ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ കല്ലുകള്‍
4
എല്ലാവരും യോര്‍ദ്ദാന്‍നദി കടന്നുകഴിഞ്ഞപ്പോള്‍ യഹോവ യോശുവയോടു പറഞ്ഞു, “ഓരോ ഗോത് രത്തില്‍നിന്നും ഒരാളെ വീതം പന്ത്രണ്ടു പേരെ തെര ഞ് ഞെടുക്കുക. നദിയില്‍ പുരോഹിതന്മാര്‍ നിന്ന സ്ഥലം കണ്ടുപിടിക്കാന്‍ അവരോടു പറയുക. ആ സ്ഥലത്തു നി ന്നും പന്ത്രണ്ടു കല്ലുകള്‍ എടുക്കാന്‍ അവരോടു പറ യുക. ആ പന്ത്രണ്ടു കല്ലുകളും നിങ്ങളോടൊപ്പം എ ടുക്കുക. നിങ്ങള്‍ ഇന്നു രാത്രി തങ്ങുന്ന സ്ഥലത്ത് ഈ പന്ത്രണ്ടു കല്ലുകളും വയ്ക്കുക.”
അതിനാല്‍ യോശുവ ഓരോ ഗോത്രത്തില്‍ നിന്നും ഒരാളെ വീതം പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു. അന ന്തരം അവര്‍ പന്ത്രണ്ടു പേരെയും വിളിച്ചുകൂട്ടി. യോശുവ അവരോടു പറഞ്ഞു, “നിങ്ങളുടെ ദൈവ മാകുന്ന യഹോവയുടെ വിശുദ്ധപെട്ടകം ഇരിക്കുന്ന നദിയിലെ സ്ഥലത്തേക്കു പോവുക. നിങ്ങളോ രോരു ത്തരും ഓരോ കല്ലുകള്‍ കണ്ടെത്തുക. യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും ഓരോ കല്ലു വീതം ഉണ് ടായിരിക്കണം. ആ കല്ല് നിങ്ങള്‍ ചുമലിലേറ്റി നടക് കു ക. ആ കല്ലുകള്‍ നിങ്ങള്‍ക്ക് ഒരു അടയാളമായിരിക്കും. ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ ചോദിക്കും, ‘ഈ കല്ലു കളുടെ അര്‍ത്ഥമെന്താണ്?’ യഹോവ യോര്‍ദ്ദാന്‍ന ദിയി ലെ ജനപ്രവാഹം തടഞ്ഞു നിര്‍ത്തി എന്ന് നിങ്ങള്‍ പറ യണം. യഹോവയുടെ കരാറിന്‍റെ വിശുദ്ധപെട്ടകം നദി കടന്നപ്പോള്‍ ജലപ്രവാഹം നിലച്ചു. ഇക്കാര്യം എക് കാലവും ഓര്‍മ്മിക്കുവാന്‍ ഈ കല്ലുകള്‍ യിസ്രായേ ല്‍ജന തയെ സഹായിക്കും.”
അതിനാല്‍ യിസ്രായേല്‍ജനത യോശുവയെ അനുസ രിച്ചു. യോര്‍ദ്ദാന്‍നദിയുടെ നടുക്കു നിന്ന് അവര്‍ പന് ത്രണ്ടു കല്ലുകള്‍ എടുത്തു. യിസ്രായേലിലെ പന്ത്ര ണ്ടു ഗോത്രങ്ങളിലോരോന്നിനും ഓരോ കല്ലുകള്‍. യഹോവ യോശുവയോടു കല്പിച്ചതനുസരിച് ചാ യിരുന്നു അവരതു ചെയ്തത്. അവര്‍ ആ കല്ലുകള്‍ ചുമ ന്നു. അനന്തരം അവര്‍ പാളയമടിച്ചിടത്ത് ആ കല്ലുകള്‍ വച്ചു. (യോര്‍ദ്ദാന്‍നദിയുടെ നടുവിലും യോശുവ പന് ത്രണ്ടു കല്ലുകള്‍ വച്ചു. യഹോവയുടെ വിശുദ്ധപെ ട്ടകവും ഏന്തിക്കൊണ്ട് പുരോഹിതന്മാര്‍ നിന്ന സ്ഥ ലത്താണ് അവന്‍ ആ കല്ലുകള്‍ വച്ചത്. ആ കല്ലുകള്‍ ഇ ന്നും അവിടെയുണ്ട്.)
10 മോശെയുടെ വാക്കുകളനുസരിച്ച് എന്തു ചെയ്യ ണമെന്ന് ജനങ്ങളോടു പറയാന്‍ യഹോവ യോശുവയോ ടു കല്പിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ അക്കാര്യ ങ്ങള്‍ ചെയ്തു കഴിയും വരെ വിശുദ്ധപെട്ടകം ചുമക്കു ന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍നദിയുടെ മദ്ധ്യത് തി ല്‍ത്തന്നെ നിന്നു. ജനങ്ങള്‍ ധൃതിപിടിച്ച് നദി കടന്നു. 11 ജനങ്ങള്‍ നദികടന്നു കഴിഞ്ഞതിനു ശേഷം പുരോ ഹിത ര്‍ യഹോവയുടെ പെട്ടകം ജനങ്ങള്‍ക്കു മുന്പേ കൊണ്ടു പോയി. 12 രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രക്കാരും മ നശ്ശെയുടെ പകുതിഗോത്രക്കാരും മോശെയെ അനുസ രിച്ചു. അവര്‍ മറ്റുള്ളവര്‍ക്കു മുന്പേ നദി കടന്നു. അവര്‍ യുദ്ധസന്നദ്ധരായിരുന്നു. ദൈവം യിസ്രായേല്‍ ക്കാര്‍ക് കു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ഭൂമി സ്വന്തമാക്കാന്‍ മറ്റുള്ളവരെ സഹായിക്കാന്‍ പോവുകയായിരുന്നു അവര്‍. 13 നാല്പതിനായിരത്തോളം പേര്‍, യുദ്ധത്തിനു സജ്ജരായ പടയാളികള്‍ യഹോവയ്ക്കു മുന്പില്‍ കടന്നുപോയി. അവര്‍ യെരീഹോയിലെ താഴ്വരയിലേക്കു പോവുക യാ യിരുന്നു.
14 ആ ദിവസം യോശുവയെ യഹോവ എല്ലാ യിസ്രാ യേല്‍ ജനങ്ങള്‍ക്കും മുന്പില്‍ ഉയര്‍ന്ന പദവിയിലാക്കി. ആ സമയം മുതല്‍ ജനങ്ങള്‍ യോശുവയെ ആദരിച്ചു. മോ ശെയെ എന്നപോലെ അവര്‍ യോശുവയെ ജീവിതകാല മാകെ ആദരിച്ചു.
15 പെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ നദിയില്‍ ത്തന്നെ നില്‍ക്കുകയായിരുന്നപ്പോള്‍ യഹോവ യോ ശുവയോടു പറഞ്ഞു, 16 “പുരോഹിതന്മാരോടു നദിയി ല്‍നിന്നും വരാന്‍ കല്പിക്കുക.” 17 അതിനാല്‍ യോശുവ പുരോഹിതന്മാരോടു കല്പിച്ചു. അവന്‍ പറഞ്ഞു, “ യോര്‍ദ്ദാന്‍ നദിയില്‍നിന്നും പുറത്തു വരിക.” 18 പുരോ ഹിതന്മാര്‍ യോശുവയെ അനുസരിച്ചു. പെട്ടകവും ചു മന്നുകൊണ്ട് അവര്‍ നദിയില്‍നിന്നും പുറത്തുവ ന്നു. പുരോഹതന്മാരുടെ പാദം മറുകരയില്‍ സ്പര്‍ ശി ച്ചമാ ത്രയില്‍ത്തന്നെ നദിയിലെ ജലം ഒഴുകാന്‍ തുടങ് ങി. ജന ങ്ങള്‍ കടക്കുന്നതിന് മുന്പത്തേതുപോലെ നദി വീണ് ടും കരകവിഞ്ഞൊഴുകി.
19 ഒന്നാം മാസത്തിലെ പത്താം ദിവസമാണ് ജനങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നത്. ജനങ്ങള്‍ യെരീഹോയുടെ കിഴ ക്ക് ഗില്‍ഗാലില്‍ പാളയമടിച്ചു. 20 യോര്‍ദ്ദാന്‍ന ദിയില്‍ നിന്നും പെറുക്കിയെടുത്ത കല്ലുകളും ജനങ്ങള്‍ എടു ത്തിരുന്നു. യോശുവ ആ കല്ലുകള്‍ ഗില്‍ഗാലില്‍ സ്ഥാ പിച്ചു. 21 അനന്തരം യോശുവ ജനങ്ങളോടു പറഞ്ഞു, “ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ അവരുടെ മാതാപി താക് കളോടു ചോദിക്കും, ‘ഈ കല്ലുകളുടെ അര്‍ത്ഥ മെന് താ ണ്?’ 22 നിങ്ങള്‍ കുട്ടികളോടു പറയണം, ‘യിസ് രായേ ല്‍ജ നത വരണ്ട ഭൂമിയിലൂടെ യോര്‍ദ്ദാന്‍നദി കടന്നതിന്‍റെ സ്മാരകമാണിത്. 23 നിങ്ങളുടെ ദൈവമാകുന്ന യഹോവ യോര്‍ദ്ദാന്‍നദിയുടെ പ്രവാഹം നിര്‍ത്തി. ജനങ്ങള്‍ നദി കടക്കുംവരെ നദി വരണ്ടിരുന്നു. ചെങ്കടലില്‍ സംഭ വി ച്ചതു പോലെ. ജനങ്ങള്‍ക്കു കുറുകെ കടക്കുവാന്‍ യ ഹോവ ചെങ്കടലിലെ വെള്ളം വറ്റിച്ചു.’ 24 യഹോവ അ തിശക്തനാണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ അ റിയുന്നതിനു വേണ്ടിയാണ് അവനിങ്ങനെ ചെയ്തത്. അ പ്പോള്‍ ആ ജനങ്ങള്‍ എപ്പോഴും നിങ്ങളുടെ ദൈവ മാ കുന്ന യഹോവയെ ഭയക്കും.”