അമ്മോനെപ്പറ്റി ഒരു സന്ദേശം
49
അമ്മോന്യരെപ്പറ്റിയുള്ള സന്ദേശമാകു ന്നു ഇത്. യഹോവ പറയുന്നു:
“അമ്മോ ന്യജനമേ, യിസ്രായേല്‍ജനതയ്ക്കു
മക്കളില്ലെ ന്നു നിങ്ങള്‍ കരുതുന്നുവോ?
പിതാക്കന്മാര്‍ മരി ക്കുന്പോള്‍
ദേശം ഏറ്റെടുക്കാന്‍ കുട്ടികളില്ലെന്നു നിങ്ങള്‍ കരുതുന്നുവോ?
അതിനാലായിരിക്കാം മില്‍ക്കോം ഗാദിന്‍െറ ദേശം കൈയടക്കിയത്, അല്ലേ?”
യഹോവ പറയുന്നു, “അമ്മോനിലെ രബ യില്‍ ജനം
യുദ്ധത്തിന്‍െറ ശബ്ദം കേള്‍ക്കുന്ന കാലം വരും.
അമ്മോനിലെ രബാ നശിപ്പിക്ക പ്പെടും.
നശിപ്പിക്കപ്പെട്ട കെട്ടിടങ്ങള്‍ കൊണ്ടു മൂടിയ മൊട്ടക്കുന്നുമാത്രം അവശേഷിക്കും.
അവ യ്ക്കു ചുറ്റിലുമുള്ള പട്ടണങ്ങള്‍ കത്തിക്ക പ്പെടും.
അവര്‍ യിസ്രായേലുകാരെ അവരുടെ ദേശത്തുനിന്നും ഓടിച്ചു.
പക്ഷേ, പന്നീട് യിസ്രായേല്‍ അവരെ ഓടിക്കും.”യഹോവ പറ ഞ്ഞതാണിത്.
“ഹെശ്ബോന്‍ജനമേ, വിലപിക്കുക! എന്തു കൊണ്ടെന്നാല്‍ ഹായിപട്ടണം തകര്‍ക്കപ്പെട്ടിരി ക്കുന്നു.
അമ്മോനിലെ രബയിലുള്ള സ്ത്രീകളേ, വിലപിക്കുക!
നിങ്ങളുടെ വ്യസനത്തിന്‍െറ വസ്ത്രം ധരിച്ച് വിലപിക്കുക!
നഗരത്തിലേ ക്കു അഭയത്തിനായി ഓടുക.
എന്തുകൊണ്ടെ ന്നാല്‍ ശത്രു വരവായി. മില്‍ക്കോം ദേവനെ അവര്‍ കൊണ്ടുപോകുന്നു.
മില്‍ക്കോമിന്‍െറ പുരോഹിതന്മാരെയും ഉദ്യോഗസ്ഥരെയും അവര്‍ കൊണ്ടു പോകും.
നിങ്ങള്‍ സ്വന്തം ശക്തിയില്‍ ആത്മപ്രശംസ നടത്തുന്നു.
പക്ഷേ നിങ്ങള്‍ക്ക് സ്വന്തം ശക്തി നഷ്ടപ്പെടുകയാണ്.
പണം രക്ഷിക്കുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നു.
ആരും നിങ്ങളെ അക്ര മിക്കാന്‍ ആലോചിക്കുക പോലുമില്ലെന്നു നിങ്ങള്‍ കരുതുന്നു.”
എന്നാല്‍ സര്‍വശക്തനായ യഹോവ ഇപ്ര കാരം പറയുന്നു:
“എല്ലാവശത്തുനിന്നും ഞാന്‍ നിങ്ങള്‍ക്കു ഭീതി വരുത്തും.
നിങ്ങള്‍ ഓടി പ്പോകും.
നിങ്ങളെ ഒരുമിച്ചു കൊണ്ടുവരാന്‍ ആര്‍ക്കും കഴിയുകയുമില്ല.”
“അമ്മോന്യര്‍ തടവുകാരായി പിടിക്കപ്പെ ടും. പക്ഷേ അമ്മോന്യരെ ഞാന്‍ തിരികെ കൊണ്ടുവരുന്ന കാലം വരും.”യഹോവയില്‍ നിന്നുള്ള സന്ദേശമായിരുന്നു ഇത്.
എദോമിനെപ്പറ്റിയൊരു സന്ദേശം
എദോമിനെപ്പറ്റിയാണ് ഈ സന്ദേശം. സര്‍ വശക്തനായ യഹോവ പറയുന്നു:
“തേമാനി നിയും വിവേകമില്ലേ?
എദോമിലെ ജ്ഞാനി കള്‍ക്ക് നല്ല ഉപദേശം നല്‍കാനുള്ള കഴിവി ല്ലേ?
അവര്‍ക്കു തങ്ങളുടെ ജ്ഞാനം നഷ്ടമാ യിരിക്കുന്നോ?
ദെദാനില്‍ വസിക്കുന്നവരേ, ഓടിപ്പോകുക! ഒളിക്കുക!
എന്തെന്നാല്‍, തന്‍െറ ദുഷ്പ്രവൃ ത്തികള്‍ക്ക് ഏശാവിനെ ഞാന്‍ ശിക്ഷിക്കും.
പണിക്കാര്‍ മുന്തിരിവള്ളിയില്‍നിന്നും പഴം പറിക്കുന്നു.
എന്നാല്‍ കുറച്ചു മുന്തിരി അവര്‍ ചെടിയില്‍ നിര്‍ത്തുന്നു.
കള്ളന്മാര്‍ രാത്രിയില്‍ വന്നാലും
അവര്‍ മുഴുവനും കൊണ്ടുപോകു ന്നില്ല.
10 എന്നാല്‍ ഏശാവില്‍നിന്നും എല്ലാം ഞാനെ ടുക്കും.
അവന്‍െറ ഒളിസങ്കേതമെല്ലാം ഞാന്‍ കണ്ടുപിടിക്കും.
എന്നില്‍നിന്നും ഒളിക്കാന്‍ അവ നു കഴികയില്ല.
അവന്‍െറ കുട്ടികളും ബന്ധു ക്കളും അയല്‍ക്കാരുമെല്ലാം മരിക്കും.
11 എന്‍െറ ജനമേ, നിന്‍െറ അനാഥരെ ഓര്‍ത്തു വിഷമിക്കരുത്.
അവരുടെ ജീവനെ ഞാന്‍ കാക്കും! നിന്‍െറ ഭാര്യമാര്‍ക്കും എന്നെ ആശ്ര യിക്കാം!”
12 യഹോവ ഇങ്ങനെയാണു പറയുന്നത്, “ശിക്ഷിക്കപ്പെടേണ്ടാത്തവര്‍ ശിക്ഷ അനുഭവി ക്കുന്നു. എന്നാല്‍ എദോമേ, നീ ശിക്ഷിക്കപ്പെ ടാന്‍ അര്‍ഹനാണ്- അതിനാല്‍ സത്യമായും നീ ശിക്ഷിക്കപ്പെടും. നിനക്കര്‍ഹമായ ശിക്ഷ യില്‍നിന്നും നീ രക്ഷപ്പെടില്ല. നീ ശിക്ഷിക്ക പ്പെടും.” 13 യഹോവ പറയുന്നു, “എന്‍െറ സ്വ ന്തം ശക്തിയാല്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു: ബൊസ്രാ നഗരം നശിപ്പിക്കപ്പെടുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആ നഗരം അവശി ഷ്ടങ്ങളുടെ ഒരു പാറക്കൂന്പാരമായിത്തീരും. മറ്റു നഗരങ്ങളെ ശപിക്കുന്നതിനുള്ള ഒരു ഉപാധി യായി ആളുകള്‍ ആ നഗരത്തെ ഉപയോഗിക്കും. മനുഷ്യര്‍ ആ നഗരത്തെ അപമാനിക്കും. ബൊ സ്രയ്ക്കു ചുറ്റുമുള്ള സകലപട്ടണങ്ങളും എന്നെ ന്നേക്കും നാശാവശിഷ്ടങ്ങളായിത്തീരുകയും ചെയ്യും.”
14 യഹോവയില്‍നിന്നുള്ള ഈ സന്ദേശം ഞാന്‍ കേട്ടു.
ഈ സന്ദേശവും കൊടുത്ത് ഒരു ദൂതനെ അവന്‍ രാഷ്ട്രങ്ങളിലേക്കയയ്ക്കുക യും ചെയ്തു:
“നിങ്ങളുടെ സൈന്യത്തെ ഒരു മിച്ചു കൂട്ടുക!
യുദ്ധത്തിനായി തയ്യാറെടുക്കുക!
എദോംരാഷ്ട്രത്തിനെതിരെ നീങ്ങുക!
15 എദോം, നിന്നെ ഞാന്‍ അപ്രമാണിയാക്കും.
സകലരും നിന്നെ വെറുക്കും.
16 എദോം, അന്യരാഷ്ട്രങ്ങളെ നീ പേടിപ്പി ച്ചു.
അങ്ങനെ നീ പ്രമാണിയെന്നു സ്വയം കരുതി.
നിന്‍െറ അഹങ്കാരം നിന്നെ വഞ്ചിച്ചി രിക്കുന്നു.
നീ കുന്നുകളില്‍ ഉയരെ, വലിയ പാറകളാലും കുന്നുകളാലും സംരക്ഷിതനായി വസിക്കും.
എന്നാല്‍ പരുന്തിന്‍കൂടിന്‍െറയത്ര ഉയരത്തില്‍ നീ വീടുണ്ടാക്കിയാലും,
ഞാന്‍ നിന്നെ പിടികൂടുകയും അവിടെനിന്നും താഴേ ക്കു കൊണ്ടുവരികയും ചെയ്യും.”
യഹോവ പറ ഞ്ഞതാണിക്കാര്യങ്ങള്‍.
17 “എദോം നശിപ്പിക്കപ്പെടും.
നശിപ്പിക്കപ്പെട്ട നഗരങ്ങള്‍ കണ്ട് മനുഷ്യര്‍ ഞെട്ടും.
നശിപ്പിക്ക പ്പെട്ട നഗരങ്ങളെ കണ്ട് അത്ഭുതത്തോടെ മനു ഷ്യര്‍ ചൂളമടിക്കും.
18 സൊദോമും ഗൊമോരായും ചുറ്റുമുള്ള പട്ട ണങ്ങളുംപോലെ എദോം നശിപ്പിക്കപ്പെടും.
ആരും അവിടെ വസിക്കയില്ല.”
യഹോവ പറ ഞ്ഞതാണ് ഇക്കാര്യങ്ങള്‍.
19 “ചിലപ്പോള്‍ യോര്‍ദ്ദാന്‍നദിക്കരയില പൊന്തക്കാട്ടില്‍നിന്നും ഒരു സിംഹം വന്നേ ക്കാം. ആ സിംഹം, മനുഷ്യര്‍ ആടുമാടുകളെ വിടുന്ന വയലിലേക്കു പോയേക്കാം. ഞാന്‍ ആ സിംഹത്തെപ്പോലെയാണ്. ഞാന്‍ എദോമി ലേക്കു പോകും. ആ ജനത്തെ ഞാന്‍ ഭയപ്പെടു ത്തുകയും ചെയ്യും. അവരെ ഞാന്‍ ഓടിച്ചു വിടും. അവരുടെ യുവാക്കള്‍ക്കാര്‍ക്കും എന്നെ തടയാനാവില്ല. ആരും എന്നെപ്പോലെയല്ല. ആരും എന്നെ വെല്ലുവിളിക്കുകയുമില്ല. അവ രുടെ ഇടയന്മാരിലാരും എനിക്കു നേരെ നില്‍ക്ക യില്ല.”
20 അതിനാല്‍ എദോംജനതയ്ക്ക് എതിരായുള്ള യഹോവയുടെ പദ്ധതി എന്താണെന്നു ശ്രദ്ധി ക്കുക.
തേമാന്‍കാര്‍ക്കെതിരെ യഹോവ എന്തു ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നുവെന്നു ശ്രദ്ധി ക്കുക.
ഏദോമിലെ ആട്ടിന്‍പറ്റത്തില്‍ നിന്നും നിന്‍െറ കുട്ടികളെ ശത്രു വലിച്ചിഴച്ചുകൊണ്ടു പോകും.
എദോമിന്‍െറ പുല്‍മേടുകള്‍ അവ രുടെ പ്രവൃത്തിമൂലം ശൂന്യമാകും.
21 എദോമിന്‍െറ വീഴ്ചയുടെ ശബ്ദത്തില്‍ ഭൂമി കുലുങ്ങും.
ചെങ്കടല്‍വരെ അവരുടെ നില വിളികേള്‍ക്കും.
22 ഇരയ്ക്കു മീതേ പറക്കുന്ന കഴുകനെപ്പോ ലെയായിരിക്കും യഹോവ.
ബൊസ്രയ്ക്കുമേല്‍ ചിറകു വിരിയ്ക്കുന്ന കഴുകനെപ്പോലെയാണ് യഹോവ.
അന്ന് എദോമിന്‍െറ ഭടന്മാര്‍ വല്ലാ തെ പരിഭ്രമിക്കും.
അവര്‍ പ്രസവവേദനയനുഭ വിക്കുന്ന സ്ത്രീയെപ്പോലെ കരയുകയാകും.
എദോമിനെപ്പറ്റിയൊരു സന്ദേശം
23 ദമസ്കസുനഗരത്തെപ്പറ്റിയുള്ളതാണ് ഈ സന്ദേശം:
“ഹമാത്ത്, അര്‍പ്പാദുപട്ടണങ്ങള്‍ ഭയന്നിരി ക്കുന്നു.
ദുര്‍വാര്‍ത്ത കേട്ടതിന്‍െറ ഭയമാണവ ര്‍ക്ക്.
അവര്‍ നിരുത്സാഹിതരായിരിക്കുന്നു.
അവര്‍ വ്യാകുലരും ഭീതിതരുമായിരിക്കുന്നു.
24 ദമസ്കസുനഗരം ദുര്‍ബലമായിരിക്കുന്നു.
ആളുകള്‍ ഓടിപ്പോകാനാഗ്രഹിക്കുന്നു.
അവ രില്‍ ഭയം നിറഞ്ഞിരിക്കുന്നു.
ഈറ്റുനോവനുഭ വിക്കുന്ന സ്ത്രീയെപ്പോലെ അവര്‍ വേദനയും യാതനയും അനുഭവിക്കുന്നു.
25 ദമസ്കസ് ഒരു സന്തുഷ്ടനഗരം.
മനുഷ്യര്‍ ആ ‘ആനന്ദനഗര’ത്തെ വിട്ടു പോയിട്ടില്ല.
26 അതിനാല്‍ യുവാക്കള്‍ നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ മരിച്ചുവീഴും.
അവളുടെ ഭടന്മാരെല്ലാവരും ആ സമയം വധിക്കപ്പെടും.”
സര്‍വശക്തനായ യഹോവ പറഞ്ഞതാണിക്കാ ര്യങ്ങള്‍.
27 ദമസ്കസിലെ മതിലുകള്‍ക്കു ഞാന്‍ തീ കൊളുത്തും.
ബെന്‍-ഹദദിലെ ശക്തിദുര്‍ഗ്ഗ ങ്ങളെ തീ പൂര്‍ണ്ണമായും ദഹിപ്പിക്കും.”
കേദരിനെയും ഹാസോരിനെയും പറ്റിയുള്ള സന്ദേശം
28 കേദാര്‍ഗോത്രത്തെയും ഹാസോരിലെ ഭര ണാധിപന്മാരെയും പറ്റിയുള്ള സന്ദേശമാണി ത്. ബാബിലോണിലെരാജാവായ നെബൂഖ ദ്നേസര്‍ അവരെ തോല്പിച്ചു.
യഹോവ പറയുന്നു,
“ചെന്ന് കേദാര്‍ഗോത്ര ത്തെ ആക്രമിക്കുക.
കിഴക്കിന്‍െറജനതയെ നശി പ്പിക്കുക.
29 അവരുടെ കൂടാരങ്ങളും കാലിക്കൂട്ടവും കവ ര്‍ന്നെടുക്കപ്പെടും.
അവരുടെ കൂടാരവും അവ രുടെ സന്പത്തുക്കളും ചുമന്നുകൊണ്ടു പോക പ്പെടും.
ഒട്ടകങ്ങളെ ശത്രു കൊണ്ടുപോകും.
ആളുകള്‍ അവരോട് ഇങ്ങനെ ആക്രോശിക്കും.
‘ഞങ്ങള്‍ക്കു ചുറ്റിലും ഭീകര സംഭവങ്ങള്‍ നട ക്കുന്നു.’
30 വേഗം ഓടിപ്പോവുക!
ഹാസോരുകാരേ, ഒളിക്കാന്‍ നല്ലൊരിടം തേടുക.”
യഹോവയില്‍ നിന്നുള്ളതാണ് ഈ സന്ദേശം,
“നെബൂഖദ്നേ സര്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നട ത്തുന്നു.
അവന്‍ നിങ്ങളെ തോല്പിക്കാന്‍ സമര്‍ ത്ഥമായ ഒരു പദ്ധതിയിടുന്നു.
31 സുരക്ഷിതത്വം അനുഭവിക്കുന്ന ഒരു രാഷ്ട്ര മുണ്ട്.
ആ രാഷ്ട്രത്തിന് സുരക്ഷിതത്വം അനുഭ വപ്പെടുന്നു.
അതിന് സ്വയം രക്ഷിക്കാന്‍ വേലി യോ കവാടങ്ങളോ ഇല്ല.
അതിന്‍െറയടുത്ത് ആരും വസിക്കുന്നില്ല.
യഹോവ പറയുന്നു, ‘ആ രാജ്യത്തെ ആക്രമിക്കുക!’
32 ശത്രു അവരുടെ ഒട്ടകങ്ങളെയും വലിയ കാലിക്കൂട്ടങ്ങളെയും മോഷ്ടിക്കും.
അവര്‍ തങ്ങ ളുടെ താടിയുടെ മൂല* തങ്ങളുടെ താടിയുടെ മൂല യെഹൂദര്‍ അറബി കളെപ്പോലെ തങ്ങളുടെതാടി മുറിക്കാറില്ല മുറിക്കുന്നു.
കൊള്ളാം, അവരെ ഞാന്‍ ഭൂമിയുടെ വിദൂരകോണുകളി ലേക്ക് ഓടിക്കും.
എല്ലായിടത്തുനിന്നും അവര്‍ക്ക് മാരകദുരിതങ്ങളും ഞാന്‍ വരുത്തും.”
യഹോവ യില്‍നിന്നുള്ളതായിരുന്നു ഈ സന്ദേശം.
33 “ഹാസോര്‍ദേശം കാട്ടുനായ്ക്കള്‍ മാത്രം വസിക്കുന്ന സ്ഥലമായിത്തീരും.
ആരും അവിടെ വസിക്കുകയില്ല.
ഒരുത്തരും ആ സ്ഥലത്തു താമ സിക്കുകയില്ല.
അത് എന്നന്നേക്കും ഒരു തരിശു നിലമായിത്തീരും.”
ഏലാമിനെപ്പറ്റി ഒരു സന്ദേശം
34 സിദെക്കീയാവ് യെഹൂദയിലെ രാജാവാ യിരുന്നതിന്‍െറ ആദ്യകാലത്ത് യിരെമ്യാപ്ര വാചകന് യഹോവയില്‍നിന്നുള്ള ഈ സന്ദേ ശം ലഭിച്ചു. ഏലാം രാജ്യത്തെപ്പറ്റിയുള്ള സന്ദേ ശമാണിത്.
35 സര്‍വശക്തനായ യഹോവ പറയുന്നു,
“ഏലാമിന്‍െറ വില്ല് ഞാന്‍ വൈകാതെ ഒടിക്കും.
വില്ലാണ് ഏലാമിന്‍െറ ശക്തമായ ആയുധം.
36 ഏലാമിനെതിരെ ഞാന്‍ നാലു കാറ്റുകളെ കൊണ്ടുവരും.
ആകാശത്തിന്‍െറ, നാലുമൂലക ളില്‍ നിന്നാവും ഞാനവയെ കൊണ്ടുവരിക.
ഏലാമിലെ ജനങ്ങളെ ഈ നാലു കാറ്റുകളടി ക്കുന്ന, ഭൂമിയിലെ എല്ലായിടങ്ങളിലേക്കും ഞാനയയ്ക്കും.
ഏലാമിന്‍െറ തടവുകാര്‍ എല്ലാ രാഷ്ട്രങ്ങളിലേക്കും കൊണ്ടുപോകപ്പെടും.
37 ശത്രുക്കള്‍ നോക്കി നില്‍ക്കേ ഏലാമിനെ ഞാന്‍ കഷണങ്ങളാക്കും.
അവരെ കൊല്ലാനാഗ്ര ഹിക്കുന്നവരുടെ മുന്പില്‍വച്ച് ഏലാമിനെ ഞാന്‍ തകര്‍ക്കും.
ഏലാമിന് ഞാന്‍ ഭീകരദുരി തങ്ങള്‍ കൊണ്ടുവരും.
എന്‍െറ കോപം എത്രയെ ന്ന് അവരെ ഞാന്‍ കാണിക്കും.”
യഹോവയില്‍ നിന്നുള്ളതായിരുന്നു ഈ സന്ദേശം.
“ഏലാ മിനെ ഓടിക്കാന്‍ ഞാനൊരു വാളിനെ അയ യ്ക്കും.
അവരെയെല്ലാം ഞാന്‍ കൊന്നുതീരും വരെ വാള്‍ അവരെ ഓടിക്കും.
38 എനിക്കാണു നിയന്ത്രണമെന്ന് ഏലാമിനു ഞാന്‍ കാണിച്ചു കൊടുക്കും.
അവളുടെ രാജാ വിനെയും ഉദ്യോഗസ്ഥന്മാരെയും ഞാന്‍ നശി പ്പിക്കുകയും ചെയ്യും.”
യഹോവയില്‍നിന്നുള്ള തായിരുന്നു ഈ സന്ദേശം.
39 “എന്നാല്‍ ഭാവിയില്‍, ഏലാമിനു ഞാന്‍ നന്മ വരുത്തും.”
യഹോവയില്‍ നിന്നുള്ളതായി രുന്നു ഈ സന്ദേശം.