ബില്‍ദാദ് ഇയ്യോബിനോടു മറുപടി പറയുന്നു
18
അപ്പോള്‍, ശൂഹ്യനായ ബില്‍ദാദ് മറുപടി പറഞ് ഞു:
“ഇയ്യോബേ നീ എപ്പോഴാണു വായടയ്ക്കുക?
ശാ ന്തനായി ശ്രദ്ധിക്കൂ. ഞങ്ങള്‍ ചിലതു പറയട്ടെ.
ഞങ്ങള്‍ പശുക്കളെപ്പോലെ ഭോഷരാണെന്നു
നീ കരുതുന്നതെന്ത്?
ഇയ്യോബേ, നിന്‍റെ കോപം മുറിവേല്പിക്കുന്നത് നിന്നെ മാത്രമാണ്.
നിനക്കുവേണ്ടി ആളുകള്‍ ഭൂമി വിട്ടു പോകണോ?
നിന്നെ തൃപ്തിപ്പെടുത്താന്‍ ദൈവം മലക ളെ ചലിപ്പിക്കുമെന്നു നീ കരുതുന്നുണ്ടോ?
അതെ, ദുഷ്ടന്‍റെ പ്രകാശം അണഞ്ഞുപോകും.
അവ ന്‍റെ അഗ്നി അണഞ്ഞു പോകും.
അവന്‍റെ വീട്ടിലെ പ്രകാശം ഇരുളും.
അവന്‍റെ തൊ ട്ടടുത്തിരിക്കുന്ന വിളക്കുപോലും കെട്ടുപോകും.
അവന്‍റെ കാല്‍വയ്പുകള്‍ വീണ്ടും കരുത്തുള്ളതും വേ ഗമുള്ളതുമാകയില്ല.
എന്നാലവന്‍ ദുര്‍ബ്ബലനായി മെല് ലെ നടക്കും.
അവന്‍റെ തന്നെ ദുഷ്ടചിന്തകള്‍ അവനെ വീഴ്ത്തും.
അവന്‍റെ സ്വന്തം കാലടികള്‍ അവനെ കെണിയിലേ ക് കു നയിക്കും.
അവന്‍ കെണിയില്‍ വീഴുകയും പിടിക്ക പ് പെടുകയും ചെയ്യും.
ഒരു കെണി അവന്‍റെ കുതികാലില്‍ വീഴും.
ഒരു വല അ വനെ പിടിച്ചു മുറുക്കും.
10 നിലത്തെ ഒരുകയര്‍ അവനെ കുടുക്കും.
അവന്‍റെ മാര്‍ ഗ്ഗത്തിലൊരു കുടുക്ക് കാത്തിരിക്കുന്നു.
11 അവനു ചുറ്റിലും ഘോരത കാത്തുനില്‍ക്കുന്നു.
അ വന്‍റെ ഓരോ ചുവടുവയ്പിലും ഭീതി പിന്തുടരും.
12 ദുരിതങ്ങള്‍ അവനുവേണ്ടി വിശക്കുന്നു.
അവന്‍ വീ ഴുന്നതിനായി നാശവും വിപത്തും തയ്യാറാ യിരിക് കു ന് നു.
13 മാരകരോഗങ്ങള്‍ അവന്‍റെ തൊലി കാര്‍ന്നു തിന് നും.
അത് അവന്‍റെ കൈകാലുകളെ ചീയിക്കും.
14 ദുഷ്ടന്‍ അയാളുടെ വീടിന്‍റെ സുരക്ഷിതത്വത് തി ല്‍ നിന്നും എടുത്തുമാറ്റപ്പെടും.
ദൂരെ, ഭീകരതയുടെ രാജാ വിനെ കാണുന്നതിന് അവന്‍ നയിക്കപ്പെടും.
15 അവന്‍റെ വീട്ടില്‍ ഒന്നും അവശേഷിക്കുകയില്ല.
എന്തുകൊണ്ടെന്നാല്‍, അവന്‍റെ വീട്ടില്‍ നിറയെ എരി യുന്ന ഗന്ധകം ചിതറിക്കും.
16 “അയാളുടെ താഴെയുള്ള വേരുകള്‍ ഉണങ്ങുകയും
മുക ളിലുള്ള ശാഖകള്‍ വാടുകയും ചെയ്യും.
17 ഭൂമിയിലെ മനുഷ്യര്‍ അയാളെ ഓര്‍മ്മിക്കുകയില്ല.
ആരും അവനെ ഒരിക്കലും സ്മരിക്കയില്ല.
18 ആളുകളവനെ വെളിച്ചത്തില്‍നിന്നും ഇരുട്ടിലേ ക് കു തള്ളിവിടും.
അവരവനെ ലോകത്തില്‍ നിന്നും ഓടിച് ചുവിടും.
19 അവനു മക്കളോ പേരക്കുട്ടികളോ ഉണ്ടായിരി ക്കു കയില്ല.
അവന്‍റെ കുടുംബത്തിലെ ആരും അവശേ ഷിക് കയില്ല.
20 ആ ദുഷ്ടനെന്തു സംഭവിച്ചുവെന്നതു കേട്ട് പടിഞ് ഞാറുള്ളവര്‍ ഞെട്ടിപ്പോകും.
കിഴക്കുള്ളവര്‍ ഭയന്നു വി റയ്ക്കും.
21 ദുഷ്ടന്‍റെ വീടിനും അതുതന്നെ സംഭവിക്കും.
ദൈ വ ത്തെ അറിയാത്തവനും അതു തന്നെയാണു സംഭവി ക്കു ക.”