ഇയ്യോബ് എലീഫസിനു മറുപടി നല്‍കുന്നു
16
“അപ്പോള്‍ ഇയ്യോബ് മറുപടി പറഞ്ഞു,
ഇക്കാര്യങ്ങളൊക്കെ ഞാന്‍ മുന്പു കേട്ടി ട്ടു ണ്ട്.
നിങ്ങള്‍ മൂന്നുപേരും എനിക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്, സാന്ത്വനമല്ല.
നിങ്ങളുടെ നീണ്ട പ്രഭാഷണങ്ങള്‍ ഒരിക്കലും അവ സാനിക്കുന്നില്ല!
നിങ്ങളെന്തിനാണ് തുടര്‍ന്നും വാദി ക്കുന്നത്?
നിങ്ങള്‍ എന്‍റെ സ്ഥാനത്തായിരുന്നെങ്കില്‍
ഇതേ കാര്യങ്ങള്‍ നിങ്ങളോടു പറയാന്‍ എനിക്കും കഴിയുമാ യിരുന്നു.
നിങ്ങള്‍ക്കു നേരെ വിവേകത്തോടെ സംസാ രിക്കാനും
നിങ്ങള്‍ക്കു നേരെ തലകുലുക്കാനും എനിക് കു കഴിയും.
എന്നാല്‍ ഞാനെന്‍റെ വാക്കുകള്‍കൊണ്ട് നിങ്ങള്‍ക് കു പ്രതീക്ഷ നല്‍കുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്തേനെ.
പക്ഷേ ഞാന്‍ പറയുന്ന വാക്കുകള്‍ക്ക് എന്‍റെ വേദന അകറ്റാനാവില്ല.
എന്നാല്‍ ഞാന്‍ മിണ്ടാതിരുന്നാലും അത് ഒരു നിലയിലും ഗുണം ചെയ്യുകയില്ല.
സത്യത്തില്‍, ദൈവമേ, നീയെന്‍റെ കരുത്ത് എടുത്തു കളഞ്ഞു.
എന്‍റെ കുടുംബത്തെയാകെ നീ തകര്‍ത്തു.
നീയെന്നെ മെലിഞ്ഞവനും ക്ഷീണിതനുമാക്കി.
എ ന്‍റെ അപരാധമാണ് ഇതിനുകാരണമെന്ന് എന്നെ കാണു ന്ന ആളുകള്‍ കരുതുന്നു.
ദൈവം എന്നെ ആക്രമിക്കുന്നു.
അവന്‍ എന്നില്‍ കോപിഷ്ഠനുമാകുന്നു. എന്‍റെ ശരീരം അവന്‍ പിളര്‍ക്കു ന്നു.
ദൈവം എന്‍റെ നേര്‍ക്കു പല്ലു ഞെരിക്കുന്നു.
എ ന്‍റെ ശത്രു വെറുപ്പോടെ എന്നെ നോക്കുന്നു.
10 ആളുകള്‍ എനിക്കു ചുറ്റും കൂടുകയും എന്നെ പരിഹ സിക്കുകയും ചെയ്യുന്നു.
അവരെന്നെ അധിക്ഷേ പി ക്കുകയും എന്‍റെ ചെകിട്ടത്തടിക്കുകയും ചെയ്യുന്നു.
11 ദൈവം എന്നെ ദുഷ്ടര്‍ക്കു വിട്ടുകൊടുത്തു.
എന് നെ ഉപദ്രവിക്കാനവന്‍ ദുഷ്ടരെ അനുവദിച്ചു.
12 ഞാന്‍ സ്വസ്ഥനായിരിക്കുകയായിരുന്നു,
പക്ഷേ, അപ്പോള്‍ ദൈവമെന്നെ ഞെരിച്ചു!
അതെ, അവനെന്‍റെ കഴുത്തിനു പിടിച്ച്
എന്നെ കഷണങ്ങളാക്കി!
ദൈവം എന്നെ ശരവ്യമാക്കി.
13 ദൈവത്തിന്‍റെ വില്ലാളികളള്‍ എനിക്കു ചുറ്റിലുമു ണ്ട്.
എന്‍റെ പിത്തസഞ്ചികളിലേക്ക് അവന്‍ അന്പെയ് യുന്നു.
അവന്‍ കരുണ കാണിക്കുന്നതേയില്ല.
എന്‍റെ പിത്തരസം അവന്‍ നിലത്തു വീഴ്ത്തി.
14 വീണ്ടും വീണ്ടും ദൈവം എന്നെ ആക്രമിക്കുന്നു.
യുദ്ധക്കളത്തിലെ ഭടനെപ്പോലെ അവനെന്നെ ഓടി ക് കുന്നു.
15 ഞാന്‍ വളരെ ദുഃഖിതനാണ്. അതിനാല്‍ ഞാന്‍ ദുഃഖത്തി ന്‍റെ വസ്ത്രങ്ങള്‍ ധരിക്കുന്നു.
ഞാനിവിടെ പൊടി യി ലും ചാരത്തിലുമിരിക്കുന്നു. ഞാന്‍ പരാജിതനായതു പോലെ എനിക്കു തോന്നുന്നു.
16 എന്‍റെ മുഖം കരഞ്ഞു ചുവന്നിരിക്കുന്നു.
എന്‍റെ കണ്ണുകള്‍ക്കു ചുറ്റിലും കറുത്ത വളയങ്ങള്‍.
17 ഞാനൊരിക്കലും ആരോടും ക്രൂരത കാട്ടിയില് ലെ ങ്കിലും ഈ ദുരിതങ്ങള്‍ എനിക്കു സംഭവിച്ചു.
എന്‍റെ പ്രാര്‍ത്ഥനകള്‍ ശരിയും ശുദ്ധവുമാകുന്നു.
18 ഭൂമീ, എന്നോടു ചെയ്യപ്പെട്ട തെറ്റുകള്‍ മറച്ചുവ യ്ക്കരുത്.
നീതിക്കായുള്ള എന്‍റെ യാചന തടയാതിരി ക്ക ട്ടെ.
19 സ്വര്‍ഗ്ഗത്തില്‍ എന്‍റെ പക്ഷത്ത് ആരെങ്കിലു മു ണ്ടായേക്കാം.
ഞാന്‍ നീതിമാനാണെന്നു തെളിയിക്കുന്ന ചിലരെങ്കിലും ഉന്നതത്തിലുണ്ട്.
20 എന്‍റെ സ്നേഹിതര്‍ എനിക്കു പകരം സംസാരിക്കാന്‍ ശ്രമിക്കുന്നു.
പക്ഷേ, എന്‍റെ കണ്ണുകള്‍ ദൈവത്തി ങ് കല്‍ കണ്ണീര്‍ പൊഴിക്കുന്നു.
21 ഒരുവന്‍ തന്‍റെ സുഹൃത്തിനുവേണ്ടി വാദിക്കുന്ന തുപോലെ
അവന്‍ ദൈവത്തോട് എനിക്കുവേണ്ടി സം സാരിക്കുന്നു.
22 ഇനി ഏതാനും വര്‍ഷങ്ങള്‍ക്കകം ഞാന്‍,
ഇനി തിരിച് ചു വരാത്തയിടത്തേക്കു പോകും.