യിരെമ്യാവ് ഒരു വയല്‍ വാങ്ങുന്നു
32
സിദെക്കീയാവ് യെഹൂദയിലെ രാജാവാ യതിന്‍െറ പത്താംവര്‍ഷം* സിദെക്കീയാവിന്‍െറ … വര്‍ഷം ക്രി. മു. 588-587 ആയിരുന്നു ഇത്. യെരൂശലേം നെബൂഖദ്നേസരി നാല്‍ നശിപ്പിക്കപ്പെട്ട വര്‍ഷമായിരുന്നു ഇത്. യിരെമ്യാ വിനു യഹോവയില്‍നിന്നു ലഭിച്ച സന്ദേശം ഇതാകുന്നു. സിദെക്കീയാവിന്‍െറ പത്താം ഭരണവര്‍ഷം നെബൂഖദ്നേസരിന്‍െറ പതി നെട്ടാം വര്‍ഷമായിരുന്നു. അപ്പോള്‍, ബാബി ലോണ്‍രാജാവിന്‍െറസൈന്യം യെരൂശലേം നഗരത്തെ വളയുകയായിരുന്നു. യിരെമ്യാവ് പാറാവിന്‍െറ മുറ്റത്ത് ബന്ധനത്തിലുമായി രുന്നു. ആ മുറ്റം യെഹൂദയിലെരാജാവിന്‍െറ കൊട്ടാരമുറ്റത്തായിരുന്നു. (യെഹൂദയിലെ രാജാവായ സിദെക്കീയാവ് അവിടെ യിരെമ്യാ വിനെ തടവിലിട്ടിരുന്നു. യിരെമ്യാവു പ്രവ ചിച്ച കാര്യങ്ങള്‍ സിദെക്കീയാവിന് ഇഷ്ടപ്പെ ട്ടിരുന്നില്ല. യിരെമ്യാവു പറഞ്ഞിരുന്നു, “യഹോവ പറയുന്നു: ‘വൈകാതെ തന്നെ ഞാന്‍ യെരൂശലേംനഗരം ബാബിലോണ്‍ രാജാ വിനു നല്‍കും. നെബൂഖദ്നേസര്‍ ഈ നഗരം പിടിക്കും. യെഹൂദയിലെരാജാവായ സിദെ ക്കീയാവ് ബാബിലോണുകാരുടെ സൈന്യ ത്തില്‍നിന്നും രക്ഷപ്പെടില്ല. പക്ഷേ അവന്‍ തീര്‍ച്ചയായും ബാബിലോണ്‍രാജാവിനു നല്‍ കപ്പെടും. സിദെക്കീയാവ് ബാബിലോണ്‍രാ ജാവുമായി മുഖാമുഖം സംസാരിക്കുകയും ചെയ്യും. സിദെക്കീയാവ് അവനെ സ്വന്തം കണ്ണുകള്‍കൊണ്ട് കാണും. ബാബിലോണ്‍ രാജാവ് സിദെക്കീയാവിനെ ബാബിലോണി ലേക്കു കൊണ്ടുപോകും. ഞാന്‍ ശിക്ഷിച്ചിരി ക്കുന്നത്ര കാലം സിദെക്കീയാവ് അവിടെ തങ്ങും.’-യഹോവയില്‍ നിന്നുള്ളതാകുന്നു ഈ സന്ദേശം. ‘ബാബിലോണുകാരുടെ സൈന്യ ത്തോടു യുദ്ധം ചെയ്താലും നിങ്ങള്‍ വിജയി ക്കില്ല.’”)
തടവുകാരനായിരിക്കവേ യിരെമ്യാവു പറ ഞ്ഞു, “യഹോവയില്‍നിന്നുള്ള സന്ദേശം എനിക്കു വന്നു. സന്ദേശം ഇതായിരുന്നു: യിരെ മ്യാവേ, നിന്‍െറ അമ്മാവനായ ശല്ലൂമിന്‍െറ പുത്രനായ ഹനമെയേല്‍ വൈകാതെ നിന്‍െറ യടുത്തേക്കു വരും. ഹനമെയേല്‍ നിന്നോടു ‘യിരെമ്യാവേ, അനാഥോത്ത് പട്ടണത്തിനടു ത്തുള്ള എന്‍െറ വയല്‍ വാങ്ങുക. അതു വാങ്ങുക, എന്തെന്നാല്‍ നീയെന്‍െറ അടുത്ത ബന്ധുവാകുന്നു. ആ വയല്‍ വാങ്ങേണ്ടത് നിന്‍െറ അവകാശവും ഉത്തരവാദിത്ത്വവുമാ ണ്’ എന്നു പറയും.
“അനന്തരം യഹോവ പറഞ്ഞതുപോലെ തന്നെ അതു സംഭവിച്ചു. എന്‍െറ മാതുല പുത്രന്‍ ഹനമെയേല്‍ കാവല്‍ക്കാരുടെ മുറ്റത്ത് എന്‍െറയടുക്കലേക്കു വന്നു. ഹനമെയേല്‍ എന്നോടു പറഞ്ഞു, ‘യിരെമ്യാവേ, ബെന്യാമീ ന്‍ഗോത്രക്കാരുടെ ദേശത്ത് അനാഥോത്തിനടു ത്തുള്ള എന്‍െറ വയല്‍ വാങ്ങിക്കുക. അതു വാങ്ങി സ്വന്തമാക്കുകയെന്നത് നിന്‍െറ അവ കാശമായതിനാല്‍ നീ ആ സ്ഥലം വാങ്ങുക.’
“അങ്ങനെ, അത് യഹോവയുടെ സന്ദേശ മായിരുന്നെന്ന് ഞാനറിഞ്ഞു. അനാഥോത്തി ലുള്ള ആ വയല്‍ എന്‍െറ മാതുല പുത്രന്‍െറ കൈയില്‍നിന്നും ഞാന്‍ വാങ്ങി. പതിനേഴു ശേക്കല്‍ വെള്ളി ഞാനവനു കൊടുത്തു. 10 ഞാന്‍ പ്രമാണം ഒപ്പിട്ടു. പ്രമാണത്തിന്‍െറ ഒരു പ്രതി മുദ്രവച്ച് എന്‍െറ കൈവശം കിട്ടി. എന്‍െറ പ്രവൃത്തികള്‍ക്ക് എനിക്കു ചില സാക്ഷികളെ യും കിട്ടി. വെള്ളി ഞാന്‍ ഒരു ത്രാസ്സില്‍ വച്ചു തൂക്കി. 11 എന്നിട്ട് ഞാന്‍ പ്രമാണത്തിന്‍െറ മുദ്ര വച്ച പ്രതിയും മുദ്രവയ്ക്കാത്ത പ്രതിയുമെടു ത്തു. 12 അതു ഞാന്‍ ബാരൂക്കിനെ ഏല്പിക്കുകയും ചെയ്തു. നേര്യാവിന്‍െറ പുത്രനായിരുന്നു ബാരൂക്ക്. മഹസേയാവിന്‍െറ പുത്രനായിരുന്നു നേര്യാവ്. മുദ്രവച്ച പ്രമാണപ്പതിപ്പില്‍ കച്ചവട ത്തിന്‍െറ മുഴുവന്‍ വ്യവസ്ഥകളും ഉണ്ടായി രുന്നു. എന്‍െറ മാതുലപുത്രന്‍ ഹനമെയേലും മറ്റു സാക്ഷികളും നോക്കി നില്‍ക്കേയാണ് ഈ പ്രമാണം ഞാന്‍ ബാരൂക്കിനെ ഏല്പിച്ചത്. ആ സാക്ഷികളും പ്രമാണത്തില്‍ ഒപ്പുവച്ചിരുന്നു. ഞാന്‍ പ്രമാണം ബാരൂക്കിനു നല്‍കുന്നതു കണ്ട അനവധി യെഹൂദക്കാരും മുറ്റത്തിരിപ്പുണ്ടായി രുന്നു.
13 “എല്ലാവരും നോക്കിനില്‍ക്കേ ഞാന്‍ ബാരൂ ക്കിനോടു പറഞ്ഞു: 14 ‘സര്‍വശക്തനായ യഹോവ, യിസ്രായേലിന്‍െറ ദൈവം പറയു ന്നു: ‘ആ രണ്ടു പ്രമാണങ്ങളും -മുദ്രവച്ചതും മുദ്രവയ്ക്കാത്തതും- എടുത്ത് ഒരു മണ്‍ഭരണിയി ലിടുക. പ്രമാണങ്ങള്‍ വളരെക്കാലത്തേക്കു നിലനില്‍ക്കത്തക്കവിധം അങ്ങനെ ചെയ്യുക. 15 സര്‍വശക്തനായ യഹോവ, യിസ്രായേലി ന്‍െറ ദൈവം പറയുന്നു: “ഭാവിയില്‍, എന്‍െറ ജനം ഒരിക്കല്‍ക്കൂടി വീടുകളും വയലുകളും മുന്തിരിത്തോപ്പുകളും യിസ്രായേലിന്‍െറ ദേശ ത്തു വാങ്ങും.’”
16 “നേര്യാവിന്‍െറ പുത്രനായ ബാരൂക്കിന് പ്രമാണം നല്‍കിയതിനുശേഷം യഹോവ യോടു പ്രാര്‍ത്ഥിച്ചു. ഞാന്‍ പറഞ്ഞു:
17 “യഹോവയായ ദൈവമേ, നീ നിന്‍െറ മഹാശക്തിയാല്‍ ആകാശത്തെയും ഭൂമിയെ യും സൃഷ്ടിച്ചു. നിനക്കു ചെയ്യാന്‍ ഒന്നും അത്ഭുതകരമല്ല. 18 യഹോവേ, നീ ആയിരങ്ങ ള്‍ക്കു വിശ്വസ്തനും കാരുണ്യവാനുമാകുന്നു. എന്നാല്‍ പിതാക്കന്മാരുടെ പാപങ്ങള്‍ക്ക് പുത്രന്മാരെ നീ ശിക്ഷിക്കുന്നുണ്ട്. മഹത്വമാ ര്‍ന്ന, ശക്തനായ ദൈവമേ, നിന്‍െറ നാമം സര്‍വശക്തനായ യഹോവ എന്നാകുന്നു. 19 യഹോവേ, നീ മഹാകാര്യങ്ങള്‍ ആസൂത്ര ണം ചെയ്തു നടപ്പാക്കുന്നു. മനുഷ്യര്‍ ചെയ്യു ന്നതെല്ലാം നീ കാണുന്നു. നന്മ ചെയ്യുന്നവ ര്‍ക്കു നീ പ്രതിഫലം നല്‍കുകയും തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു-അവര്‍ക്ക് നീ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നു. 20 യഹോവേ, ഈജിപ്തുദേശത്ത് ശക്തമായ അത്ഭുതകൃത്യങ്ങള്‍ നീ ചെയ്തു. ഇന്നു പോലും നീ ശക്തമായ അത്ഭുതങ്ങള്‍ പ്രവര്‍ ത്തിച്ചു. അക്കാര്യങ്ങള്‍ നീ യിസ്രായേലിലും മനുഷ്യരുള്ളിടത്തൊക്കെയും ചെയ്തു. ഇക്കാ ര്യങ്ങള്‍കൊണ്ട് നീ പ്രസിദ്ധനായിരിക്കുന്നു. 21 യഹോവേ, നീ നിന്‍െറ ശക്തമായ അത്ഭു തപ്രവൃത്തികള്‍ കാട്ടിക്കൊണ്ട് നിന്‍െറ യിസ്രായേല്‍ജനതയെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചു. ഇക്കാര്യങ്ങള്‍ ചെയ്യാന്‍ നീ നിന്‍െറ ശക്തമായ സ്വന്തം കൈ ഉപയോ ഗിച്ചു. നിന്‍െറ ശക്തി വിസ്മയാവഹമായി രുന്നു!
22 “യഹോവേ, ഈ ഭൂമി നീ യിസ്രായേല്‍ ജനതയ്ക്കു നല്‍കി. പണ്ട് ഈ ഭൂമി അവരുടെ പൂര്‍വികന്മാര്‍ക്കു നല്‍കുമെന്നു നീ വാഗ് ദാനം ചെയ്തിരുന്നു. ഇതൊരു നല്ല സ്ഥലമാ ണ്. നിരവധി നന്മകള്‍ നിറഞ്ഞ നല്ല ദേശമാ ണിത്. 23 യിസ്രായേല്‍ജനത ഈ ദേശത്തു വന്ന് അത് സ്വന്തമായെടുത്തു. പക്ഷേ അവര്‍ നിന്നെ അനുസരിച്ചില്ല. നിന്‍െറ ഉപ ദേശങ്ങള്‍ അവര്‍ പാലിച്ചില്ല. നീ കല്പിച്ച കാര്യങ്ങള്‍ അവര്‍ ചെയ്തില്ല. അതിനാല്‍ നീ യിസ്രായേലുകാര്‍ക്ക് ഈ ഭീകരകാര്യ ങ്ങള്‍ സംഭവിപ്പിച്ചു.
24 “ഇപ്പോള്‍ ശത്രു നഗരത്തെ വളയുകയും ചെയ്തിരിക്കുന്നു. യെരൂശലേമിലെ കോട്ട കള്‍ വലിഞ്ഞുകയറി അതിനെ പിടിച്ചട ക്കാന്‍ അവര്‍ മണ്‍കൂനകള്‍ കെട്ടുകയാണ്. തങ്ങളുടെ വാളുകള്‍, വിശപ്പ്, മാരകരോഗ ങ്ങള്‍ എന്നിവകൊണ്ട്, ബാബിലോണ്‍ സൈന്യം യെരൂശലേംനഗരത്തെ തോല്പി ക്കും. ബാബിലോണ്യക്കാരുടെസൈന്യം നഗ രത്തെ ആക്രമിക്കുകയാണിപ്പോള്‍. യഹോ വേ, ഇങ്ങനെ സംഭവിക്കുമെന്നു നീ പറഞ്ഞു- ഇപ്പോള്‍ അങ്ങനെ സംഭവിക്കുന്നത് നീ കാണുകയും ചെയ്യുന്നു.
25 “യഹോവേ, എന്‍െറ യജമാനനേ, ആ ദോഷങ്ങളെല്ലാം സംഭവിക്കുകയാണ്. എന്നാ ലിപ്പോള്‍ നീ എന്നോടു പറയുകയാണ്, ‘യിരെമ്യാവേ, വെള്ളികൊടുത്ത് സ്ഥലം വാങ്ങുക. വാങ്ങലിനു ചിലരെ സാക്ഷികളാ ക്കുകയും ചെയ്യുക.’ ബാബിലോണ്യക്കാരുടെ സൈന്യം നഗരം പിടിക്കാന്‍ തയ്യാറായിരി ക്കുന്നു. ഞാനെന്തിനെന്‍െറ പണം പാഴാ ക്കണം?”
26 അനന്തരം യിരെമ്യാവിന് യഹോവയില്‍ നിന്നുള്ള സന്ദേശം ലഭിച്ചു. 27 “യിരെമ്യാവേ, ഞാന്‍ യഹോവയാകുന്നു. ഭൂമിയിലെ ഓരോ രുത്തരുടെയും ദൈവമാകുന്നു ഞാന്‍. എനിക്ക് അസാദ്ധ്യമായി ഒന്നുമില്ലെന്നു നിനക്കറിയാം യിരെമ്യാവേ.” 28 യഹോവ തുടര്‍ന്നു, “യെരൂശ ലേംനഗരം ഞാന്‍ ഉടന്‍ തന്നെ ബാബിലോണ്യ ക്കാരുടെ സൈന്യത്തിനും ബാബിലോണ്‍രാജാ വായ നെബൂഖദ്നേസരിനും നല്‍കും. ആ സൈ ന്യം നഗരത്തെ പിടിക്കും. 29 ബാബിലോണ്യക്കാ രുടെ സൈന്യം ഇപ്പോള്‍ത്തന്നെ യെരൂശലേ മിനെ ആക്രമിക്കുകയാണ്. അവര്‍ ഉടനെ നഗര ത്തില്‍ കടന്ന് തീ കൊളുത്തും. അവര്‍ നഗരത്തെ അഗ്നിക്കിരയാക്കും. യെരൂശലേംകാര്‍ വ്യാജ ദൈവമായ ബാലിന് മട്ടുപ്പാവില്‍ വച്ചു വഴി പാടുകള്‍ കഴിച്ച് എന്നെ കോപിഷ്ഠനാക്കിയ നിരവധി വീടുകള്‍ ഈ നഗരത്തിലുണ്ട്. അവര്‍ തങ്ങളുടെ മട്ടുപ്പാവുകളിലുള്ള അന്യദൈവവി ഗ്രഹങ്ങള്‍ക്ക് ബലികളും പാനീയയാഗങ്ങളും അര്‍പ്പിച്ചു. ആ ഭവനങ്ങള്‍ ബാബിലോണ്യക്കാ രുടെ സൈന്യം കത്തിച്ചു നിരത്തും. 30 യിസ്രാ യേലുകാരെയും യെഹൂദക്കരെയും ഞാന്‍ നിരീ ക്ഷിച്ചിരുന്നു. അവര്‍ ചെയ്യുന്നതെല്ലാം തിന്മയാ കുന്നു. ചെറുപ്പമായിരുന്ന കാലം മുതല്‍ക്കേ അവര്‍ തിന്മ ചെയ്തു. യിസ്രായേല്‍ജനത എന്നെ കോപാകുലനാക്കിയിരുന്നു. സ്വന്തം കൈകള്‍ കൊണ്ടു നിര്‍മ്മിച്ച വിഗ്രഹങ്ങളെ ആരാധിച്ചാണവര്‍ എന്നെ കോപിപ്പിച്ചത്.”യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം. 31 “യെരൂശലേം നിര്‍മ്മിക്കപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ ഈ നഗരവാസികള്‍ എന്നെ കോ പിപ്പിച്ചുകൊണ്ടിരുന്നു. ഈ നഗരം എന്നെ അത്രമാത്രം കോപിപ്പിച്ചു. അതിനാല്‍ എനിക്ക തിനെ എന്‍െറ കണ്‍മുന്പില്‍നിന്നു മാറ്റാന്‍ പോലും തോന്നുന്നു. 32 യിസ്രായേലുകാരും യെഹൂദക്കാരും ചെയ്തിരിക്കുന്ന സകല തിന്മക ളാലും ഞാന്‍ യെരൂശലേമിനെ നശിപ്പിക്കും. ജനങ്ങള്‍, അവരുടെ രാജാക്കന്മാര്‍, അവരുടെ പുരോഹിതന്മാര്‍, പ്രവാചകര്‍, യെഹൂദക്കാര്‍, യെരൂശലേംകാര്‍ എന്നിവരെല്ലാം എന്നെ കോപാകുലനാക്കിയിരിക്കുന്നു.
33 “അവര്‍ സഹായത്തിനായി എന്‍െറയടു ത്തേക്കു വരേണ്ടിയിരുന്നു. എന്നാലവര്‍ എന്‍െറ നേര്‍ക്ക് തങ്ങളുടെ പുറം തിരിച്ചു. അവരെ വീണ്ടും വീണ്ടും പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ എന്നെ ശ്രവിച്ചില്ല. അവരെ തിരുത്താന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ അവര്‍ ശ്രദ്ധിച്ചില്ല. 34 അവര്‍ വിഗ്രഹങ്ങളുണ്ടാക്കി-പക്ഷേ ഞാന്‍ ആ വിഗ്രഹങ്ങളെ വെറുക്കുന്നു. അവര്‍ തങ്ങളുടെ വിഗ്രഹങ്ങളെ എന്‍െറ നാമ ത്തില്‍ വിളിക്കപ്പെടുന്ന ആലയത്തില്‍ വച്ചു. ആ രീതിയില്‍ അവര്‍ എന്‍െറ ആലയത്തെ ‘അഴുക്കാ’ക്കി.
35 “ബെന്‍ഹിന്നോമില്‍ അവര്‍ വ്യാജദൈവ മായ ബാലിനു വേണ്ടി ഉന്നതസ്ഥലങ്ങള്‍ പണി തു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ശിശുബലി നല്‍കാനാണവര്‍ ആ ആരാധനാ സ്ഥലങ്ങള്‍ ഉണ്ടാക്കിയത്. അത്തരമൊരു ഭീകര കൃത്യം ചെയ്യാന്‍ ഞാനവരോടു ഒരിക്കലും കല്പി ച്ചിട്ടില്ല. യെഹൂദക്കാര്‍ അത്തരമൊരു ഭീകര കൃത്യം ചെയ്യുമെന്നു ഞാന്‍ ചിന്തിച്ചിട്ടു പോലു മില്ല.
36 “നിങ്ങള്‍ പറയുകയാണ്, ‘ബാബിലോണ്‍ രാജാവ് യെരൂശലേം പിടിച്ചടക്കും. അവന്‍ വാള്‍, പട്ടിണി, മാരകരോഗങ്ങള്‍ എന്നിവയെ ഈ നഗരം പടിക്കുവാനുപയോഗിക്കും.’ എന്നാല്‍ യിസ്രായേല്‍ജനതയുടെ ദൈവമാ കുന്ന യഹോവ പറയുന്നു: 37 “യിസ്രായേലുകാ രെയും യെഹൂദക്കാരെയും ഞാന്‍ അവരുടെ ദേശത്തുനിന്നും ഓടിച്ചിരുന്നു. അവരോടു വള രെ കോപിച്ചിരുന്നു. പക്ഷേ ഞാന്‍ അവരെ ഈ സ്ഥലത്തേക്കു തിരികെ കൊണ്ടുവരും. അവ രെ പ്രവാസികളായി അയച്ച എല്ലാ രാജ്യങ്ങ ളില്‍നിന്നും ഞാന്‍ അവരെ സമാഹരിച്ചു കൊ ണ്ടുവരും. അവരെ ഞാന്‍ ഈ സ്ഥലത്തേക്കു തിരികെ കൊണ്ടുവരും. അവരെ ഞാന്‍ സമാധാ നത്തിലും സുരക്ഷിതത്വത്തിലും കഴിയാനനുവ ദിക്കും. 38 യിസ്രായേലുകാരും യെഹൂദക്കാരും എന്‍െറ ജനതയായിത്തീരും. ഞാനവരുടെ ദൈ വവും ആയിരിക്കും. 39 ഒറ്റ ജനതയായിരിക്കാ നുള്ള ആഗ്രഹം ഞാന്‍ അവര്‍ക്കു നല്‍കും. അവ ര്‍ക്ക് ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരിക്കൂ- തങ്ങ ളുടെ ജീവിതത്തിലുടനീളം എന്നെ ആരാധിക്കാ നുള്ള ആഗ്രഹം. എന്നെ ആദരിക്കുകയും ആരാ ധിക്കുകയുമാണ് സത്യത്തില്‍ അവരുടെ ആഗ്ര ഹം. അങ്ങനെ ചെയ്യുന്നത് അവര്‍ക്കും അവരുടെ മക്കള്‍ക്കും നന്മ കൈവരുത്തും. അവര്‍ പരമാര്‍ ത്ഥമായും അങ്ങനെയാഗ്രഹിക്കും. അവരുടെ മക്കളും അങ്ങനെ തന്നെയായിരിക്കും.
40 “‘യിസ്രായേല്‍ജനതയും യെഹൂദാജനതയു മായി ഞാനൊരു കരാറുണ്ടാക്കും. ഈ ഉടന്പടി നിത്യമായി തുടരും. ഈ കരാറില്‍ ഞാനൊരി ക്കലും ആ ജനതയില്‍നിന്നും തിരിയുകയില്ല. അവരോടു ഞാന്‍ സദാ ദയാവാനായിരിക്കും. അവരെ ഞാന്‍ എന്നെ ആദരിക്കാനുള്ള ആഗ്ര ഹമുള്ളവരാക്കും. പിന്നെ അവരൊരിക്കലും എന്നില്‍ നിന്നകലുകയില്ല. 41 അവരെന്നെ സന്തുഷ്ടനാക്കും. അവര്‍ക്കു നന്മ ചെയ്യുന്ന തില്‍ ഞാന്‍ സന്തോഷിക്കും. തീര്‍ച്ചയായും ഞാനവരെ ഈ ദേശത്തു നടുകയും അവരെ വളര്‍ത്തുകയും ചെയ്യും. എന്‍െറ പൂര്‍ണ്ണമന സ്സാലും പൂര്‍ണ്ണആത്മാവിനാലും ഞാന്‍ അങ്ങ നെ ചെയ്യും.’”
42 യഹോവ പറയുന്നതിങ്ങനെയാണ്: “യിസ്രായേല്‍ജനതയ്ക്കും യെഹൂദക്കാര്‍ക്കും ഞാന്‍ ഈ മഹാദുരന്തം കൊണ്ടുവന്നിരിക്കുന്നു. അതേപോലെ നല്ലകാര്യങ്ങളും ഞാനവര്‍ക്ക് കൊണ്ടുവരും. അവര്‍ക്കായി നന്മകള്‍ ചെയ്യുമെ ന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. 43 നിങ്ങള്‍ പറയുന്നു: ‘ഈ ദേശം ഒരു ശൂന്യമരുഭൂമിയാ കുന്നു. അതില്‍ മനുഷ്യരോ മൃഗങ്ങളോ ഇല്ല. ബാബിലോണുകാരുടെ സൈന്യം ഈ രാജ്യ ത്തെ പരാജയപ്പെടുത്തി.’ എന്നാല്‍ ഭാവിയില്‍, മനുഷ്യര്‍ ഒരിക്കല്‍ക്കൂടി ഇവിടെ സ്ഥലം വാങ്ങി ക്കും. 44 മനുഷ്യര്‍ തങ്ങളുടെ പണമുപയോഗിച്ച് വയലുകള്‍ വാങ്ങിക്കും. അവര്‍ തങ്ങളുടെ കരാ റുകളില്‍ ഒപ്പിട്ട് മുദ്രവയ്ക്കും. കരാറുകള്‍ ഒപ്പി ടുന്നതിന് മറ്റു ചിലര്‍ സാക്ഷികളാകും. ബെന്യാ മീന്‍ഗോത്രക്കാര്‍ വസിക്കുന്നിടത്ത് ജനം വീണ്ടും സ്ഥലംവാങ്ങും. യെരൂശലേമിനു ചുറ്റി ലുമുള്ള വയലുകള്‍ അവര്‍ വാങ്ങിക്കും. യെഹൂ ദയുടെ ദേശത്തെ പട്ടണങ്ങളിലും കുന്നിന്‍ പ്രദേശത്തും പടിഞ്ഞാറന്‍ കുന്നിന്‍ ചുവട്ടിലും തെക്കന്‍ മരുപ്രദേശത്തും അവര്‍ വയലുകള്‍ വാങ്ങും. നിങ്ങളുടെയാളുകളെ ഞാന്‍ തിരികെ ക്കൊണ്ടുവരുന്നതിനാലതു സംഭവിക്കും.”യഹോവയില്‍നിന്നുള്ളതായിരുന്നു ആ സന്ദേശം.