങ്ങളില്‍ ധൂപങ്ങള്‍ കത്തി ക്കവേ നിങ്ങളുടെ പിതാക്കന്മാര്‍ ഈ പാപ ങ്ങള്‍ ചെയ്തു. ആകുന്നുകളില്‍ അവരെന്നെ നാണം കെടുത്തി. അവരെ ഞാന്‍ ആദ്യം ശിക്ഷിക്കുകയും ചെയ്തു. അര്‍ഹിക്കുന്ന ശിക്ഷ ഞാനവര്‍ക്കു നല്‍കി.”
യിസ്രായേലിനെ ദൈവം പൂര്‍ണ്ണ
മായും നശിപ്പിക്കുകയില്ല
യഹോവ പറയുന്നു, “മുന്തിരിയില്‍ പുതിയ വീഞ്ഞുണ്ടാകുന്പോള്‍ മനുഷ്യര്‍ അതു പിഴി ഞ്ഞെടുക്കുന്നു. പക്ഷേ അവര്‍ മുന്തിരി മുഴുവന്‍ നശിപ്പിക്കുന്നില്ല. മുന്തിരി വീണ്ടും ഉപയോ ഗിക്കാമെന്നതിനാലാണവര്‍ അങ്ങനെ ചെയ്യു ന്നത്. എന്‍െറ ദാസന്മാരോടും ഞാന്‍ അതു തന്നെ ചെയ്യും. അവരെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കയില്ല. യാക്കോബിന്‍െറ (യിസ്രാ യേല്‍) കുടുംബത്തില്‍നിന്നും ചിലരെ ഞാന്‍ അവശേഷിപ്പിക്കും. യെഹൂദക്കാരില്‍ ചിലര്‍ എന്‍െറ പര്‍വതത്തിലെത്തും. എന്‍െറ ദാസ ന്മാര്‍ അവിടെ വസിക്കും. അവിടെ വസിക്കേണ്ട വരെ ഞാന്‍ തെരഞ്ഞെടുക്കും. 10 അനന്തരം ശാരോന്‍ താഴ്വര ആടുകള്‍ക്ക് മേച്ചില്‍പ്പുറ മാകും. ആഖോര്‍ താഴ്വര കാലികള്‍ക്ക് വിശ്രമ സങ്കേതമാകും. ഇതെല്ലാം എന്‍െറ ജനത്തിന്- എന്നെ തെരയുന്നവര്‍ക്കു വേണ്ടിയാണ്.
11 “പക്ഷേ നിങ്ങള്‍ യഹോവയെ വിട്ടു. അതി നാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടും. എന്‍െറ വിശു ദ്ധപര്‍വതത്തെ നിങ്ങള്‍ മറന്നു. നിങ്ങള്‍ ഭാഗ്യ ത്തെ ആരാധിക്കാന്‍ തുടങ്ങി. വ്യാജദൈവമായ വിധിയെ നിങ്ങള്‍ ആരാധിക്കുന്നു. 12 എന്നാല്‍ ഞാന്‍ നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നു. നിങ്ങള്‍ വാളുകൊണ്ട് വധിക്കപ്പെടണമെന്നു ഞാന്‍ നിശ്ചയിച്ചു. നിങ്ങളെല്ലാം വധിക്കപ്പെ ടും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളെ വിളി ച്ചു, നിങ്ങള്‍ വിളികേട്ടില്ല! ഞാന്‍ നിങ്ങളോടു സംസാരിച്ചു. നിങ്ങള്‍ ശ്രദ്ധിച്ചില്ല. തിന്മയെന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തു. ഞാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ നിശ്ചയിച്ചു.”
13 അതിനാല്‍ എന്‍െറ യജമാനനായ യഹോ വ ഇക്കാര്യങ്ങള്‍ പറഞ്ഞു.
“എന്‍െറ ദാസന്മാര്‍ ഭക്ഷണം കഴിക്കും,
പക്ഷേ നിങ്ങള്‍ ദുഷ്ടന്മാര്‍ പട്ടിണി കിടക്കും.
എന്‍െറ ദാസന്മാര്‍ കുടിക്കും,
പക്ഷേ നിങ്ങള്‍ ദുഷ്ടന്മാര്‍ക്കു ദാഹിക്കും.
എന്‍െറ ദാസന്മാര്‍ ആഹ്ലാദിക്കും,
പക്ഷേ ദുഷ്ട ന്മാരായ നിങ്ങള്‍ അപമാനിതരാകും.
14 എന്‍െറ ദാസന്മാര്‍ ആഹ്ലാദിച്ചുല്ലസിക്കും,
പക്ഷേ നിങ്ങള്‍ ദുഷ്ടന്മാര്‍ ദു:ഖിച്ചുകരയും.
നിങ്ങളുടെ അത്മാവ് തകരുകയും
നിങ്ങള്‍ വളരെ വ്യസനിക്കുകയും ചെയ്യും.
15 നിങ്ങളുടെ പേരുകള്‍ എന്‍െറ ദാസന്മാര്‍ക്ക് ശാപം പോലയായിരിക്കും.”
എന്‍െറ യജമാന നായ യഹോവ നിങ്ങളെ വധിക്കും.
തന്‍െറ ദാസന്മാരെ അവന്‍ പുതിയ പേരിട്ടു വിളിക്കുക യും ചെയ്യും.
16 മനുഷ്യരിപ്പോള്‍ ഭൂമിയില്‍നിന്ന് അനുഗ്രഹം തേടുന്നു.
പക്ഷേ ഭാവിയിലവര്‍ വിശ്വസ്ത ദൈവത്തിന്‍െറ അനുഗ്രഹം തേടും.
മനുഷ്യരി പ്പോള്‍ ഭൂമിയുടെ ശക്തിയെപ്രതി വാഗ്ദാനം ചെയ്യുന്നു.
പക്ഷേ ഭാവിയിലവര്‍ വിശ്വസ്ത ദൈവത്തില്‍ ആശ്രയിക്കും.
എന്തുകൊണ്ടെ ന്നാല്‍ പണ്ടത്തെ ദുരിതങ്ങള്‍ മറക്കപ്പെടും.
എന്‍െറ ജനം ഒരിക്കലും ആ ദുരിതങ്ങള്‍ ഓര്‍മ്മി ക്കുകയില്ല.
പുതിയൊരു കാലം വരുന്നു
17 “ഞാന്‍ പുതിയൊരു സ്വര്‍ഗ്ഗവും പുതി യൊരു ഭൂമിയും സൃഷ്ടിക്കും.
മനുഷ്യര്‍ ഭൂതകാലം ഓര്‍മ്മിക്കുകയില്ല.
അക്കാര്യങ്ങളൊന്നും അവര്‍ ഓര്‍മ്മിക്കുകയില്ല.
18 എന്‍െറ ജനം സന്തോഷിക്കും.
അവര്‍ എന്നെന്നേക്കും ആഹ്ലാദിക്കും.
ഞാന്‍ സൃഷ്ടിക്കു ന്നതിനെച്ചൊല്ലി.
ആഹ്ലാദം നിറഞ്ഞൊരു യെരൂ ശലേം ഞാനുണ്ടാക്കും.
അവരെ ഞാന്‍ ആഹ്ലാ ദിക്കുന്നവരാക്കുകയും ചെയ്യും.
19 അപ്പോള്‍ ഞാന്‍ യെരൂശലേമില്‍ സന്തോ ഷിക്കും.
എന്‍െറ ജനതയില്‍ ഞാന്‍ സന്തോ ഷിക്കും.
ആ നഗരത്തില്‍ ഇനിയൊരിക്കലും
കരച്ചിലോ വ്യസനമോ ഉണ്ടാകില്ല.
20 ആ നഗരത്തിലാരും ആയുസ്സെത്താതെ മരി ക്കില്ല.
ഓരോ കുട്ടിയും ദീര്‍ഘനാള്‍ ജീവിക്കും.
ഓരോ വൃദ്ധനും വളരെക്കാലം ജീവിക്കും.
നൂറു വയസ്സുള്ളയാളും ചെറുപ്പക്കാരനായിരിക്കും.
നൂറുവര്‍ഷം ജീവിക്കാത്തവന്‍ ശപിക്കപ്പെട്ടവ നെന്നു ജനം കരുതും.
21 ആ നഗരത്തില്‍ ഒരാളൊരു വീടുപണി താല്‍ അയാളവിടെ വസിക്കും.
മുന്തിരിത്തോ പ്പുണ്ടാക്കുന്നവന്‍ അതിലെ മുന്തിരി തിന്നും.
22 ഇനിയൊരിക്കലും ഒരാള്‍ വീടു പണിയുക യും
മറ്റൊരാള്‍ അതില്‍ താമസിക്കുകയും ചെയ്യില്ല.
ഇനിയൊരിക്കലും ഒരാള്‍ തോട്ടമുണ്ടാ ക്കുകയും
മറ്റൊരാള്‍ അതിലെ പഴം തിന്നുകയും ചെയ്യില്ല.
എന്‍െറ തെരഞ്ഞെടുക്കപ്പെട്ട ജനം
മരങ്ങളുടെയത്രകാലം ജീവിക്കും.
എന്‍െറ തെര ഞ്ഞെടുക്കപ്പെട്ട ജനം
തങ്ങളുണ്ടാക്കുന്നതെല്ലാം ആസ്വദിക്കും.
23 സ്ത്രീകളിനിയൊരിക്കലും ജനിക്കുന്പോള്‍ ത്തന്നെ
ശു മരിക്കാനായി പ്രസവിക്കില്ല.
സ്ത്രീകളിനിയൊരിക്കലും പ്രസവസമയത്തെ ഭയക്കുകയില്ല.
എന്‍െറജനതയും അവരുടെ കുട്ടികളുമെല്ലാം യഹോവയാല്‍ അനുഗ്രഹിക്ക പ്പെടും.
24 ചോദിക്കുംമുന്പേ അവര്‍ക്കെന്താണു വേണ്ട തെന്നു ഞാനറിയും.
അവര്‍ ചോദിച്ചു തീരുമ്മു ന്പേതന്നെ അവരെ ഞാന്‍ സഹായിക്കും.
25 ചെന്നായ്ക്കളും ആട്ടിന്‍ കുട്ടികളും ഒരുമിച്ചു ഭക്ഷിക്കും.
സിംഹങ്ങള്‍ കന്നു കാലികളോടൊ പ്പം വയ്ക്കോല്‍ ഭക്ഷിക്കും.
എന്‍െറ വിശുദ്ധ പര്‍വതത്തില്‍
സര്‍പ്പം ആരെയും പേടിപ്പിക്കു കയോ കടിക്കുകയോ ചെയ്യില്ല.”
യഹോവയാ ണിക്കാര്യങ്ങളെല്ലാം പറഞ്ഞത്.