ബില്‍ദാദ് ഇയ്യോബിനു മറുപടി നല്‍കുന്നു
25
അപ്പോള്‍ ശൂഹ്യനായ ബില്‍ദാദ് മറുപട് പറഞ്ഞു:
“ദൈവമാണ് ഭരണാധിപന്‍.
അവന്‍ മനുഷ്യരെ തന്നില്‍ ഭയവും ബഹുമാനവുമുള്ളവരാക്കുന്നു.
തന്‍റെ സ്വര്‍ഗ്ഗീയ സിംഹാസനത്തെ അവന്‍ സമാധാനത്തില്‍ സൂക്ഷിക്കുന്നു.
അവന്‍റെ നക്ഷത്രങ്ങളെ എണ്ണാനാര്‍ക്കുമാവില്ല.
ദൈവത്തിന്‍റെ സൂര്യന്‍ എല്ലാവരിലുമുദിക്കുന്നു.
ദൈവവുമായി താരതമ്യപ്പെടുത്തുന്പോള്‍ നന്മ നിറഞ്ഞമനുഷ്യരില്ല.
മനുഷ്യന്ശുദ്ധനായിരിക്കാനാവില്ല.
ചന്ദ്രന്‍പോലും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ശുദ്ധ മോ തിളക്കമാര്‍ന്നതോ അല്ല.
ദൈവത്തിന്‍റെ ദൃഷ്ടി യില്‍ നക്ഷത്രങ്ങള്‍പോലും ശുദ്ധമല്ല.
മനുഷ്യര്‍ ഒട്ടും ശുദ്ധരല്ല.
വിലകെട്ട പുഴുക്കളെ പ്പോലെയുള്ള കൃമികളാണവര്‍!”