ബാരൂക്കിനൊരു സന്ദേശം
45
യോശീയാവിന്‍െറ പുത്രനായിരുന്നു യെഹോയാക്കീം. യെഹോയാക്കീം യെ ഹൂദയിലെ രാജാവായതിന്‍െറ നാലാം വര്‍ഷം യിരെമ്യാപ്രവാചകന്‍ നേര്യാവിന്‍െറ പുത്ര നായ ബാരൂക്കിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. ബാരൂക്ക് അതെല്ലാം ഒരു ചുരുളില്‍ എഴുതിവച്ചു. യിരെമ്യാവു പറഞ്ഞത് ഇതാകുന്നു: “യിസ്രാ യേലിന്‍െറ ദൈവമാകുന്ന യഹോവ നിന്നോടു പറയുന്നത് ഇതാകുന്നു: ‘ബാരൂക്ക്, നീ പറ ഞ്ഞിരുന്നു: എനിക്കു ദുരിതം. യഹോവയെനിക്ക് വേദനയോടൊപ്പം ദു:ഖവും നല്‍കിയിരിക്കു ന്നു. ഞാന്‍ വളരെ ക്ഷീണിതനാകുന്നു. എന്‍െറ യാതനകള്‍കൊണ്ട് ഞാന്‍ തളര്‍ന്നിരിക്കുന്നു. എനിക്കു വിശ്രമം കണ്ടെത്താനാകുന്നില്ല.’” യഹോവ പറഞ്ഞു, “യിരെമ്യാവേ, ബാരൂക്കി നോട് ഇതു പറയുക: ‘യഹോവ പറയുന്നത് ഇതാകുന്നു: ഞാന്‍ നിര്‍മ്മിച്ചതിനെ ഞാന്‍ തക ര്‍ക്കും. ഞാന്‍ നട്ടതിനെ ഞാന്‍ പിഴുതെടുക്കും. യെഹൂദയിലെവിടെയും ഞാനിതു ചെയ്യും. ബാരൂക്ക്, നിനക്കായി മഹാകാര്യങ്ങളാണു നീ ആഗ്രഹിക്കുന്നത്. പക്ഷേ അവ ആഗ്രഹിക്കരുത്. കാരണം, സകലജനങ്ങള്‍ക്കും ഞാന്‍ അനര്‍ത്ഥം വരുത്തുകയാണ്.’ യഹോവ ഇക്കാര്യങ്ങള്‍ പറ ഞ്ഞു, ‘നിനക്ക് അനേകം സ്ഥലങ്ങളില്‍ പോകേ ണ്ടിവരും. പക്ഷേ, നീ പോകുന്നിടത്തൊക്കെ നിന്നെ ഞാന്‍ ജീവനോടെ രക്ഷിക്കും.’”