ബില്‍ദാദ് ഇയ്യോബിനോടു സംസാരിക്കുന്നു
8
അപ്പോള്‍, ശൂഹ്യനായ ബില്‍ദാദ് ഇയ്യോബിനോടു മറുപടി പറഞ്ഞു,
“നീ എത്ര നാളിങ്ങനെ പറയും?
നിന്‍റെ വാക്കുകള്‍ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു.
ദൈവം എപ്പോഴും നീതിമാനായിരിക്കും.
സര്‍വ്വശ ക്തനായ ദൈവം ഒരിക്കലും നേരിന്‍റെ വഴിവിടില്ല.
നിന്‍റെ കുട്ടികള്‍ ദൈവത്തിനെതിരെ പാപം ചെയ്തെ ങ്കില്‍ അവനവരെ ശിക്ഷിച്ചിട്ടുണ്ട്.
അവര്‍ തങ്ങളുടെ പാപത്തിന്‍റെ വില നല്‍കി.
എന്നാല്‍ ഇയ്യോബേ, നീയിപ്പോള്‍ ദൈവത്തെ നോക്കുകയും
സര്‍വ്വശക്തനായ അവനോടു പ്രാര്‍ത്ഥി ക്കുകയും ചെയ്യുക.
നീ നിര്‍മ്മലനും നല്ലവനുമാണെങ്കില്‍
അവന്‍ വേഗം നിന്‍റെ സഹായത്തിനെത്തും.
നിന്‍റെ കുടുംബത്തെ അവ ന്‍ നിനക്കു തിരികെ തരും.
അപ്പോള്‍ നിനക്കാരംഭത്തിലു ണ്ടായിരുന്നതിനേ ക്കാള്‍
ഉണ്ടാവുകയും ചെയ്യും!
തങ്ങളുടെ പൂര്‍വ്വികന്മാര്‍ പഠിച്ചതെന്തെന്ന്
മുതിര്‍ന്നവരോടു ചോദിച്ചു മനസ്സിലാക്കൂ.
നാം ഇന്നലെ പിറന്നവരെപ്പോലെയാണ്.
നാം വള രെ പ്രായം കുറഞ്ഞവരും വളരെ കുറച്ച് അറിവുള്ളവരു മാണ്.
ലോകത്തിലെ നമ്മുടെ ദിവസങ്ങള്‍ നിഴല്‍ പോലെ ഹ്രസ്വങ്ങളാണ്.
10 മുതിര്‍ന്നവര്‍ക്ക് നിന്നെ പഠിപ്പിക്കാന്‍ കഴിഞ്ഞേ ക്കാം.
തങ്ങള്‍ പഠിച്ചതൊക്കെ അവര്‍ക്ക് നിന്നെ പഠി പ്പിക്കാന്‍ കഴിഞ്ഞേക്കാം.”
11 ബില്‍ദാദു പറഞ്ഞു,
“വരണ്ടനിലത്ത് ഈറയ്ക്കു വള രാനൊക്കുമോ?
വെള്ളമില്ലാതെ ഓടലിനു വളരാനാകു മോ?
12 ഇല്ല. വെള്ളം വറ്റിയുണങ്ങുന്പോള്‍ അവയുമുണങ് ങും.
മുറിച്ചെടുത്തുപയോഗിക്കാന്‍ വയ്യാത്തത്ര ചെ റുതായിരിക്കും അവ.
13 ദൈവത്തെ മറക്കുന്നവര്‍ ആ ഓടല്‍ച്ചെടിപോ യാ ണ്.
ദൈവത്തെ മറക്കുന്നവന് ഒരു പ്രതീക്ഷയു മുണ്ടാ കില്ല.
14 അവന് ചാരാന്‍ ഒന്നുമുണ്ടാകില്ല.
ചിലന്തിവല പോലെയാണവന്‍റെ സുരക്ഷിതത്വം.
15 ചിലന്തിവലയിലേക്കാരെങ്കിലും
ചാരിയാല്‍ വല പൊട്ടിത്തകരും.
അവന്‍ ചിലന്തിവലയില്‍ മുറുകെ പി ടിക്കുമെങ്കിലും
അത് അവന് താങ്ങുനല്‍കില്ല.
16 സമൃദ്ധമായി വെള്ളവും വെളിച്ചവും കിട്ടുന്ന ഒരു ചെടിയെപ്പോലെയാണയാള്‍.
അതിന്‍റെ ശാഖകള്‍ തോട്ട മാകെ പടര്‍ന്ന വ്യാപിക്കുന്നു.
17 അതിന്‍റെ വേരുകള്‍ പാറക്കൂനകളെ ചുറ്റിവരിയുക യും
പാറകള്‍ക്കിടയില്‍ വളരാന്‍ ശ്രമിക്കുകയും ചെയ്യു ന്നു.
18 എന്നാല്‍ അവിടെ നിന്നും ആ ചെടി പറിച്ചു മാ റ് റിയാല്‍ അതു പട്ടുപോവുകയും
അതു മുന്പ് അവിടെ നി ന്നിരുന്നതാണെന്ന് ആരും തിരിച്ചറിയാതാകുകയും ചെ യ്യും.
19 എന്നാല്‍ ആ ചെടി സന്തുഷ്ടമായിരുന്നു.
അതു നി ന്ന സ്ഥലത്ത് മറ്റൊരു ചെടി വളരുകയും ചെയ്യും.
20 നിഷ്കളങ്കരെ ദൈവം ഒരിക്കലും കൈവെടിയു കയി ല്ല.
ദുഷ്ടരെ അവന്‍ സഹായിക്കുകയുമില്ല.
21 ഇനിയും ദൈവം നിന്‍റെ വായില്‍ ചിരിയും
അധരങ്ങ ളില്‍ ആഹ്ലാദവും നിറയ്ക്കും.
22 എന്നാല്‍ നിന്‍റെ ശത്രുക്കള്‍ നാണക്കേട് അവരുടെ വസ്ത്രമായിധരിക്കും.
ദുഷ്ടരുടെവീടുകള്‍തകര്‍ക്കപ്പെടുകയും ചെയ്യും.”