41
ഏഴാം മാസത്തില്‍ എലീശാമയുടെ പുത്ര നായ നെഥാന്യാവിന്‍െറ പുത്രനായ യിശ്മായേല്‍ അഹീക്കാമിന്‍െറ പുത്രനായ ഗെ ദല്യാവിന്‍െറ അടുത്തുവന്നു. തന്‍െറ പത്ത് ആളുകളെയും കൂട്ടിയായിരുന്നു യിശ്മായേല്‍ വന്നത്. അവര്‍ മിസ്പാപട്ടണത്തിലേക്കു വന്നു. രാജകുടുംബാംഗമായിരുന്നു യിശ്മായേല്‍. അയാള്‍ യെഹൂദയിലെ രാജാവിന്‍െറ ഉദ്യോ ഗസ്ഥന്മാരിലൊരാളായിരുന്നു. യിശ്മായേലും അവന്‍െറയാളുകളും ഗെദല്യാവിനോടൊപ്പം ഊണുകഴിച്ചു. ഒരുമിച്ചിരുന്ന് ഊണു കഴിക്കവേ യിശ്ാമയേലും പത്തു കൂട്ടുകാരും എഴുന്നേറ്റ് അഹീക്കാമിന്‍െറ പുത്രനായ ഗെദല്യാവിനെ വാളുകൊണ്ടു വധിച്ചു. യെഹൂദയിലെ ഭരണാ ധികാരിയായി ബാബിലോണിലെരാജാവ് തെരഞ്ഞെടുത്ത ആളായിരുന്നു ഗെദല്യാവ്. ഗെദല്യാവിനോടൊപ്പം മിസ്പാപട്ടണത്തി ലുണ്ടായിരുന്ന യെഹൂദക്കാരെയും യിശ്മാ യേല്‍ വധിച്ചു.
4-5 ഗെദല്യാവ് വധിക്കപ്പെട്ടതിന്‍െറ പിറ്റേന്ന് എണ്‍പതുപേര്‍ മിസ്പയിലേക്കു വന്നു. അവര്‍ ധാന്യബലികളും ധൂപങ്ങളും യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരികയായിരുന്നു. ആ എണ്‍പതുപേരും തങ്ങളുടെ താടി വടിച്ചി രുന്നു. വസ്ത്രങ്ങള്‍ കീറിയിരുന്നു. സ്വയം മുറി വേല്പിക്കുകയും ചെയ്തിരുന്നു. ശെഖേം, ശീലോ, ശമര്യ എന്നിവടങ്ങളില്‍ നിന്നാണവര്‍ വന്നത്. ഗെദല്യാവ് വധിക്കപ്പെട്ടിരുന്ന കാര്യം ഇവരിലാരും അറിഞ്ഞിരുന്നില്ല. യിശ്മായേല്‍ മിസ്പാ വിട്ട് ആ എണ്‍പതു പേരെയും കാണാന്‍ പോയി. അവരെ കാണാന്‍ പോക വേ അവന്‍ കരഞ്ഞു. യിശ്മായേല്‍ ആ എണ്‍ പതു പേരെയും കണ്ടു പറഞ്ഞു. “അഹീക്കാ മിന്‍െറ പുത്രനായ ഗെദല്യാവിനെ കാണാന്‍ എന്നോടൊപ്പം വരിക.” 7-8 അവര്‍ നഗരത്തിലെ ത്തിയ ഉടനെ യിശ്മായേലും അവന്‍െറയാ ളുകളും എണ്‍പതു പേരെയും കൊന്ന് ആഴമുള്ള വെള്ളത്തൊട്ടിയിലെറിയാന്‍ തുടങ്ങി! പക്ഷേ അവരില്‍ പത്തുപേര്‍ യിശ്മായേലിനോടു പറ ഞ്ഞു, “ഞങ്ങളെ വധിക്കരുത്! ഞങ്ങള്‍ ഒരു വയലില്‍ ചിലത് ഒളിച്ചു വച്ചിരിക്കുന്നു. ഗോ തന്പും യവവും തേനും എണ്ണയും ഞങ്ങള്‍ക്കുണ്ട്. അതെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്കു തരാം!”അതി നാല്‍ യിശ്മായേല്‍ മറ്റുള്ളവരോടൊപ്പം അവരെ കൊന്നില്ല. (യിശ്മായേല്‍ വെള്ള ത്തൊട്ടി നിറയും വരെ ശവങ്ങള്‍ അതിലേക്കെ റിഞ്ഞു. ആ തൊട്ടിയാകട്ടെ വളരെ വലുതുമാ യിരുന്നു! ആസാ എന്നൊരു യെഹൂദാരാജാവാ യിരുന്നു അതു നിര്‍മ്മിച്ചിരുന്നത്. യുദ്ധകാല ത്തും നഗരത്തില്‍ വെള്ളം കിട്ടുന്നതിനാണ് ആസാ രാജാവ് തൊട്ടി നിര്‍മ്മിച്ചത്. യിസ്രായേ ലിലെ രാജാവായ ബയശയില്‍നിന്നും തന്‍െറ നഗരത്തെ രക്ഷിക്കുന്നതിനാണ് ആസാ ഇതു ചെയ്തത്.)
10 മിസ്പാപട്ടണത്തില്‍ ഉണ്ടായിരുന്ന മറ്റെല്ലാ വരെയും യിശ്മായേല്‍ പിടികൂടി അമ്മോന്യ രുടെ രാജ്യത്തിലേക്കു മുറിച്ചുകടക്കാന്‍ തുടങ്ങി. (രാജാവിന്‍െറ പുത്രിമാരും അവിടെ അവശേ ഷിച്ചിരുന്ന സകലജനങ്ങളും അതിലുള്‍പ്പെടും. ബാബിലോണ്‍രാജാവിന്‍െറ പ്രത്യേകപാറാവു കാരുടെ അധിപനായിരുന്ന നെബൂസര്‍-അദാന്‍ അവരെ നിരീക്ഷിക്കാന്‍ ഗെദല്യാവി നെ തെരഞ്ഞെടുത്തിരുന്നു.)
11 യിശ്മായേല്‍ ചെയ്ത എല്ലാ ദുഷ്ടകൃത്യങ്ങ ളെപ്പറ്റിയും കാരേഹിന്‍െറ പുത്രന്‍ യോഹാ നാനും സകല സൈനികോദ്യോഗസ്ഥന്മാരും അറിഞ്ഞു. 12 അതിനാല്‍ യോഹാനാനും സൈ നികോദ്യോഗസ്ഥന്മാരും തങ്ങളുടെയാളുകളെ യുംകൂട്ടി നെഥന്യാവിന്‍െറ പുത്രനായ യിശ്മാ യേലുമായി യുദ്ധത്തിനു പോയി. ഗിബെ യോന്‍പട്ടണത്തിലെ വലിയൊരു ജലാശയ ത്തിനരികില്‍ വച്ച് അവര്‍ യിശ്മായേലിനെ പിടിച്ചു. 13 യിശ്മായേല്‍ തടവുകാരായി പിടി ച്ചിരുന്നവര്‍ യോഹാനാനെയും സൈനികോ ദ്യോഗസ്ഥന്മാരെയും കണ്ടു. അവര്‍ വളരെ സന്തോഷവാന്മാരായിത്തീര്‍ന്നു. 14 അപ്പോള്‍ യിശ്മായേലിനാല്‍ മിസ്പാപട്ടണത്തില്‍ തട വുകാരായി പിടിക്കപ്പെട്ടിരുന്ന അവരെല്ലാം കാരേഹിന്‍െറ പുത്രനായ യോഹാനാന്‍െറ യടുത്തേക്കു ചെന്നു. 15 പക്ഷേ യിശ്മായേലും അവന്‍െറ എട്ടു സഹായികളും യോഹാനാ നില്‍നിന്നും രക്ഷപെട്ടു. അവര്‍ അമ്മോന്യരു ടെയടുത്തേക്കു ഓടിപ്പോയി.
16 അങ്ങനെ കാരേഹിന്‍െറ പുത്രനും അവ ന്‍െറ സൈനികോദ്യോഗസ്ഥന്മാരും തടവു കാരെ രക്ഷിച്ചു. യിശ്മായേല്‍ ഗെദല്യാവിനെ വധിച്ചശേഷമാണ് അവരെ മിസ്പയില്‍നിന്നും പിടിച്ചത്. അവശേഷി ച്ചിരുന്നവരില്‍ ഭടന്മാരും സ്ത്രീകളും കുട്ടികളും കോടതിയുദ്യോഗസ്ഥ ന്മാരുമുണ്ടായിരുന്നു. യോഹാനാന്‍ അവരെ ഗിബെയോന്‍പട്ടണത്തില്‍നിന്നു തിരിച്ചു കൊണ്ടുവന്നു.
ഈജിപ്തിലേക്കുള്ള രക്ഷപ്പെടല്
17-18 യോഹാനാനും മറ്റു സൈനികോദ്യോഗ സ്ഥന്മാരും കല്‍ദയരെ ഭയപ്പെട്ടിരുന്നു. ബാബി ലോണ്‍രാജാവ് ഗെദല്യാവിനെ യെഹൂദയുടെ അധികാരിയായി തെരഞ്ഞെടുത്തിരുന്നു. പക്ഷേ യിശ്മായേല്‍ ഗെദല്യാവിനെ വധിച്ചു. കല്‍ദയര്‍ കോപിക്കുമെന്ന് യോഹാനാന്‍ ഭയ പ്പെട്ടിരുന്നു. അതിനാലവര്‍ ഈജിപ്തിലേക്കു ഓടിപ്പോകാന്‍ നിശ്ചയിച്ചു. ഈജിപ്തിലേ ക്കുള്ള വഴിയില്‍ അവര്‍ ഗേരൂത്ത് കിംഹാമില്‍ തങ്ങി. ബേത്തേഹെം പട്ടണത്തിനടുത്തായി രുന്നു ഗേരൂത്ത് കിംഹാം.