4
യഹോവയില്‍നിന്നുള്ള സന്ദേശമായിരുന്നു ഇത്.
“യിസ്രായേലേ, നിനക്കു തിരികെ വരണമെന്നുണ്ടെങ്കില്‍
എന്നിലേക്കു മടങ്ങി വരിക.
നിന്‍െറ വിഗ്രഹങ്ങള്‍ വലിച്ചെറിയുക.
എന്നില്‍നിന്നും അകന്ന് അലഞ്ഞു നടക്കരുത്.
നീ അങ്ങനെ ചെയ്താല്‍ നിനക്ക് എന്‍െറ നാമത്തില്‍ വാഗ്ദാനം ചെയ്യാന്‍ അര്‍ഹത ലഭി ക്കും:
‘യഹോവ ജീവിക്കുന്നപോലെ’ എന്നു നിനക്കു പറയാന്‍ കഴിയും.
ആ വാക്കുകള്‍ സത്യസന്ധവും വിശ്വസ്തവും ശരിയായ രീതിയിലും ഉപയോഗിക്കാന്‍ നിനക്കു കഴിയും.
നീ അങ്ങനെ ചെയ്താല്‍, രാഷ്ട്രങ്ങള്‍ യഹോ വയാല്‍ അനുഗ്രഹിക്കപ്പെട്ടവയാകും.
യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളില്‍ അവര്‍ പ്രശം സിക്കും.”
ഇതാണ് യഹോവ യെഹൂദക്കാരോടും യെരൂ ശലേംകാരോടും പറയുന്നത്:
“നിന്‍െറ വയലു കള്‍ ഉഴുതുമറിക്കപ്പെട്ടിട്ടില്ല.
വയലുകള്‍ ഉഴുതു മറിക്കുക!
മുള്ളുകള്‍ക്കിടയില്‍ വിത്തു പാകരുത്!
യഹോവയുടെ ജനതയായിത്തീരുക.
മനം തിരിയുക!
യെഹൂദക്കാരേ, യെരൂശലേംകാരേ, നിങ്ങള്‍ മനം തിരിഞ്ഞില്ലെങ്കില്‍
ഞാന്‍ വളരെ കോപാകുലനാകും.
എന്‍െറ കോപം അഗ്നി പോലെ വേഗത്തില്‍ വ്യാപിക്കും.
എന്‍െറ കോപം നിങ്ങളെ എരിച്ചുകള യുകയും ചെയ്യും.
ആ അഗ്നി അണയ്ക്കുവാന്‍ ആര്‍ക്കും കഴിയു കയുമില്ല.
എന്തുകൊണ്ടിതു സംഭവിക്കും? നിങ്ങ ളുടെ ദുഷ്പ്രവൃത്തികള്‍ കൊണ്ട്.”
വടക്കുനിന്നുള്ള ദുരന്തം
“യെഹൂദയിലെ ജനത്തിന് ഈ സന്ദേശം നല്‍കുക:
യെരൂശലേംനഗരത്തില്‍ വസിക്കുന്ന സകല രോടും പറയുക,
‘രാജ്യത്തുടനീളം കാഹളം മുഴ ക്കുക.’
ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു കൂവുക,
‘ഒരുമിച്ചു വരിക!
സംരക്ഷണത്തിനായി നമുക്ക് ശക്തവും കോട്ടകെട്ടിയതുമായ നഗരങ്ങളിലേ ക്കു രക്ഷപ്പെടാം.’
സീയോനിനു നേര്‍ക്ക് അടയാളക്കൊടി ഉയര്‍ ത്തുക.
നിങ്ങളുടെ ജീവനായി ഓടുക! കാത്തു നില്‍ക്കരുത്!
ഞാന്‍ വടക്കുനിന്നും ദുരന്തം കൊണ്ടുവരുന്നതിനാല്‍ ഇതു ചെയ്യുക.
ഭീകര വിനാശം ഞാന്‍ കൊണ്ടു വരുന്നു.”
ഒരു “സിംഹം”അവന്‍െറ ഗുഹയില്‍നിന്നും പുറത്തു വന്നിരിക്കുന്നു.
രാഷ്ട്രങ്ങളുടെ വിനാ ശകന്‍ നീങ്ങാനാരംഭിച്ചിരിക്കുന്നു.
നിങ്ങളുടെ ദേശം നശിപ്പിക്കാന്‍ അവന്‍ സ്വവസതി വിട്ടി രിക്കുന്നു.
നിങ്ങളുടെ പട്ടണങ്ങള്‍ നശിപ്പിക്ക പ്പെടും.
അവയില്‍ വസിക്കാന്‍ ആരും അവശേ ഷിക്കില്ല.
അതിനാല്‍ ചാക്കുവസ്ത്രങ്ങളണിഞ്ഞ് ഉറ ക്കെ നിലവിളിക്കുക!
എന്തുകൊണ്ടെന്നാല്‍, യഹോവ നമ്മോടു കോപിച്ചിരിക്കുന്നു.”
യഹോവ പറയുന്നു, “ഇതു സംഭവിക്കുന്ന സമയത്ത്
രാജാവിനും അദ്ദേഹത്തിന്‍െറ ഉദ്യോ ഗസ്ഥന്മാര്‍ക്കും ധൈര്യം നഷ്ടപ്പെടും.
പുരോ ഹിതന്മാര്‍ ഭയപ്പെടും.
പ്രവാചകര്‍ ഞെട്ടും.”
10 അപ്പോള്‍ ഞാന്‍, യിരെമ്യാവു, പറഞ്ഞു, “എന്‍െറ യജമാനനായ യഹോവേ, യെരൂശലേ മിലെയും യെഹൂദയിലെയും ജനങ്ങളെ നീ കബളിപ്പിച്ചിരിക്കുന്നു. നീ അവരോടു പറ ഞ്ഞു, ‘നിങ്ങള്‍ക്കു സമാധാനമുണ്ടാകും.’ എന്നാ ലിപ്പോള്‍ വാള്‍മുന അവര്‍ക്കു നേരെ നീളുക യാണ്!”
11 ആ സമയം യെഹൂദയിലെയും യെരൂശലേ മിലെയും ജനങ്ങള്‍ക്ക്
ഒരു സന്ദേശം നല്‍ക പ്പെടും:
“മൊട്ടക്കുന്നുകളില്‍നിന്ന് ഒരു ചൂടുകാറ്റ ടിക്കും.
ഇത് മരുഭൂമിയില്‍നിന്നും എന്‍െറ ജന ങ്ങളുടെ നേര്‍ക്കു വരുന്നു.
പതിരില്‍നിന്നു ധ്യാനം വേര്‍തിരിക്കാന്‍
കര്‍ഷകന്‍ ഉപയോഗി ക്കുന്ന മന്ദമാരുതനെപ്പോലെയല്ല ഇത്.
12 ശക്തികൂടിയ കാറ്റാണത്,
അത് എന്നില്‍ നിന്നു വരികയും ചെയ്യുന്നു.
ഇനി ഞാന്‍ യെഹൂദക്കാര്‍ക്കെതിരെയുള്ള
എന്‍െറ വിധി പ്രഖ്യാപിക്കും.”
13 ഇതാ! ശത്രു മേഘംപോലെ ഉയരുന്നു.
രഥ ങ്ങള്‍ കൊടുങ്കാറ്റുപോലെ കാണപ്പെടുന്നു.
അവന്‍െറ കുതിരകള്‍ കഴുകന്മാരെക്കാള്‍ വേഗ മേറിയവ.
അതു ഞങ്ങള്‍ക്കു വളരെ ദുരിതമാ യിരിക്കും!
ഞങ്ങള്‍ നശിപ്പിക്കപ്പെടും!
14 യെരൂശലേംകാരേ, നിങ്ങളുടെ ഹൃദയത്തില്‍ നിന്നും തിന്മ കഴുകിക്കളയുക.
രക്ഷിക്കപ്പെടുന്ന തിനായി നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കുക.
ദുഷ്ടവിചാരങ്ങള്‍ തുടരാതിരിക്കുക.
15 ശ്രദ്ധിക്കുക! ദാന്‍െറ ദേശത്തുനിന്നും
ഒരു ദൂതന്‍ സംസാരിക്കുന്നതിന്‍െറ ശബ്ദം.
എഫ്ര യീമിന്‍െറ മലന്പദേശത്തു
നിന്നൊരാള്‍ ദുര്‍വാ ര്‍ത്ത കൊണ്ടുവരുന്നു.
16 “ഈ രാജ്യത്തെ ഇതറിയിക്കുക.
യെരൂശലേം കാര്‍ക്കിടയില്‍ ഈ വാര്‍ത്ത പരത്തുക.
ഒരു വിദൂരദേശത്തുനിന്നും ശത്രുക്കള്‍ വരുന്നു.
യെഹൂദയിലെ നഗരങ്ങള്‍ക്കു നേരെ ആ ശത്രു ക്കള്‍ യുദ്ധവിളി മുഴക്കുന്നു.
17 മനുഷ്യര്‍ വയലിനു കാവല്‍ നില്‍ക്കുന്പോ ലെ
ശത്രു യെരൂശലേമിനെ വളഞ്ഞിരിക്കുന്നു.
യെഹൂദേ, നീ എനിക്കെതിരെ തിരിഞ്ഞു!
അതി നാല്‍ നിനക്കെതിരെ ശത്രു വരുന്നു!
”യഹോവ യില്‍ നിന്നാണ് ഈ സന്ദേശം.
18 “നിന്‍െറ ജീവിതരീതിയും നിന്‍െറ പ്രവൃ ത്തികളും
നിനക്ക് ഈ ദുരിതങ്ങള്‍ വരുത്തി.
നിന്‍െറ തിന്മയാണ് നിന്‍െറ ജീവിതത്തെ ഇത്ര കഠിനമാക്കിയത്.
നിന്‍െറ ദുഷ്ടജീവിതം നിന്‍െറ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവി ന്‍െറ വേദനയുളവാക്കി.”
യിരെമ്യാവിന്‍െറ നിലവിളി
19 ഓ, എന്‍െറ ദു:ഖവും വ്യാകുലതയും എന്‍െറ വയറിനെ പീഡിപ്പിക്കുന്നു.
വേദന കൊണ്ട് ഞാന്‍ വളയുന്നു.
എന്‍െറ ഹൃദയം ഉള്ളില്‍ വിതുന്പുന്നു.
എനിക്കു ശാന്തനായിരി ക്കാനാകുന്നില്ല.
എന്തുകൊണ്ട്? എന്തെന്നാല്‍ ഞാന്‍ കാഹളംവിളി കേട്ടിരിക്കുന്നു.
സൈന്യ ത്തെ യുദ്ധത്തിനു ക്ഷണിക്കുകയാണു കാഹളം!
20 ദുരന്തങ്ങള്‍ നിരനിരയായി വരുന്നു!
രാജ്യം മുഴുവനും നശിപ്പിക്കപ്പെട്ടു!
എന്‍െറ കൂടാര ങ്ങള്‍ പെട്ടെന്നു തകര്‍ക്കപ്പെട്ടു!
എന്‍െറ തിരശ്ശീ ലകള്‍ കീറിയെറിയപ്പെട്ടു!
21 യഹോവേ, എത്രനാള്‍ ഞാന്‍ യുദ്ധക്കൊ ടികള്‍ കാണണം?
എത്രനാള്‍ ഞാന്‍ യുദ്ധകാ ഹളം കേള്‍ക്കണം?
22 ദൈവം പറഞ്ഞു, “എന്‍െറ ജനം വിഡ്ഢി കള്‍.
അവര്‍ എന്നെ അറിയുന്നില്ല.
അവര്‍ തെമ്മാടിക്കുട്ടികള്‍.
അവര്‍ മനസ്സിലാക്കുന്നില്ല.
തിന്മ ചെയ്യുന്നതില്‍ സമര്‍ത്ഥരാണവര്‍,
പക്ഷേ നന്മ ചെയ്യേണ്ടതെങ്ങനെയെന്ന് അവര്‍ക്കറിയു കയുമില്ല.”
ദുരന്തം വരവായി
23 ഞാന്‍ ഭൂമിയെ നോക്കി.
ഭൂമി ശൂന്യമായിരു ന്നു. ഭൂമിയില്‍ ഒന്നുമുണ്ടായിരുന്നില്ല.
ഞാന്‍ ആകാശത്തേക്കുനോക്കി.
അതിന്‍െറ പ്രകാശം നഷ്ടപ്പെട്ടിരുന്നു.
24 ഞാന്‍ പര്‍വതങ്ങളെ നോക്കി.
അവ വിറ യ്ക്കുകയായിരുന്നു.
കുന്നുകളെല്ലാം തകര്‍ന്നുവീ ഴുകയായിരുന്നു.
25 ഞാന്‍ നോക്കി, പക്ഷേ ആരെയും കണ്ടില്ല.
ആകാശത്തിലെ പറവകളെല്ലാം പറന്നകന്നി രുന്നു.
26 ഞാന്‍ നോക്കുകയും നല്ല ഭൂമി മരുഭൂമിയാകു കയും ചെയ്തു.
ആ ദേശത്തെ നഗരങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു.
യഹോവയാണതു സംഭവി പ്പിച്ചത്.
യഹോവയും അവന്‍െറ മഹാകോപ വുമാണിതു സംഭവിപ്പിച്ചത്.
27 യഹോവയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്:
“രാജ്യം മുഴുവനും തകര്‍ക്കപ്പെടും.
(പക്ഷേ ഞാന്‍ പൂര്‍ണമായും ഭൂമിയെ തകര്‍ക്കില്ല.)
28 അതിനാല്‍ ദേശവാസികള്‍ മരിച്ചവര്‍ ക്കായി വിലപിക്കും.
ആകാശം ഇരുണ്ടതായി ത്തീരും.
ഞാന്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു, അത് ഞാന്‍ മാറ്റുകയില്ല.
ഞാനൊന്നു നിശ്ചയി ച്ചിട്ടുണ്ട്, ആ തീരുമാനം ഞാന്‍ മാറ്റുകയുമില്ല.”
29 യെഹൂദക്കാര്‍ കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ശബ്ദം
കേള്‍ക്കുകയും ഓടിപ്പോവുകയും ചെയ്യും!
ചിലര്‍ ഗുഹകളില്‍ ഒളിക്കും,
ചിലര്‍ പൊന്തകളില്‍ ഒളിക്കും.
ചിലര്‍ പാറകളിലേക്കു വലിഞ്ഞു കയറും.
യെഹൂദ യിലെ നഗരങ്ങളെല്ലാം ശൂന്യമാകും.
ആരും അവ യില്‍ വസിക്കയില്ല.
30 യെഹൂദാ നീ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇനി നീയിപ്പോള്‍ എന്താണു ചെയ്യുക?
എന്തി നാണു നീ നല്ല ചുവന്ന വസ്ത്രങ്ങളണിയു ന്നത്?
എന്തിനാണു നീ സ്വര്‍ണ്ണാഭരണങ്ങളണി യുന്നത്?
എന്തിനാണു നീ കണ്ണില്‍ മഷിയെ ഴുതുന്നത്?
നീ സ്വയം സുന്ദരിയാക്കുന്നു,
പക്ഷേ അതു വെറുതേ സമയം കളയലാണ്.
നിന്‍െറ കാമുകര്‍ നിന്നെ വെറുക്കുന്നു.
അവര്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്.
31 സ്ത്രീയുടെ പ്രസവസമയത്തേതു പോലെ ഒരു നിലവിളി ഞാന്‍ കേള്‍ക്കുന്നു.
കടിഞ്ഞൂല്‍ പ്രസവിക്കുന്ന വളുടെ നിലവിളിപോലുണ്ടത്.
സീയോന്‍പുത്രിയുടെ നിലവിളിയാണത്.
“ഓ ഞാന്‍ തളര്‍ന്നു വീഴാറായി!
എനിക്കുചുറ്റും കൊലപാതകികള്‍!”
എന്ന് കൈകളുയര്‍ത്തി അവള്‍ പ്രാര്‍ത്ഥിക്കുന്നു.