യെരീഹോ പിടിച്ചെടുത്തു
6
യെരീഹോനഗരം അടയ്ക്കപ്പെട്ടു. യിസ്രായേ ല്‍ജ നത അടുത്തു വന്നതിനാല്‍ നഗരവാസികളാകെ ഭയന് നു. ആരും നഗരത്തിലേക്കു കടക്കുകയോ ആരും പുറത് തേക്കു പോവുകയോ ഉണ്ടായില്ല.
അനന്തരം യഹോവ യോശുവയോടു പറഞ്ഞു, “ നോക്കൂ, യെരീഹോനഗരത്തെ തോല്പിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും. നഗരത്തിലെ രാജാവിനെയും പടയാളികളെയും നിങ്ങള്‍ തോല്പിക്കും. എല്ലാ ദിവ സവും ഒരു തവണ വീതം നഗരത്തെ ചുറ്റി നടക്കുക. ആറു ദിവസം ഇങ്ങനെ ചെയ്യുക. ആണ്‍ ചെമ്മരിയാടിന്‍റെ കൊന്പു കൊണ്ടുണ്ടാക്കിയ ഏഴു കാഹളങ്ങ ളെടുക് കാ ന്‍ പുരോഹിതന്മാരോടു പറയുക. വിശുദ്ധപെട്ടകം എടു ക്കുക. വിശുദ്ധപെട്ടകത്തിനു മുന്പിലൂടെ ചുറ്റി നടക് കാന്‍ പുരോഹിതരോടു പറയുക. ഏഴാം ദിവസം, നഗരത് തിനു ചുറ്റും ഏഴു തവണ ചുറ്റി നടക്കുക. അങ്ങനെ പോകുന്പോള്‍ ഏഴാം ദിവസം കാഹളം മുഴക്കാന്‍ പു രോ ഹിതരോടു പറയുക. പുരോഹിതര്‍ കാഹളങ്ങളി ല്‍നിന് നു ഒരു അത്യുച്ചനാദം പുറപ്പെടുവിക്കണം. നിങ്ങള്‍ ആ ശബ്ദം കേള്‍ക്കുന്പോള്‍ ജനങ്ങളോടു ആര്‍ത്തു വിളി ക്കാന്‍ പറയണം. നിങ്ങളങ്ങനെ ചെയ്യുന്പോള്‍ നഗര ത്തിന്‍റെ ഭിത്തി തകര്‍ന്നു വീഴുകയും നിങ്ങള്‍ക്കു നേരി ട്ട് നഗരത്തിലേക്കു പ്രവേശിക്കാനാവുകയും ചെയ്യും.”
അതിനാല്‍ നൂന്‍റെ പുത്രനായ യോശുവ പുരോഹി തന്മാരെ വിളിച്ചു കൂട്ടി. യോശുവ അവരോടു പറഞ് ഞു, “യഹോവയുടെ വിശുദ്ധപെട്ടകം എടുക്കുക. അന ന് തരം കാഹളങ്ങളുമെടുത്ത് പെട്ടകത്തിനു മുന്പില്‍ ചുറ് റി നടക്കാന്‍ ഏഴു പുരോഹിതന്മാരോടും പറയുക.” അന ന്തരം യോശുവ ജനങ്ങളോടു കല്പിച്ചു, “ഇപ്പോള്‍ പോകൂ! നഗരത്തെ ചുറ്റി നടക്കുക. ആയുധമേന്തിയ പട യാളികള്‍ യഹോവയുടെ വിശുദ്ധപെട്ടകത്തിനു മുന്പില്‍ ചുറ്റി നടക്കണം.”
യോശുവ ജനങ്ങളോടു സംസാരിച്ചതിനു ശേഷം ഏ ഴു പുരോഹിതന്മാരും യഹോവയ്ക്കു മുന്പില്‍ ചുറ്റി നടക്കാന്‍ തുടങ്ങി. ചുറ്റി നടക്കുന്പോള്‍ അവര്‍ കൈയി ലേന്തിയിരുന്ന കാഹളം മുഴക്കിയിരുന്നു. യഹോയുടെ വിശുദ്ധപെട്ടകം ചുമന്നിരുന്ന പുരോഹിതന്മാര്‍ അവ രെ പിന്തുടര്‍ന്നു. ആയുധമേന്തിയിരുന്ന ഭടന്മാര്‍ പു രോ ഹിതന്മാരുടെ മുന്പില്‍ ചുറ്റി നടന്നു. ബാക് കി യു ള്ളവര്‍ കാഹളം വിളിച്ചു കൊണ്ട് പെട്ടകത്തിനു പിന് നാലെ നടന്നു. 10 യുദ്ധവിളി നടത്തരുതെന്ന് യോശുവ ജനങ്ങളോടു പറഞ്ഞിട്ടുണ്ടായിരുന്നു. അവന്‍ പറഞ് ഞു, “ആര്‍പ്പിടരുത്, ഞാന്‍ നിങ്ങളോടു പറയുന്ന ദിവ സം വരെ ഒറ്റവാക്കും മിണ്ടരുത്. അനന്തരം നിങ്ങള്‍ക്ക് ആര്‍ത്തു വിളിക്കാം!”
11 അങ്ങനെ വിശുദ്ധപെട്ടകം ചുമക്കുന്ന പുരോ ഹിതന്മാരെ യോശുവ ഒരു തവണ നഗരം ചുറ്റിച്ചു. അന ന്തരം അവര്‍ പാളയത്തിലേക്കു മടങ്ങുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. 12 പിറ്റേന്ന് അതി രാവിലെ യോശുവ ഉണര്‍ന്നെണീറ്റു. പുരോഹിതന്മാര്‍ യഹോവയുടെ വിശുദ്ധപെട്ടകം വീണ്ടും എടുത്തു. 13 ഏ ഴു പുരോഹിതന്മാര്‍ ഏഴു കാഹളങ്ങളും എടുത്തു. അവര്‍ യഹോവയുടെ വിശുദ്ധപെട്ടകത്തിനു മുന്പില്‍ ചുറ്റി നടക്കുകയും കാഹളം വിളിക്കുകയും ചെയ്തു. ആയു ധമേ ന്തിയ പടയാളികള്‍ അവര്‍ക്കു മുന്പേ ചുറ്റി നടക്കാന്‍ തുടങ്ങി. യഹോവയുടെ വിശുദ്ധപെട്ടകത്തിനു പിന് നില്‍ നടക്കുകയായിരുന്ന പുരോഹിതന്മാര്‍ ചുറ്റി നടക് കുകയും തങ്ങളുടെ കാഹളം മുഴക്കുകയും ചെയ്തിരുന്നു. 14 അങ്ങനെ രണ്ടാം ദിവസം അവരെല്ലാം നഗരത്തെ ഒരു പ്രാവശ്യം ചുറ്റി നടന്നു. അതിനുശേഷം അവര്‍ പാളയത് തിലേക്കു മടങ്ങിവന്നു. ഇതെല്ലാം അവര്‍ ആറു ദിവസ ത്തേക്കു നിത്യവും ചെയ്തു.
15 ഏഴാം ദിവസം അതിരാവിലെ അവര്‍ എഴുന്നേറ്റു. അ വര്‍ നഗരത്തെ ഏഴു തവണ ചുറ്റി നടക്കുകയും ചെയ്തു. മുന്‍ ദിവസങ്ങളില്‍ ചെയ്തതുപോലെ തന്നെയാണ് അവ ര്‍ ചുറ്റി നടന്നത്. പക്ഷേ അന്ന് അവര്‍ ഏഴു തവണ നഗര ത്തിനു പ്രദക്ഷിണം വച്ചു. 16 ഏഴാമത്തെ തവണ അവര്‍ നഗരം ചുറ്റിയപ്പോള്‍ പുരോഹിതന്മാര്‍ കാഹളം മുഴക് കി. അപ്പോള്‍ യോശുവ കല്ന നല്‍കി: “ഇനി ആര്‍ത്തു വിളിക്കുക! യഹോവ നിങ്ങള്‍ക്ക് ഈ നഗരം നല്‍കുന്നു! 17 നഗരവും അതിലുള്ളതെല്ലാം യഹോവയ്ക്കുള്ളതാണ്. രാഹാബ് എന്ന വേശ്യയെയും അവളുടെ വീട്ടിലുള്ള വ രെയും മാത്രം അവശേഷിപ്പിക്കുക. രാഹാബ് രണ്ട് ചാ ന്മാരെ രക്ഷിച്ചതിനാല്‍ അവര്‍ വധിക്കപ്പെടരുത്. 18 മറ് റുള്ളതെല്ലാം നമ്മള്‍ നശിപ്പിക്കണം എന്നത് ഓര്‍മ്മി ക്കുക. അവയൊന്നും എടുക്കരുത്. നിങ്ങള്‍ ആ സാധന ങ്ങള്‍ എടുക്കുകയും അവ നിങ്ങളുടെ പാളയത്തിലേക്കു കൊണ്ടുവരികയും ചെയ്താല്‍ നിങ്ങള്‍ സ്വയം നശിക് കും. മറ്റു യിസ്രായേലുകാര്‍ക്കു നിങ്ങള്‍ ദുരിതങ്ങള്‍ വരു ത്തി വയ്ക്കുകയും ചെയ്യും. 19 സ്വര്‍ണ്ണം, വെള്ളി, ഓട്, ഇരുന്പ് ഇവ കൊണ്ടുണ്ടാക്കിയതൊക്കെ യഹോവ യു ടേതാണ്. ആ സാധനങ്ങള്‍ യഹോവയുടെ ഖജനാവില്‍ വയ് ക്കപ്പെടണം.
20 പുരോഹിതന്മാര്‍ കാഹളം മുഴക്കി. അതു കേട്ടയുടന്‍ ജനങ്ങള്‍ ആര്‍ത്തട്ടഹസിക്കാനും തുടങ്ങി. മതില്‍ തകര്‍ ന്നുവീഴുകയും ജനം നേരിട്ട് നഗരത്തിലേക്കിരച് ചുകയ റുകയും ചെയ്തു. അങ്ങനെ യിസ്രായേല്‍ജനത ആ നഗരത് തെ തോല്പിച്ചു. 21 ജനങ്ങള്‍ നഗരത്തിലുള്ളതെല്ലാം ന ശിപ്പിച്ചു. ജീവനുള്ളതായി അവിടെയുണ്ടായിരുന്ന തെല്ലാം അവര്‍ നശിപ്പിച്ചു. യുവാക്കന്മാരെയും വൃദ് ധന്മാരെയും യുവതികളെയും വൃദ്ധകളെയും കന്നുകാ ലി കള്‍, ആടുകള്‍, കഴുതകള്‍ അങ്ങനെ എല്ലാറ്റിനെയും അവര്‍ കൊന്നു. 22 യോശുവ രണ്ടു ചാരന്മാരോടും സംസാരി ച് ചു. യോശുവ പറഞ്ഞു, “വേശ്യയുടെ ഗൃഹത്തിലേക്കു പോവുക. അവളെ പുറത്തു കൊണ്ടുവരിക. അവളോ ടൊ പ്പമുള്ള എല്ലാവരെയും കൊണ്ടു വരിക. നിങ്ങള്‍ അവ ളോടു ചെയ്ത വാഗ്ദാനംമൂലമാണിങ്ങനെ ചെയ്യേ ണ്ട ത്.”
23 അതിനാല്‍ അവരിരുവരും ആ വീട്ടിലേക്കു കയറിച് ചെന്ന് രാഹാബിനെ പുറത്തേക്ക് കൊണ്ടുവന്നു. അവ ളുടെ അപ്പന്‍, അമ്മ, സഹോദരന്മാര്‍, അവളുടെ മറ്റു കു ടുംബക്കാര്‍, പിന്നെ അവളോടൊപ്പം വീട്ടിലുണ് ടാ യിരുന്നവര്‍ എന്നിങ്ങനെ എല്ലാവരെയും പുറത്തു കൊണ്ടുവന്നു. അവര്‍ ആ മനുഷ്യരെയെല്ലാം യിസ്രാ യേലിന്‍റെ പാളയത്തിനു പുറത്ത് സുരക്ഷിതമായി താമ സിപ്പിച്ചു. 24 അനന്തരം യിസ്രായേല്‍ജനത നഗരം മുഴു വന്‍ കത്തിച്ചു. വെള്ളി, സ്വര്‍ണ്ണം, ഓട്, ഇരുന്പ്, എന് നിവ കൊണ്ടുണ്ടാക്കിയ സാധനങ്ങളൊഴികെ മറ്റെല് ലാം അവര്‍ കത്തിച്ചു. ആ സാധനങ്ങള്‍ അവര്‍ യഹോ വ യുടെ ഖജനാവില്‍ വച്ചു. 25 യോശുവ, വേശ്യയായ രാഹാ ബിനെയും അവളുടെ കുടുംബത്തെയും അവളോടൊ പ്പ മുള്ള മറ്റുള്ളവരെയും രക്ഷിച്ചു. യോശുവ യെരീഹോ യിലേക്കയച്ച ചാരന്മാരെ രാഹാബ് സഹായിച്ചതി നാലാണ് യോശുവ അവരെ ജീവിക്കാന്‍ അനുവദിച്ചത്. രാഹാബ് ഇന്നും യിസ്രായേല്‍ജനങ്ങള്‍ക്കിടയില്‍ ജീ വി ക്കുന്നു.
26 അപ്പോള്‍ യോശുവ ഈ പ്രധാന വാഗ്ദാനം ചെയ് തു. അവന്‍ പറഞ്ഞു:
“യെരീഹോ വീണ്ടും പണിയുന്നവന്‍ യഹോവയില്‍ നിന്നുള്ള അപകടത്തില്‍. ഈ നഗരത്തിന് അടിക്ക ല്ലി ടുന്പോള്‍ അവന് തന്‍റെ മൂത്തപുത്രന്‍ നഷ്ടമാകും. കവാട ങ്ങള്‍ പിടിപ്പിക്കുന്പോള്‍ ഇളയപുത്രനും നഷ്ടമാകും.”
27 അങ്ങനെ യഹോവ യോശുവയോടൊപ്പമു ണ്ടാ യിരുന്നു. യോശുവ രാജ്യത്തെന്പാടും പ്രസിദ്ധനാ വു കയും ചെയ്തു.