31
“എന്‍റെ കണ്ണുകളുമായി ഞാനൊരു കരാറുണ്ടാ ക്കിയിരിക്കുന്നു;
ഒരു പെണ്‍കുട്ടിയോട് എനിക് കഭിനിവേശമുണ്ടാകുമെന്നതിനാല്‍ അവളെ ഞാന്‍ നോ ക്കരുതെന്ന്.
സര്‍വ്വശക്തനായ ദൈവം ജനങ്ങളോടെന്താണു ചെ യ്യുന്നത്?
തന്‍റെ അത്യുന്നത സ്വര്‍ഗ്ഗീയ വസതി യി ല്‍നിന്നും ദൈവം ജനങ്ങള്‍ക്കെങ്ങനെ തിരികെ നല്‍കും?
ദുഷ്ടന്മാര്‍ക്കായി ദൈവം ദുരന്തങ്ങളും നാശവും അ യയ്ക്കുന്നു.
തിന്മ ചെയ്യുന്നവര്‍ക്കായി ദുരന്തങ്ങ ളും അയയ്ക്കുന്നു.
ഞാന്‍ ചെയ്യുന്നതെല്ലാം ദൈവം അറിയുന്നു,
എന്‍ റെ ഓരോ ചുവടുവയ്പും അവന്‍ കാണുകയും ചെയ്യു ന് നു.
ഞാന്‍ നുണയുടെ ജീവിതമാണു ജീവിച്ചതെങ്കില്‍
ജ നങ്ങളെ വഞ്ചിക്കുന്നതിലേക്കോ നുണ പറയുന്നതി ലേക്കോ ആണു ഞാന്‍ ചരിച്ചതെങ്കില്‍,
ദൈവം തന്‍റെ ന്യായത്തിന്‍റെ തുലാസ്സില്‍ എന്നെ തൂക്കിനോക്കട്ടെ.
അപ്പോള്‍, ഞാന്‍ നിരപരാധിയാ ണെ ന്നു ദൈവം അറിയും.
ഞാന്‍ നേരായ മാര്‍ഗ്ഗം വിട്ടുനടന്നിട്ടുണ്ടെങ്കില്‍,
എന്‍റെ കണ്ണുകള്‍ എന്‍റെ ഹൃദയത്തെ തിന്മയിലേക്കു നയിച്ചിട്ടുണ്ടെങ്കില്‍,
എന്‍റെ കൈകളില്‍ പാപക്കറ പുരണ്ടിട്ടുണ്ടെങ്കില്‍,
ഞാന്‍ വിതച്ച പാടത്തെ വിളവു മറ്റുള്ളവര്‍ തിന്നോ ട്ടെ.
എന്‍റെ വിളവ് പിഴുതെടുക്കപ്പെടട്ടെ.
മറ്റൊരു സ്ത്രീയെ ഞാനാഗ്രഹിച്ചിട്ടുണ്ടെങ്കില്‍
അഥവാ അയല്‍ക്കാരന്‍റെ ഭാര്യയെ വ്യഭിചരിക്കാന്‍ അവ ന്‍റെ വീട്ടുപടിക്കല്‍ കാത്തുനിന്നിട്ടുണ്ടെങ്കില്‍,
10 എന്‍റെ ഭാര്യ മറ്റൊരുവന്‍റെ ഭക്ഷണം പാകം ചെയ് യട്ടെ.
മറ്റു പുരുഷന്മാര്‍ അവളോടൊത്തു ശയിക്കട്ടെ.
11 എന്തുകൊണ്ടെന്നാല്‍ ലൈംഗികപാപം നാണം കെ ട്ടതാണ്.
ശിക്ഷിക്കപ്പെടേണ്ടൊരു പാപമാണിത്.
12 ലൈംഗികപാപം എനിക്കുള്ളതെല്ലാം നശിപ്പിക് കും.
എല്ലാം എരിഞ്ഞു തീര്‍ക്കുന്ന, കത്തുന്ന അഗ്നി പോലെയാണത്.
13 എന്നോടു പരാതിപ്പെടുന്ന എന്‍റെ അടിമകളോട്
നീതികാണിക്കാന്‍ ഞാന്‍ തയ്യാറാകുന്നില്ലെങ്കില്‍
14 ദൈവത്തെ നേരിടുന്പോള്‍ ഞാനെന്തു ചെയ്യും?
എന്‍റെ പ്രവൃത്തിയെപ്പറ്റി ദൈവം ചോദിക്കുന്പോള്‍ ഞാനെന്തു പറയും?
15 എന്‍റെ അമ്മയുടെ ശരീരത്തിനുള്ളില്‍ ദൈവമെന്നെ സൃഷ്ടിച്ചു.
എന്‍റെ അടിമകളെയും ദൈവം സൃഷ്ടിച്ചു.
ഞങ്ങളുടെ അമ്മമാരുടെയുള്ളില്‍ ദൈവമാണ് ഞങ്ങളെ യെല്ലാം സൃഷ്ടിച്ചത്.
16 “പാവപ്പെട്ടവനെ സഹായിക്കുന്നതില്‍ ഞാനൊ രിക്കലും വിമുഖനായിരുന്നില്ല.
വിധവകള്‍ക്കാ വശ്യ മുള്ളത് ഞാനെപ്പോഴും നല്‍കിയിരുന്നു.
17 ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഞാനൊരിക്കലും സ് വാര്‍ത്ഥനായിരുന്നില്ല.
അനാഥര്‍ക്ക് ഞാനെപ്പോഴും ആഹാരം നല്‍കിയിരുന്നു.
18 ജീവിതത്തിലുടനീളം, അപ്പനില്ലാത്ത കുഞ്ഞുങ് ങള്‍ക്ക് ഞാന്‍ അപ്പനെപ്പോലെയായിരുന്നു.
ജീവിത ത്തിലുടനീളം, വിധവകളെ ഞാന്‍ ഗൌനിച്ചിരുന്നു.
19 വസ്ത്രമില്ലാതെ വലയുന്നവനെയോ
പുതപ്പില് ലാതെ കഷ്ടപ്പെടുന്ന ദരിദ്രനെയോ കാണാനിടയായാല്‍
20 അവര്‍ക്കു ഞാന്‍ വസ്ത്രം കൊടുത്തിരുന്നു.
അവര്‍ക് കു ചൂടു പകരാന്‍ കന്പിളിക്കായി
എന്‍റെ ചെമ്മരിയാടുക ളുടെ രോമം ഞാനുപയോഗിച്ചു.
അവര്‍ മനസ്സറിഞ്ഞ് എന്നെ അനുഗ്രഹിക്കുകയും ചെയ്തു.
21 സഹായംതേടി ഒരു അനാഥന്‍ എന്‍റെ വീട്ടുപടിക്കല്‍ വരുന്പോള്‍
ഞാനൊരിക്കലും അവന്‍റെ നേരെ മുഷ്ടി ചു രുട്ടിയിട്ടില്ല.
22 ഞാനെന്നെങ്കിലും അതു ചെയ്തിട്ടുണ്ടെങ്കില്‍ എന്‍റെ കൈ ചുമലില്‍നിന്നും ഉരിഞ്ഞുവീഴട്ടെ.
ഞാ നെ ന്നെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എന്‍റെ കൈ അതിന്‍റെ സന്ധിയില്‍നിന്നും വിട്ടുപോകട്ടെ!
23 പക്ഷേ ഞാനത്തരം ദുഷ്പ്രവൃത്തികളൊന്നും ചെ യ്തിട്ടില്ല.
ദൈവശിക്ഷയെ ഞാന്‍ ഭയക്കുന്നു.
അവന്‍ റെ പ്രഭാവം എന്നെ ഭയപ്പെടുത്തുന്നു.
24 ഒരിക്കലും ഞാനെന്‍റെ സന്പത്തില്‍ ആശ്രയിച് ചി ല്ല.
എന്നെ സഹായിക്കാന്‍ ഞാനെപ്പോഴും ദൈവത് തി ല്‍ ആശ്രയിച്ചു.
‘നീയാണെന്‍റെ പ്രത്യാശയും സുരക് ഷിതത്വവു’മെന്ന് ഞാനൊരിക്കലും സ്വര്‍ണ് ണത്തോ ടു പറഞ്ഞിട്ടില്ല.
25 ഞാന്‍ ധനികനായിരുന്നു.
പക്ഷേ അതെന്നെ അഹ ങ്കാരിയാക്കിയില്ല!
ഞാന്‍ ധാരാളം പണം സന്പാദി ച് ചു.
പക്ഷേ അതല്ല എന്നെ സന്തുഷ്ടനാക്കിയത്!
26 തിളങ്ങുന്ന സൂര്യനെയോ ചന്ദ്രനെയോ
ഞാനൊ രിക്കലും ആരാധിച്ചിട്ടില്ല.
27 സൂര്യനെയും ചന്ദ്രനെയും ആരാധിക്കാന്‍
ഞാനൊ രിക്കലും പ്രലോഭിക്കപ്പെട്ടിട്ടില്ല.
28 അതും ശിക്ഷിക്കപ്പെടേണ്ട പാപമാണ്.
ഞാന്‍ അവ യെ ആരാധിച്ചുവെങ്കില്‍ അത് സര്‍വ്വശക്തനായ ദൈ വത്തോടുള്ള എന്‍റെ അവിശ്വസ്തതയായിരിക്കും.
29 എന്‍റെ ശത്രുക്കള്‍ വധിക്കപ്പെടുന്പോള്‍
ഞാനൊ രിക്കലും സന്തോഷിച്ചിട്ടില്ല.
എന്‍റെ ശത്രുക്ക ള്‍ക് ക് ദുരിതങ്ങളുണ്ടായപ്പോള്‍
ഞാനവരെ പരിഹസി ച്ചി ല്ല.
30 ശത്രുക്കളെ ശപിച്ചുകൊണ്ടോ അവര്‍ക്കു മരണം കാംക്ഷിച്ചോ പാപം ചെയ്യാന്‍
എന്‍റെ നാവിനെ ഞാ നൊരിക്കലും അനുവദിച്ചിട്ടില്ല.
31 ഞാനെപ്പോഴും അപരിചതര്‍ക്ക് ആഹാരം കൊടു ത്തിരുന്നെന്ന്
എന്‍റെ വീട്ടിലുള്ളവര്‍ക്കറിയാം.
32 അപരിചിതര്‍ രാത്രിയില്‍ തെരുവുകളില്‍ കിടക് കാതി രിക്കാന്‍
ഞാനവരെ എപ്പോഴും എന്‍റെ വീട്ടിലേക്കു ക് ഷണിച്ചിരുന്നു.
33 മറ്റുള്ളവര്‍ തങ്ങളുടെ പാപങ്ങള്‍ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു.
പക്ഷേ ഞാനെന്‍റെ കുറ്റം മറച്ചുവ ച്ചി ട്ടില്ല.
34 എന്നെപ്പറ്റി ആളുകളെന്തു പറയുമെന്നതി നെപ് പറ്റി എനിക്കു ഭയമില്ല.
ആ ഭയം ഒരിക്കലുമെന്നെ ശാ ന്തനാക്കിയില്ല.
അതെന്നെ പുറത്തിറങ്ങുന്നതില്‍ വി മുഖനാക്കിയില്ല.
ആളുകള്‍ക്കെന്നോടുള്ള വെറുപ്പി നെയും ഞാന്‍ ഭയക്കുന്നില്ല.
35 ഓ, ആരെങ്കിലും എന്നെ ശ്രവിച്ചിരുന്നെങ്കില്‍!
എനിക്കെന്‍റെ ഭാഗം വിവരിക്കാന്‍ കഴിഞ്ഞെങ്കില്‍!
സര്‍ വ്വശക്തനായ ദൈവം എനിക്കു മറുപടി തന്നെങ്കില്‍!
എന്‍റെ തെറ്റുകളെന്തൊക്കെയെന്ന് അദ്ദേഹം എഴുതി യെങ്കില്‍!
36 അപ്പോള്‍ ഞാനാ കുറ്റപത്രം കഴുത്തിലണിയു മാ യിരുന്നു.
ഞാനതു ഒരു കിരീടംപോലെ എന്‍റെ ശിരസ്സി ലണിയുമായിരുന്നു.
37 ദൈവം അങ്ങനെചെയ്താല്‍, എനിക്ക് എന്‍റെ പ്രവൃ ത്തികള്‍ വിവരിക്കാന്‍ കഴിയുമായിരുന്നു.
തല ഉയര്‍ത്തി ഒരു നേതാവിനെപ്പോലെ ദൈവത്തിന്‍റെ മുന്പില്‍ നില്‍ ക്കാന്‍ എനിക്കു കഴിയുമായിരുന്നു.
38 എന്‍റെ വസ്തു മറ്റൊരാളില്‍നിന്നു ഞാന്‍ മോഷ്ടി ച്ചില്ല.
അക്കാര്യത്തില്‍ എന്നെ കുറ്റപ്പെടുത്താന്‍ ആര്‍ക്കുമാവില്ല.
39 കര്‍ഷകര്‍ക്കു ഞാനെപ്പോഴും വിളവിന്‍റെ വില കൊടുത്തിരുന്നു.
ഉടമയില്‍നിന്നും ഒരിക്കലും ഒരു ഭൂമി യും തട്ടിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.
40 എന്നെങ്കിലും ഞാന്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍
ഗോതന്പിനും യവത്തിനും പകരം എന്‍റെ വയലുകളില്‍ മുള്‍പ്പടര്‍പ്പും കളകളും വളരട്ടെ!”
ഇയ്യോബിന്‍റെ വ ചനങ്ങള്‍ കഴിഞ്ഞു.