സിദെക്കീയാരാജാവിന്‍െറ അഭ്യര്‍
ത്ഥന ദൈവം നിരസിക്കുന്നു
21
യഹോവയില്‍നിന്നും യിരെമ്യാവിനു ലഭിച്ച സന്ദേശമായിരുന്നു ഇത്. യെഹൂദ യിലെ രാജാവായ സിദെക്കീയാവ് പശ്ഹൂര്‍ എന്നൊരാളെയും സെഫന്യാവ് എന്നു പേരായ ഒരു പുരോഹിതനെയും യിരെമ്യാവിന്‍െറ അടു ത്തേക്കയച്ചപ്പോഴാണ് ഈ സന്ദേശമെത്തിയത്. മല്‍ക്കീയാവ് എന്നൊരാളുടെ പുത്രനായിരുന്നു പശ്ഹൂര്‍. മയസേയാവ് എന്നൊരാളുടെ പുത്ര നായിരുന്നു സെഫന്യാവ്. പശ്ഹൂരും സെഫ ന്യാവും ഒരു സന്ദേശവുമായിട്ടായിരുന്നു യിരെ മ്യാവിന്‍െറ അടുത്തെത്തിയത്. പശ്ഹൂരും സെഫന്യാവും യിരെമ്യാവിനോടു പറഞ്ഞു, “യഹോവയോടു ഞങ്ങള്‍ക്കായി പ്രാര്‍ത്ഥി ക്കുക. എന്തുസംഭവിക്കുമെന്ന് യഹോവയോടു ചോദിക്കുക ബാബിലോണിലെ രാജാവായ നെബൂഖദ്നേസര്‍ ആക്രമിക്കാന്‍ വരുന്നതിനാ ലാണ് ഞങ്ങള്‍ ക്കിതറിയേണ്ടത്. യഹോവ പണ്ട ത്തെപ്പോലെ ഞങ്ങള്‍ക്കായി മഹത്തായ കാര്യ ങ്ങള്‍ ചെയ്തേക്കാം. ഞങ്ങളെ ആക്രമിക്കുന്ന തില്‍നിന്നും യഹോവ നെബൂഖദ്നേസരിനെ തടയുകയും പറഞ്ഞയയ്ക്കുകയും ചെയ്തേ ക്കാം.”
അപ്പോള്‍ പശ്ഹൂരിനും സെഫന്യാവിനും യിരെമ്യാവ് മറുപടി നല്‍കി. അയാള്‍ പറ ഞ്ഞു, “സിദെക്കീയാരാജാവിനോടു പറയുക: യിസ്രായേലിന്‍െറ ദൈവമാകുന്ന, യഹോവ പറയുന്നതെന്തെന്നാല്‍: ‘നിനക്ക് നിന്‍െറ കൈ കളില്‍ യുദ്ധോപകരണങ്ങളുണ്ട്. ആ ആയുധ ങ്ങളുപയോഗിച്ചു നീ ബാബിലോണ്‍ രാജാവി നെയും ബാബിലോണ്യക്കാരെയും നേരിടുന്നു. പക്ഷേ ആ ആയുധങ്ങളെ ഞാന്‍ ഉപയോഗ ശൂന്യമാക്കും.
“‘ബാബിലോണില്‍നിന്നുള്ള സൈന്യം നഗ രത്തിനു ചുറ്റുമുള്ള മതിലിനു പുറത്തുണ്ട്. സൈന്യം നഗരത്തിനു ചുറ്റുമുണ്ട്. വൈകാതെ തന്നെ ആ സൈന്യത്തെ ഞാന്‍ യെരൂശലേമി നുള്ളിലേക്കു കൊണ്ടുവരും. യെഹൂദക്കാരേ, ഞാന്‍ സ്വയം നിങ്ങള്‍ക്കെതിരെ പടവെട്ടും. എന്‍െറ ശക്തമായ സ്വന്തം കൈകൊണ്ട് നിങ്ങ ള്‍ക്കെതിരെ ഞാന്‍ യുദ്ധം ചെയ്യും. നിങ്ങളോടു ഞാന്‍ വളരെ കോപിച്ചിരിക്കുന്നു. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ എന്‍െറ സ്വന്തം ബല വത്തായ കരങ്ങള്‍കൊണ്ട് യുദ്ധം ചെയ്യും. നിങ്ങള്‍ക്കെതിരെ അതികഠിനമായി പോരാടി ക്കൊണ്ട് നിങ്ങളോടുള്ള ക്രോധം ഞാന്‍ പ്രകടി പ്പിക്കും. യെരൂശലേമില്‍ വസിക്കുന്നവരെ ഞാന്‍ വധിക്കും. മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ വധിക്കും. നഗരത്തില്‍ പടരുന്ന മാരക രോഗങ്ങളാല്‍ അവര്‍ മരണമടയും. അങ്ങനെ സംഭവിച്ചതിനുശേഷം’”യഹോവയില്‍നിന്നു ള്ള സന്ദേശമാകുന്നു ഇത്, “‘യെഹൂദയിലെ രാജാവായ സിദെക്കീയാവിനെ ഞാന്‍ ബാബി ലോണ്‍രാജാവായ നെബൂഖദ്നേസരിനു നല്‍ കും. സിദെക്കീയാവിന്‍െറ ഉദ്യോസ്ഥന്മാരെയും ഞാന്‍ നെബൂഖദ്നേസരിനെ ഏല്പിക്കും. യെരൂ ശലേംകാരില്‍ ചിലര്‍ മാരകരോഗത്താല്‍ മരി ക്കാതിരിക്കും. ചിലര്‍ വാളിനിരയാകുകയുമില്ല. ചിലര്‍ പട്ടിണികൊണ്ടു മരിക്കുകയുമില്ല. പക്ഷേ ഞാനവരെ നെബൂഖദ്നേസരിനു കൊ ടുക്കും. യെഹൂദയുടെ ശത്രുക്കളെ ഞാന്‍ വിജ യിപ്പിക്കും. നെബൂഖദ്നേസരിന്‍െറ സൈന്യ ത്തിന് യെഹൂദക്കാരെ വധിക്കണം. അതിനാല്‍ യെഹൂദക്കാരും യെരൂശലേംകാരും വാളുകളാല്‍ വധിക്കപ്പെടും. നെബൂഖദ്നേസര്‍ ഒരു ദയയും കാണിക്കുകയില്ല. അവരോട് അയാള്‍ക്ക് ഒട്ടും സഹതാപവും തോന്നുകയില്ല.’
“യെരൂശലേംകാരോട് ഇക്കാര്യങ്ങള്‍കൂടി പറ യുക. യഹോവ ഇങ്ങനെ പറയുന്നു: ‘മരണമോ ജീവിതമോ തെരഞ്ഞെടുക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കുമെന്നറിയുക. യെരൂശലേമില്‍ തങ്ങുന്ന ആരും മരിക്കും. അയാള്‍ വാളിനാലോ പട്ടിണികൊണ്ടോ മാരകരോഗംകൊണ്ടോ മരി ക്കും. എന്നാല്‍ യെരൂശലേമില്‍നിന്നും പുറത്തു കടക്കുകയും ബാബിലോണ്‍സൈന്യത്തിനു കീഴടങ്ങുകയും ചെയ്യുന്നവര്‍ ജീവിക്കും! ആ സൈന്യം നഗരത്തെ വളഞ്ഞിരിക്കുന്നു. അതി നാല്‍ ആ നഗരത്തിലേക്കു ഭക്ഷണം കൊണ്ടു വരാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ ആ നഗരം വിട്ടുപോകുന്ന ഏതൊരുവനും തന്‍െറ ജീവനെ രക്ഷിക്കും. 10 യെരൂശലേം നഗരത്തിനു ദുരിതങ്ങ ളുണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞിരി ക്കുന്നു. നഗരത്തെ ഞാന്‍ സഹായിക്കുകയില്ല.’”-യഹോവയില്‍നിന്നുള്ളതാണ് ഈ സന്ദേശം- ‘”യെരൂശലേം നഗരത്തെ ഞാന്‍ ബാബിലോണ്‍ രാജാവിനു നല്‍കും. അതിനെ അവന്‍ അഗ്നി ക്കിരയാക്കും.’
11 “യെഹൂദയുടെ രാജകുടുംബത്തോടു ഇക്കാ ര്യങ്ങള്‍ പറയുക: യഹോവയില്‍ നിന്നുള്ള സന്ദേശം ശ്രവിക്കുക.
12 ദാവീദിന്‍െറ കുടുംബമേ, യഹോവ ഇക്കാ ര്യങ്ങള്‍ പറയുന്നു:
‘ജനങ്ങളെ നീ എന്നും നീതി യോടെ വിധിക്കണം.
പീഡനത്തിനിരയാകുന്ന വരെ കുറ്റവാളികള്‍ക്കിടയില്‍നിന്നും സംരക്ഷി ക്കുക.
നീ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞാന്‍ വളരെ കോപിക്കും.
ആര്‍ക്കും അണയ്ക്കാനാ കാത്ത അഗ്നിപോലെ ആയിരിക്കും എന്‍െറ ക്രോധം.
നീ തിന്മകള്‍ ചെയ്തിരിക്കുന്നതിനാല്‍ ഇങ്ങനെ സംഭവിക്കും.’
13 യെരൂശലേമേ, ഞാന്‍ നിനക്കെതിരാകുന്നു.
നീ പര്‍വതത്തിന്‍െറ മുകളിലിരിക്കുന്നു.
ഈ താഴ്വരയ്ക്കുമേല്‍ ഒരു റാണിയെപ്പോലെ നീ ഇരിക്കുന്നു.
നിങ്ങള്‍ യെരൂശലേംകാര്‍ പറയു ന്നു,
‘ആര്‍ക്കും ഞങ്ങളെ ആക്രമിക്കാനാവില്ല.
ഞങ്ങളുടെ ശക്തനഗരത്തെ തോല്പിക്കാനാര്‍ ക്കുമാവില്ല.’
എന്നാല്‍ യഹോവയില്‍നിന്നുള്ള ഈ സന്ദേശം ശ്രവിക്കുക.
14 ‘നിങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കും.
നിങ്ങളുടെ വനങ്ങളില്‍ ഞാന്‍ തീ കൊത്തും.
ആ അഗ്നി നിങ്ങള്‍ക്കു ചുറ്റുമുള്ള സകലതും നശിപ്പിക്കും’”