വരള്‍ച്ചയും വ്യാജപ്രവാചകന്മാരും
14
വരള്‍ച്ചയെപ്പറ്റി യിരെമ്യാവിനുള്ള യഹോവയുടെ സന്ദേശമാണിത്:
“യെഹൂദരാജ്യം മരണമടഞ്ഞവര്‍ക്കായി വിലപിക്കുന്നു.
യെഹൂദയിലെ നഗരങ്ങളിലുള്ള വര്‍ കൂടുതല്‍ ദുര്‍ബലരായിക്കൊണ്ടിരുന്നു.
അവര്‍ നിലത്തുകിടക്കുന്നു.
യെരൂശലേംകാര്‍ സഹായത്തിന് ദൈവത്തോടു വിലപിക്കുന്നു.
ജനനേതാക്കള്‍ വെള്ളത്തിനായി ഭൃത്യരെ അയച്ചു.
ഭൃത്യന്മാര്‍ ജലസംഭരണികളെ സമീപി ച്ചെങ്കിലും
ഒട്ടും ജലം കിട്ടിയില്ല.
ശൂന്യമായ ഭരണികളുമായി ഭൃത്യന്മാര്‍ തിരിച്ചുവരുന്നു.
അങ്ങനെ അവര്‍ ലജ്ജിതരും വിഷണ്ണരുമായി.
അപമാനം കൊണ്ട് അവര്‍ തലമൂടി.
വിളകള്‍ക്കായി ആരും നിലമൊരുക്കുന്നില്ല.
ഭൂമിയില്‍ മഴ പെയ്യുന്നില്ല.
കൃഷിക്കാര്‍ നിരാശര്‍.
അതിനാലവര്‍ അപമാനംകൊണ്ട് തല മറ യ്ക്കുന്നു.
തള്ളമാന്‍ തന്‍െറ നവജാതശിശുവിനെ പോ ലും വയലില്‍ വിട്ടിട്ടുപോകുന്നു.
പച്ചപ്പുല്ല് ഇല്ലാത്തതിനാലാണവളിതു ചെയ്യുന്നത്.
കാട്ടുകഴുതകള്‍ മൊട്ടക്കുന്നുകളില്‍ നില്‍ക്കു ന്നു.
കുറുനരികളെപ്പോലെ അവ കാറ്റിന്‍െറ മണം പിടിക്കുന്നു.
പക്ഷേ അവയുടെ കണ്ണുക ള്‍ക്ക് ആഹാരം കണ്ടെത്താനാകുന്നില്ല.
എന്തെ ന്നാല്‍ തിന്നാന്‍ അവിടെ ഒരു ചെടിയുമില്ല.”
ദൈവസഹായത്തിനുള്ള പ്രാര്‍ത്ഥന
“അതെല്ലാം ഞങ്ങളുടെ തെറ്റാണെന്നു ഞങ്ങ ള്‍ക്കറിയാം.
ഞങ്ങളുടെ പാപങ്ങള്‍മൂലം ഞ ങ്ങള്‍ യാതന നേരിടുന്നു.
യഹോവേ, നിന്‍െറ നല്ലനാമത്തിനുവേണ്ടി ഞങ്ങളെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്താലും.
പലപ്രാവശ്യം ഞ ങ്ങള്‍ നിന്നെ വിട്ടുപോയെന്നു ഞങ്ങള്‍ സമ്മ തിക്കുന്നു.
ഞങ്ങള്‍ നിനക്കെതിരെ പാപം ചെ യ്തിരിക്കുന്നു.
ദൈവമേ, നീ യിസ്രായേലിന്‍െറ പ്രതീക്ഷ യാകുന്നു!
ദുരിതകാലങ്ങളില്‍ നീ യിസ്രായേ ലിനെ രക്ഷിച്ചു.
എന്നാലിപ്പോള്‍ നീ ഈ ദേശത്ത് ഒരപരിചിതനെപ്പോലെ കാണപ്പെടു ന്നു.
രാത്രി തങ്ങിയിട്ടു പോകുന്ന യാത്രികനെ പ്പോലെ നീ കാണപ്പെടുന്നു.
ആകസ്മികമായി ആക്രമിക്കപ്പെട്ടിരിക്കുന്ന ഒരുവനെപ്പോലെ നീ കാണപ്പെടുന്നു.
ആരെ യെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയാത്ത ഭടനെ പ്പോലെ നീയിപ്പോള്‍ കാണപ്പെടുന്നു.
പക്ഷേ, യഹോവേ, നീ ഞങ്ങളോടൊപ്പമുണ്ട്.
ഞങ്ങള്‍ നിന്‍െറ നാമത്തില്‍ വിളിക്കപ്പെട്ടവര്‍. അതി നാല്‍, സഹായിക്കാതെ ഞങ്ങളെ കൈവിട രുതേ!”
യെഹൂദയ്ക്കുള്ള ദൈവസന്ദേശം
10 യെഹൂദക്കാരെപ്പറ്റി യഹോവ പറയുന്നതി താണ്: “യെഹൂദക്കാര്‍ സത്യത്തില്‍ എന്നെ വിട്ടു പോകാനാഗ്രഹിക്കുന്നു. എന്നെ ഉപേക്ഷിച്ചു പോകുന്നതില്‍നിന്നും അവര്‍ സ്വയം പിന്തിരി യുന്നില്ല. അതിനാലിപ്പോള്‍ യഹോവ അവരെ സ്വീകരിക്കുകയില്ല. ഇപ്പോള്‍ യഹോവ അവര്‍ ചെയ്യുന്ന തിന്മകള്‍ അനുസ്മരിക്കും. യഹോവ അവരെ അവരുടെ പാപങ്ങള്‍ക്കു ശിക്ഷിക്കും.”
11 അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, “യിരെമ്യാവേ, യെഹൂദക്കാര്‍ക്കു നന്മവരണമേ യെന്നു പ്രാര്‍ത്ഥിക്കാതിരിക്കുക. 12 യെഹൂദക്കാര്‍ ഉപവസിക്കാനും എന്നോടു പ്രാര്‍ത്ഥിക്കാനും തുടങ്ങിയേക്കാം. പക്ഷേ അവരുടെ പ്രാര്‍ത്ഥന ഞാന്‍ ചെവിക്കൊള്ളുകയില്ല. അവരെനിക്കു ഹോമയാഗങ്ങളും ധാന്യബലികളും അര്‍പ്പിച്ചാ ല്‍പോലും അവരെ ഞാന്‍ സ്വീകരിക്കുകയില്ല. യെഹൂദക്കാരെ ഞാന്‍ യുദ്ധത്തില്‍ നശിപ്പിക്കും. അവരുടെ ഭക്ഷണം ഞാന്‍ എടുത്തുകൊണ്ടു പോകുകയും യെഹൂദക്കാര്‍ പട്ടിണികിടക്കുക യും ചെയ്യും. മാരകരോഗങ്ങള്‍കൊണ്ടും ഞാന വരെ നശിപ്പിക്കും.”
13 പക്ഷേ യഹോവയോടു ഞാന്‍ പറഞ്ഞു, “യഹോവേ, എന്‍െറ യജമാനനേ, പ്രവാചക ന്മാര്‍ ജനങ്ങളോടു വ്യത്യസ്തമായ ചിലതാണു പറയുന്നത്. യെഹൂദക്കാരോട് അവര്‍ പറഞ്ഞു, ‘ശത്രുവിന്‍െറ വാളിന് നിങ്ങള്‍ ഇരയാകില്ല. ഒരിക്കലും നിങ്ങള്‍ പട്ടിണിക്കിരയാകില്ല. യഹോവ ഈ ദേശത്തു നിങ്ങള്‍ക്കു സമാധാനം നല്‍കും.’”
14 അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, “യിരെമ്യാവേ, ആ പ്രവാചകര്‍ എന്‍െറ നാമ ത്തില്‍ നുണ പറയുകയാണ്. ആ പ്രവാചകരെ ഞാനയച്ചതല്ല. അവരോടു ഞാന്‍ ഒരിക്കലും കല്പിച്ചിട്ടില്ല. അവരോടു ഞാന്‍ ഒരിക്കലും സം സാരിച്ചിട്ടില്ല. ആ പ്രവാചകര്‍ വ്യാജദര്‍ശന ങ്ങളും വിലകെട്ട ജാലവിദ്യകളും സ്വന്തം സങ്ക ല്പങ്ങളുമാണ് പ്രസംഗിക്കുന്നത്. 15 അതിനാല്‍ എന്‍െറ നാമത്തില്‍ പ്രസംഗിക്കുന്ന ആ പ്രവാ ചകരെപ്പറ്റി എനിക്കു പറയാനുള്ളത് ഇതാണ്. ആ പ്രവാചകരെ ഞാന്‍ അയച്ചതല്ല. ആ പ്രവാ ചകര്‍ പറഞ്ഞു, ‘വാളേന്തിയ ശത്രുക്കള്‍ ഒരിക്ക ലും ഈ രാജ്യത്തെ ആക്രമിക്കില്ല. ഈ ദേശത്ത് ഒരിക്കലും പട്ടിണി ഉണ്ടായിരിക്കില്ല.’ ആ പ്രവാ ചകന്മാര്‍ പട്ടിണികൊണ്ടു മരിക്കും. ശത്രുവി ന്‍െറ വാള്‍ അവരെ വധിക്കുകയും ചെയ്യും. 16 ആ പ്രവാചകരുടെ വാക്കുകള്‍ കേട്ട ജനം തെരുവിലെറിയപ്പെടുകയും ചെയ്യും. അവര്‍ പട്ടിണിയാലും ശത്രുവിന്‍െറ വാളിനാലും മര ണമടയും. അവരെയോ അവരുടെ ഭാര്യമാരെ യോ പുത്രന്മാരെയോ പുത്രിമാരെയോ സംസ്കരിക്കാന്‍ ആരുമുണ്ടായിരിക്കുകയുമില്ല. അവരെ ഞാന്‍ ശിക്ഷിക്കും.
17 “യിരെമ്യാവേ ഈ സന്ദേശം യെഹൂദക്കാ രോടു പറയുക:
‘എന്‍െറ കണ്ണുകളില്‍ അശ്രു നിറഞ്ഞിരിക്കുന്നു.
രാത്രിയിലും പകലും ഞാന്‍ നിര്‍ത്താതെ കരയും.
എന്‍െറ കന്യകാപുത്രി ക്കായി ഞാന്‍ നിലവിളിക്കും.
എന്‍െറ ജനത്തി നായി ഞാന്‍ നിലവിളിക്കും.
എന്തുകൊണ്ടെ ന്നാല്‍, ആരോ അവരെ അടിച്ചു പൊട്ടിച്ചിരിക്കു ന്നു.
അവര്‍ക്കു വല്ലാതെ പരിക്കേറ്റിരിക്കുന്നു.
18 രാജ്യത്തേക്കു കടക്കുന്പോള്‍ വാളിനിരയാ യവരെ ഞാന്‍ കാണുന്നു.
നഗരത്തിലേക്കു കട ക്കുന്പോള്‍ പട്ടിണികൊണ്ടുള്ള രോഗങ്ങള്‍ ഞാന്‍ വളരെയധികം കാണുന്നു.
പുരോഹിത ന്മാരും പ്രവാചകന്മാരും വിദേശത്തേക്കു കടത്ത പ്പെട്ടിരിക്കുന്നു.’”
19 ജനങ്ങള്‍ പറയുന്നു, “യഹോവേ, യെഹൂദാ രാഷ്ട്രത്തെ നീ പൂര്‍ണ്ണമായും തിരസ്കരിച്ചു വോ?
യഹോവേ, സീയോനെ നീ വെറുക്കുന്നു വോ?
യഹോവേ ഭേദപ്പെടുത്താനാകത്തത്ര നീ ഞങ്ങളെ മുറിവേല്പിച്ചിരിക്കുന്നു.
നീയെന്തിനാ ണതു ചെയ്തത്?
ഞങ്ങള്‍ സമാധാനം കാംക്ഷി ക്കുകയായിരുന്നു,
പക്ഷേ ഒരു നന്മയും വന്നില്ല.
സുഖപ്പെടുത്തലിന്‍െറ ഒരു കാലത്തെ ഞങ്ങള്‍ പ്രതീക്ഷിക്കുകയായിരുന്നു.
പക്ഷേ ഭീകരത മാത്രം വന്നു.
20 യഹോവേ, ഞങ്ങള്‍ ദുഷ്ടന്മാരാണെന്നു ഞങ്ങള്‍ക്കറിയാം.
ഞങ്ങളുടെ പൂര്‍വികര്‍ തിന്മ ചെയ്തെന്നു ഞങ്ങള്‍ക്കറിയാം.
അതെ, ഞങ്ങള്‍ നിനക്കെതിരായി പാപം ചെയ്തു.
21 യഹോവേ, നിന്‍െറ നാമത്തിന്‍െറ നന്മ യ്ക്കായി, ഞങ്ങളെ തള്ളിയകറ്റരുതേ.
നിന്‍െറ മഹനീയ സിംഹാസനത്തില്‍നിന്നും നിന്‍െറ മഹത്വത്തെ കൊണ്ടുപോകരുതേ.
ഞങ്ങളോ ടൊപ്പമുള്ള നിന്‍െറ കരാര്‍ ഓര്‍മ്മിക്കുക.
ആ കരാര്‍ ലംഘിക്കരുതേ.
22 വിദേശീയവിഗ്രഹങ്ങള്‍ക്ക് മഴ കൊണ്ടു വരാനുള്ള ശക്തിയില്ല.
മഴച്ചാറലിനെ അയ യ്ക്കാനുള്ള ശക്തി ആകാശത്തിനില്ല.
നീയാണു ഞങ്ങളുടെ ഏക പ്രതീക്ഷ.
നീയാണിതെല്ലാം സൃഷ്ടിച്ചവന്‍.”