ശത്രു യെരൂശലേമിനെ വളയുന്നു
6
ബെന്യാമീന്‍കാരേ, നിങ്ങളുടെ ജീവനു വേണ്ടി ഓടുക!
യെരൂശലേം നഗരത്തില്‍ നിന്നും ഓടിപ്പോവുക!
തെക്കോവാനഗരത്തില്‍ യുദ്ധകാഹളം മുഴക്കുക!
ബേത്ത്-ഹക്കേരെം നഗ രത്തില്‍ അപായക്കൊടി ഉയര്‍ത്തുക!
വടക്കു നിന്നും ദുരന്തം വരുന്നതിനാല്‍ ഇതൊക്കെ ചെയ്യുക.
സീയോനിന്‍െറ പുത്രീ, നീയൊരു മനോഹ രമായ മേച്ചില്‍ പുല്‍മേടുപോലെയാകുന്നു.
ഇടയന്മാര്‍ യെരൂശലേമിലേക്കു വരികയും
അവരുടെ ആട്ടിന്‍പറ്റത്തെ കൊണ്ടുവരികയും ചെയ്യുന്നു.
അവര്‍ അവള്‍ക്കു ചുറ്റും കൂടാരമടി ക്കുന്നു.
ഓരോ ഇടയനും തന്‍െറ സ്വന്തം ആട്ടിന്‍ പറ്റത്തെ പരിപാലിക്കുന്നു.
“യെരൂശലേമിനെതിരെ യുദ്ധത്തിനു തയ്യാ റെടുക്കുക.
എഴുന്നേല്‍ക്കുക! നമുക്ക് ആ നഗര ത്തെ ഉച്ചയ്ക്ക് ആക്രമിക്കാം!
പക്ഷേ ഇപ്പോള്‍ ത്തന്നെ താമസിക്കുകയാണ്.
സായാഹ്നത്തിലെ നിഴലുകള്‍ നീണ്ടുതുടങ്ങി.
അതിനാല്‍ എഴുന്നേല്‍ക്കുക! രാത്രിയില്‍ നമു ക്ക് ആ നഗരത്തെ ആക്രമിക്കാം!
യെരൂശലേമിനു ചുറ്റുമുള്ള ശക്തിദുര്‍ഗ്ഗങ്ങള്‍ നമുക്കു തകര്‍ക്കാം.”
സര്‍വശക്തനായ യഹോവ പറയുന്നതി താണ്:
“യെരൂശലേമിനു ചുറ്റുമുള്ള മരങ്ങള്‍ മുറിയ്ക്കുക.
അതിനെതിരെ മുന്പില്‍ ഒരു ഉപ രോധവും കൂട്ടുക.
നഗരത്തില്‍ മര്‍ദ്ദനം മാത്ര മാണുള്ളത്.
അത് ശിക്ഷിക്കപ്പെടുകയും വേണം!
കിണര്‍ അതിന്‍െറ വെള്ളം പുതുമയോടെ സൂക്ഷിക്കുന്നു.
അതേപോലെ യെരൂശലേം അതിന്‍െറ ദുഷ്ടതയും പുതുമയോടെ സൂക്ഷി ക്കുന്നു.
കൊള്ളയേയും കലാപത്തേയുംപറ്റി നഗരത്തിലെപ്പോഴും കേള്‍ക്കുന്നു.
യെരൂശലേ മില്‍ ഞാനെപ്പോഴും വേദനയും രോഗവും കാണുന്നു.
യെരൂശലേമേ ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക.
നീ ശ്രദ്ധിച്ചില്ലെങ്കില്‍ നിനക്കു ഞാന്‍ പുറം തിരിയും.
നിന്‍െറ ദേശത്തെ ഞാനൊരു ശൂന്യ മരുഭൂമിയാക്കും.
അവിടെ താമസിക്കാന്‍ ആര്‍ ക്കും കഴിയില്ല.”
സര്‍വശക്തനായ യഹോവ പറയുന്നതിതാ ണ്:
“അവരുടെ ദേശത്ത് അവശേഷിക്കുന്ന യിസ്രായേലുകാരെ ഒരുമിച്ചുകൂട്ടുക.
മുന്തിരി വള്ളിയിലെ അവസാന മുന്തിരിപ്പഴങ്ങള്‍ ശേ ഖരിക്കുന്പോലെ നീ അവരെ ഒരുമിച്ചുചേര്‍ ക്കുക.
മുന്തിരി പറിക്കുന്നവനെപ്പോലെ
എല്ലാ വള്ളികളും പരിശോധിക്കുക.”
10 ആരോടാണ് ഞാന്‍ സംസാരിക്കേണ്ടത്?
ആരെയാണു ഞാന്‍ താക്കീതു ചെയ്യേണ്ടത്?
ആരാണെനിക്കു ചെവിതരിക?
യിസ്രായേലു കാര്‍ ചെവി പൊത്തിയിരിക്കുന്നതിനാല്‍
താ ക്കീത് ഒന്നും കേള്‍ക്കില്ല.
യഹോവയുടെ ഉപദേ ശങ്ങള്‍ അവര്‍ക്കിഷ്ടമില്ല.
അവന്‍െറ സന്ദേശം അവര്‍ക്കു കേള്‍ക്കേണ്ട.
11 പക്ഷേ ഞാന്‍ യഹോവയുടെ കോപം നിറ ഞ്ഞവനാകുന്നു.
അതു വഹിച്ച് ഞാന്‍ ക്ഷീണി തനായിരിക്കുന്നു!
“യഹോവയുടെ കോപം തെരുവില്‍ കളിക്കുന്ന കുട്ടികള്‍ക്കുമേല്‍ ഒഴി ക്കുക.
സമ്മേളിച്ചിരിക്കുന്ന ചെറുപ്പക്കാരുടെ മേല്‍ യഹോവയുടെ കോപം ഒഴിക്കുക.
ഭര്‍ത്താ വും ഭാര്യയും പിടിക്കപ്പെടും.
വൃദ്ധര്‍ മുഴുവനും പിടിക്കപ്പെടും.
12 അവരുടെ വീടുകള്‍ അന്യര്‍ക്കു നല്‍കപ്പെ ടും.
അവരുടെ വയലുകളും ഭാര്യമാരും അന്യര്‍ ക്കു നല്‍കപ്പെടും.
ഞാനെന്‍െറ കൈയുയര്‍ത്തു കയും യെഹൂദക്കാരെ ശിക്ഷിക്കുകയും ചെയ്യും.
”യഹോവയില്‍നിന്നായിരുന്നു ഈ സന്ദേശം.
13 “യിസ്രായേലുകാര്‍ക്കു കൂടുതല്‍ കൂടുതല്‍ പണം വേണം.
ഏറ്റവും അപ്രമാണിമാര്‍ മുതല്‍ പ്രമാണിമാര്‍ വരെ അങ്ങനെ തന്നെ.
പ്രവാചക ന്മാര്‍ മുതല്‍ പുരോഹിതന്മാര്‍വരെ സകലരും നുണ പറയുന്നു.
14 എന്‍െറ ജനത്തിനു വല്ലാതെ മുറിവേറ്റി രിക്കുന്നു.
പ്രവാചകരും പുരോഹിതരും ആ മുറി വുകള്‍ വച്ചു കെട്ടണം.
പക്ഷേ ആ മുറിവുകളെ കൊച്ചു പോറലായി മാത്രമേ അവര്‍ കരുതു ന്നുള്ളൂ.
അവര്‍ പറയുന്നു, ‘കൊള്ളാം, എല്ലാം കൊള്ളാം!’
പക്ഷേ അതത്ര നന്നല്ല!
15 പുരോഹിതന്മാരും പ്രവാചകരും അവരുടെ പ്രവൃത്തികളില്‍ ലജ്ജിക്കണം.
പക്ഷേ അവര്‍ ഒട്ടും ലജ്ജിതരല്ല തന്നെ.
സ്വന്തം പാപങ്ങളില്‍ നാണിക്കാനുള്ള അറിവ് അവര്‍ക്കില്ല.
അതിനാ ലവര്‍ മറ്റോരോരുത്തരെയും പോലെ ശിക്ഷിക്ക പ്പെടും.
ജനത്തെ ഞാന്‍ ശിക്ഷിക്കുന്പോള്‍ അവര്‍ നിലത്തെറിയപ്പെടും.
”യഹോവയാണ് ഈ കാര്യങ്ങള്‍ പറഞ്ഞത്.
16 യഹോവ ഇങ്ങനെ പറയുന്നു:
“കവലക ളില്‍നിന്നുകൊണ്ടു നോക്കുക.
പഴയവഴി എവി ടെയെന്നു ചോദിക്കുക.
നല്ലവഴി എവിടെയെ ന്നു ചോദിക്കുക.
ആ വഴിയേ നടക്കുക.
അങ്ങ നെ ചെയ്താല്‍ നിങ്ങള്‍ നിങ്ങള്‍ക്കുള്ള വിശ്രമം കണ്ടെത്തും.
എന്നാല്‍ ‘നല്ല വഴിയേ ഞങ്ങള്‍ നടക്കയില്ല’ എന്നു നിങ്ങള്‍ പറഞ്ഞു!
17 നിങ്ങളെ നിരീക്ഷിക്കാന്‍ ഞാന്‍ നിരീക്ഷ കരെ തെരഞ്ഞെടുത്തു.
അവരോടു ഞാന്‍ പറ ഞ്ഞു. ‘യുദ്ധകാഹളത്തിനായി ചെവിയോര്‍ ക്കുക.’
പക്ഷേ അവര്‍ പറഞ്ഞു, ‘ഞങ്ങള്‍ ചെവി യോര്‍ക്കില്ല!’
18 അതിനാല്‍ രാഷ്ട്രങ്ങളേ, നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക!
ആ രാജ്യങ്ങളിലുള്ളവരേ ശ്രദ്ധ കൊടുക്കൂ!
19 ഭൂമിയിലെ മനുഷ്യരേ, ഇതു കേള്‍ക്കുക.
യെഹൂദക്കാര്‍ക്കു ഞാന്‍ ദുരിതം കൊണ്ടുവരാന്‍ പോകുന്നു.
കാരണം, അവര്‍ ആലോചിച്ച തിന്മ കളും
എന്‍െറ സന്ദേശങ്ങള്‍ അവഗണിച്ചതും തന്നെ.
അവര്‍ എന്‍െറ നിയമങ്ങളനുസരിക്കാന്‍ വിസമ്മതിച്ചു.”
20 യഹോവ പറയുന്നു, “നിങ്ങളെന്തുകൊണ്ട് എനിക്കു ധൂപങ്ങള്‍ ശെബയില്‍നിന്നു കൊണ്ടു വരുന്നു?
എന്തുകൊണ്ട് വിദൂരദേശത്തുനിന്നു മധുരിക്കുന്ന കരിന്പു കൊണ്ടുവരുന്നു?
നിങ്ങ ളുടെ ഹോമയാഗങ്ങള്‍ എന്നെ സന്തോഷിപ്പി ക്കയില്ല.
നിങ്ങളുടെ ബലികള്‍ എന്നെ സന്തു ഷ്ടനാക്കുന്നില്ല.”
21 അതിനാല്‍ യഹോവ പറയുന്നതിതാണ്:
“യെഹൂദയിലെ ജനങ്ങള്‍ക്കു ഞാന്‍ പ്രശ്ന ങ്ങള്‍ നല്‍കും.
മനുഷ്യരെ വീഴ്ത്തുന്ന കല്ലുകള്‍ പോലെയാകും അവ.
പിതാക്കന്മാരും പുത്ര ന്മാരും അവയ്ക്കുമേല്‍ തട്ടി വീഴും.
സുഹൃത്തു ക്കളും അയല്‍ക്കാരും മരിക്കും.”
22 യഹോവ പറയുന്നതിതാണ്:
“വടക്കു നിന്നൊരു സൈന്യം വരുന്നു.
ഭൂമിയിലെ വിദൂര ദേശത്തുനിന്നും ഒരു മഹാരാജ്യം വരുന്നു.
23 ഭടന്മാര്‍ വില്ലുകളും കുന്തങ്ങളും ധരിക്കുന്നു.
അവര്‍ ക്രൂരന്മാരാകുന്നു. അവര്‍ക്കു കരുണയേ ഇല്ല.
അവര്‍ അതിശക്തന്മാരാണ്.
കുതിരപ്പു റത്തു പോകവേ അവര്‍ സമുദ്രം അലറുന്പോലെ ഒച്ചയുണ്ടാക്കുന്നു.
സീയോന്‍ പുത്രീ,
സൈന്യം നിന്നെ ആക്രമിക്കാനാണു വരുന്നത്.”
24 ആ സൈന്യത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
ഞങ്ങളുടെ കുഴപ്പങ്ങ ളില്‍ പിടിക്കപ്പെട്ടതുപോലെ.
ഭയത്താല്‍ നിസ്സ ഹായരാണു ഞങ്ങള്‍.
ശിശു ജനിക്കുന്ന സ്ത്രീ യെപ്പോലെയാണു ഞങ്ങള്‍.
25 വയലുകളിലേക്ക് ഇറങ്ങിപ്പോകരുത്.
പാത കളിലൂടെ പോകരുത്.
എന്തുകൊണ്ടെന്നാല്‍ ശത്രു വാളേന്തിയിരിക്കുന്നു.
എല്ലായിടവും അപകടവും ഉണ്ട്.
26 എന്‍െറ ജനമേ, ചാക്കു ധരിക്കുകയും
ചാര ത്തില്‍ ഉരുളുകയും ചെയ്യുക.
മരിച്ചവര്‍ക്കായി ഉറക്കെ കരയുക.
ഏക പുത്രന്‍ നഷ്ടപ്പെട്ടതു പോലെ കരയുക.
വിനാശകന്‍ വളരെവേഗം നമുക്കെതിരായി
വരുന്നതിനാല്‍ ഇങ്ങനെ ചെയ്യുക.
27 “യിരെമ്യാവേ, യഹോവയായ ഞാന്‍ നിന്നെ
ലോഹങ്ങളുടെ മാറ്റുനോട്ടക്കാരനായി സൃഷ്ടിച്ചു.
നീ എന്‍െറ ജനത്തെ പരീക്ഷിക്കുക യും
അവരെ ങ്ങനെ ജീവിക്കുന്നുവെന്ന് നിരീ ക്ഷിക്കുകയും ചെയ്യും.
28 അവരെല്ലാം എനിക്കെതിരായി.
അവര്‍ കഠി നഹൃദയരുമാണ്.
അവര്‍ മനുഷ്യരെ ദുഷിച്ചു പറയുന്നു.
കീലും തുരുന്പും പിടിച്ച ഓടും ഇരുന്പും പോലെയാണവര്‍.
അവരെല്ലാം ദുഷ്ട ന്മാരുമാണ്.
29 വെള്ളിയെ ശുദ്ധീകരിക്കാന്‍ ശ്രമി ച്ച പണി ക്കാരനെപ്പോലെയാണവര്‍.
ഉല ഊതി തീ ശക്തിയോടെ ആളുന്നു.
പക്ഷേ, തീയില്‍ നിന്നും ഈയമേ വരുന്നുള്ളൂ!
വെളളി ശുദ്ധീകരി ക്കാനാവാതെ പണിക്കാര്‍ സമയം പാഴാക്കി.
അതേപോലെ എന്‍െറ ജനത്തില്‍നിന്നും തിന്മ അകറ്റപ്പെട്ടില്ല.
30 എന്‍െറ ജനം ‘തിരസ്കരിക്കപ്പെട്ട വെള്ളി’ എന്നു വിളിക്കപ്പെടും.
യഹോവ അവരെ സ്വീ കരിക്കാത്തതു കൊണ്ട് അവര്‍ അങ്ങനെ വിളി ക്കപ്പെടും.”