സൂര്യന്‍ നിശ്ചലമായ ദിവസം
10
അദോനീ-സേദെക്ക് ആയിരുന്നു അപ്പോള്‍ യെരൂ ശലേമിലെ രാജാവ്. ഹായിയെ യോശുവ തോല്പി ക്കുകയും പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു വെന്ന് അയാള്‍ അറിഞ്ഞു. യെരീഹോയോടും അതിന്‍റെ രാജാവിനോടും യോശുവ അങ്ങനെ തന്നെയാണ് ചെയ് തതെന്നും രാജാവ് മനസ്സിലാക്കി. ഗിബെയോന്‍ജനത യിസ്രായേലുകാരുമായുണ്ടാക്കിയ സമാധാന ഉടന്പടി യെപ്പറ്റിയും രാജാവ് കേട്ടു. അവര്‍ യെരൂശലേമിന് വള രെ അടുത്തായിരുന്നു താമസിച്ചിരുന്നത്. അതിനാല്‍ അദോനീ-സേദെക്ക് വല്ലാത ഭയന്നു. ഹായിപോലെ ഒരു ചെറിയ നഗരമായിരുന്നില്ല ഗിബെയോന്‍. ഏതൊരു രാജകീയ നഗരത്തെയും പോലെ, വളരെ വലിയ നഗര മാ യിരുന്നു ഗിബെയോന്‍. ആ നഗരത്തിലുള്ളവര്‍ നല്ല യോദ്ധാക്കളായിരുന്നു. അതിനാല്‍ രാജാവ് ഭയന്നു. യെ രൂശലേമിലെ രാജാവായ അദോനീ-സേദെക്ക്, ഹെബ് രോ നിലെ രാജാവായ ഹോഹാമിനോടു സംസാരിച്ചു. യര്‍മ് മൂത്തിലെ രാജാവായ പിരാം, ലാഖീശിലെ രാജാവായ യാ ഹീയാ, എഗ്ലോനിലെ രാജാവായ ദെബീര്‍ എന്നിവരോ ടും അയാള്‍ സംസാരിച്ചു. യെരൂശലേംരാജാവ് അവരോടു യാചിച്ചു. “എന്നോടൊപ്പം വന്ന് ഗിബെയോനെ ആക്രമിക്കൂ യോശുവയും യിസ്രായേല്‍ജനതയുമായി ഗി ബെയോന്‍ ഒരു സമാധാന ഉടന്പടിയുണ്ടാക്കി യിരി ക് കുന്നു.”
അങ്ങനെ, യെരൂശലേം, ഹെബ്രോന്‍, യര്‍മ്മൂത്ത്, ലാ ഖീശ്, എഗ്ലോന്‍ എന്നീ അഞ്ചു രാജ്യങ്ങളിലെ രാജാക് കന്മാരുടെയും സൈന്യം ഒരുമിച്ചു. ആ സൈന്യങ്ങള്‍ ഗിബെയോനിലേക്കു പോയി. ശത്രുക്കള്‍ നഗരം വളഞ് ഞ് അതിനെതിരെ യുദ്ധം ചെയ്യാന്‍ തുടങ്ങി. ഗിബെ യോനിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന യോശുവയ്ക്ക് ഒരു സന്ദേശം കൊടുത്തയച്ചു. സന് ദേശം ഇതായിരുന്നു: “ഞങ്ങള്‍ അങ്ങയുടെ ഭൃത്യന്മാര്‍! ഞങ്ങളെ തനിയെ വിടരുതേ. വേഗം വന്ന് ഞങ്ങളെ സ ഹാ യിക്കേണമേ! ഞങ്ങളെ രക്ഷിക്കേണമേ! മല ന്പ് രദേശത്തെ അമോര്യരാജാക്കന്മാരെല്ലാം ചേര്‍ന്ന് ഞ ങ്ങളെ ആക്രമിക്കാന്‍ വന്നിരിക്കുന്നു.” അതിനാല്‍ യോശുവ തന്‍റെ മുഴുവന്‍ സൈന്യവുമായി ഗില്‍ഗാ ലി ല്‍നിന്നും പുറപ്പെട്ടു. യോശുവയുടെ ഏറ്റവും മികച്ച പോരാളികള്‍ അവനോടൊപ്പം ഉണ്ടായിരുന്നു. യഹോ വയോശുവയോടു പറഞ്ഞു, “ആ സൈന്യങ്ങളെ ഭയ പ് പെടരുത്. അവരെ തോല്പിക്കാന്‍ ഞാന്‍ നിങ്ങളെ അനു വദിക്കാം. ആ സൈന്യങ്ങളൊന്നും നിങ്ങളെ തോല് പിക്കാന്‍ പ്രാപ്തരല്ല.”
യോശുവയും സൈന്യവും രാത്രി മുഴുവന്‍ ഗിബെ യോനിലേക്കു മുന്നേറി. യോശുവ വരുന്നത് ശത്രുക്കള്‍ അറിഞ്ഞില്ല. അവന്‍ അവരെ ആക്രമിച്ചത് അവരെ അ ത്ഭുതപ്പെടുത്തി.
10 യിസ്രായേല്‍ ആക്രമിച്ചപ്പോള്‍ യഹോവ ആ സൈന്യത്തിന്മേല്‍ ആശയക്കുഴപ്പമുണ്ടാക്കി. അങ് ങനെ യിസ്രായേല്‍ അവരെ തോല്പിക്കുകയും ഒരു വലി യ വിജയം നേടുകയും ചെയ്തു. യിസ്രായേല്‍, ശത്രുക്കളെ ഗിബെയോനില്‍നിന്നും ബേത്ത്ഹോരോനിലേക്കു ഓടി ച്ചു. യിസ്രായേല്‍സൈന്യം അവരെ അസേക്കയും മക് കേദയും വരെ ഓടിച്ച് അവരെ വഴിയില്‍ വച്ച് വധിച് ചു. 11 യിസ്രായേല്‍ സൈന്യം ശത്രുക്കളെ ബേത്ത് ഹോ രോന്‍ ഇറക്കത്തിലൂടെ അസേക്കാ വരെ ഓടിച്ചു. അവര്‍ ശത്രുക്കളെ ഓടിക്കവേ യഹോവ ആകാശത്തുനിന്നും വലിയ കല്ലുമഴ പെയ്യിച്ചു. ശത്രുക്കളില്‍ അനവ ധി പേര്‍ ഈ കല്ലുമഴയില്‍ മരണമടഞ്ഞു. യിസ്രായേ ല്‍ സൈനികരുടെ വാളുകൊണ്ട് മരിച്ചതിലും അധികംപേര്‍ കല്ലുമഴയില്‍ മരിച്ചു.
12 അന്ന് അമോര്യരെ തോല്പിക്കാന്‍ യഹോവ യിസ് രായേലിനെ അനുവദിച്ചു. അന്ന് യോശുവ മുഴുവന്‍ യി സ്രായേല്‍ജനതയുടെയും മുന്പില്‍ നില്‍ക്കുകയും യഹോ വയോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. അനന്തരം യോ ശുവ കല്പിച്ചു:
“സൂര്യാ, ഗിബെയോനു മുകളില്‍ നിശ്ചലമായി നില്‍ ക്കൂ. ചന്ദ്രാ, അയ്യാലോന്‍ താഴ്വരയുടെ മുകളില്‍ നിശ് ചലമായി നില്‍ക്കൂ.”
13 അതിനാല്‍ സൂര്യന്‍ ചലിച്ചില്ല. ആ ജനത ശത്രു ക്കളെ തോല്പിച്ചു കഴിയും വരെ ചന്ദ്രനും അനങ്ങി യില്ല. ശൂരന്മാരുടെ പുസ്തകത്തില്‍ ഈ കഥ എഴുത പ് പെട്ടിട്ടുണ്ട്. സൂര്യന്‍ ആകാശമദ്ധ്യത്തില്‍നിന്നു. ഒരു ദിവസം മുഴുവനും അതവിടെനിന്നും നീങ്ങിയില്ല. 14 അ ങ്ങനെ അതിനു മുന്പും ശേഷവും സംഭവിച്ചിട്ടില്ല! അന്നായിരുന്നു യഹോവ ഒരു മനുഷ്യനെ അനു സരി ച്ചത്. യഹോവ യഥാര്‍ത്ഥത്തില്‍ യിസ്രായേലിനു വേ ണ്ടി പോരാടുകയായിരുന്നു!
15 ഇതിനുശേഷം, യോശുവയും സൈന്യവും ഗില്‍ഗാ ലി ലെ പാളയത്തിലേക്കു മടങ്ങി. 16 പക്ഷേ യുദ്ധത്തില്‍ അ ഞ്ചു രാജാക്കന്മാരും ദൂരേക്കോടിപ്പോയി. അവര്‍ മക് കേദയിലെ ഒരു ഗുഹയില്‍ ഒളിച്ചു. 17 പക്ഷേ, അവര്‍ ആ ഗുഹയിലൊളിച്ചിരിക്കുന്നത് ആരോ കണ്ടു. യോശുവ ഇതേപ്പറ്റി അറിഞ്ഞു. 18 യോശുവ പറഞ്ഞു, “ഗുഹയി ലേക്കുള്ള കവാടം പാറകള്‍കൊണ്ട് അടയ്ക്കുക. ഗുഹയ് ക്ക് ഏതാനും കാവല്‍ക്കാരെയും നിര്‍ത്തുക. 19 പക്ഷേ നി ങ്ങള്‍ സ്വയം അവിടെ നില്‍ക്കരുത്. ശത്രുക്കളെ തുടര്‍ ന്നും പിന്തുടരുക. അവരെ പിന്നില്‍ നിന്ന് തുടര്‍ന്നും ആക്രമിക്കുക. ശത്രുക്കളെ അവരുടെ നഗരങ്ങളിലേക്കു മടങ്ങാന്‍ അനുവദിക്കരുത്. നിങ്ങളുടെ ദൈവമാകുന്ന യഹോവ നിങ്ങള്‍ക്ക് അവരുടെ മേല്‍ വിജയം നല്‍കി യിരി ക്കുന്നു.”
20 അതിനാല്‍ യോശുവയും യിസ്രായേല്‍ജനതയും ശത്രു ക്കളെ കൊന്നു. പക്ഷേ ശത്രുക്കളില്‍ ചിലര്‍ രക്ഷപ് പെട്ട് പ്രതിരോധിതനഗരങ്ങളില്‍ ചെന്ന് ഒളിച്ചു. അ വര്‍ വധിക്കപ്പെട്ടില്ല. 21 യുദ്ധത്തിനുശേഷം യോശു വയുടെ ആളുകള്‍ മക്കേദയില്‍ മടങ്ങിവന്നു. ആ രാജ്യത് തിലാരും യിസ്രായേല്‍ജനതയ്ക്കെതിരെ എന്തെങ്കിലും പറയാന്‍ ധൈര്യപ്പെട്ടില്ല.
22 യോശുവ പറഞ്ഞു, “ഗുഹയുടെ കവാടമടച്ചിരിക്കു ന്ന കല്ലുകള്‍ നീക്കം ചെയ്യുക. ആ അഞ്ചു രാജാക്ക ന്മാരെയും എന്‍റെ അടുത്തേക്കു കൊണ്ടുവരിക.” 23 അതി നാല്‍ യോശുവയുടെ ഭൃത്യന്മാര്‍ അഞ്ചു രാജാക്കന് മാ രെയും ഗുഹയില്‍ നിന്നും പുറത്തു കൊണ്ടുവന്നു. യെ രൂശലേം, ഹെബ്രോന്‍, യര്‍മ്മൂത്ത്, ലാഖീശ്, എഗ്ലോന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരായിരുന്നു അവര്‍. 24 അവര്‍ അഞ്ചു രാജാക്കന്മാരെയും യോശുവയുടെ മുന് പില്‍ കൊണ്ടുവന്നു. യോശുവ തന്‍റെയാളുകളെ മുഴുവന്‍ അങ്ങോട്ടു വിളിച്ചു. യോശുവ തന്‍റെ സൈന്യത് തി ലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരോടു പറഞ്ഞു, “ഇവിടെ വരിക! നിങ്ങളുടെ കാലുകള്‍ ഈ രാജാക്കന്മാരുടെ കഴുത് തുകളില്‍ വയ്ക്കുക.”അതിനാല്‍ അവര്‍ അടുത്തുവന്നു. അവര്‍ തങ്ങളുടെ കാലുകള്‍ രാജാക്കന്മാരുടെ കഴുത്തില്‍ വച്ചു.
25 അനന്തരം യോശുവ തന്‍റെ ആളുകളോടു പറഞ്ഞു, “ശക്തരും ധൈര്യശാലികളുമായിരിക്കുക! ഭയപ്പെടരുത്. നിങ്ങള്‍ നേരിടാന്‍ പോകുന്ന എല്ലാ ശത്രുക്കളോടും ഭാവിയില്‍ യഹോവ എന്തു ചെയ്യുമെന്ന് ഞാന്‍ നിങ് ങ ള്‍ക്കു കാട്ടിത്തരാം.”
26 അനന്തരം യോശുവ അഞ്ചു രാജാക്കന്മാരെയും വ ധിച്ചു. അവരുടെ ശരീരങ്ങള്‍ അഞ്ചു മരങ്ങളില്‍ കെട് ടിത്തൂക്കി. വൈകുന്നേരം വരെ യോശുവ അവരെ മരത് തില്‍ തൂക്കിയിട്ടു. 27 സൂര്യാസ്തമയത്തില്‍ അവരുടെ ശ രീരങ്ങള്‍ മരത്തില്‍നിന്നും ഇറക്കാന്‍ യോശുവ കല്പി ച്ചു. അതിനാല്‍ അവര്‍ രാജാക്കന്മാര്‍ ഒളിച്ചിരുന്ന ഗു ഹകളിലേക്ക് അവരുടെ ശരീരങ്ങള്‍ എടുത്തെറിഞ്ഞു. എ ന്നിട്ട് പാറകള്‍ കൊണ്ട് ഗുഹാമുഖം അടച്ചു. ആ ശരീ രങ്ങള്‍ ഇന്നും ആ ഗുഹയിലുണ്ട്. 28 ആ ദിവസം യോശുവ മക്കേദയെ തോല്പിച്ചു. രാജാവിനെയും നഗരവാ സിക ളെയും യോശുവ വധിച്ചു. ജീവനോടെ ആരും ഉണ്ടാ യി ല്ല. യെരീഹോയിലെ രാജാവിനോടു ചെയ്തതു തന്നെ യോശുവ മക്കേദയിലെ രാജാവിനോടും ചെയ്തു.
തെക്കന്‍ നഗരങ്ങള്‍ കയ്യടക്കുന്നു
29 അനന്തരം യോശുവയും എല്ലാ യിസ്രായേലുകാരും മക്കേദയില്‍നിന്നും പുറപ്പെട്ടു. അവര്‍ ലിബ്നയി ലേ ക്കു ചെന്ന് ആ നഗരത്തെ ആക്രമിച്ചു. 30 ആ നഗര ത്തെ യും രാജാവിനെയും തോല്പിക്കാന്‍ യഹോവ യിസ്രായേ ല്‍ജനതയെ അനുവദിച്ചു. ആ നഗരത്തിലുണ്ടായിരുന്ന എല്ലാവരെയും യിസ്രായേലുകാര്‍ വധിച്ചു. യെരീഹോ യിലെ രാജാവിനോടു തങ്ങള്‍ ചെയ്തതുപോലെ ഈ രാജാ വിനോടും അവര്‍ ചെയ്തു.
31 അനന്തരം യോശുവയും യിസ്രായേല്‍ജനതയും ലിബ് നയില്‍നിന്നും ലാഖീശിലേക്കു പോയി. അവര്‍ ലാഖീശി നു ചുറ്റും പാളയമടിക്കുകയും നഗരത്തെ ആക്രമിക്കു ക യും ചെയ്തു. 32 ലാഖീശ്നഗരത്തെ തോല്പിക്കാന്‍ യ ഹോവ അവരെ അനുവദിച്ചു. രണ്ടാം ദിവസം അവര്‍ ആ നഗരത്തെ തോല്പിച്ചു. നഗരത്തിലുണ്ടായിരു ന്നവ രെ മുഴുവന്‍ യിസ്രായേല്‍ജനത കൊന്നു. ലിബ്നയിലെ ജനതയോടു ചെയ്തത് പോലെതന്നെ ആയിരുന്നു അത്. 33 ലാഖീശിനെ സഹായിക്കാന്‍ ഗേസെരില്‍നിന്നുള്ള ഹോ രാം രാജാവിനെയും സൈന്യത്തെയും യോശുവ തോല് പിച്ചു. അവരില്‍ ഒറ്റയൊരുത്തന്‍ പോലും ജീവനോടെ ശേഷിച്ചില്ല.
34 അനന്തരം യോശുവയും യിസ്രായേല്‍ജനതയും ലാ ഖീശില്‍നിന്നും എഗ്ലോനിലേക്കു പോയി. അവന്‍ എ ഗ്ലോനു ചുറ്റും പാളയമടിച്ച് അതിനെ ആക്രമിച്ചു. 35 അന്ന് അവര്‍ ആ നഗരത്തെ തോല്പിക്കുകയും നഗര വാസികളെ മുഴുവന്‍ വധിക്കുകയും ചെയ്തു. ലാഖീശി നോടു ചെയ്തതു തന്നെയായിരുന്നു അത്.
36 അനന്തരം യോശുവയും യിസ്രായേല്‍ജനതയും എഗ് ലോനില്‍നിന്നും ഹെബ്രോനിലേക്കു പോയി. അവര്‍ ഹെബ്രോനെ ആക്രമിച്ചു. 37 അവര്‍ നഗരവും അതിനു ചുറ്റുമുള്ള ചെറുപട്ടണങ്ങളും പിടിച്ചെടുത്തു. നഗര വാസികളെ മുഴുവന്‍ യിസ്രായേലുകാര്‍ വധിച്ചു. ജീവ നോടെ ആരും അവശേഷിച്ചില്ല. എഗ്ലോനോടു ചെ യ്തതും അപ്രകാരം തന്നെയായിരുന്നു. അവര്‍ നഗരം ന ശിപ്പിക്കുകയും അതിലുണ്ടായിരുന്നവരെ കൊല് ലുകയും ചെയ്തു. 38 അനന്തരം യോശുവയും യിസ്രാ യേ ല്‍ജനതയും ദെബീരിലേക്കു മടങ്ങിച്ചെന്ന് ആ നഗര ത്തെ ആക്രമിച്ചു. 39 അവര്‍ ആ നഗരത്തെയും രാജാവി നെയും ദെബീരിനു ചുറ്റുമുള്ള ചെറു പട്ടണങ്ങളെയും പിടിച്ചടക്കി. നഗരവാസികളെ മുഴുവന്‍ അവര്‍ വധി ച് ചു. ജീവനോടെ ആരും അവശേഷിച്ചില്ല. ദെബീരി നോടും അതിന്‍റെ രാജാവിനോടും യിസ്രായേല്‍ജനത ചെ യ്തത്, ഹെബ്രോനോടും അതിന്‍റെ രാജാവിനോടും ചെയ് തതുപോലെ തന്നെയായിരുന്നു. ലിബ്നയോടും അതി ന്‍റെ രാജാവിനോടും അവര്‍ ചെയ്തതും ഇതു തന്നെയാ യി രുന്നു.
40 അങ്ങനെ യോശുവ മലന്പ്രദേശത്തെയും നെഗ വി നെയും പടിഞ്ഞാറന്‍ മലഞ്ചരിവുകളെയും അവയിലെ രാ ജാക്കന്മാരെയും തോല്പിച്ചു. യിസ്രായേലിന്‍റെ ദൈ വമാകുന്ന യഹോവ, അവരെയെല്ലാം വധിക്കാന്‍ യോ ശുവയോടു പറഞ്ഞു. അതിനാല്‍ ആ സ്ഥലങ്ങളില്‍ ഒരാ ളെപ്പോലും യോശുവ ജീവനോടെ വിട്ടില്ല.
41 കാദേശ്ബര്‍ന്ന മുതല്‍ ഗസ്സാവരെയുള്ള എല്ലാ നഗ രങ്ങളും യോശുവ പിടിച്ചടക്കി. ഈജിപ്തിലെ ഗോ ശെന്‍ മുതല്‍ ഗിബെയോന്‍ വരെയുള്ള പ്രദേശങ്ങളിലെ നഗരങ്ങളെ യോശുവ പിടിച്ചെടുത്തു. 42 ഒറ്റയടി ക്കു തന്നെ ആ നഗരങ്ങളെയും അവരുടെ രാജാക്കന്മാരെയും യോശുവ കീഴടക്കി. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ യിസ്രായേലിനു വേണ്ടി പട പൊരുതിയ തു കൊണ്ടാണ് യോശുവയ്ക്ക് അതു സാധിച്ചത്. 43 അന ന്തരം യോശുവയും യിസ്രായേല്‍ജനതയും ഗില്‍ഗാലില്‍ തങ്ങളുടെ പാളയത്തില്‍ മടങ്ങിയെത്തി.