34
എലീഹു സംഭാഷണം തുടര്‍ന്നു. അയാള്‍ പറഞ്ഞു:
“ജ്ഞാനികളേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കൂ.
സമര്‍ത്ഥരേ, എന്നില്‍ ശ്രദ്ധിക്കൂ.
നിങ്ങളുടെ നാവ് അതു സ്പര്‍ശിക്കുന്ന ഭക്ഷണം രു ചിക്കുന്നു.
നിങ്ങളുടെ ചെവികള്‍ കേള്‍ക്കുന്ന വാക്കു കളെ പരീക്ഷിക്കുന്നു.
അതിനാല്‍ നമുക്ക് ഈ വാദങ്ങളെ പരീക്ഷിക്കുകയും ശരിയെന്തെന്നു സ്വയം നിശ്ചയിക്കുകയും ചെയ്യാം.
നല്ലതെന്താണെന്ന് നമുക്കൊരുമിച്ചു പഠിക്കാം.
ഇയ്യോബു പറയുന്നു, ‘ഇയ്യോബെന്ന ഞാന്‍ നി ഷ്കളങ്കനാകുന്നു.
ദൈവംഎന്നോടുനീതികാട്ടുന്നില്ല.
ഞാന്‍ നിഷ്കളങ്കനാകുന്നു, പക്ഷേ, എനിക്കെതി രെയുള്ള ന്യായവിധി ഞാന്‍ നുണയനാണെന്നു പറയു ന്നു.
ഞാന്‍ നിഷ്കളങ്കനാണ്, പക്ഷേ ഞാന്‍ വല്ലാതെ പീഡിതനായിരിക്കുന്നു.’
“ഇയ്യോബിനെപ്പോലെ മറ്റാരെങ്കിലുമുണ്ടോ?
നിങ്ങളവനെ അപമാനിച്ചാലും ഇയ്യോബ് കാര്യമാക് കുകയില്ല.
ഇയ്യോബ് ദുഷ്ടരുടെ സുഹൃത്താകുന്നു.
ദുഷ്ടരോ ടു ചങ്ങാത്തം കൂടാന്‍ അയാളിഷ്ടപ്പെടുന്നു.
എന്താണങ്ങനെ പറയുന്നത്? എന്തെന്നാല്‍ ഇയ് യോബു പറയുന്നു,
‘ഒരുവന്‍ ദൈവത്തെ പ്രീതിപ്പെ ടുത്താന്‍ ശ്രമിച്ച് ഒന്നും നേടുന്നില്ല.’
10 നിങ്ങള്‍ക്കു കാര്യങ്ങള്‍ മനസ്സിലാകും. അതിനാല്‍ എന്നെ ശ്രവിക്കുക.
ദൈവമൊരിക്കലും ദുഷ്ടത പ്രവര്‍ ത്തിക്കുകയില്ല.
സര്‍വ്വശക്തനായ ദൈവം ഒരിക്കലും തെറ്റുചെയ്യില്ല.
11 മനുഷ്യന്‍റെ പ്രവൃത്തിക്കുള്ള പ്രതിഫലം ദൈവം കൊടുക്കും.
മനുഷ്യര്‍ അര്‍ഹിക്കുന്നത് ദൈവം നല്‍കു ന്നു.
12 ഇതാണു സത്യം. ദൈവം തെറ്റുചെയ്യില്ല.
സര്‍വ്വ ശക്തനായ ദൈവം എപ്പോഴും നീതിമാനായിരിക്കും.
13 ഭൂമിയുടെ ചുമതലക്കാരനായി ദൈവത്തെ ആരും തെ രഞ്ഞെടുത്തില്ല.
ആരും ദൈവത്തെ ഈ ലോകത്തിന്‍റെ
ഉത്തരവാദിത്വം ഏല്പിച്ചിട്ടില്ല. ദൈവമാണെല്ലാം സൃഷ്ടിച്ചത്.
അതെല്ലാം അവന്‍റെ നിയന്ത്രണത് തി ലാകുകയും ചെയ്തു.
14 തന്‍റെ ആത്മാവിനെയും ജീവശ്വാസത്തെയും
മനു ഷ്യ രില്‍നിന്നു പിന്‍വലിക്കാന്‍ ദൈവം നിശ്ചയി ച് ചാല്‍,
15 ഭൂമിയിലെ എല്ലാ മനുഷ്യരും മരണമടയും.
മനുഷ്യ രെല്ലാം വീണ്ടും മണ്ണായിത്തീരും.
16 നിങ്ങള്‍ ജ്ഞാനികളെങ്കില്‍
ഞാന്‍ പറയുന്നതു കേള്‍ ക്കും.
17 നീതിയെ വെറുക്കുന്നവന് ഭരണാധികാരിയാകാന്‍ കഴിയില്ല.
ഇയ്യോബേ, ദൈവം ശക്തിമാനും നല്ലവനു മായിരിക്കും.
അവനെ കുറ്റവാളിയെന്നു വിധിക്കാന്‍ നി നക്കു കഴിയുമോ?
18 ‘നിങ്ങള്‍ കൊള്ളരുതാത്തവരാണ്!’ എന്നു രാജാക്ക ന്മാരോടു പറയുന്നത് ദൈവമാണ്.
‘നിങ്ങള്‍ ദുഷ്ടരാണ്!’ എന്നു ദൈവം നേതാക്കളോടു പറയുന്നു.
19 ദൈവം നേതാക്കളെ മറ്റുള്ളവരെക്കാള്‍ സ്നേഹിക്കു ന്നില്ല.
അതുപോലെ ധനികരെ ദരിദ്രന്മാരെക്കാളും സ് നേഹിക്കുന്നില്ല.
എന്തുകൊണ്ടെന്നാല്‍ ദൈവമാ ണ ല്ലോ എല്ലാവരെയും സൃഷ്ടിച്ചത്.
20 മനുഷ്യര്‍ അര്‍ദ്ധരാത്രിയില്‍ പൊടുന്നനവേ മരിക് കുന്നു.
മനുഷ്യര്‍ രോഗികളാകുകയും മരിച്ചുപോ വു കയും ചെയ്യുന്നു.
കരുത്തന്മാര്‍പോലും വ്യക്തമായ കാരണമൊന്നുമില്ലാതെ മരിക്കുന്നു.
21 മനുഷ്യരുടെ പ്രവൃത്തികള്‍ ദൈവം നിരീക്ഷിക്കു ന് നു.
ഒരു വ്യക്തിയുടെ ഓരോ കാല്‍വയ്പിനെപ്പറ്റിയും ദൈവം അറിയുന്നു.
22 ദുഷ്ടര്‍ക്കു ദൈവത്തില്‍ നിന്നൊളിച്ചിരിക്കാന്‍ മാത്രം
ഇരുണ്ട ഒരിടവും ഇല്ല.
23 മനുഷ്യരെ പരീക്ഷിക്കാന്‍ ദൈവത്തിന് ഒരു നിശ് ചിതസമയം ആവശ്യമില്ല.
മനുഷ്യരുടെ ന്യായവിധി ക്കായി ദൈവത്തിന് അവരെ തന്‍റെ മുന്പില്‍ കൊണ്ട വരേണ്ടതുമില്ല.
24 പ്രബലന്മാരുടെ പോലും
തെറ്റായ പ്രവൃത്തികളെ ദൈവത്തിന് ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ല.
ദൈ വം അവരെ നശിപ്പിക്കുകയും
മറ്റു ചിലരെ നേതാക്ക ളാക്കുകയും ചെയ്യുകയേ ഉള്ളൂ.
25 അതിനാല്‍ മനുഷ്യരുടെ പ്രവൃത്തികള്‍ ദൈവത്തി നറിയാം.
അതിനാലാണ് ദൈവം ഒരൊറ്റ രാത്രി കൊ ണ് ടുതന്നെ അവരെ പരാജയപ്പെടുത്തുകയും നശിപ്പി ക് കുകയും ചെയ്യുന്നത്.
26 ദുഷ്ടരെ ദൈവം അവരുടെ പ്രവൃത്തികള്‍ മൂലം ശിക് ഷിക്കും.
മറ്റുള്ളവര്‍ കാണ്‍കെയായിരിക്കും ദൈവം അവ രെ ശിക്ഷിക്കുക.
27 എന്തുകൊണ്ടെന്നാല്‍ ദുഷ്ടര്‍ ദൈവത്തെ അനുസ രിക്കുന്നില്ല.
ദൈവേച്ഛയ്ക്കനുസരിച്ചു പ്രവര്‍ ത്തിക്കാന്‍ കൂട്ടാക്കുന്നുമില്ല.
28 ആ ദുഷ്ടന്മാര്‍ പാവങ്ങളെ ഉപദ്രവിക്കുകയും സഹാ യത്തിനായി അവര്‍ ദൈവത്തെ വിളിക്കാനിടയാക്കുകയും ചെയ്യുന്നു.
സഹായത്തിനായുള്ള പാവങ്ങളുടെ വിളി ദൈവം കേള്‍ക്കുകയും ചെയ്യുന്നു.
29 എന്നാല്‍ പാവങ്ങളെ സഹായിക്കേണ്ടെന്നു ദൈ വം നിശ്ചയിച്ചാല്‍
ആര്‍ക്കും ദൈവത്തെ കുറ്റക്കാരനെ ന്നു വിധിക്കാന്‍ കഴിയില്ല.
ദൈവം മനുഷ്യരില്‍നി ന് നും ഒളിച്ചിരുന്നാല്‍ ആര്‍ക്കും അവനെ കണ്ടുപിടിക് കാ നാവില്ല.
മനുഷ്യര്‍ക്കും രാഷ്ട്രങ്ങള്‍ക്കുംമേല്‍ ഭരണാ ധികാരിയാണു ദൈവം.
30 ഭരണാധിപന്‍ ജനത്തെക്കൊണ്ട് പാപം ചെയ്യി ച്ചാല്‍
ദൈവം അവനെ അധികാരത്തില്‍ നിന്നും നീക്കം ചെയ്യും.
31 ‘ഞാന്‍ തെറ്റുകാരനാണ്. ഇനിമേല്‍ ഞാന്‍ പാപം ചെയ് യുകയില്ല’
എന്നയാള്‍ ദൈവത്തോടു പറയാത്തപക്ഷം അങ്ങനെ സംഭവിക്കും.
32 ‘ദൈവമേ, എനിക്കു നിന്നെ കാണാനാകില്ലെ ങ്കി ലും നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കാനുള്ള വഴി എനിക്കു പഠിപ്പിച്ചുതരേണമേ.
ഞാന്‍ തെറ്റ് ചെയ്തിട്ടുണ് ടെങ് കില്‍ ഇനിമേല്‍ ഞാന്‍ ചെയ്യില്ല.’
33 ഇയ്യോബേ, ദൈവം നിനക്കു പ്രതിഫലം തരണമെ ന്നാണു നിന്‍റെ ആഗ്രഹം.
എന്നാല്‍ നീ മാറാന്‍ വിസമ്മ തിച്ചു.
ഇയ്യോബേ, ഇതു നിന്‍റെ തീരുമാനമാണ്, എന്‍ റേതല്ല.
നീ എന്താണു കരുതുന്നതെന്നെന്നോടു പറ യുക.
34 വിവേകിയായ ഒരുവനെന്നെ കേള്‍ക്കും.
വിവേകി യാ യൊരുവന്‍ പറയും,
35 ഇയ്യോബ് അറിവില്ലാത്തവനെപ്പോലെ സംസാ രിക്കുന്നു.
അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ അവന്‍ സം സാരിക്കുന്നു.”
36 ഇയ്യോബ് കൂടുതല്‍ ശിക്ഷിക്കപ്പെടണ മെന്നാ ണു ഞാന്‍ കരുതുന്നത്.
എന്തുകൊണ്ടെന്നാല്‍, അവന്‍ സംസാരിക്കുന്നതും മറുപടി തരുന്നതും ഒരു ദുഷ്ട നെ പ്പോലെയാണ്.
37 തന്‍റെ മറ്റു പാപങ്ങള്‍ക്കുമേല്‍ അവന്‍ കലാപവും ചേര്‍ ക്കുന്നു.
ഇയ്യോബ് അവിടെ നമുക്കു മുന്പിലി രുന്ന് നമ്മെ അധിക്ഷേപിക്കുകയും ദൈവത്തെ പരിഹ സിക്കുകയും ചെയ്യുന്നു!”