സോഫര്‍ മറുപടി പറയുന്നു
20
നയമാത്യനായ സോഫര്‍ അപ്പോള്‍ മറുപടി പറ ഞ്ഞു:
“ഇയ്യോബേ, നിന്‍റെ ചിന്തകള്‍ കലങ്ങിയിരിക്കു ന്നു. അതിനാല്‍ ഞാന്‍ നിനക്കു മറുപടി തരാം.
എനിക്ക് ഉള്ളില്‍ തോന്നിയത് വേഗം പറയുകയാണു വേണ്ടത്.
നീ നിന്‍റെ മറുപടികൊണ്ട് ഞങ്ങളെ അപമാനിച്ചു.
പക്ഷേ എനിക്കു വിവേകമുള്ളതുകൊണ്ട് നിന്നോട് എ ന്തു മറുപടി പറയണമെന്ന് എനിക്കറിയാം.
4-5 ദുഷ്ടന്‍റെ ആഹ്ലാദം നീണ്ടു നില്‍ക്കയില്ലെന്ന് നിനക്കറിയാം.
ആദാം ഭൂമിയിലുണ്ടായ കാലം മുതല്‍ക്കേ ഉള്ള ഒരു സത്യമാണത്.
ദൈവത്തെ ഗൌനിക്കാത്തവന് കുറച്ചുനേരത്തേക്കേ ആഹ്ലാദമുണ്ടാകൂ.
ദുഷ്ടന്‍റെ അഹങ്കാരം ആകാശത്തോളം എത്തുകയും
അവന്‍റെ ശിരസ്സ് മേഘങ്ങളില്‍ സ്പര്‍ശിക്കുകയും ചെ യ്തേക്കാം.
പക്ഷേ അവന്‍ തന്‍റെ സ്വന്തം ശരീരാവശിഷ്ട ങ്ങ ള്‍പോലെ എന്നെന്നേക്കുമായി നശിക്കും.
അവനെ അ റിയുന്നവര്‍ ചോദിക്കും, ‘അവനെവിടെ?’
ഒരു സ്വപ്നംപോലെ അവന്‍ പറന്നകലുകയും
ആരും അവനെ വീണ്ടും കണ്ടെത്താതിരിക്കുകയും ചെയ്യും.
അവനെ കാണുന്നവര്‍ വീണ്ടും അവനെ കാണുകയില് ല.
അവന്‍റെ കുടുംബം അവനെ വീണ്ടുമൊരിക്കലും കാ ണുകയില്ല.
10 ദുഷ്ടന്‍ പാവങ്ങളില്‍നിന്നു കവര്‍ന്നെടുത്തത് അവ ന്‍റെ കുട്ടികള്‍ അവര്‍ക്കു തിരികെ നല്‍കും.
ദുഷ്ടന്‍റെ സ്വ ന്തം കൈകളാണ് തന്‍റെ ധനം തിരികെ കൊടുക്കേണ്ടത്.
11 “അവന്‍ ചെറുപ്പമായിരുന്നപ്പോള്‍ അവന്‍റെ എല് ലുകള്‍ കരുത്തുറ്റതായിരുന്നു.
പക്ഷേ ശരീരത്തിന്‍റെ മറ് റുഭാഗങ്ങള്‍ പോലെ അതും മണ്ണടിയും.
12 ദുഷ്ടന്‍റെ വായില്‍ ദുഷ്ടത മധുരമായിരിക്കും.
അവന ത് തന്‍റെ നാവിനടിയില്‍ സൂക്ഷിച്ചുവെച്ച് മുഴുവനും ആസ്വദിക്കും.
13 അവന്‍ ദുഷ്ടതയെ ആസ്വദിക്കുന്നു. അതിനെ കൈ വിടുന്നത് അവന്‍ വെറുക്കുന്നു.
അത് അവന്‍ വായില്‍ സൂ ക്ഷിക്കുന്ന കല്‍ക്കണ്ടം പോലെയാകുന്നു.
14 എന്നാല്‍ ആ ദുഷ്ടത അവന്‍റെ ആമാശയത്തിന് വിഷ മായിത്തീരുന്നു.
അതവന്‍റെയുള്ളില്‍, സര്‍പ്പവിഷം പോലുള്ള മാരകവിഷയമായിത്തീരുന്നു.
15 ദുഷ്ടന്‍ സന്പത്തിനെ വിഴുങ്ങിയെങ്കിലും അത് അ യാള്‍ ഛര്‍ദ്ദിക്കും.
ദൈവം അത് അവനെക്കൊണ്ട് ഛര്‍ദ്ദി പ്പിക്കും.
16 ദുഷ്ടന്‍റെ പാനീയം സര്‍പ്പവിഷംപോലെ യായിത് തീരും.
സര്‍പ്പത്തിന്‍റെ വിഷപ്പല്ലുകള്‍ അവനെ കൊ ല്ലും.
17 അപ്പോള്‍, തേനും പാലുമൊഴുകുന്ന നദികള്‍ കണ്ടാ സ്വദിക്കാന്‍
ദുഷ്ടന് കഴിയാതെ പോകുന്നു.
18 ദുഷ്ടന്‍ തന്‍റെ ലാഭം തിരികെ കൊടുക്കാന്‍ നിര്‍ബന് ധിതനാകും.
തന്‍റെ അദ്ധ്വാനഫലം അനുഭവിക്കാന്‍ അയാ ള്‍ക്ക് അനുവാദമില്ല.
19 എന്തുകൊണ്ടെന്നാല്‍, പാവങ്ങളെ അയാള്‍ വേദ നി പ്പിക്കുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്തു.
അ യാളവരെ അടിച്ചമര്‍ത്തുകയും അവര്‍ക്കുള്ളത് പിടിച്ചു പറിക്കുകയും ചെയ്തു.
മറ്റാരോ ഉണ്ടാക്കിയ വീടുകള്‍ അയാള്‍ സ്വന്തമാക്കി.
20 “ദുഷ്ടന്‍ ഒരിക്കലും തൃപ്തനല്ല.
അവന്‍റെ സന്പത് തിന് അവനെ രക്ഷിക്കാനാവില്ല.
21 അവന്‍ തിന്നുന്പോള്‍ ഒന്നും അവശേഷിക്കില്ല.
അവന്‍റെ വിജയം തുടരുകയുമില്ല.
22 അവന് സമൃദ്ധിയുണ്ടായിരിക്കുന്പോള്‍ തന്നെ കു ഴപ്പങ്ങള്‍ക്കടിപ്പെടും.
പ്രശ്നങ്ങള്‍ അവനിലേക്കു വ രും.
23 ദുഷ്ടന്‍ തനിക്കു വേണ്ടതെല്ലാം തിന്നു കഴിയു ന് പോള്‍
ദൈവം തന്‍റെ എരിയുന്ന കോപം അവന്‍റെ നേര്‍ ക് കെറിയും.
ദൈവം ദുഷ്ടന്‍റെ മേല്‍ ശിക്ഷയുടെ മഴ പെയ് യിക്കും.
24 ഇരുന്പുവാളില്‍നിന്ന് ദുഷ്ടന്‍ ഓടിപ്പോയേക്കാം.
എന്നാല്‍ ഓടുകൊണ്ടുള്ള അന്പ് അയാളെ വീഴ്ത്തും.
25 “ഓടുകൊണ്ടുള്ള അന്പ് അവന്‍റെ ശരീരത്തിലൂടെ
തുളച്ചുകടന്ന് പുറത്തുവരും.
അതിന്‍റെ കൂര്‍ത്തമുന അ യാളുടെ കരളിലൂടെ തുളച്ചുകയറുകയും
അയാള്‍ ഭീതിമൂലം സ്തബ്ധനാകുകയും ചെയ്യും.
26 അവന്‍റെ ഖജനാവു മുഴുവനും നശിക്കും.
മനുഷ്യന്‍ കത്തിക്കാത്ത ഒരു അഗ്നി അവനെ നശിപ്പിക്കും.
അവ ന്‍റെ വീട്ടില്‍ അവശേഷിക്കുന്നതെല്ലാം ആ അഗ്നി ന ശിപ്പിക്കും.
27 ദുഷ്ടന്‍റെ അപരാധം സ്വര്‍ഗ്ഗം തെളിയിക്കും.
ഭൂമി അവനെതിരെ സാക്ഷിപറയും.
28 അവന്‍റെ വീട്ടിലുള്ളതെല്ലാം
ദൈവത്തിന്‍റെ കോ പപ്രവാഹത്തില്‍ ഒലിച്ചു പോകും.
29 ഇതാണ് ദുഷ്ടനുവേണ്ടി ദൈവം ചെയ്യുന്നത്.
അവ നു നല്‍കാന്‍ ദൈവം ഉദ്ദേശിക്കുന്നത് അതു തന്നെ.”