12
എഫ്രയീമിന്‍റെ ഗോത്രക്കാര്‍തങ്ങളുടെഭടന്മാരെ മുഴുവന്‍ വിളിച്ചുകൂട്ടി. അനന്തരം അവര്‍ നദി മുറിച്ചുകടന്ന് സാഫോണ്‍ നഗരത്തിലേക്കു പോയി. അവര്‍ യിഫ്താഹിനോടു പറഞ്ഞു, “അമ്മോന്യരോടുള്ള യുദ്ധത്തില്‍ നിങ്ങളെ സഹായിക്കാനെന്താണ് ഞങ്ങളെ വിളിക്കാതിരുന്നത്?ഞങ്ങള്‍നിന്നെ നിന്‍റെവീട്ടിനു ള് ളിലാക്കി വീടു കത്തിക്കും.” യിഫ്താഹ് അവരോട് മറുപ ടി പറഞ്ഞു, “അമ്മോന്യര്‍ നമുക്ക് വളരെയധികം പ്ര ശ് നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിനാല്‍ ഞാനും എന്‍റെ ആളുകളും അവരോടു യുദ്ധം ചെയ്തു. ഞാന്‍ നിങ്ങളെ വിളിച്ചുവെങ്കിലും നിങ്ങള്‍ ഞങ്ങളെ സഹായിക്കാന്‍ വന്നില്ല. നിങ്ങള്‍ ഞങ്ങളെ സഹായിച്ചില്ലെന്നു ഞാന്‍ കണ്ടു. അതിനാല്‍ ഞാനെന്‍റെ സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തി അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ നദി കടന്നുപോയി. അവരെ തോല്പിക്കാന്‍ യഹോവ എന്നെ സഹായിച്ചു. ഇപ്പോള്‍ നിങ്ങളെ ന് തിനാണ് എന്നോടു യുദ്ധം ചെയ്യാന്‍ വന്നിരി ക്കു ന്ന ത്?” അനന്തരം യിഫ്താഹ്, ഗിലെയാദുകാരെ ഒന്നിച്ചു വിളിച്ചുകൂട്ടി. അവര്‍ എഫ്രയീം ഗോത്രക്കാരോടു യുദ്ധം ചെയ്തു. ഗിലെയാദുകാരെ അപമാനിച്ച തുകൊ ണ്ടാണ് അവര്‍ എഫ്രയീംകാരോടു യുദ്ധം ചെയ്തത്. അവ ര്‍ പറഞ്ഞു, “നിങ്ങള്‍ ഗിലെയാദുകാര്‍ എഫ്രയീമുകാരില്‍ അവശേഷിക്കുന്നവരല്ലാതെ മറ്റൊന്നുമല്ല! നിങ്ങ ള്‍ക്ക് സ്വന്തമായി സ്ഥലം പോലുമില്ല. നിങ്ങളില്‍ ഒരു വിഭാഗം എഫ്രയീമുകാരുടെയും ഒരു ഭാഗം മനശ്ശെയു ടേതുമാണ്.”ഗിലെയാദുകാര്‍ എഫ്രയീമുകാരെ തോല്പിച് ചു. ജനങ്ങള്‍ യോര്‍ദ്ദാന്‍നദി കുറുകെ കടന്നിരുന്ന സ്ഥ ലങ്ങള്‍ ഗിലെയാദുകാര്‍ പിടിച്ചെടുത്തു. ആ സ്ഥലങ്ങ ള്‍ എഫ്രയീമിന്‍റെ രാജ്യം വരെയുണ്ടായിരുന്നു. എപ് പോഴെങ്കിലും എഫ്രയീമില്‍ അവശേഷിക്കുന്ന ഒരാള്‍ നദിയിലേക്കു വന്ന്, “ഞാന്‍ നദി മുറിച്ചു കടക്കട്ടെ?”എന്നു ചോദിച്ചാല്‍ ഗിലെയാദുകാര്‍ അവനോടു, “നീ എഫ്രയീമുകാരനാണോ”എന്നു ചോദിക്കും. “അല്ല”എന്നവന്‍ പറഞ്ഞാല്‍, അവര്‍പറയും,ശിബ്ബോലെത്ത്’ എന്നു പറയുക.”എഫ്രയീമുകാര്‍ക്ക് അത് ശരിയായി ഉച്ചരിക്കാന്‍ കഴിയില്ല. അയാള്‍ “സിബ്ബോലെത്ത്”എന്നു ഉച്ചരിക്കും. അങ്ങനെ അയാള്‍ “സിബ്ബോ ലെ ത്ത്”എന്നു പറഞ്ഞാല്‍ അയാള്‍ എഫ്രയീമു കാരനാ ണെ ന്ന് ഗിലെയാദുകാര്‍ക്ക് മനസ്സിലാകും. അതിനാല്‍ അവര്‍ അവനെ ആ കടവില്‍വച്ചു വധിക്കും. അവര്‍ നാല്പത് തീരായിരം എഫ്രയീമുകാരെ വധിച്ചു. യിഫ്താഹ് ആറു വര്‍ഷത്തേക്ക് യിസ്രായേലുകാരുടെ ന്യായാധിപ നായി രുന്നു. അനന്തരം ഗിലെയാദുകാരനായ യിഫ്താഹ് മരണമ ടഞ്ഞു. അവര്‍ അവനെ ഗിലെയാദിലെ അവന്‍റെ പട്ടണത് തില്‍ സംസ്കരിച്ചു.
ന്യായാധിപനായ ഇബ്സാന്‍
യിഫ്താഹിന്‍റെ മരണശേഷം ഇബ്സാന്‍ എന്നൊരാള്‍ യിസ്രായേലിന്‍റെന്യായാധിപനായിരുന്നു.ബേത്ത്ലേഹെംനഗരക്കാരനായിരുന്നു ഇബ്സാന്‍. ഇബ്സാന്മു പ്പ തുപുത്രന്മാരുംമുപ്പത്പുത്രിമാരുമുണ്ടായിരുന്നു. അ വന്‍റെ ബന്ധിക്കളല്ലാത്തവരെ വിവാഹംകഴിക്ക ണമെ ന്നവന്‍തന്‍റെമുപ്പതുപുത്രിമാരോടുംനിര്‍ദ്ദേശിച്ചിരുന്നു.അയാള്‍തന്‍റെബന്ധുക്കളല്ലാത്ത മുപ്പതു സ്ത്രീ കളെ കണ്ടെത്തുകയും അവരെ അവന്‍റെ പുത്രന്മാര്‍ വി വാഹം കഴിക്കുകയും ചെയ്തു. ഇബ്സാന്‍ ഏഴു വര്‍ഷത്തേ ക്ക് യിസ്രായേലുകാരുടെ ന്യായാധിപനായിരുന്നു. 10 അ നന്തരം ഇബ്സാന്‍ മരണമടഞ്ഞു. ബേത്ത്ലേ ഹെംനഗര ത്തില്‍ അവന്‍ സംസ്കരിക്കപ്പെട്ടു.
ന്യായാധിപനായ ഏലോന്‍
11 ഇബ്സാനു ശേഷം ഏലോന്‍ എന്നൊരാളായിരുന്നു യിസ്രായേലുകാരുടെന്യായാധിപന്‍.സെബൂലൂന്‍ഗോത്രക്കാരനായിരുന്നു അയാള്‍. അയാള്‍ പത്തു വര്‍ഷത്തേക്ക് യിസ്രായേലുകാരുടെ ന്യായാധിപനായിരുന്നു. 12 അന ന്തരം സെബൂലൂന്‍ഗോത്രക്കാരനായ ഏലോന്‍ മരിച്ചു. അയാള്‍ സെബൂലൂന്‍ദേശത്തെ അയ്യാലോനില്‍ സംസ്കരി ക്കപ്പെട്ടു.
അബ്ദോന്‍ എന്ന ന്യായാധിപന്‍
13 ഏലോന്‍റെ മരണശേഷം ഹില്ലേലിന്‍റെ പുത്രനായ അബ്ദോന്‍എന്നൊരാള്‍യിസ്രായേലുകാരുടെന്യായാധിപനായിരുന്നു.അയാള്‍പിരാഥോന്‍നഗരക്കാരനായിരുന്നു. 14 അബ്ദോന് നാല്പതു പുത്രന്മാരും മുപ്പതു പൌത്ര ന്മാരും ഉണ്ടായിരുന്നു. അവര്‍ എഴുപതു കഴുതകളുടെ പു റത്ത് സഞ്ചരിച്ചിരുന്നു. അബ്ദോന്‍ എട്ടുവര്‍ഷ ക്കാ ലംയിസ്രായേലുകാരുടെന്യായാധിപനായിരുന്നു. 15 അന ന്തരം ഹില്ലേലിന്‍റെ പുത്രനായ അബ്ദോന്‍ മരിച്ചു. പിരാഥോന്‍നഗരത്തില്‍ അവന്‍ സംസ്കരിക്കപ്പെട്ടു. എഫ്രയീംദേശത്തായിരുന്നു പിരാഥോന്‍. അമാലേക്യര്‍ വസിച്ചിരുന്ന മലന്പ്രദേശത്തായിരുന്നു ഇത്.