ശേബാരാജ്ഞി ശലോമോനെ സന്ദര്‍ശിക്കുന്നു
10
ശേബായിലെ രാജ്ഞി ശലോമോനെപ്പറ്റി കേട്ടു. അതിനാലവള്‍ അവനെ പരീക്ഷിക്കുവാന്‍ വിഷമം പിടിച്ച ചോദ്യങ്ങളുമായി വന്നു. ഒരു വലിയ സംഘം ഭൃത്യന്മാരുമായി അവള്‍ യെരൂശലേമിലേക്കു പുറപ്പെ ട് ടു. സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും ധാരാളം സ്വര്‍ ണ് ണവും കയറ്റിയ അനേകം ഒട്ടകങ്ങളും ഉണ്ടായിരുന്നു. ത നിക്ക് ചോദിക്കാന്‍ കഴിയുന്നത്ര ചോദ്യങ്ങള്‍ ശലോ മോനെ കണ്ടപ്പോള്‍ അവള്‍ ചോദിച്ചു. എല്ലാ ചോദ് യങ്ങള്‍ക്കും ശലോമോന്‍ ഉത്തരം പറഞ്ഞു. അവളുടെ ചോദ്യങ്ങളില്‍ ഒന്നുപോലും അവനു വിഷമംപിടി ച്ച തായിരുന്നില്ല. ശലോമോന്‍ വലിയ ജ്ഞാനിയാണെ ന് ന് ശേബായിലെ രാജ്ഞി മനസ്സിലാക്കി. അവന്‍ പണി കഴിപ്പിച്ച മനോഹരമായ കൊട്ടാരവും അവള്‍ കണ്ടു. രാജാവിന്‍റെ മേശമേലുള്ള ഭക്ഷണവും രാജ്ഞി കണ്ടു. അവന്‍റെ ഉദ്യോഗസ്ഥന്മാര്‍ സമ്മേളിച്ചിരിക്കുന്നത് അവള്‍ കണ്ടു. കൊട്ടാരത്തിലെ ഭൃത്യന്മാരെയും അവര്‍ ധരിച്ച നല്ല വസ്ത്രങ്ങളും അവള്‍ കണ്ടു. അവന്‍റെ വി രുന്നുകളും ആലയത്തിലവന്‍ അര്‍പ്പിച്ച ബലികളും അ വള്‍ കണ്ടു. ഇതെല്ലാം അവളെ യഥാര്‍ത്ഥത്തില്‍ അത് ഭു തപ്പെടുത്തുകയും ‘സ്തബ്ധയാക്കുകയും’ ചെയ്തു!
അതിനാല്‍ രാജ്ഞി രാജാവിനോടു പറഞ്ഞു, “അങ് ങ യുടെ ജ്ഞാനത്തെയും അങ്ങു ചെയ്ത എല്ലാ കാര്യ ങ്ങ ളെയുംപറ്റി ഞാന്‍ എന്‍റെ രാജ്യത്തു തന്നെ കേട്ടു. അതെ ല്ലാം സത്യവുമാണ്! ഇവിടെ വരികയും എന്‍റെ സ്വന്തം കണ്ണുകള്‍കൊണ്ട് ഇതെല്ലാം കാണുകയും ചെയ്യും വ രെ ഞാനിതൊന്നും വിശ്വസിച്ചിരുന്നില്ല. ഇപ് പോ ള്‍ ഞാന്‍ കേട്ടതിലും മഹത്തായതാണിതെന്ന് ഞാന്‍ കാണു ന്നു. അങ്ങയുടെ സന്പത്തും ജ്ഞാനവും എന്നോട് ജന ങ്ങള്‍ പറഞ്ഞതിലുമധികമാണ്. അങ്ങയുടെ ഭാര്യമാരും ഉദ്യോഗസ്ഥന്മാരും വളരെ ഭാഗ്യമുള്ളവര്‍! അവര്‍ക്ക് അ ങ്ങയെ സേവിക്കാനും അങ്ങയുടെ ജ്ഞാനം ശ്രവിക് കാ നും നിത്യവും കഴിയുമല്ലോ! അങ്ങയുടെ ദൈവമായ യഹോവ മഹത്വപ്പെടട്ടെ! അങ്ങയെ യിസ്രാ യേലി ന്‍റെ രാജാവാക്കാന്‍ അവന്‍ സന്തുഷ്ടനായിരിക്കുന്നു. അങ്ങയുടെ ദൈവമായ യഹോവ യിസ്രായേലിനെ എക് കാലവും സ്നേഹിക്കുന്നു. അതിനാലവന്‍ അങ്ങയെ രാ ജാവാക്കി. അങ്ങ് നിയമം പിന്തുടരുകയും ജനങ്ങളോടു നീതിപൂര്‍വ്വം പെരുമാറുകയും ചെയ്യുന്നു.”
10 അനന്തരം ശേബായിലെ രാജ്ഞി രാജാവിന് ഏകദേശം ഒന്‍പതിനായിരം പൌണ്ട് സ്വര്‍ണ്ണം നല്‍കി. ധാരാളം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും അവള്‍ അവനു നല്‍കി. യിസ്രായേലിലേക്കു മറ്റാരുംകൊണ്ടുവന്നതിലുമധികം സുഗന്ധദ്രവ്യങ്ങള്‍ശേബായിലെരാജ്ഞിശലോമോന്‍രാജാവിനു നല്‍കി.
11 ഹീരാമിന്‍റെ കപ്പലുകള്‍ ഓഫീരില്‍ നിന്നും സ്വ ര്‍ണ്ണം കൊണ്ടുന്നു. ധാരാളം തടിയും രത്നങ്ങളും ആ ക പ്പലുകള്‍ കൊണ്ടുവന്നു. 12 ആലയത്തിലെയും കൊ ട്ടാരത്തിലെയും തൂണുകള്‍ ഉണ്ടാക്കാന്‍ ശലോമോന്‍ ആ തടിഉപയോഗിച്ചു. കൂടാതെ കിന്നരങ്ങളും വിപ ഞ്ചി കളും ഗായകര്‍ക്കു വേണ്ടി ഉണ്ടാക്കാനും ശലോമോന്‍ ആ തടി ഉപയോഗിച്ചു. മറ്റൊരുവനും അത്തരം തടി യി സ്രായേലിലേക്കു കൊണ്ടുവരികയോ ആരും ഇതിനു മു ന്പ് അത്തരം തടി കാണുകയോ ചെയ്തിട്ടില്ല.
13 അനന്തരം ശലോമോന്‍രാജാവ് ഒരു രാജാവ് മറ്റൊരു ദേശത്തെ ഭരണാധികാരിക്കു നല്‍കുന്നതു പോലുള്ള സ മ്മാനങ്ങള്‍ ശേബായിലെ രാജ്ഞിക്കു നല്‍കി. പിന്നെ അ വള്‍ ആവശ്യപ്പെട്ടതെല്ലാം അവന്‍ അവള്‍ക്കു നല്‍കി. അനന്തരംരാജ്ഞിയുംഅവളുടെഭൃത്യന്മാരുംസ്വരാജ്യത്തേക്കു മടങ്ങി. 14 എല്ലാ വര്‍ഷവും ശലോമോന്‍ രാജാവിന്എഴുപത്തൊന്‍പതിനായിരത്തിത്തൊള്ളായിരത്തി ഇരുപതു പൌണ്ട് സ്വര്‍ണ്ണം ലഭിച്ചു. 15 ചരക്കുകപ്പലുകളില്‍നിന്നുള്ള സ്വര്‍ണ്ണം കൂടാതെ വ്യാപാരികളില്‍നിന്നും കച്ചവടക്കാരില്‍നിന്നും അറ ബ്യായിലെ രാജാക്കന്മാരില്‍നിന്നും നാട്ടിലെ ഗവര്‍ ണ് ണര്‍മാരില്‍നിന്നും അവനു സ്വര്‍ണ്ണം ലഭിച്ചു. 16 സ്വര്‍ണ്ണം അടിച്ചുപരത്തി ഇരുന്നൂറു വലിയ പരി ചകള്‍ ശലോമോന്‍രാജാവുണ്ടാക്കി. ഓരോ പരിചയ്ക്കും പതിനഞ്ചു പൌണ്ട് സ്വര്‍ണ്ണം ഉപയോഗിച്ചു. 17 സ്വര്‍ണ്ണം അടിച്ചു പരത്തി മുന്നൂറു ചെറിയ പരിച കളും അവനുണ്ടാക്കി. ഓരോ പരിചയ്ക്കും നാലു പൌ ണ്ട് സ്വര്‍ണ്ണം ഉപയോഗിച്ചു. “ലെബാനോന്‍റെ വനം “എന്നു വിളിക്കപ്പെടുന്ന ഒരു മന്ദിരത്തില്‍ രാജാവ് ആ സാധനങ്ങള്‍ വെച്ചു.
18 ആനക്കൊന്പു കൊണ്ടുള്ള ഒരു വലിയ സിംഹാസ നവും ശലോമോന്‍രാജാവ് പണി കഴിപ്പിച്ചു. അതിനെ അവന്‍ തങ്കം കൊണ്ടു പൊതിഞ്ഞു. 19 സിംഹാസനത്തിലേക്ക് ആറു പടികള്‍ ഉണ്ടായിരുന്നു. സിംഹാസനത്തിന്‍റെപിന്‍ഭാഗംമുകളില്‍വൃത്താകൃതിയിലായിരുന്നു.സിംഹാസനത്തിനിരുവശവുംകൈത്താങ്ങുകള്‍ ഉണ്ടായിരുന്നു.കൈത്താങ്ങുകള്‍ക്കിടയിലുള്ളവശങ്ങളില്‍സിംഹങ്ങള്‍ചിത്രണംചെയ്യപ്പെട്ടിട്ടുമുണ്ടായിരുന്നു. 20 ആറു പടികളില്‍ ഓരോന്നിന്മേലും രണ്ടു സിംഹ ങ്ങള്‍ വീതമുണ്ടായിരുന്നു. ഓരോ അറ്റത്തും ഓരോ സിം ഹം വീതവും ഉണ്ടായിരുന്നു. മറ്റൊരു രാജ്യത്തും ഇതു പോലെയൊന്നും ഉണ്ടായിരുന്നില്ല. 21 ശലോമോന്‍റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണ്ണം കൊണ്ടു ള്ളവ യാ യിരുന്നു. “ലെബാനോനിലെ വനം”എന്ന മന്ദിര ത്തി ലെ എല്ലാ പാത്രങ്ങളും തങ്കത്തില്‍ നിര്‍മ് മിച്ച വ യായിരുന്നു. കൊട്ടാരത്തിലെ ഒരു സാധനവും വെള്ളി യില്‍ ഉണ്ടാക്കിയിരുന്നില്ല. ശലോമോന്‍റെ കാലത്ത് ധാരാളം സ്വര്‍ണ്ണമുണ്ടായിരുന്നതിനാല്‍ വെള്ളിയുടെ പ്രാധാന്യത്തെപ്പറ്റിഅവര്‍ചിന്തിച്ചിരുന്നതേയില്ല!
22 മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരാവശ്യ ങ്ങള്‍ ക് കായി രാജാവിന് അനേകം ചരക്കുകപ്പലുകളും ഉണ്ടാ യിരുന്നു. ഹീരാമിന്‍റെ ചരക്കു കപ്പലുകളായിരുന്നു അവ. എല്ലാ മൂന്നുവര്‍ഷം കൂടുന്പോഴും ഈ കപ്പലു കള്‍ ധാരാളം പുതിയ സ്വര്‍ണ്ണവും വെള്ളിയും ആനക് കൊന്പും മൃഗങ്ങളെയും കൊണ്ടുവരുമായിരുന്നു.
23 ശലോമോന്‍ ലോകത്തിലെ ഏറ്റവും മഹാനായ രാ ജാവായിരുന്നു. എല്ലാ രാജാക്കന്മാരിലും ധനികനും ജ് ഞാനിയുമായിരുന്നു അവന്‍. 24 എല്ലായിടത്തുമുള്ളവര്‍ ശലോമോന്‍ രാജാവിനെ കാണാനാഗ്രഹിച്ചു. ദൈവം അവനു നല്‍കിയ മഹത്തായ ജ്ഞാനം കേള്‍ക് കുകയാ യിരു ന്നു അവരുടെ ആവശ്യം. 25 എല്ലാ വര്‍ഷവും ജനങ്ങള്‍ രാജാവിനെ കാണാന്‍ വന്നു. ഓരോരുത്തരും ഓരോ സമ്മാ നവും കൊണ്ടുവന്നു. സ്വര്‍ണ്ണത്തിലും വെള്ളി യിലു മുണ്ടാക്കിയ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന് നിങ്ങനെ.
26 അങ്ങനെ ശലോമോന്‍രാജാവിന് അനേകമനേകം രഥ ങ്ങളും കുതിരകളും ഉണ്ടായി. അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരകളുമുണ്ടായിരുന്നു. ഈ രഥങ്ങള്‍ക്കായി ശലോമോന്‍ പ്രത്യേകം നഗരങ്ങള്‍ പ ണിതു. അതിനാല്‍ ആ നഗരങ്ങളിലാണ് രഥങ്ങള്‍ സൂക് ഷിച്ചിരുന്നത്. രഥങ്ങളില്‍ ചിലത് യെരൂശലേമിലും ശ ലോമോന്‍രാജാവ് സൂക്ഷിച്ചിരുന്നു. 27 രാജാവ് യി സ് രാ യേലിനെ വളരെ സന്പന്നമാക്കി. യെരൂശ ലേംനഗ രത്തി ല്‍ പാറകള്‍ പോലെ സാധാരണമായിത്തീര്‍ന്നു വെള്ളി. കു ന്നുകളില്‍ അത്തിമരങ്ങള്‍ വളരും പോലെ സമൃദ്ധമായി ദേവദാരുക്കള്‍. 28 ശലോമോന്‍ ഈജിപ്തില്‍നിന്നും ക്വെ യില്‍നിന്നും കുതിരകളെ വാങ്ങി. അവന്‍റെ വ്യാ പാ രിക ള്‍ അവയെ ക്വെയിലേക്കും അവിടെനിന്ന് യിസ് രായേ ലിലേക്കും കൊണ്ടുവന്നു. 29 ഈജിപ്തില്‍നിന്നുള്ള ഒരു രഥത്തിന് പതിനഞ്ചു പൌണ്ട് വെള്ളിയും ഒരു കുതിര യ്ക്ക് മൂന്നേമുക്കാല്‍ പൌണ്ട് വെള്ളിയുമായിരുന്നു വി ല. ഹിത്യ, അരാമ്യരാജാക്കന്മാര്‍ക്ക് ശലോമോന്‍ കു തി രകളെയും രഥങ്ങളെയും വിറ്റിരുന്നു.