യോശുവ യാത്ര പറയുന്നു
24
യോശുവ യിസ്രായേല്‍ ഗോത്രങ്ങളെ ശെഖേമില്‍ വിളിച്ചു കൂട്ടി. അനന്തരം യോശുവ മൂപ്പന് മാ രെയും കുടുംബത്തലവന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും യിസ്രായേലിന്‍റെ ഭരണാധിപ ന് മാരെയും ന്യായാധിപന്മാരെയും വിളിച്ചു. അവര്‍ ദൈവ സമക്ഷത്തു നിന്നു.
അനന്തരം യോശുവ എല്ലാവരോടുമായി പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ നിങ്ങളോ ടു പറയുന്നതെന്താണെന്ന് ഞാന്‍ നിങ്ങളോടു പറയാം:
വളരെക്കാലം മുന്പ് നിങ്ങളുടെ പൂര്‍വ്വികര്‍ യൂഫ്ര ട്ടീസുനദിയുടെ അങ്ങേക്കരയില്‍ വസിച്ചു. അബ്രാ ഹാമിന്‍റെയും നാഹോരിന്‍റെയും പിതാവായ തേരഹിനെ പ്പോലെയുള്ളവരെപ്പറ്റി പറയാന്‍ ഞാനാഗ്രഹിക്കു ന്നു. അന്ന് അവര്‍ മറ്റു ദൈവങ്ങളെ ആരാധിച്ചു. പക് ഷേ യഹോവയായ ഞാന്‍ നിങ്ങളുടെ പിതാവായ അബ്രാ ഹാമിനെ നദിയുടെ മറുകരയില്‍നിന്ന് എടുത്തു. അവനെ ഞാന്‍ കനാനിലൂടെ നയിക്കുകയും അനേകം സന്താനങ് ളെ അവനുനല്‍കുകയും ചെയ്തു. അബ്രാഹാമിനു ഞാന്‍ അ വന്‍റെ പുത്രനായ യിസ്ഹാക്കിനെ നല്‍കി. യിസ്ഹാ ക് കിന് ഞാന്‍ യാക്കോബ് ഏശാവ് എന്നീ പുത്രന്മാരെയും നല്‍കി. ഏശാവിന് ഞാന്‍ സേയീര്‍ പര്‍വ്വതങ്ങള്‍ക്കു ചുറ് റുമുള്ള പ്രദേശം നല്‍കി. യാക്കോബും അവന്‍റെ പുത്രന് മാരും അവിടെ താമസിച്ചില്ല. അവന്‍ ഈജിപ്തിലേക്കു താമസിക്കാന്‍ പോയി.
അനന്തരം ഞാന്‍ മോശെയെയും അഹരോനെയും ഈ ജിപ്തിലേക്കയച്ചു. എന്‍റെ ജനതയെ ഈജിപ്തില്‍ നി ന്നും പുറത്തേക്കു കൊണ്ടുവരാന്‍ ഞാന്‍ അവരോ ടാവ ശ്യപ്പെട്ടു. ഈജിപ്തുകാര്‍ക്കു ഞാന്‍ അനേകം ദുരിതങ് ങള്‍ വരുത്തി. അനന്തരം ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നി ന്നും മോചിപ്പിച്ചു. അങ്ങനെ നിങ്ങളുടെ പൂര്‍വ്വി കരെ ഞാന്‍ ഈജിപ്തില്‍നിന്നും മോചിപ്പിച്ചു. അവര്‍ ചെങ്കടലിലേക്കു വരികയും ഈജിപ്തുകാര്‍ അവരെ പി ന്തുടരുകയും ചെയ്തു. രഥങ്ങളും കുതിരപ്പട്ടാളവും അതിലുണ്ടായിരുന്നു. അതിനാല്‍ ജനങ്ങള്‍ യഹോവ യാ യ എന്നോടു സഹായം അപേക്ഷിച്ചു. ഈജിപ്തുകാ ര്‍ക് ക് ഞാന്‍ അനേകം ദുരിതങ്ങള്‍ വരുത്തുകയും ചെയ്തു. യ ഹോവയായ ഞാന്‍ അവരെ കടലുകൊണ്ട് മൂടി. ഈജിപ്തു സേനയ്ക്ക് ഞാനെന്തൊക്കെ വരുത്തിയെന്നതു നിങ്ങ ള്‍ തന്നെ കണ്ടതാണ്.
അതിനുശേഷം നിങ്ങള്‍ വളരെക്കാലം മരുഭൂമിയില്‍ വ സിച്ചു. അനന്തരം ഞാന്‍ നിങ്ങളെ അമോര്യരുടെ ഭൂമി യിലേക്കു കൊണ്ടുവന്നു. യോര്‍ദ്ദാന്‍നദിയുടെ കിഴക്കാ യിരുന്നു അത്. അവര്‍ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു വെങ്കിലും അവരെ തോല്പിക്കാന്‍ ഞാന്‍ നിങ്ങളെ അ നുവദിച്ചു. അവരെ നശിപ്പിക്കാനുള്ള ശക്തി ഞാന്‍ നി ങ്ങള്‍ക്കു നല്‍കി. അപ്പോള്‍ നിങ്ങള്‍ ആ ഭൂമിയുടെ നിയ ന്ത്രണം ഏറ്റെടുത്തു. അനന്തരം സിപ്പോരിന്‍റെ പു ത്രനായ ബാലാക്ക് എന്ന മോവാബിലെ രാജാവ് യിസ് രായേല്‍ജനതയ്ക്കെതിരെ യുദ്ധത്തിനൊരുങ്ങി. രാജാവ് ബെയോരിന്‍റെ പുത്രനായ ബിലെയാമിനെ ആളയച്ചു വരുത്തി. നിങ്ങളെ ശപിക്കാന്‍ അവന്‍ ബിലെയാമി നോ ടാവശ്യപ്പെട്ടു. 10 പക്ഷേ യഹോവയാകുന്ന ഞാന്‍ ബി ലെയാമിനെ ചെവിക്കൊണ്ടില്ല. അതിനാല്‍ ബിലെയാം നിങ്ങളെ അനുഗ്രഹിച്ചു! അവന്‍ നിങ്ങളെ പലവട്ടം അനുഗ്രഹിച്ചു. ഞാന്‍ നിങ്ങളെ അവന്‍റെ കൈകളില്‍ നി ന്നും രക്ഷിച്ചു.
11 അനന്തരം നിങ്ങള്‍ യോര്‍ദ്ദാന്‍നദി കുറുകെ കടന്നു. നിങ്ങള്‍ യെരീഹോയിലേക്കു പോയി. യെരീഹോ നഗര ത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു. അ മോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിത്യര്‍, ഗിര്‍ഗ്ഗസ്യ ര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരും നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു. പക്ഷേ അവരെയെല്ലാം തോല്പിക്കാ ന്‍ ഞാന്‍ നിങ്ങളെ അനുവദിച്ചു. 12 നിങ്ങളുടെ സൈന്യം മുന്നോട്ടു നീങ്ങവേ അവര്‍ക്കുമുന്പേ ഞാന്‍ കടന്നലു കളെ അയച്ചു. ആ കടന്നലുകള്‍ ജനങ്ങളെ ഓടിച്ചു. അ ങ്ങനെ നിങ്ങള്‍ നിങ്ങളുടെ വില്ലും വാളും ഉപയോഗി ക്കാതെ തന്നെ ആ സ്ഥലം സ്വന്തമാക്കി.
13 യഹോവയായ ഞാന്‍ ആ സ്ഥലം നിങ്ങള്‍ക്കു നല്‍കി. ആ ഭൂമി ലഭിക്കുന്നതിന് നിങ്ങള്‍ അദ്ധ്വാനിച്ചില്ല. ഞാന്‍ അതു നിങ്ങള്‍ക്കു തന്നു! നിങ്ങളല്ല ആ നഗരങ് ങള്‍ പണിതത്. ഞാന്‍ അവ നിങ്ങള്‍ക്കു നല്‍കിയതാണ്. ഇ പ്പോള്‍ നിങ്ങള്‍ ആ ഭൂമിയിലും ആ നഗരങ്ങളിലും വസി ക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് മുന്തിരിവള് ളികളു ടെയും ഒലീവുമരങ്ങളുടെയും തോട്ടങ്ങളുണ്ട്. പക്ഷേ നിങ്ങള്‍ക്കവയില്‍ ഒന്നും നടേണ്ടിവന്നില്ല.”
14 അനന്തരം യോശുവ ജനങ്ങളോടു പറഞ്ഞു, “ഇപ് പോള്‍ നിങ്ങള്‍ യഹോവയുടെ വാക്കുകള്‍ കേട്ടു. അതിനാ ല്‍ നിങ്ങള്‍ യഹോവയെ ആദരിക്കുകയും വിശ്വസ്തത യോടെ അവനെ ശുശ്രൂഷിക്കുകയും വേണം. നിങ്ങളുടെ പൂര്‍വ്വികര്‍ ആരാധിച്ചിരുന്ന വ്യാജദൈവങ്ങളെ വലി ച്ചെറിയുക. അത് യൂഫ്രട്ടീസുനദിക്കക്കരെയും ഈജി പ്തിലും വളരെ പണ്ട് സംഭവിച്ചതാണ്. ഇപ്പോള്‍ നിങ് ങള്‍ യഹോവയെ മാത്രമേ ശുശ്രൂഷിക്കാവൂ!
15 “പക്ഷേ യഹോവയെ ശുശ്രൂഷിക്കാന്‍ നിങ്ങള്‍ക്കാ ഗ്രഹമില്ലെന്നിരിക്കട്ടെ. നിങ്ങള്‍ ഇന്നു തന്നെ അതി ല്‍ തീരുമാനമെടുക്കണം. നിങ്ങള്‍ ആരെ ശുശ്രൂഷിക്കു മെ ന്ന് ഇന്ന് നിശ്ചയിക്കുക. നിങ്ങളുടെ പൂര്‍വ്വികര്‍ യൂ ഫ്രട്ടീസു നദിയുടെ മറുകരയില്‍ ആയിരുന്നപ്പോള്‍ ആ രാധിച്ചിരുന്ന ദേവന്മാരെ നിങ്ങള്‍ ആരാധിക്കുമോ? അതോ ഇവിടെ ജീവിച്ചിരുന്ന അമോര്യരുടെ ദേവന്മാ രെ നിങ്ങള്‍ ആരാധിക്കുമോ? നിങ്ങള്‍ തന്നെ തെരഞ് ഞെടുക്കുക. പക്ഷേ ഞാനും എന്‍റെ കുടുംബവും യഹോ വയെയാണ് ശുശ്രൂഷിക്കുക!”
16 അപ്പോള്‍ ജനങ്ങള്‍ മറുപടി പറഞ്ഞു, “ഞങ്ങളൊ രിക്കലും യഹോവയെ പിന്തുടരുന്നതു നിര്‍ത്തുകയില് ല. മറ്റു ദൈവങ്ങളെ ഞങ്ങള്‍ ഒരിക്കലും ആരാധിക്കുക യില്ല! 17 നമ്മുടെയാളുകളെ ഈജിപ്തില്‍നിന്നും മോചി പ്പിച്ചത് ദൈവമാകുന്ന യഹോവ തന്നെ. നമ്മള്‍ അവി ടെ അടിമകളായിരുന്നു. നമ്മെ അവിടെ നിന്നും മോചി പ്പിച്ചതും മറ്റു നാടുകളിലൂടെ സഞ്ചരിക്കവേ നമ്മെ സംരക്ഷിച്ചതും യഹോവയാണ്. 18 ഈ നാടുകളില്‍ വസി ച്ചവരെ തോല്പിക്കാന്‍ യഹോവ നമ്മെ സഹായിച്ചു. നമ്മള്‍ ഇപ്പോളായിരിക്കുന്ന സ്ഥലത്തു വസിച്ചി രുന്ന അമോര്യരെ തോല്പിക്കാനും യഹോവ നമ്മെ സഹായിച്ചു. അതിനാല്‍ ഞങ്ങള്‍ യഹോവയെ തുടര്‍ന് നും ശുശ്രൂഷിക്കും. കാരണം അവനാണു നമ്മുടെ ദൈവം.”
19 അപ്പോള്‍ യോശുവ മറുപടി പറഞ്ഞു, “അതു ശരി യല്ല. നിങ്ങള്‍ക്ക് തുടര്‍ന്നും യഹോവയെ ശുശ്രൂഷി ക് കാന്‍ കഴിയില്ല. ദൈവമാകുന്ന യഹോവ പരിശുദ്ധ നാ ണ്. മറ്റു ദൈവങ്ങളെ തന്‍റെ ജനത ആരാധിക്കുന്നത് ദൈ വം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അതുപോലെ അവനെതിരെ തിരിഞ്ഞാല്‍ അവന്‍ നിങ്ങളോടു പൊ റു ക്കുകയില്ല. 20 പക്ഷേ നിങ്ങള്‍ യഹോവയെ വിട്ട് മറ്റു ദൈവങ്ങളെ ശുശ്രൂഷിക്കും. യഹോവ നിങ്ങള്‍ക്ക് കൊ ടുംദുരിതങ്ങള്‍ വരുത്തുകയും ചെയ്യും. യഹോവ നിങ്ങ ളെ നശിപ്പിക്കും. യഹോവ നിങ്ങളോടു നന്മയുള്ളവ നാണ്, പക്ഷേ നിങ്ങള്‍ അവനെതിരെ തിരിഞ്ഞാല്‍ അവ ന്‍ നിങ്ങളെ നശിപ്പിക്കും.” 21 പക്ഷേ ജനങ്ങള്‍ യോശു വയോടു പറഞ്ഞു, “ഇല്ല! ഞങ്ങള്‍ യഹോവയെ ശുശ്രൂ ഷിക്കും.” 22 അനന്തരം യോശുവ പറഞ്ഞു, “നിങ്ങള്‍ക്കു ചുറ്റും, കൂടാതെ നിങ്ങളോടൊപ്പമുള്ളവരെയും നോ ക്കുക. യഹോവയെ ആരാധിക്കാനാണു നിങ്ങള്‍ തെരഞ് ഞെടുക്കപ്പെട്ടതെന്ന് നിങ്ങളെല്ലാവരും അറിഞ്ഞു സമ്മതിക്കുന്നുവോ? നിങ്ങളെല്ലാവരും ഇതിനു സാക് ഷികളുമായിരിക്കുമോ?”ജനങ്ങള്‍ മറുപടി പറഞ്ഞു, “അ തെ അതു ശരിയാണ്! യഹോവയെ ആരാധിക്കാന്‍ ഞങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നത് ഞങ്ങളെല്ലാം കാണു ന്നു.”
23 അപ്പോള്‍ യോശുവ പറഞ്ഞു, “അതിനാല്‍ നിങ്ങള്‍ ക്കിടയിലുള്ള വ്യാജദൈവങ്ങളെ എറിഞ്ഞുകളയുക. യി സ്രായേലിന്‍റെ ദൈവമാകുന്ന യഹോവയെ നിങ്ങളുടെ ഹൃദയത്തില്‍ സ്നേഹിക്കുക.”
24 അപ്പോള്‍ ജനങ്ങള്‍ യോശുവയോടു മറുപടി പറഞ് ഞു, “ഞങ്ങള്‍ ഞങ്ങളുടെ ദൈവമാകുന്ന യഹോവയെ ശു ശ്രൂഷിക്കും. ഞങ്ങള്‍ അവനെ അനുസരിക്കും.” 25 അതിനാ nല്‍ അന്ന് യോശുവ ജനങ്ങള്‍ക്കുവേണ്ടി ഒരു കരാറുണ്ടാ ക്കി. ശെഖേംപട്ടണത്തില്‍ വച്ചാണ് യോശുവ ഈ കരാ റുണ്ടാക്കിയത്. അതവര്‍ക്കു പിന്തുടരാനുള്ള ഒരു നിയമ മായിത്തീര്‍ന്നു. 26 യോശുവ ഇക്കാര്യങ്ങളെല്ലാം ദൈവ ത്തിന്‍റെ ന്യായപ്രമാണ പുസ്തകത്തില്‍ എഴുതിവച്ചു. അനന്തരം യോശുവ ഒരു വലിയ കല്ലു കണ്ടെടുത്തു. ഈ കല്ല് ഈ കരാറിന്‍റെ തെളിവായിരുന്നു. അവന്‍ ആ ശില യെ യഹോവയുടെ വിശുദ്ധകൂടാരത്തിനടുത്തുള്ള ഓക് കു മരത്തിന്‍റെ ചുവട്ടില്‍ സ്ഥാപിച്ചു.
27 അനന്തരം യോശുവ എല്ലാ ജനങ്ങളോടും പറഞ് ഞു. “നമ്മള്‍ ഇന്നു പറഞ്ഞ കാര്യങ്ങള്‍ അനുസ്മരിക്കു ന്നതിന് ഈ കല്ല് നിങ്ങളെ സഹായിക്കും. യഹോവ ഇ ന്നു നമ്മോടു സംസാരിച്ചിരുന്നപ്പോള്‍ ഈ കല്ല് ഇവിടെയുണ്ടായിരുന്നു. അതിനാല്‍ ഈ കല്ല് ഇന്നത്തെ സംഭവങ്ങളെ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നായിരി ക്കും. അത് നിങ്ങള്‍ക്കെതിരെ ഒരു സാക്ഷിയുമായിരിക് കും. നിങ്ങളുടെ ദൈവമാകുന്ന യഹോവയ്ക്കെതിരെ തി രിയുന്നതില്‍നിന്നും അതു നിങ്ങളെ തടയും.”
28 അനന്തരം യോശുവ അവരോടു വീട്ടിലേക്കു പോ കുവാന്‍ പറഞ്ഞു. അതിനാല്‍ എല്ലാവരും അവരവരുടെ നാട്ടിലേക്കു മടങ്ങിപ്പോയി.
യോശുവ മരിക്കുന്നു
29 അതിനുശേഷം നൂന്‍റെ പുത്രനായ യോശുവ മരിച് ചു. യോശുവയ്ക്ക് നൂറ്റിപ്പത്തു വയസ്സായിരുന്നു. 30 യോശുവയെ അവന്‍റെ സ്വന്തം നാടായ തിമ്നാത്ത്-സേ രഹില്‍ സംസ്കരിച്ചു. ഗായശ്പര്‍വ്വതത്തിനു വടക്ക് എഫ്രയീമിലെ മലന്പ്രദേശത്തായിരുന്നു അത്. 31 യോ ശുവയുടെ ജീവിതകാലത്ത് യിസ്രായേലുകാര്‍ യഹോവ യെ ശുശ്രൂഷിച്ചു. യോശുവയുടെ മരണശേഷവും അവര്‍ യഹോവയെ ശുശ്രൂഷിക്കുന്നതു തുടര്‍ന്നു. തങ്ങളുടെ നേതാക്കള്‍ ജീവിച്ചിരുന്ന കാലത്ത് അവര്‍ യഹോവയെ ആരാധിക്കുന്നത് തുടര്‍ന്നു. യിസ്രായേലിനുവേണ്ടി യ ഹോവ ചെയ്ത കാര്യങ്ങള്‍ കണ്ടവരായിരുന്നു ഈ നേ താക്കള്‍.
യോസേഫ് ജന്മനാട്ടിലേക്കു വരുന്നു
32 യിസ്രായേല്‍ജനത ഈജിപ്തു വിട്ടപ്പോള്‍ യോ സേഫിന്‍റെ എല്ലുകളും അവര്‍ എടുത്തിരുന്നു. അതി നാലവര്‍ യോസേഫിന്‍റെ എല്ലുകള്‍ ശെഖേമില്‍ സംസ്ക രിച്ചു. ശെഖേം എന്നു പേരുള്ള ഒരാളുടെ പിതാവായ ഹാ മോരിന്‍റെ പുത്രന്മാരില്‍നിന്നും യാക്കോബ് വാങ്ങിയ സ്ഥലത്ത് അവര്‍ യോസേഫിന്‍റെ അസ്ഥി കുഴിച്ചിട്ടു. നൂറു കഷണം ശുദ്ധമായ വെള്ളി കൊടുത്താണ് ആ സ്ഥലം അവന്‍ വാങ്ങിയത്. ആ സ്ഥലം യോസേഫിന്‍റെ പുത്ര ന്മാരുടേതായിരുന്നു.
33 അഹരോന്‍റെ പുത്രന്‍ എലെയാസാര്‍ മരിക്കുകയും എഫ്രയീമിലെ മലന്പ്രദേശത്ത് ഗിബെയയില്‍ സംസ് കരിക്കുകയും ചെയ്തു. എലെയാസാരിന്‍റെ പുത്രനായ ഫീനെഹാസിനു നല്‍കപ്പെട്ടതായിരുന്നു ഗിബെയാ.