ഹൃദയത്തില്‍ കുറിച്ച അപരാധം
17
“യെഹൂദയിലെ ജനങ്ങളുടെ പാപങ്ങള്‍ അവര്‍ക്കു മായ്ച്ചുകളയാനാകാത്ത ഒരി ടത്ത് എഴുതിവയ്ക്കപ്പെട്ടിരുന്നു.
ഇരുന്പുപേന കൊണ്ട് കല്ലില്‍ എഴുതിയിരിക്കുകയാണ് ആ പാപങ്ങള്‍.
അറ്റത്തു വജ്രംപതിച്ച പേനകൊ ണ്ടാണ് കല്ലില്‍ അവരുടെ പാപങ്ങള്‍ വെട്ടി എഴുതിയിരിക്കുന്നത്.
ആ കല്ല് അവരുടെ ഹൃദയ മാകുന്നു.
ആ പാപങ്ങള്‍ അവരുടെ യാഗപീഠ ങ്ങളിലെ കൊന്പുകളിലേക്കു കൊത്തിയെഴുതി യിട്ടുണ്ട്.
വ്യാജദൈവങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട യാഗപീഠങ്ങള്‍
അവരുടെ കുട്ടികള്‍ ഓര്‍മ്മിക്കു ന്നു.
അശേരയ്ക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന
തടിത്തൂണുകള്‍ അവര്‍ ഓര്‍മ്മിക്കുന്നു.
കുന്നുക ളിലും പച്ചമരങ്ങള്‍ക്കടിയിലുമായിരുന്നപ്പോ ഴുള്ള
ആ വസ്തുക്കളെ അവര്‍ ഓര്‍മ്മിക്കുന്നു.
ഹൃദയത്തില്‍ കുറിച്ച അപരാധം
തുറന്ന രാജ്യത്തെ പര്‍വതങ്ങളിലെ
ആ വസ്തുക്കള്‍ അവര്‍ ഓര്‍മ്മിക്കുന്നു.
യെഹൂദയി ലെ ജനങ്ങള്‍ക്കു ധാരാളം നിധികളുണ്ട്.
അതെ ല്ലാം ഞാന്‍ അന്യര്‍ക്കു കൊടുക്കും.
നിങ്ങളുടെ രാജ്യത്തെ എല്ലാ ഉന്നതസ്ഥലങ്ങളും മനുഷ്യര്‍ തകര്‍ക്കും.
നിങ്ങള്‍ ആ സ്ഥലങ്ങളില്‍ ആരാധന നടത്തി.
അതൊരു പാപമായിരുന്നുതാനും.
ഞാന്‍ തന്ന ദേശം നിങ്ങള്‍ക്കു നഷ്ടപ്പെടും.
നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ നിങ്ങള്‍ക്ക് അപരിചിതമായ ദേശത്ത് അവരുടെ അടിമക ളാക്കാന്‍ ഞാന്‍ അനുവദിക്കും.
എന്തുകൊണ്ടെ ന്നാല്‍, ഞാന്‍ വളരെ കോപിച്ചിരിക്കുന്നു.
എന്‍െറ കോപം അഗ്നിപോലെയാണ്. നിങ്ങള്‍ എന്നെന്നേക്കുമായി എരിഞ്ഞു പോകു കയും ചെയ്യും.”
മനുഷ്യരിലുള്ള ആശ്രയവും ദൈവത്തിലുള്ള ആശ്രയവും
യഹോവ ഇക്കാര്യങ്ങള്‍ പറയുന്നു.
“അന്യ മനുഷ്യരെ മാത്രം ആശ്രയിക്കുന്നവര്‍ വളരെയ ധികം കഷ്ടപ്പെടും.
അന്യമനുഷ്യരുടെ കരു ത്തില്‍ ആശ്രയിക്കുന്നവര്‍ക്ക് ദുരിതങ്ങളുണ്ടാ കും.
എന്തുകൊണ്ടെന്നാല്‍, യഹോവയെ വിശ്വ സിക്കുന്നത് അവര്‍ അവസാനിപ്പിച്ചിരിക്കുന്നു.
ആ ദുഷ്ടന്മാര്‍ വിജനമായ മരുഭൂമിയിലെ പൊന്തപോലെയാകുന്നു;
ഉണങ്ങിവരണ്ട മോശമായ മണ്ണുള്ളിടത്ത് ആ പൊന്ത വളരുന്നു.
ദൈവത്തിനു നല്‍കാന്‍ കഴിയുന്ന നല്ല കാര്യ ങ്ങളെപ്പറ്റി മുള്‍പ്പടര്‍പ്പറിയുന്നില്ല.
എന്നാല്‍ യഹോവയില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍.
എന്തുകൊണ്ടെന്നാല്‍, യഹോ വ വിശ്വസനീയനെന്ന് അവന്‍ അയാള്‍ക്കു കാട്ടിക്കൊടുക്കും.
ജലത്തിനരികെ നട്ട മരം പോലെ ശക്തനാ യിരിക്കുമയാള്‍.
ആ മരത്തിന് വെള്ളം പിടിച്ചെ ടുക്കാന്‍ വലിയ വേരുകളുണ്ട്.
ആ മരത്തിന് വേനലിനെപ്പറ്റി ഭയമില്ല.
അതിന്‍െറ ഇലകളെ പ്പോഴും പച്ചയായിരിക്കും.
മഴയില്ലാത്ത കാല ത്ത് അതൊട്ടും വ്യാകുലപ്പെടുന്നില്ല.
ആ മരം എപ്പോഴും ഫലങ്ങളുല്പാദിപ്പിക്കുന്നു.
ഒരുവന്‍െറ മനസ്സ് വളരെ കൌശലം നിറഞ്ഞ താണ്!
മനസ്സിന് വലിയ രോഗങ്ങളുണ്ടാകാം
ആരും സത്യത്തിലതു മനസ്സിലാക്കുന്നുമില്ല.
10 പക്ഷേ, ഞാന്‍ യഹോവയാകുന്നു.
എനിക്കു മനുഷ്യന്‍െറ ഹൃദയത്തിലേക്കു നോക്കാന്‍ കഴി യും.
ഒരുവന്‍െറ മനസ്സ് എനിക്കു പരീക്ഷിക്കാ നാവും.
ഓരോരുത്തര്‍ക്കും എന്തുണ്ടായിരിക്കണ മെന്നെനിക്കു നിശ്ചയിക്കാം.
ഓരോരുത്തനും അവന്‍െറ പ്രവൃത്തിക്കൊത്ത പ്രതിഫലം നല്‍ കാന്‍ എനിക്കാകും.
11 പക്ഷി ചിലപ്പോള്‍ താനിടാത്ത മുട്ടക്ക് അട യിരുന്നേക്കാം.
പണത്തിനുവേണ്ടി വഞ്ചന നട ത്തുന്നവന്‍ ആ പക്ഷിയെപ്പോലെയാണ്.
ജീവി തകാലം പകുതി പിന്നിടുന്പോള്‍ ആ പണ മെല്ലാം അയാള്‍ക്കു നഷ്ടപ്പെടും.
ജീവിതത്തി ന്‍െറ അവസാനം, അയാളൊരു ദുഷ്ടനായിരു ന്നെന്നു വ്യക്തമാക്കപ്പെടും.”
12 ആരംഭം മുതലേ നമ്മുടെ ആലയം
ദൈവ ത്തിനൊരു തേജസ്സാര്‍ന്ന സിംഹാസനമായി രുന്നു.
അതു വളരെ മുഖ്യമായൊരു സ്ഥലമായി രുന്നു.
13 യഹോവേ, നീയാകുന്നു യിസ്രായേലിന്‍െറ പ്രതീക്ഷ.
നിന്നെ വിട്ടുപോകുന്നവന്‍ നാണം കെടും.
യഹോവേ, നീ ജീവജലത്തിന്‍െറ ഉറവ പോലെയാകുന്നു.
യഹോവയെ പിന്തുടരുന്ന തില്‍നിന്നു പിന്മാറുന്നവന്
ഹ്രസ്വജീവിത മായിരിക്കും.
യിരെമ്യാവിന്‍െറ മൂന്നാമത്തെ പരാതി
14 യഹോവേ, നീയെന്നെ സുഖപ്പെടുത്തി യാല്‍ അതു പൂര്‍ണ്ണസുഖപ്പെടലായിരിക്കും.
നീയെന്നെ രക്ഷിച്ചാല്‍ അത് യഥാര്‍ത്ഥരക്ഷയാ യിരിക്കും.
യഹോവേ, നിന്നെ ഞാന്‍ വാഴ് ത്തുന്നു!
15 യെഹൂദക്കാര്‍ എന്നോടു ചോദ്യങ്ങള്‍ ചോ ദിച്ചുകൊണ്ടേയിരിക്കുന്നു.
അവര്‍ ചോദിക്കു ന്നു, “യിരെമ്യാവേ, യഹോവയില്‍നിന്നുള്ള ആ സന്ദേശത്തെപ്പറ്റി എന്താണു പറയാനുള്ളത്?
ആ സന്ദേശം എപ്പോള്‍ സത്യമായിത്തീരും?”
16 യഹോവേ, ഞാന്‍ നിന്നില്‍നിന്നും ഓടി പ്പോയില്ല.
ഞാന്‍ നിന്നെ അനുഗമിച്ചു.
നീ ആഗ്രഹിക്കുന്ന ഇടയനായിത്തീര്‍ന്നു ഞാന്‍.
ആ ഭീകരദിനം വരാന്‍ ഞാനാഗ്രഹിക്കുന്നില്ല.
യഹോവേ, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നിന ക്കറിയാം.
അതെല്ലാം സംഭവിക്കുന്നതു നീ കാണുന്നു.
17 യഹോവേ, എന്നെ നശിപ്പിക്കരുതേ.
ദുരിത കാലങ്ങളില്‍ ഞാന്‍ നിന്നെ ആശ്രയിക്കുന്നു.
18 മനുഷ്യര്‍ എന്നെ പീഡിപ്പിക്കുകയാണ്.
ആ ജനത്തെ അപമാനിക്കൂ.
പക്ഷേ, എന്നെ നിരാശ നാക്കരുതേ.
അവര്‍ ഭയപ്പെടട്ടെ.
പക്ഷേ എന്നെ ഭയപ്പെടുത്തരുതേ.
ഭീകരദുരന്തത്തിന്‍െറ ദിനം എന്‍െറ ശത്രുക്കള്‍ക്കു വരുത്തേണമേ.
അവരെ തകര്‍ത്താലും. അവരെ വീണ്ടും തകര്‍ത്താലും.
ശബത്തുദിനത്തെ വിശുദ്ധമായി കരുതുന്നു
19 യഹോവ ഈ സംഗതികള്‍ എന്നോടു പറ ഞ്ഞു: “യിരെമ്യാവേ, നീ ചെന്ന് യെഹൂദയിലെ രാജാക്കന്മാര്‍ വരികയും പോകയും ചെയ്യുന്ന ജനങ്ങളുടെ കവാടത്തിങ്കല്‍ നില്‍ക്കുക. ജനങ്ങ ളോട് എന്‍െറ സന്ദേശം പറയുക. പിന്നെ യെരൂശലേമിലെ എല്ലാ കവാടത്തിങ്കലേക്കും പോകുകയും അതേ കാര്യങ്ങള്‍ ചെയ്യുകയും വേണം.
20 “ജനങ്ങളോടു പറയുക: ‘യഹോവയുടെ സന്ദേശം ശ്രദ്ധിക്കുക. യെഹൂദയിലെ രാജാക്ക ന്മാരേ, കേള്‍ക്കുക. സകലയെഹൂദക്കാരുമേ, കേള്‍ക്കുക. ഈ കവാടങ്ങളിലൂടെ യെരൂശലേമി ലേക്കു കടന്നുവന്ന സകലജനങ്ങളേ, എന്നെ ശ്രദ്ധിക്കുക! 21 യഹോവ ഇക്കാര്യങ്ങള്‍ പറയു ന്നു: ശബത്തുദിവസം നിങ്ങള്‍ ഭാരം ചുമക്കാതി രിക്കാന്‍ ശ്രദ്ധിക്കുക. ആ ദിവസം യെരൂശലേ മിന്‍െറ കവാടങ്ങളിലൂടെ ഭാരം കൊണ്ടുവരിക യുമരുത്. 22 ശബത്തുദിവസം നിങ്ങളുടെ വീടു കളില്‍നിന്ന് ഒരു ഭാരവും കൊണ്ടുവരരുത്. ആ ദിവസം ഒരു ജോലിയും ചെയ്യരുത്. ശബത്തു ദിവസത്തെ നിങ്ങള്‍ ഒരു വിശുദ്ധദിനമാക്കി ത്തീര്‍ക്കണം. ഇതേ കല്പന ഞാന്‍ നിങ്ങളുടെ പൂര്‍വികന്മാര്‍ക്കും നല്‍കിയിരുന്നു. 23 പക്ഷേ അവരെന്നെ അനുസരിച്ചില്ല. അവരെനിക്കു ചെവി തന്നില്ല. നിങ്ങളുടെ പൂര്‍വികര്‍ വളരെ കഠിനഹൃദയരായിരുന്നു. ഞാനവരെ ശിക്ഷിച്ചു. പക്ഷേ അതുകൊണ്ടൊരു മെച്ചവുമുണ്ടായില്ല. അവരെന്നെ ചെവിക്കൊണ്ടതേയില്ല. 24 പക്ഷേ നിങ്ങള്‍ എന്നെ അനുസരിക്കുന്നതില്‍ ശ്രദ്ധാ ലുക്കളായിരിക്കണം.’”-യഹോവയില്‍ നിന്നുള്ള സന്ദേശമാണിത്-’‘ ശബത്തില്‍ നിങ്ങള്‍ യെരൂശ ലേമിലെ കവാടങ്ങളിലൂടെ ഭാരം കൊണ്ടുവര രുത്. ശബത്തുദിവസത്തെ ഒരു വിശുദ്ധദിന മാക്കണം. ഒരു ജോലിയും ചെയ്യാതെ വേണം ആ ദിവസത്തെ നിങ്ങളങ്ങനെയാക്കുവാന്‍.
25 ’‘ഈ കല്പന നിങ്ങളനുസരിച്ചാല്‍ ദാവീദി ന്‍െറ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാര്‍ ശബത്തില്‍ യെരൂശലേമിന്‍െറ കവാടംകടന്നു വരും. ആ രാജാക്കന്മാര്‍ രഥങ്ങളിലും കുതിരപ്പു റത്തും കയറിവരും. യെഹൂദയിലെയും യെരൂശ ലേമിലെയും നേതാക്കള്‍ ആ രാജാക്കന്മാരോ ടൊപ്പമായിരിക്കും. യെരൂശലേമില്‍ എന്നെന്നേ ക്കും ജനവാസമുണ്ടാകുകയും ചെയ്യും! 26 യെ ഹൂദയിലെ പട്ടണങ്ങളില്‍നിന്ന് ജനം യെരൂശ ലേമില്‍ താമസിക്കാന്‍ വരും. ചുറ്റുമുള്ള കൊച്ചു ഗ്രാമങ്ങളില്‍നിന്നും ജനം യെരൂശലേമിലേക്ക് ഒരു തീര്‍ത്ഥാടനത്തിനു വരും. ബെന്യാമീന്‍ ഗോത്രക്കാര്‍ വസിക്കുന്ന ദേശത്തുനിന്നും ജനം വരും. പടിഞ്ഞാറന്‍ മലയടിവാരത്തില്‍നിന്നും മലന്പദേശത്തു നിന്നും ജനം വരും. നെഗെവില്‍ നിന്നും ജനങ്ങള്‍ വരും. ആ ജനങ്ങളെല്ലാം ഹോമ യാഗങ്ങളും ബലികളും ധാന്യബലികളും ധൂപ ങ്ങളും കൃതജ്ഞതാബലികളും കൊണ്ടുവരും. ആ വഴിപാടുകളും ബലികളും അവര്‍ യഹോവ യുടെ ആലയത്തിലേക്കു കൊണ്ടു വരും.
27 “‘പക്ഷേ നിങ്ങളെന്നെ ശ്രവിക്കുകയോ അനുസരിക്കുകയോ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ ക്കു ദോഷങ്ങള്‍ സംഭവിക്കും. ശബത്തുദിവസം നിങ്ങള്‍ യെരൂശലേമിലേക്കു ഭാരങ്ങള്‍ കൊണ്ടു വന്നാല്‍ നിങ്ങള്‍ ആ ദിവസത്തെ വിശുദ്ധമാ ക്കുകയായിരിക്കില്ല. അതിനാല്‍ ഞാന്‍ തടയാ നാവാത്ത അഗ്നിയുണ്ടാക്കും. ആ അഗ്നി യെരൂശലേമിലെ കവാടങ്ങളിലാരംഭിക്കുകയും കൊട്ടാരംവരെ കത്തിച്ചു കളഞ്ഞതിനുശേഷം മാത്രം അടങ്ങുകയും ചെയ്യും.’”