ദൈവം വിളിക്കുന്നു, യോനാ അനുസരിക്കുന്നു
3
അനന്തരം യഹോവ യോനയോടുവീണ്ടും സംസാരിച്ചു. യഹോവ പറഞ്ഞു, “വലിയ നഗരമായ നീനെവേയിലേക്കു ചെന്നു ഞാന്‍ നിന്നോടുപറയുന്ന കാര്യങ്ങള്‍ പ്രസംഗി ക്കുക.”
അങ്ങനെ യഹോവയെ അനുസരിച്ചുകൊ ണ്ട് യോനാ നീനെവേയിലേക്കു പോയി. നിനെവേ വലിയൊരു നഗരമായിരുന്നു. നഗര ത്തിലുടെ മുഴുവനും ഒരുവന് നടക്കണമെന്നു ണ്ടെങ്കില്‍ മൂന്നു ദിവസം സഞ്ചരിക്കേണ്ടിവരു മായിരുന്നു.
യോനാ നഗരത്തിന്‍െറ മദ്ധ്യത്തില്‍ ചെന്നു നിന്നു നിനെവേയിലെ ജനങ്ങളോടു പ്രസംഗി ക്കുവാന്‍ തുടങ്ങി. യോനാ പറഞ്ഞു, “നാല്പതു ദിവസങ്ങള്‍ക്കു ശേഷം നീനെവേ നശിപ്പിക്ക പ്പെടും!”
ആ ദൈവസന്ദേശം നീനെവേക്കാര്‍ വിശ്വ സിച്ചു. തങ്ങളുടെ പാപങ്ങളെപ്പറ്റി ചിന്തി ക്കാന്‍ അവര്‍ ഒരു നേരം ആഹാരം കഴിക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. തങ്ങളുടെ ഖേദം പ്രകടിപ്പിക്കാന്‍ അവര്‍ വിശേഷവസ്ത്ര ങ്ങള്‍ ധരിച്ചു. പ്രമാണിമാരും ഏറ്റവും താഴ്ന്നവ രുമടക്കം ആ നഗരത്തിലെ സകലരും അങ്ങനെ ചെയ്തു.
നീനെവേയിലെ രാജാവ് ഇതൊക്കെ കേട്ടു. തന്‍െറ തിന്മകളില്‍ രാജാവും ഖേദിച്ചു. അതി നാലദ്ദേഹം സിംഹാസനം ത്യജിച്ചു. അദ്ദേഹം തന്‍െറ രാജകീയവസ്ത്രങ്ങള്‍ വെടിഞ്ഞ് ദു:ഖം പ്രകടിപ്പിക്കാനുള്ള വിശേഷവസ്ത്രങ്ങളണി ഞ്ഞു. രാജാവ് ചാരത്തിലിരുന്നു.* ചാരത്തിലിരുന്നു തങ്ങള്‍ ദു:ഖിതരായിരുന്നുവെന്നു കാണിക്കാനാണ് ആളുകള്‍ ഇങ്ങനെ ചെയ്തിരു ന്നത്. അദ്ദേഹം ഒരു പ്രത്യേകസന്ദേശം എഴുതി. ആ സന്ദേശം അദ്ദേഹം നഗരത്തിലെന്പാടും അയച്ചു:
രാജാവിന്‍െറയും അദ്ദേഹത്തിന്‍െറ പ്രഭു ക്കന്മാരുടെയും കല്പന. കുറച്ചൊരു കാലത്തേ ക്കു മനുഷ്യരോ മൃഗങ്ങളോ ഒന്നും ഭക്ഷിക്ക രുത്. ആട്ടിന്‍പറ്റങ്ങളെയോ കന്നുകാലിക്കൂട്ട ങ്ങളെയോ മേടുകളില്‍ മേയാന്‍ അനുവ ദിക്കില്ല. നീനെവേയില്‍ വസിക്കുന്ന ഒന്നും എന്തെങ്കിലും തിന്നുകയോ കുടിയ്ക്കുക യോ ചെയ്യില്ല. എന്നാല്‍ തങ്ങളുടെ വ്യസ നം സൂചിപ്പിക്കാന്‍ സര്‍വമനുഷ്യമൃഗാദി കളും വിശേഷവസ്ത്രം ധരിക്കണം. ആളു കള്‍ ഉച്ചത്തില്‍ ദൈവത്തോടു നിലവിളിക്ക ണം. എല്ലാവരും ദുര്‍ജീവിതത്തില്‍നിന്നു പിന്മാറുകയും പാപം ചെയ്യാതിരിക്കുകയും ചെയ്യണം. അപ്പോള്‍ ദൈവം തന്‍െറ മന സ്സു മാറ്റുകയും തീരുമാനിച്ചിരുന്നത് ചെയ്യാ തിരിക്കുകയും ചെയ്തേക്കാം. ദൈവം തന്‍െറ മനസ്സുമാറ്റുകയും കോപിക്കാതിരി ക്കുകയും ചെയ്തേക്കാം. അപ്പോള്‍ നമ്മള്‍ ശിക്ഷിക്കപ്പെടാതിരിക്കും.
10 അവര്‍ ചെയ്തത് ദൈവം കണ്ടു. ജനങ്ങള്‍ തിന്മ ചെയ്യുന്നതവസാനിപ്പിച്ചുവെന്നു ദൈവം മനസ്സിലാക്കി. അതിനാല്‍ ദൈവം മനസ്സുമാറ്റു കയും ഉദ്ദേശിച്ചിരുന്നത് ചെയ്യാതിരിക്കുകയും ചെയ്തു. ദൈവം മനുഷ്യരെ ശിക്ഷിച്ചില്ല.