41
“ഇയ്യോബേ, നിനക്ക് ലിവ്യാഥാനെ മീന്‍ചൂണ്ട കൊണ്ടു പിടിക്കാമോ?
അവന്‍റെ നാവ് കയറു കൊണ്ടു കെട്ടാന്‍ നിനക്കാകുമോ?
ഇയ്യോബേ, ലിവ്യാഥാന്‍റെ മൂക്കിലൂടെ ഒരു കയറി ടാന്‍ നിനക്കാകുമോ?
അല്ലെങ്കില്‍ അവന്‍റെ താടിയെ ല്ലിലൂടെ ഒരു ചൂണ്ട കടത്താമോ?
ഇയ്യോബേ, ലിവ്യാഥാന്‍ തന്നെ സ്വതന്ത്രനാക് കാന്‍ നിന്നോടു യാചിക്കുമോ?
അവന്‍ നിന്നോടു മൃദു വാക്കുകള്‍ കൊണ്ടു സംസാരിക്കുമോ?
ഇയ്യോബേ, അവന്‍ എന്നെന്നേക്കും നിന്‍റെ സേവ കനായിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്യുകയും
നിന് നോടൊരു കരാറുണ്ടാക്കുകയും ചെയ്യുമോ?
ഒരു പക്ഷിയുമായെന്നെപോലെ ലിവ്യാഥാനോടു കളിക്കാമോ നിനക്ക്?
നിന്‍റെ ദാസിപ്പെണ്‍കുട് ടികള്‍ ക്കു കളിക്കത്തക്കവിധത്തില്‍ അവന്‍റെമേല്‍ കയറിടാന്‍ നിനക്കു കഴിയുമോ?
ഇയ്യോബേ, മുക്കുവന്മാര്‍ ലിവ്യാഥാനെ നിന്നി ല്‍നിന്നും വാങ്ങുമോ?
അവരവനെ തുണ്ടംതുണ്ടമാക്കി കച്ചവടക്കാര്‍ക്കു വില്‍ക്കുമോ?
ഇയ്യോബേ, ലിവ്യാഥാന്‍റെ തലയ്ക്കുള്ളിലേക്കോ തൊലിയിലോ
കുന്തങ്ങളെറിയുവാന്‍ നിനക്കു കഴിയു മോ?
ഇയ്യോബേ, നീ എന്നെങ്കിലും ലിവ്യാഥാന്‍റെ മേ ല്‍ കൈവെച്ചിട്ടുണ്ടെങ്കില്‍ ഇനിയൊരിക്കലും നീ വീണ്ടും അതു ചെയ്യില്ല!
അതെന്തൊരു യുദ്ധമായി രിക്കുമെന്നാലോചിക്കൂ!
നിനക്കു ലിവ്യാഥാനെ തോല്പിക്കാനാകു മെന്നാ ണു നീ കരുതുന്നതെങ്കില്‍ നിനക്കു തെറ്റി!
അതില്‍ ഒരു പ്രതീക്ഷയും വേണ്ട!
അവനെ ഒന്നു നോക്കുന്നതു പോലും നിന്നെ ഭയപ്പെടുത്തും!
10 അവനെ ഉണര്‍ത്താനോ
ദേഷ്യപ്പെടുത്താനോ ആര്‍ ക്കും ധൈര്യമുണ്ടാകില്ല.
എനിക്കുനേരെ നില്‍ക്കാനും ഒരുത്തനും കഴിയില്ല!
11 എനിക്ക് ആരോടും ഒരു കടപ്പാടുമില്ല.
സ്വര്‍ഗ് ഗത്തിനു കീഴിലുള്ളതെല്ലാം എന്‍റേതാകുന്നു.
12 ഇയ്യോബേ, ലിവ്യാഥാന്‍റെ കാലുകള്‍, അവന്‍റെ ക രുത്ത്, സുന്ദരരൂപം
എന്നിവയെപ്പറ്റിയൊക്കെ ഞാന്‍ നിന്നോടു പറയാം.
13 അവന്‍റെ തൊലിതുളയ്ക്കാന്‍ ആര്‍ക്കുമാവില്ല.
അ വന്‍റെ തൊലി പരിചപോലെയാണ്.
14 ആര്‍ക്കും ലിവ്യാഥാന്‍റെ വായ ബലമുപയോ ഗിച് ചു തുറക്കാനാവില്ല.
അവന്‍റെ വായിലെ പല്ലുകള്‍ മനു ഷ്യരെ ഭയപ്പെടുത്തും.
15 അവന്‍റെ പുറത്ത് ബാഹ്യാവരണങ്ങളുടെ
ഒരു നിര ഒന്നിച്ചുചേര്‍ത്ത് മുദ്രവച്ചിരിക്കുന്നു.
16 വായു കടക്കാത്തവിധം
പരസ്പരം ചേര്‍ക്കപ് പെട്ട വയാണ് ബാഹ്യാവരണങ്ങള്‍.
17 ബാഹ്യാവരണങ്ങള്‍ പറിച്ചു മാറ്റാന്‍ കഴിയാത്തതു പോലെ
പരസ്പരം ചേര്‍ത്തവയാണ്.
18 ഇടിമിന്നലുപോലെയാണ് ലിവ്യാഥാന്‍ തുമ്മുന്ന ത്.
അവന്‍റെ കണ്ണുകള്‍ ഉദയപ്രകാശം പോലെ തിളങ്ങു ന്നു.
19 അവന്‍റെ വായില്‍നിന്നും കത്തുന്ന പന്തങ്ങള്‍ വരു ന്നു.
തീപ്പൊരികള്‍ ചിതറുന്നു.
20 തിളയ്ക്കുന്ന കലത്തിനടിയില്‍ എരിയുന്ന ഈറയി ല്‍ നിന്നെന്നപോലെ
ലിവ്യാഥാന്‍റെ മൂക്കില്‍നിന്നും പുക വരുന്നു.
21 ലിവ്യാഥാന്‍റെ നിശ്വാസം കല്‍ക്കരിയെ കത്തിക്കുകയും
അവന്‍റെ വായില്‍നിന്നും തീപ്പൊരി ചിതറിക്കുകയും ചെയ്യുന്നു.
22 “ലിവ്യാഥാന്‍റെ കഴുത്ത് വളരെ കരുത്തുള്ളതാകു ന് നു.
ആളുകള്‍ അവനെപ്പേടിച്ച് ഓടിക്കളയുന്നു.
23 അവന്‍റെ തൊലിയില്‍ മൃദുവായൊരു പുള്ളിപോലു മില്ല.
ഇരുന്പുപോലെ കടുത്തതാണത്.
24 പാറപോലെയുള്ള ഹൃദയമാണ് ലിവ്യാഥാന്‍റേത്. അ വനു പേടിയില്ല.
തിരികല്ലിന്‍റെ താഴത്തെ കല്ലു പോ ലെ കടുപ്പമുള്ളതാണത്.
25 അവന്‍ എണീക്കുന്പോള്‍ കരുത്തന്മാര്‍ ഭയക്കുന്നു.
ലിവ്യാഥാന്‍ തന്‍റെ വാലിളക്കുന്പോള്‍ അവര്‍ ഓടിക്കള യുന്നു.
26 വാളും കുന്തവും ശൂലവുമൊക്കെ അവന്‍റെ ദേഹത്തു തട്ടിയാല്‍ അതു തെറിച്ചുപോരുകയേയുള്ളൂ.
ആ ആയുധ ങ്ങള്‍ക്ക് അവനെ മുറിവേല്പിക്കാനേ കഴിയില്ല!
27 ഇരുന്പിനെ അവന്‍ കച്ചിത്തുരുന്പുപോലെ തകര്‍ ക്കുന്നു.
ഓട് അവന്‍ ദ്രവിച്ച തടിയെന്ന പോലെയും തകര്‍ക്കുന്നു.
28 അന്പുകള്‍ ലിവ്യാഥാനെ ഓടിയ്ക്കുന്നില്ല.
കല് ലുകളാകട്ടെ ഉണങ്ങിയ കച്ചിപോലെ അവന്‍റെ ദേഹ ത്തു തട്ടി തിരിയ്ക്കുന്നു.
29 ഒരു തടിഗദ ദേഹത്തു കൊള്ളുന്നത് അവനു പുല്ല് ദേഹത്തു കൊള്ളുന്പോലെയാണ്.
മനുഷ്യര്‍ അവന്‍റെ നേര്‍ക്കു കുന്തമെറിയുന്പോള്‍ അവന്‍ പരിഹസി ക്കു ന്നു.
30 അവന്‍റെ ശരീരത്തിന്‍റെ അടിയിലെ തൊലി മൂര്‍ച്ച യുള്ള ഓടുകഷണം പോലെയാണ്.
മെതിപ്പലകപോലെ അവന്‍ ചെളിയിലെന്പാടും ചാലുകള്‍ ഉണ്ടാക്കുന്നു.
31 കടല്‍വെള്ളത്തെ ലിവ്യാഥാന്‍ തിളയ്ക്കുന്ന കലത് തിലെ വെള്ളംപോലെ ഇളക്കുന്നു.
അവന്‍ അതിനെ തി ളയ്ക്കുന്ന എണ്ണക്കലംപോലെ കുമിളകളാക്കുന്നു.
32 കടലില്‍ ലിവ്യാഥാന്‍ നീന്തുന്പോള്‍ അവന്‍റെ പിന് നില്‍ ഒരു പാത രൂപപ്പെടും.
അവന്‍റെ പിന്നില്‍ വെളുത് ത നുര പൊന്തും.
33 ലിവ്യാഥാനെപ്പോലെ ഭൂമിയില്‍ മറ്റൊരു മൃഗമി ല്ല.
അവന്‍ ഭയമില്ലാതെ സൃഷ്ടിക്കപ്പെട്ട ഒരു മൃഗ മാണ്.
34 അഹങ്കാരികളായ മൃഗങ്ങളെ ലിവ്യാഥാന്‍ നോക്കു ന്നു.
എല്ലാ കാട്ടുജന്തുക്കള്‍ക്കും രാജാവാണവന്‍.
യ ഹോവയായ ഞാനാണു ലിവ്യാഥാനെ സൃഷ്ടിച്ചത്.”