ഇനിയും എടുക്കപ്പെടാത്ത ഭൂമി
13
യോശുവയ്ക്കു വളരെ പ്രായമായപ്പോള്‍ യഹോ വ അവനോടു പറഞ്ഞു, “യോശുവാ, നിനക്ക് വള രെ പ്രായമായിരിക്കുന്നു. പക്ഷേ നിനക്കു നിയന്ത്ര ണമേറ്റെടുക്കാന്‍ ഇനിയും ധാരാളം ഭൂമി ബാക്കിയുണ്ട്. ഗെശൂര്‍ അഥവാ ഫെലിസ്ത്യരുടെ ദേശം നീ ഇതുവരെ കയ്യടക്കിയില്ല. ഈജിപ്തിലെ സീഹോര്‍നദി മുതല്‍ കൂടുതല്‍ വടക്ക് എക്രോന്‍ അതിര്‍ത്തി വരെയുള്ള സ്ഥ ലങ്ങള്‍ നീ ഇനിയും കയ്യടക്കിയിട്ടില്ല. ആ ഭൂമി ഇപ് പോഴും കനാന്യരുടെ കൈവശമാണ്. ഗസ്സയിലെയും അ സ്തോദിലെയും അസ്കലോനിലെയും ഗത്തിലെയും എ ക്രോനിലെയും അഞ്ചു ഫെലിസ്ത്യനേതാക്കളെ നീ ഇ നിയും തോല്പിക്കാനുണ്ട്. കനാന്‍ദേശത്തിന്‍റെ തെക്കു താമസിക്കുന്ന അവ്യരെയും നീ തോല്പിക്കാനുണ്ട്. സീദോന്യരുടെ മെയാരയെ അമോര്യരുടെ അതിര്‍ത്തി യായ അഫേക്വരെയും. ഗെബാല്യരുടെ പ്രദേശത്തെ നീ ഇനിയും തോല്പിച്ചിട്ടില്ല. ഹെര്‍മ്മോന്‍പര്‍വ് വത ത്തിനു താഴെ ബാല്‍ഗാദിനു കിഴക്കുള്ള ലെബാനോന്‍ പ്ര ദേശം മുതല്‍ ഹാമാത്തുവരെയുള്ള പ്രദേശവും കീഴടക് ക ണം.
“ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത്മയീം വരെയു ള്ള മലന്പ്രദേശത്താണ് സീദോന്‍കാര്‍ വസിക്കുന്നത്. പ ക്ഷേ യിസ്രായേല്‍ജനതയ്ക്കു വേണ്ടി ഇവരെ മുഴുവന്‍ ഞാനിവിടെനിന്നും ഓടിക്കും. യിസ്രായേല്‍ജന തയ്ക് കിടയില്‍ നിങ്ങള്‍ ഭൂമി പങ്കു വയ്ക്കുന്പോള്‍ ഈ സ്ഥ ലം നിങ്ങള്‍ ഓര്‍മ്മിക്കണം. ഞാന്‍ പറയുന്നതു പോലെ തന്നെ ചെയ്യണം. ഇനി ഈ ഭൂമി ഒന്‍പതു ഗോത്രങ് ങള്‍ ക്കും മനശ്ശെയുടെ പകുതി ഗോത്രത്തിനുമായി പങ്കു വയ്ക്കുക.”
ഭൂമി പങ്കുവയ്ക്കല്‍
രൂബേന്‍ - ഗാദുഗോത്രക്കാരും മനശ്ശെയുടെ ഗോത്ര ത്തിന്‍റെ മറ്റെ പകുതിക്കാരും തങ്ങളുടെ ഭൂമി എടുത്തു കഴിഞ്ഞു. യഹോവയുടെ ഭൃത്യനായ മോശെ അവര്‍ക്കു യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള സ്ഥലം കൊടുത്തിരുന് നു. അവരുടെ ഭൂമി അര്‍ന്നോന്‍മലയിടുക്കിനടുത്തുള്ള അരോവേരില്‍ ആരംഭിക്കുകയും താഴ്വരയുടെ മദ്ധ്യത്തി ലുള്ള പട്ടണം വരെ തുടരുകയും ചെയ്തു. മേദെബാ മുതല്‍ ദീബോന്‍ വരെയുള്ള മുഴുവന്‍ സമതലവും അതില്‍ ഉള്‍പ് പെട്ടിരുന്നു. 10 അമോര്യരുടെ രാജാവായ സീഹോന്‍ ഭരി ച്ചിരുന്ന എല്ലാ പട്ടണങ്ങളും ആ പ്രദേശത്താ യിരു ന്നു. ഹെശ്ബോന്‍നഗരത്തിലായിരുന്നു ആ രാജാവു ഭരിച്ചിരുന്നത്. അമോര്യരുടെ അതിര്‍ത്തി വരെ ആ ഭൂമി തുടര്‍ന്നിരുന്നു. 11 ഗിലെയാദു നഗരവും ആ സ്ഥല ത്തിന്‍റെ ഭാഗമായിരുന്നു. ഗെശൂരിലെയും മാഖായി ലെ യും ജനങ്ങള്‍ താമസിച്ചിരുന്ന പ്രദേശവും അതിലുള്‍ പ്പെട്ടിരുന്നു. ഹെര്‍മ്മോന്‍പര്‍വ്വതം മുഴുവനും ബാശാ ന്‍ മുഴുവനും സല്‍ക്കാ വരെ ആ ഭൂമിയിലായിരുന്നു. 12 ഓ ഗുരാജാവിന്‍റെ സാമ്രാജ്യവും ആ ദേശത്തായിരുന്നു. ബാ ശാന്‍ ഭരിച്ചിരുന്നത് ഓഗ് രാജാവായിരുന്നു. മുന്പ് അ സ്താരോത്തും എദ്രിയും ഭരിച്ചിരുന്നത് ഓഗായി രു ന് നു. രെഫായിജനതയില്‍പ്പെട്ടവനായിരുന്നു ഓഗ്. മു ന്പ് മോശെ അവരെ തോല്പിക്കുകയും അവരുടെ സ്ഥ ലം കൈയടക്കുകയും ചെയ്തിരുന്നു. 13 യിസ്രായേല്‍ജന ത, ഗെശൂരിലെയും മാഖായിലേയും ജനതയെ അവിടെനിന് നും ഓടിച്ചില്ല. അവര്‍ ഇന്നും യിസ്രായേല്‍ ജനതയോ ടൊപ്പം അവിടെത്തന്നെ താമസിക്കുന്നു.
14 ലേവിയുടെ ഗോത്രക്കാര്‍ക്കു മാത്രമാണ് ഒട്ടും ഭൂമി ലഭിക്കാത്തത്. പകരം, ഹോമബലിയായി യിസ്രായേ ലി ന്‍റെ ദൈവമാകുന്ന യഹോവയ്ക്കു അര്‍പ്പിക്കപ് പെടു ന്ന എല്ലാ മൃഗങ്ങളെയും അവര്‍ക്കെടുക്കാം. അതാണ് യഹോവ അവരോടു വാഗ്ദാനം ചെയ്തത്. 15 രൂബേന്‍റെ ഗോത്രത്തിലെ ഓരോ കുടുംബത്തിനും മോശെ കുറച്ചു സ്ഥലം നല്‍കിയിരുന്നു. അവര്‍ സ്വീകരിച്ച സ്ഥലങ്ങ ള്‍ ഇവയായിരുന്നു. 16 അര്‍ന്നോന്‍ മലയിടുക്കിനടുത്ത് അരോവേര്‍ മുതല്‍ മേദബ പട്ടണം വരെയുള്ള സ്ഥലമായി രുന്നു അത്. മുഴുവന്‍ താഴ്വരയും താഴ്വരയുടെ മദ്ധ്യത്തി ലുള്ള പട്ടണവും ഇതില്‍ ഉള്‍പ്പെടും. 17 ഹെശ്ബോന്‍ വരെ ഭൂമി വ്യാപിച്ചിരുന്നു. താഴ്വരയിലെ എല്ലാ പട്ടണ ങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ദീബോന്‍, ബാമോത് ത്ബാല്‍, ബേത്ത്ബാല്‍മേയോന്‍, 18 യഹ്സ, കെദേമോത്ത്, മേഫാത്ത്, 19 കിര്യത്തയീം, സിബ്മാതാഴ്വരയിലെ കുന്നി ന്മേലുള്ള സേരേത്ത് ശഹര്‍, 20 ബേത്ത്പെയോര്‍, പിസ് ഗാകുന്നുകള്‍, ബേത്ത്യെശിമോത്ത് എന്നിവയായി രുന് നു ആ പട്ടണങ്ങള്‍. 21 അങ്ങനെ സമതലത്തിലെ എല്ലാ പട്ടണങ്ങളും അമോര്യരുടെ രാജാവായിരുന്ന സീഹോ ന്‍ ഭരിച്ചിരുന്ന സ്ഥലങ്ങളും ആ പ്രദേശത്ത് ഉള്‍പ് പെടും. ഹെശ്ബോനിലെ പട്ടണത്തിലാണ് ആ രാജാവു ഭരിച്ചിരുന്നത്. പക്ഷേ മോശെ അവനെയും മിദ്യാന്യ രുടെ നേതാക്കളെയും തോല്പിച്ചിരുന്നു. ഏവി, രേക് കെം, സൂര്‍, ഹൂര്‍, രേബാ എന്നിവരായിരുന്നു ആ നേതാക് കള്‍. (ഈ നേതാക്കളെല്ലാം സീഹോനോടൊത്ത് യുദ്ധം ചെയ്തു.) ആ രാജ്യത്തു തന്നെയായിരുന്നു ഈ നേതാക് കള്‍ താമസിച്ചിരുന്നത്. 22 ബെയോരിന്‍റെ പുത്രനായ ബിലയാമിനെ യിസ്രായേല്‍ജനത തോല്പിച്ചിരുന്നു. (ബിലെയാം മാന്ത്രികവിദ്യ കൊണ്ട് ഭാവി പറഞ്ഞി രുന്നു.) യുദ്ധത്തില്‍ യിസ്രായേല്‍ജനത അനേകം പേരെ വധിച്ചു. 23 രൂബേന്‍റെ ഗോത്രത്തിനു നല്‍കപ്പെട് ടി രുന്ന ഭൂമി യോര്‍ദ്ദാന്‍നദിയുടെ തീരത്ത് അവസാനിച്ചു. അങ്ങനെ രൂബേന്‍റെ ഗോത്രത്തിനു നല്‍കപ്പെട്ട ഭൂ മിയില്‍ ഈ പട്ടണങ്ങളും പട്ടികയിലുള്ള വയലുകളും ഉള്‍പ്പെടുന്നു.
24 ഗാദിന്‍റെ ഗോത്രത്തിനു മോശെ നല്‍കിയ ഭൂമി ഇ താണ്. ഈ ദേശങ്ങള്‍ മോശെ ഓരോ ഗോത്രത്തിനും നല്‍ കി. 25 യസേരിന്‍റെ ഭൂമിയും ഗിലെയാദിലെ എല്ലാ പട്ട ണങ്ങളും രബ്ബയ്ക്കു സീപം അരോവേര്‍ വരെയുള്ള അമ്മോന്യരുടെ സ്ഥലത്തിന്‍റെ പകുതിയും മോശെ അ വര്‍ക്കു നല്‍കി. 26 ഹെശ്ബോന്‍ മുതല്‍ രാമാത്ത് മിസ്പയും ബെതോനീമും വരെയുള്ള പ്രദേശങ്ങള്‍ ആ സ്ഥലത്ത് ഉള്‍ പ്പെടുന്നു. മഹനയീം മുതല്‍ ദെബീരിന്‍റെ പ്രദേശം വ രെയുള്ള ഭാഗവും അതില്‍പ്പെടുന്നു. 27 ബേത്ത്ഹാ രാമി ലെ താഴ്വര, ബേത്ത്നിമ്രാ, സുക്കോത്ത്, സാഫോന്‍ എ ന്നിവിടങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഹെശ് ബോ നി ലെ രാജാവായ സീഹോന്‍ ഭരിച്ചിരുന്ന മറ്റെല്ലാ ഭൂമി യും അതില്‍ ഉള്‍പ്പെടുന്നു. യോര്‍ദ്ദാന്‍നദിയുടെ കിഴക്കു വശത്തായിരുന്നു ആ ഭൂമി. ഗലീലത്തടാകത്തിന്‍റെ അവ സാനം വരെ ആ ദേശമുണ്ടായിരുന്നു. 28 മോശെ, ഗാദിന്‍റെ ഗോത്രത്തിനു നല്‍കിയ സ്ഥലമായിരുന്നു അതെല്ലാം. പട്ടികയിലുള്ള എല്ലാ പട്ടണങ്ങളും അതില്‍പ്പെടും. മോശെ ആ സ്ഥലം ഓരോ കുടുംബക്കൂട്ടത്തിനുമായി നല്‍കി.
29 മനശ്ശെയുടെ പകുതി ഗോത്രത്തിനു നല്‍കിയ ഭൂമി യാണത്. മനശ്ശെയുടെ പകുതി ഗോത്രത്തിന് ഈ ഭൂമി ലഭിച്ചു. 30 ആ സ്ഥലം മഹനയീമില്‍ ആരംഭിച്ചു. ബാശാ ന്‍ മുഴുവനും, ബാശാനിലെ രാജാവായിരുന്ന ഓഗ് ഭരിച്ചി രുന്ന മുഴുവന്‍ സ്ഥലവും, ബാശാനിലെ യായീരിലെ മുഴുവന്‍ പട്ടണങ്ങളും കൂടി ആകെ അറുപതു നഗരങ്ങള്‍ അതില്‍ ഉള്‍പ്പെട്ടു. 31 ഓഗു രാജാവിന്‍റെ പട്ടണങ്ങളായ ഗിലെയാദിന്‍റെ പകുതി, അസ്താരോത്ത്, എദ്രയി എന് നിവിടങ്ങളും ആ സ്ഥലത്തിലുള്‍പ്പെടും. ഈ ഭൂമി മുഴു വന്‍ മനശ്ശെയുടെ പുത്രനായ മാഖീരിന്‍റെ കുടുംബത്തി നു നല്‍കപ്പെട്ടതായിരുന്നു. ആ പുത്രന്മാരില്‍ പകു തി പ്പേര്‍ക്ക് ആ സ്ഥലം ലഭിച്ചു.
32 മോശെ ഈ സ്ഥലം മുഴുവന്‍ ഈ ഗോത്രങ്ങള്‍ക്കു നല്‍കി. ജനങ്ങള്‍ മോവാബിലെ സമതലങ്ങളില്‍ പാളയമ ടിച്ചിരിക്കവേയാണ് മോശെ ഇതു ചെയ്തത്. യോര്‍ദ്ദാ ന്‍നദിയുടെ മറുകരെ യെരീഹോയ്ക്കു കിഴക്കായിരുന്നു അത്. 33 ലേവിയുടെ ഗോത്രക്കാര്‍ക്ക് മോശെ ഒട്ടും ഭൂമി നല്‍കിയില്ല. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോ വ താന്‍ തന്നെ ലേവിഗോത്രത്തിനുള്ള സമ്മാനമായി രി ക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.