37
“ഇടിയും മിന്നലും എന്നെ പേടിപ്പിക്കുന്നു.
എന്‍റെ ഹൃദയം നെഞ്ചിനുള്ളില്‍ വളരെവേഗമി ടി ക്കുന്നു.
എല്ലാവരും ശ്രദ്ധിക്കുക! ദൈവത്തിന്‍റെ ശബ്ദം ഇ ടിമുഴക്കം പോലെ.
ദൈവത്തിന്‍റെ വായില്‍നിന്നും വരു ന്ന ഇടിമുഴക്കം ശ്രദ്ധിക്കുക.
ആകാശമാകമാനം മിന്നിത്തെളിയാന്‍ ദൈവം തന്‍റെ മിന്നല്‍പ്പിണരിനെ അയയ്ക്കുന്നു.
അതു ഭൂമിക്കുമേല്‍ മിന്നി.
മിന്നല്‍ തെളിഞ്ഞതിനു ശേഷം ദൈവത്തിന്‍റെ അലര്‍ ച്ച കേള്‍ക്കാം.
തന്‍റെ അത്ഭുതകരമായ ശബ്ദംകൊണ്ട് ദൈവം ഇടിമുഴക്കുന്നു.
മിന്നല്‍ തെളിയുന്പോള്‍, ദൈ വ ത്തിന്‍റെ ശബ്ദം ഇടിമുഴക്കുന്നു.
ദൈവത്തിന്‍റെ ഇടിമുഴക്കം പോലുള്ള ശബ്ദം അത്ഭു തകരമാകുന്നു.
നമുക്കു മനസ്സിലാകാത്ത മഹാകാര്യ ങ് ങള്‍ അവന്‍ ചെയ്യുന്നു.
മഞ്ഞിനോടു ദൈവം പറയുന്നു,
‘ഭൂമിക്കുമേല്‍ വീഴു ക.’
ദൈവം മഴയോടു പറയുന്നു,
‘ഭൂമിക്കുമേല്‍ പെയ് യു ക.’
ദൈവം അങ്ങനെ ചെയ്യുന്നതിനാല്‍ അവനെന്തു ചെയ്യാനാവും
എന്ന് ദൈവത്തിന്‍റെ സൃഷ്ടിയായ മനു ഷ്യരെല്ലാം അറിയുന്നു.
അതാണവന്‍റെ സാക്ഷ്യം.
മൃഗങ്ങള്‍ അവയുടെ വാസസ്ഥലത്തേക്കോടി അവി ടെ തങ്ങുന്നു.
കൊടുങ്കാറ്റ് തെക്കുനിന്നു വരുന്നു.
തണുപ്പു കാ റ്റ് വടക്കുനിന്നു വരുന്നു.
10 ദൈവത്തിന്‍റെ നിശ്വാസം മഞ്ഞുണ്ടാക്കുന്നു.
അ തു സമുദ്രത്തെ ഉറഞ്ഞു കട്ടിയാക്കുന്നു.
11 ദൈവം മേഘങ്ങളില്‍ ജലം നിറയ്ക്കുകയും
ആ ഇടിമേ ഘങ്ങളെ ചിതറിക്കുകയും ചെയ്യുന്നു.
12 ഭൂമിക്കുചുറ്റും ആഞ്ഞടിക്കാന്‍ ദൈവം മേഘങ്ങ ളോടു കല്പിക്കുന്നു.
ദൈവത്തിന്‍റെ ഏതു കല്പനയും മേഘങ്ങളനുസരിക്കുന്നു.
13 മനുഷ്യരെ ശിക്ഷിക്കാനുള്ള വെള്ളപ്പൊക്കമു ണ് ടാക്കാനോ
അവരോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിക് കാന്‍ ജലം നല്‍കാനോ
ദൈവം മേഘങ്ങളെ കൊണ്ടുവരു ന്നു.
14 ഇയ്യോബേ, ഒരു നിമിഷം നിന്നു ശ്രദ്ധിക്കുക.
ദൈ വത്തിന്‍റെ അത്ഭുതപ്രവൃത്തികളെപ്പറ്റി ഒരു നിമിഷം നിന്നു ചിന്തിക്കൂ.
15 ഇയ്യോബേ, ദൈവം തന്‍റെ മേഘങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് നിനക്കറിയാമോ?
തന്‍റെ മി ന്നല്‍പ്പിണരിനെ ദൈവം എങ്ങനെ ഉണ്ടാക്കുന് നുവെ ന്ന് നനക്കറിയുമോ?
16 മേഘങ്ങള്‍ ആകാശത്തു തൂങ്ങിക്കിടക്കുന്നത് എങ് ങനെയെന്നു നിനക്കറിയാമോ?
ദൈവം സൃഷ്ടിച്ച അത് ഭുതങ്ങളില്‍ ഒരു ഉദ്ദാഹരണം മാത്രമാണ് കാര്‍മേഘങ്ങള്‍.
മാത്രവുമല്ല, ദൈവത്തിന് അവയെപ്പറ്റിയുള്ളത് എല് ലാമറിയാം.
17 പക്ഷേ ഇയ്യോബേ, നിനക്ക് ഇക്കാര്യങ്ങ ളൊന് നുമറികയില്ല. തെക്കുനിന്നുള്ള ചൂടുകാറ്റടി ക്കുന് പോള്‍
നീ വിയര്‍ക്കുന്നതും നിന്‍റെ വസ്ത്രങ്ങള്‍ നിന്‍റെ ദേഹത്ത് ഒട്ടിപ്പിടിക്കുന്നതും എല്ലാം ശാന്തവും നി ശ്ചലവുമാകുന്നതും മാത്രമാണ് നീ ആകെ അറിയുന്നത്.
18 ഇയ്യോബേ, ആകാശം നിവര്‍ത്താനും വെങ്കലം പോലെ അതിനെ മിനുക്കാനും
നിനക്കു ദൈവത്തെ സ ഹായിക്കാനാകുമോ?
19 ഞങ്ങള്‍ ദൈവത്തോടെന്തു പറയണമെന്ന് ഇയ്യോ ബേ, നീ ഞങ്ങള്‍ക്കു പറഞ്ഞു തരിക!
ഞങ്ങള്‍ക്ക് മതി യായത്ര അറിവില്ലാത്തതിനാല്‍ എന്തു പറയണമെന്നു ഞങ്ങള്‍ക്കു ചിന്തിക്കാനാകുന്നില്ല.
20 എനിക്കവനോടു സംസാരിക്കാനുണ്ടെന്ന് ഞാന്‍ ദൈവത്തോടു പറകയില്ല.
അത് വിനാശം ആവശ്യ പ്പെ ടുന്പോലെയാണ്.
21 മനുഷ്യന് സൂര്യനെ നോക്കാനാകില്ല.
കാറ്റടിച്ച് മേഘങ്ങളെല്ലാം നീങ്ങിയപ്പോള്‍ അത് ആകാശത്ത് പ് രകാശമാനമായി ജ്വലിക്കുകയാണ്.
22 ദൈവവും അങ്ങനെയാണ്!
ദൈവത്തിന്‍റെ സുവര്‍ ണ് ണപ്രഭാവം വിശുദ്ധപര്‍വ്വതത്തില്‍നിന്നും തിളങ്ങു ന് നു.
ദൈവത്തിനുചുറ്റും ഒരു തീക്ഷ്ണപ്രകാശം ഉണ്ട്.
23 സര്‍വ്വശക്തനായ ദൈവം മഹാനാണ്!
ദൈവത്തെ മന സ്സിലാക്കാന്‍ നമുക്കാവില്ല!
ദൈവം അതിശക്തനാണ്, പക്ഷേ അവന്‍ നമ്മോടു നന്മയും നീതിയും കാട്ടുന്നു.
ന മ്മെ പീഡിപ്പിക്കാനവനാഗ്രഹമില്ല!
24 അതിനാലാണ് ജനം ദൈവത്തെ ആദരിക്കുന്നത്.
പക് ഷേ തങ്ങളാണു വിവേകികളെന്നു കരുതുന്ന അഹങ്കാ രികളെ ദൈവം വകവയ്ക്കുന്നില്ല.”