യെഹൂദയിലെ രാജാവായ
സിദെ ക്കീയാവിന് ഒരു താക്കീത്
34
യഹോവയില്‍നിന്നുള്ള സന്ദേശം യിരെ മ്യാവിനു ലഭിച്ചു. ബാബിലോണിലെ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിനും അതിനുചുറ്റുമുള്ള പട്ടണങ്ങള്‍ക്കുമെതിരെ പട വെട്ടിക്കൊണ്ടിരിക്കവേയാണ് ഈ സന്ദേശം ലഭിച്ചത്. നെബൂഖദ്നേസരിനോടൊപ്പം അദ്ദേ ഹത്തിന്‍െറ മുഴുവന്‍ സൈന്യവും അദ്ദേഹ ത്തിന്‍െറ സാമ്രാജ്യത്തിന്‍കീഴിലുള്ള സകല രാജ്യങ്ങളുടെ സൈന്യവുമുണ്ടായിരുന്നു.
ഇതായിരുന്നു സന്ദേശം: “യിസ്രായേല്‍ജന തയുടെ ദൈവമാകുന്നയഹോവ പറയുന്നു: യിരെമ്യാവേ, യെഹൂദയിലെരാജാവായ സിദെ ക്കീയാവിന്‍െറ അടുത്തേക്കു പോയി അവന് ഈ സന്ദേശം നല്‍കുക: ‘സിദെക്കീയാവേ, യഹോവ പറയുന്നത് ഇതാകുന്നു: യെരൂശലേം നഗരം ഞാന്‍ ഉടനെ ബാബിലോണ്‍രാജാവിനു നല്‍കുകയും അയാളിതു കത്തിച്ചുകളയുകയും ചെയ്യും. സിദെക്കീയാവേ, ബാബിലോണിലെ രാജാവില്‍നിന്നും നീ രക്ഷപ്പെടില്ല. നീ തീര്‍ച്ച യായും പിടിക്കപ്പെടുകയും അവനു നല്‍ക പ്പെടുകയും ചെയ്യും. ബാബിലോണ്‍രാജാ വിനെ നീ സ്വന്തം കണ്ണുകള്‍കൊണ്ടു കാണും. അവന്‍ നിന്നോടു മുഖാമുഖം സംസാരിക്കു കയും നീ ബാബിലോണിലേക്കു പോവുകയും ചെയ്യും. യെഹൂദയിലെ രാജാവായ സിദെ ക്കീയാവേ, പക്ഷേ യഹോവയുടെ വാഗ്ദാനം ചെവിക്കൊള്ളുക. നിന്നെപ്പറ്റി യഹോവ പറ യുന്നത് ഇതാണ്: നീ ഒരു വാളിനാല്‍ വധിക്ക പ്പെടുകയില്ല. സമാധാനപരമായ രീതിയില്‍ നീ മരിക്കും. ജനങ്ങള്‍ നിനക്കുമുന്പു രാജാക്ക ന്മാരായിരുന്ന നിന്‍െറ പൂര്‍വികര്‍ക്ക് ആദര വായി ചിതാഗ്നി കൊളുത്തി. അതേപോലെ നിന്നെ ആദരിക്കാനും ജനം ചിതാഗ്നി കൊളു ത്തും. അവര്‍ നിനക്കായി വിലപിക്കും. അവര്‍ വ്യസനത്തോടെ പറയും, “ഓ, യജമാനനേ!”ഞാന്‍ സ്വയം നിന്നോട് ഈ വാഗ്ദാനം ചെയ്യു ന്നു.’”യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം.
അതിനാല്‍ യിരെമ്യാവേ, യഹോവയുടെ സന്ദേശം യെരൂശലേമില്‍വച്ച് സിദെക്കീയാ വിനു നല്‍കി. ബാബിലോണ്‍രാജാവിന്‍െറ സൈന്യം യെരൂശലേമിനെതിരെ യുദ്ധം ചെയ്യു ന്പോഴായിരുന്നു അത്. ബാബിലോണ്‍സൈ ന്യം, പിടിച്ചടക്കപ്പെടാതിരുന്ന യെഹൂദയിലെ നഗരങ്ങളോടും പൊരുതുകയായിരുന്നു. ലാക്കീ ശ്, അസെക്കാ എന്നിവയായിരുന്നു ആ നഗര ങ്ങള്‍. യെഹൂദയില്‍ പ്രതിരോധിക്കപ്പെട്ടിരുന്ന നഗരങ്ങള്‍ അവ മാത്രമായിരുന്നു.
ജനങ്ങള്‍ തങ്ങളുടെ കരാര്‍ ലംഘിക്കുന്നു
സകല എബ്രായ അടിമകള്‍ക്കും സ്വാത ന്ത്ര്യം നല്‍കുന്നതിന് സിദെക്കീയാരാജാവ് സകല യെരൂശലേംകാരുമായി ഒരു കരാര്‍ ഉണ്ടാ ക്കിയിരുന്നു. സിദെക്കീയാവ് ആ കരാര്‍ ഉണ്ടാ ക്കിയതിനു ശേഷം യഹോവയില്‍ നിന്നുള്ള ഒരു സന്ദേശം യിരെമ്യാവിനു ലഭിച്ചു. ഓരോരു ത്തരും തന്‍െറ എബ്രായ അടിമകളെ മോചിപ്പി ക്കേണ്ടിയിരുന്നു. എബ്രായരായ സകലആണ്‍, പെണ്‍ അടിമകളും മോചിതരാകേണ്ടിയിരുന്നു. യെഹൂദാഗോത്രത്തിലാരും മറ്റൊരാളെ അടിമ യായി വയ്ക്കരുതായിരുന്നു. 10 അതിനാല്‍ സക ല യെഹൂദാനേതാക്കളും ജനങ്ങളും ഈ കരാര്‍ സ്വീകരിച്ചു. എല്ലാവരും തങ്ങളുടെ ആണ്‍ പെണ്‍ അടിമകളെ സ്വതന്ത്രരാക്കണം. ആരും ആരെയും അടിമയാക്കരുത്. എല്ലാവരും അതം ഗീകരിക്കുകയും സകലഅടിമകളും മോചിത രാകുകയും ചെയ്തു. 11 പക്ഷേ അതിനുശേഷം അടിമകള്‍ ഉണ്ടായിരുന്നവര്‍ക്ക് മനംമാറ്റമുണ്ടാ യി. അതിനാലവര്‍ തങ്ങള്‍ സ്വതന്ത്രരാക്കിയ വരെ പിടിച്ച് വീണ്ടും അടിമകളാക്കി.
12 അപ്പോള്‍ യിരെമ്യാവിന് യഹോവയുടെ സന്ദേശം ലഭിച്ചു: 13 യിരെമ്യാവേ, യിസ്രായേല്‍ ജനതയുടെ ദൈവമാകുന്ന യഹോവ പറയു ന്നത് ഇതാകുന്നു: “നിങ്ങളുടെ പൂര്‍വികരെ ഞാന്‍ ഈജിപ്തിലെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചു. അതു ചെയ്തപ്പോള്‍ ഞാന്‍ അവ രുമായി ഒരു കരാറുണ്ടാക്കി. 14 നിങ്ങളുടെ പൂര്‍ വികരോടു ഞാന്‍ പറഞ്ഞു: ‘ഓരോ ഏഴു കൊല്ലം കഴിയുന്പോഴും ഓരോരുത്തരും തങ്ങ ളുടെ എബ്രായ അടിമകളെ സ്വതന്ത്രമാക്കണം. ഒരു എബ്രായക്കാരന്‍ സ്വയം അടിമയായി നിങ്ങള്‍ക്കു വിറ്റാല്‍ ആറുവര്‍ഷത്തെ സേവന ത്തിനുശേഷം അയാളെ സ്വതന്ത്രനാക്കണം.’ എന്നാല്‍ നിങ്ങളുടെ പൂര്‍വികര്‍ എന്നെ ശ്രദ്ധി ക്കുകയോ ഞാന്‍ പറയുന്നത് ചെവിക്കൊള്ളു കയോ ചെയ്തില്ല. 15 കുറച്ചു കാലംമുന്പ് നിങ്ങള്‍ ശരിയായതു ചെയ്യാന്‍ നിങ്ങളുടെ മന സ്സു മാറ്റി നിങ്ങള്‍ ഓരോരുത്തരും അടിമകളാ യിരുന്ന എബ്രായരെ സ്വതന്ത്രരാക്കി. എന്‍െറ നാമത്തില്‍ വിളിക്കപ്പെടുന്ന ആലയത്തില്‍വച്ച് എന്‍െറ മുന്പില്‍ നിങ്ങള്‍ ഒരു കരാറുപോലുമു ണ്ടാക്കിയിരുന്നു. 16 എന്നാലിപ്പോള്‍ നിങ്ങള്‍ മന സ്സുമാറ്റിയിരിക്കുന്നു. എന്‍െറ നാമത്തെ ആദരി ക്കുന്നില്ലെന്നു നിങ്ങള്‍ കാണിച്ചിരിക്കുന്നു. എങ്ങെനയാണു നിങ്ങളിതു ചെയ്തത്? നിങ്ങള്‍ സ്വതന്ത്രരാക്കിയ ആണ്‍അടിമയെയും പെണ്‍അടിമയെയും നിങ്ങളില്‍ ഓരോരുത്തരും തിരിച്ചെടുത്തു. നിങ്ങളവരെ വീണ്ടും ബല മായി അടിമകളാക്കിയിരിക്കുന്നു.
17 “അതിനാല്‍ യഹോവ പറയുന്നതിതാകു ന്നു: ‘നിങ്ങള്‍ എന്നെ അനുസരിച്ചിരുന്നില്ല. നിങ്ങള്‍ നിങ്ങളുടെ എബ്രായ സഹജീവിക ള്‍ക്കു സ്വാതന്ത്ര്യം നല്‍കിയിരുന്നില്ല. എന്തു കൊണ്ടെന്നാല്‍, നിങ്ങള്‍ ഞാന്‍ “സ്വാതന്ത്ര്യം’”നല്‍കും എന്ന കരാര്‍ പാലിച്ചില്ല. ഇതാകുന്നു യഹോവയുടെ സന്ദേശം. ‘വാളുകള്‍കൊണ്ടും മാരകരോഗങ്ങള്‍കൊണ്ടും പട്ടിണികൊണ്ടും വധിക്കപ്പെടാനുള്ള “സ്വാതന്ത്ര്യം”ഞാന്‍ നിങ്ങ ള്‍ക്കു പ്രഖ്യാപിക്കുന്നു! നിങ്ങളെക്കുറിച്ചു കേള്‍ ക്കുന്പോള്‍ത്തന്നെ ഭൂമിയിലെ സകലരാജ്യ ങ്ങളും ഭയചകിതമാകുന്ന തരത്തില്‍ നിങ്ങ ളുടെ അവസ്ഥ ഞാന്‍ ഭീകരമാക്കും. 18 എന്‍െറ കരാറിനെ ലംഘിക്കുകയും എന്‍െറ മുന്പാകെ ചെയ്ത വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുക യും ചെയ്യുന്നവരെ ഞാന്‍ കൈമാറ്റം ചെയ്യും. ഇവര്‍ ഒരു പശുക്കുട്ടിയെ എന്‍െറ മുന്പില്‍വച്ച് രണ്ടു കഷണങ്ങളാക്കുകയും ആ കഷണങ്ങള്‍ ക്കിടയില്‍ നടക്കുകയും ചെയ്തു. 19 എന്‍െറ മുന്പില്‍ വച്ച് കരാറുണ്ടാക്കിയപ്പോള്‍ പശുക്കു ട്ടിയുടെ രണ്ടു കഷണങ്ങള്‍ക്കിടയിലൂടെ നടന്ന വര്‍ ഇവരൊക്കെയാണ്: യെഹൂദയിലെയും യെരൂശലേമിലെയും നേതാക്കള്‍, കോടതിയി ലെ പ്രമുഖ ഉദ്യോഗസ്ഥന്മാര്‍, പുരോഹിതര്‍, പിന്നെ ആ ദേശവാസികള്‍, 20 അതിനാല്‍ ഞാനവരെ അവരുടെ ശത്രുക്കള്‍ക്കും അവരെ കൊല്ലാനാഗ്രഹിക്കുന്ന സകലര്‍ക്കുമായി നല്‍ കും. അവരുടെ ശരീരങ്ങള്‍ ആകാശത്തിലെ പറ വകള്‍ക്കും ഭൂമിയിലെ കാട്ടുമൃഗങ്ങള്‍ക്കും ഭക്ഷ ണമായിത്തീരും. 21 യെഹൂദയിലെരാജാവായ സിദെക്കീയാവിനെയും അവന്‍െറ നേതാക്കളെ യും ഞാന്‍ അവരുടെ ശത്രുക്കള്‍ക്കും അവരെ കൊല്ലാനാഗ്രഹിക്കുന്നവര്‍ക്കും നല്‍കും. ബാബി ലോണുകാരുടെസേന യെരൂശലേം വിട്ടുപോ യെങ്കിലും യെഹൂദയിലെ രാജാവായ സിദെ ക്കീയാവിനെയും അവന്‍െറയാളുകളെയും ഞാന്‍ ബാബിലോണ്‍രാജാവിനു നല്‍കും. 22 പക്ഷേ, ബാബിലോണ്‍സൈന്യത്തെ തിരി കെ യെരൂശലേമിലേക്കു കൊണ്ടുവരാന്‍ ഞാന്‍ കല്പിക്കും.’ യഹോവയില്‍ നിന്നുള്ള സന്ദേശമി താകുന്നു: ‘ഞാന്‍ കല്പിക്കും. ആ സൈന്യം യെരൂ ശലേമിനെതിരെ യുദ്ധം ചെയ്യും. അവര്‍ അതി നെ പിടിച്ചടക്കുകയും തീകത്തിച്ചു നശിപ്പിക്കു കയും ചെയ്യും. യെഹൂദയുടെ ദേശത്തെ നഗര ങ്ങളും ഞാന്‍ നശിപ്പിക്കും. ആ നഗരങ്ങള്‍ ശൂന്യ മരുഭൂമിയായിത്തീരും. ആരും അവിടെ വസി ക്കുകയില്ല.’”