ശലോമോനും അവന്‍റെ അനേകം ഭാര്യമാരും
11
ശലോമോന്‍രാജാവ് സ്ത്രീകളെ സ്നേഹിച്ചു! യി സ്രായേല്‍ദേശക്കാരല്ലാത്ത അനേകം സ്ത്രീകളെ അവന്‍ ഇഷ്ടപ്പെട്ടു. ഫറവോന്‍റെ പുത്രി, ഹിത്യസ് ത്രീകള്‍, മോവാബ്, അമ്മോന്‍, ഏദോം, സീദോന്‍ എന് നിവിടങ്ങളിലെ സ്ത്രീകളും അതിലുള്‍പ്പെടും. മുന്പ് യി സ്രായേല്‍ജനതയോടു യഹോവ പറഞ്ഞിരുന്നു, “മറ്റുരാജ്യക്കാരില്‍നിന്നും നിങ്ങള്‍ വിവാഹം കഴി ക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ നിങ്ങളെ അവരുടെ ദേവന്മാരുടെ ആരാധകരാക്കും.”എന്നാല്‍ ശലോമോന്‍ ഈ സ്ത്രീകളുമായി സ്നേഹത്തിലായി. ശലോമോന് മറ്റു രാജ്യങ്ങളിലെ നേതാക്കളുടെ പുത്രിമാരായിരുന്ന എഴുന്നൂറു ഭാര്യമാരുണ്ടായിരുന്നു. കൂടാതെ മുന്നൂറ് അടിമപ്പെണ്ണുങ്ങളും അവന് ഭാര്യമാരെപ്പോലെ ഉണ്ടായിരുന്നു. അവന്‍റെ ഭാര്യമാര്‍ അവനെ ദൈവ ത് തി ല്‍നിന്നും വ്യതിചലിപ്പിച്ചു. ശലോമോന് വയ സ് സായപ്പോള്‍ അവന്‍റെ ഭാര്യമാര്‍ അവനെ മറ്റു ദൈവ ങ് ങളുടെ ഭക്തനാക്കി. ശലോമോന്‍ തന്‍റെ പിതാവ് ചെ യ്തിരുന്നതുപോലെ പൂര്‍ണ്ണമായും യഹോവയെ ശു ശ്രൂഷിച്ചില്ല. ശലോമോന്‍ അശ്തോരെത്തിനെ ആ രാധിച്ചു. സീദോന്‍റെ ദേവതയായിരുന്നു അത്. മില്‍ ക്കോമിനെയും ശലോമോന്‍ ആരാധിച്ചു. അമ് മോന് യരുടെ ഭീകരമായ വിഗ്രഹമായിരുന്നു അത്. അങ്ങനെ ശലോമോന്‍ യഹോവയുടെ മുന്പില്‍ തെറ്റു ചെയ്തു. തന്‍റെ പിതാവായ ദാവീദു ചെയ്തതുപോലെ ശലോ മോന്‍ യഹോവയെ പൂര്‍ണ്ണമായും പിന്തുടര്‍ന്നില്ല.
കെമോശിനെ ആരാധിക്കാന്‍ ശലോമോന്‍ ഒരു സ്ഥലം നിര്‍മ്മിച്ചു. മോവാബുകാരുടെ ദുര്‍ദേവതയായിരുന്നു കെമോശ്. യെരൂശലേമിന് തൊട്ടടുത്തുള്ള ഒരു കുന്നി ലായിരുന്നു ശലോമോന്‍ ആ ആരാധനാസ്ഥലം ഉണ്ടാ ക്കിയത്. അതേ കുന്നില്‍ത്തന്നെ ശലോമോന്‍ അമ്മോ ന്യരുടെ ഭീകരവിഗ്രഹമായ മാലേക്കിനും ഒരു ആരാധ നാസ്ഥലം നിര്‍മ്മിച്ചു. അനന്തരം ശലോമോന്‍ ഇതേ സംഗതികള്‍ തന്നെ മറ്റു രാജ്യക്കാരികളായ തന്‍റെ എല്ലാ ഭാര്യമാര്‍ക്കുവേണ്ടിയും ചെയ്തു. അവന്‍റെ ഭാര് യമാര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ധൂപങ്ങള്‍ കത് തിക്കുകയും ബലികളര്‍പ്പിക്കുകയും ചെയ്തു.
യിസ്രായേലിന്‍റെ ദൈവമായ യഹോവയെ പിന്‍തുട രുന്നതില്‍നിന്നും ശലോമോന്‍ വ്യതിചലിച്ചു. അതി നാല്‍ യഹോവ ശലോമോനോടു കോപിച്ചു. യഹോവ രണ്ടു തവണ ശലോമോന്‍റെയടുത്തു വന്നു. 10 മറ്റു ദൈ വങ്ങളെ പിന്തുടരരുതെന്നു യഹോവ ശലോമോനോടു പറഞ്ഞു. എന്നാല്‍ ശലോമോന്‍ യഹോവയുടെ കല്പന അനുസരിച്ചില്ല. 11 അതിനാല്‍ യഹോവ ശലോ മോനോടു പറഞ്ഞു, “ഞാനുമായുണ്ടാക്കിയ കരാര്‍ ലം ഘിക്കുകയായിരുന്നു നിന്‍റെ ഇംഗിതം. എന്‍റെ കല്പന കള്‍ നീ അനുസരിച്ചില്ല. അതിനാല്‍ നിന്‍റെ കയ്യില്‍ നിന്നും നിന്‍റെ രാജ്യം പിച്ചിച്ചീന്തിക്കളയുമെന്ന് ഞാന്‍ സത്യം ചെയ്യുന്നു. നിന്‍റെ ഭൃത്യന്മാരില്‍ ഒരുവ നു ഞാനതു നല്‍കും. 12 എന്നാല്‍ നിന്‍റെ പിതാവായ ദാവീ ദിനെ ഞാന്‍ സ്നേഹിച്ചു. അതിനാല്‍ നിന്‍റെ രാജ്യം നീ ജീവിച്ചിരിക്കെ ഞാന്‍ പിടിച്ചു പറിക്കില്ല. നിന്‍റെ പുത്രന്‍ രാജാവാകുന്നതുവരെ ഞാന്‍ കാത്തിരിക്കും. അപ് പോള്‍ അതു ഞാന്‍ അവനില്‍ നിന്നെടുക്കും. 13 എന്നാലും രാജ്യം മുഴുവനും നിന്‍റെ പുത്രനില്‍നിന്നും ഞാന്‍ മാറ്റു കയില്ല. ഒരു ഗോത്രത്തെ ഭരിക്കാന്‍ ഞാനവനു ചട്ട ങ്ങള്‍ നല്‍കും. ദാവീദിനു വേണ്ടിയാണു ഞാനതു ചെയ് യുക. അവനൊരു നല്ല ഭൃത്യനായിരുന്നു. യെരൂശ ലേ മിനു വേണ്ടിയും ഞാനതു ചെയ്യും. ആ നഗരം ഞാന്‍ തെര ഞ്ഞെടുത്തു!”
ശലോമോന്‍റെ ശത്രുക്കള്‍
14 അപ്പോള്‍ എദോമ്യനായ ഹദദിനെ യഹോവ ശലോ മോന്‍റെ ശത്രുവാക്കിത്തീര്‍ത്തു. എദോമിലെ രാജാ വിന്‍ റെ കുടുംബത്തില്‍പ്പെട്ടവനായിരുന്നു ഹദദ്. 15 ഇങ് ങ നെയാണതു സംഭവിച്ചത്: മുന്പ് ദാവീദ് എദോമിനെ തോ ല്പിച്ചിരുന്നു. യോവാബായിരുന്നു ദാവീദിന്‍റെ സൈ ന്യാധിപന്‍. യോവാബ്, മരണമടഞ്ഞവരെ സംസ്ക രിക് കുവാന്‍ എദോമിലേക്കു പോയി. അപ്പോഴും അവിടെ ജീവിച്ചിരുന്ന എല്ലാവരെയും യോവാബ് വധിച്ചു. 16 യോവാബും എല്ലാ യിസ്രായേലുകാരും ആറു മാസ ത് തേക്കു എദോമില്‍ താമസിച്ചു. അതിനിടെ എദോമിലെ എല്ലാ പുരുഷന്മാരെയും അവര്‍ വധിച്ചു. 17 അപ്പോള്‍ ഹദദു മാത്രമായിരുന്നു ഏക ആണ്‍കുട്ടി. അതിനാല്‍ ഹദദ് ഈജിപ്തിലേക്കോടിപ്പോയി. അവന്‍റെ പിതാവിന്‍റെ ഭൃത്യന്മാരില്‍ ചിലരും അവനോടൊപ്പം പോയി. 18 അവര്‍ മിദ്യാന്‍ വിടുകയും പാറാനിലേക്കു പോവുകയും ചെയ്തു. പാറാനില്‍ മറ്റു ചിലര്‍ കൂടി അവരോടു ചേര്‍ന് നു. അനന്തരം ആ സംഘം മുഴുവനും ഈജിപ്തിലേക്കു പോയി. അവര്‍ ഈജിപ്തിലെ രാജാവായ ഫറവോനെ സ മീപിച്ച് സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഫറ വോ ന്‍ ഹദദിന് ഒരു വീടും കുറെ ഭൂമിയും നല്കി. കൂടാതെ ഫറ വോന്‍ അവന് പിന്തുണ പ്രഖ്യാപിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു.
19 ഫറവോന് ഹദദിനെ വളരെ ഇഷ്ടമായി. ഫറവോന്‍ ത ന്‍റെ ഭാര്യയായ തഹ്പെനേസിന്‍റെ സഹോദരിയെ ഹദ ദി നു ഭാര്യയായി നല്കി. 20 അങ്ങനെ തഹ്പെനേസിന്‍റെ സ ഹോദരി ഹദദിനെ വിവാഹം കഴിച്ചു. ഗെനൂബത്ത് എന് നു പേരായ ഒരു പുത്രനും അവര്‍ക്കുണ്ടായി. ഫറവോ ന്‍ റെ വസതിയില്‍ അവന്‍റെ കുട്ടികളോടൊപ്പം വളരാന്‍ തഹ്പെനേസ് ഗെനൂബത്തിനെ അനുവദിച്ചു.
21 ദാവീദിന്‍റെ മരണവാര്‍ത്ത ഈജിപ്തില്‍ വച്ച് ഹദദ് അറിഞ്ഞു. സൈന്യാധിപനായ യോവാബും മരിച്ച താ യി അവന്‍ കേട്ടു. അതിനാല്‍ ഹദദ് ഫറവോനോടു പറഞ് ഞു, “ ഞാനെന്‍റെ സ്വരാജ്യത്തെ വസതിയിലേക്കു പോ കട്ടെ.”
22 എന്നാല്‍ ഫറവോന്‍ മറുപടി പറഞ്ഞു, “നിനക് കി വിടെ വേണ്ടതൊക്കെ ഞാന്‍ നല്‍കി! പിന് നെ ന് തിനാണ് സ്വരാജ്യത്തേക്കു മടങ്ങാന്‍ നീ ആഗ്രഹിക്കുന്നത്?”ഹദദ് മറുപടി പറഞ്ഞു, “ദയവായി വീട്ടില്‍ പോകാന്‍ മാ ത്രം എന്നെ അനുവദിച്ചാലും.”
23 ദൈവം മറ്റൊരാളെക്കൂടി ശലോമോന്‍റെ ശത്രു വാ ക്കി. ഏല്യാദാവിന്‍റെ പുത്രനായ രെസോന്‍ ആയിരു ന്നു അയാള്‍. തന്‍റെ യജമാനന്‍റെ അടുത്തുനിന്നും ഒളി ച്ചോടിയവനാണു രെസോന്‍. സോബയിലെ രാജാവായ ഹദദേസറായിരുന്നു അവന്‍റെ യജമാനന്‍. 24 ദാവീദ് സോ ബയെ തോല്പിച്ചതിനു ശേഷം രെസോന്‍ ഏതാനും പേ രെ സംഘടിപ്പിക്കുകയും ചെറിയൊരു സേനയുടെ നേ താവാകുകയും ചെയ്തു. രെസോന്‍ ദമസ്കസിലേക്കു പോ യി അവിടെ തങ്ങി. രെസോന്‍ ദമസ്കസിലെ രാജാവാ യിത്തീര്‍ന്നു. 25 രെസോന്‍ അരാമിനെ ഭരിച്ചു. ശലോ മോന്‍റെ കാലം മുഴുവന്‍ രെസോന്‍ യിസ്രായേലിനെ വെ റുക്കുകയും അവരുടെ ശത്രുവായിരിക്കുകയും ചെയ്തു. രെ സോനും ഹദദും യിസ്രായേലിന് അനവധി പ്രശ്ന ങ്ങ ളുണ്ടാക്കി.
26 നെബാത്തിന്‍റെ പുത്രനായ യൊരോബെയാം ശലോ മോന്‍റെ ഭൃത്യന്മാരില്‍ ഒരുവനായിരുന്നു. എഫ്രയീം ഗോത്രക്കാരനായിരുന്നുയെരോബെയാം.സെരേദാപട്ടണക്കാരനായിരുന്നു അവന്‍. സെരൂയാ എന്നായിരുന്നു യൊരോബെയാമിന്‍റെ അമ്മയുടെ പേര്.അവന്‍റെപിതാവ് മരിച്ചു. അവന്‍ രാജാവിനെതിരെ തിരിഞ്ഞു.
27 യൊരോബെയാം രാജാവിനെതിരെ തിരിഞ്ഞതിനു പിന്നിലെ കഥ ഇതാണ്. ശലോമോന്‍ തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിന്‍റെ ഭിത്തി ഉറപ്പിക്കുകയും മില്ലൊ നിര്‍മ്മിക്കുകയുമായിരുന്നു. 28 യൊരോബെയാം ശക്തനായ ഒരു മനുഷ്യനായിരുന്നു. ഈ യുവാവ് ഒരു നല്ല പണിക്കാരനായിരുന്നുവെന്ന് ശ ലോമോന്‍ കണ്ടു. അതിനാല്‍ ശലോമോന്‍ അവനെ യോ സഫിന്‍റെ ഗോത്രക്കാരായ പണിക്കാരുടെ മുഴുവന്‍ യജ മാനനാക്കി. 29 ഒരു ദിവസം യൊരോബെയാം യെരൂശലേ മി ല്‍നിന്നും പുറത്തേക്കു യാത്ര ചെയ്യുകയായിരുന്നു. ശീലോവിലെ പ്രവാചകനായ അഹീയാവ് അവനെ മാര്‍ ഗ്ഗമദ്ധ്യേ കണ്ടുമുട്ടി.അഹീയാവ്ഒരുപുതിയകുപ്പായം ധരിച്ചിരുന്നു.അവര്‍രണ്ടുപേരുംരാജ്യത്ത്തനിച്ചായിരുന്നു. 30 അഹീയാവ് തന്‍റെ പുതിയ വസ്ത്രമെടുത്ത് പന് ത്രണ്ടു കഷണങ്ങളാക്കി വലിച്ചുകീറി.
31 അനന്തരം അഹീയാവ് യൊരോബെയാമിനോടു പറ ഞ്ഞു, “കുപ്പായത്തിന്‍റെ പത്തു കഷണങ്ങള്‍ നീ എടു ക്കുക. യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറയു ന്നു: ‘ശലോമോനില്‍നിന്നും ഞാന്‍ സാമ്രാജ്യം എടുത് തു മാറ്റുകയും യിസ്രായേല്‍ഗോത്രങ്ങളില്‍ പത്തെ ണ് ണം നിന്നെ ഏല്പിക്കുകയും ചെയ്യും. 32 ദാവീദിന്‍റെ കു ടുംബത്തിന് ഞാന്‍ ഒരു ഗോത്രത്തിന്‍റെ ഭരണം മാത്രമേ നല്‍കുകയുള്ളു. ഈ ഗോത്രത്തെ ഭരിക്കാന്‍ ഞാനവരെ അനുവദിക്കും.എന്‍റെദാസനായദാവീദിനുംയെരൂശലേമിനും വേണ്ടിയാണ് ഞാനിതു ചെയ്യുക. യിസ്രായേലിലെ എല്ലാഗോത്രങ്ങള്‍ക്കുമിടയില്‍നിന്നുംഞാന്‍തെരഞ്ഞെടുത്ത നഗരമാണ് യെരൂശലേം. 33 എന്നെ പിന്തുടരുന്ന തവസാനിപ്പിച്ചതിനാലാണ് ശലോമോനില്‍നിന്നും ഞാന്‍ രാജ്യം എടുത്തുമാറ്റുന്നത്. സീദോന്‍കാരുടെ വ് യാജദേവതയായ അശ്തോരെത്തിനെയാണ് അവന്‍ ആരാ ധിക്കുന്നത്. മോവാബ്യരുടെ വ്യാജദൈവമായ കെമോ ശിനെയും അമ്മോന്യരുടെ വ്യാജദൈവമായ മില്‍ക്കോ മിനെയും അവന്‍ ആരാധിക്കുന്നു. നേരും നന്മയും പ്രവ ര്‍ത്തിക്കുന്നത് ശലോമോന്‍ നിര്‍ത്തി. എന്‍റെ നിയമ ങ്ങളും എന്‍റെ കല്പനകളും അവന്‍ അനുസരി ക്കുന്നില് ല. അവന്‍റെ പിതാവായ ദാവീദിന്‍റെ മാര്‍ഗ്ഗത്തിലല്ല അവന്‍ ജീവിക്കുന്നത്. 34 അതിനാല്‍ ശലോമോന്‍റെ ഗോ ത്രക്കാരില്‍നിന്നും ഞാന്‍ രാജ്യം എടുത്തുമാറ്റും. എന് നാല്‍തന്‍റെബാക്കിയുള്ളജീവിതകാലവുംഅവരുടെഭരണാധിപനായിരിക്കാന്‍ ശലോമോനെ ഞാന്‍ അനുവദിക്കും. എന്‍റെ ദാസനായ ദാവീദിനു വേണ്ടിയാണു ഞാനിതു ചെ യ്യുന്നത്. എന്‍റെ നിയമങ്ങളും കല്പനകളും അനുസ രി ച്ചതിനാല്‍ ഞാന്‍ ദാവീദിനെ തെരഞ്ഞെടുത്തു.
35 “പക്ഷേ അവന്‍റെ പുത്രനില്‍നിന്നും ഞാന്‍ രാജ്യം എടുത്തുമാറ്റും. യൊരോബെയാമേ, പത്തു ഗോത് രങ്ങ ള്‍ക്കുമേല്‍ ഭരണം നടത്താന്‍, ഞാന്‍ നിന്നെ അനുവദി ക് കും. 36 ഒരു ഗോത്രത്തെ മാത്രം തുടര്‍ന്നും ഭരിക്കാന്‍ ഞാന്‍ ശലോമോന്‍റെ പുത്രനെ അനുവദിക്കും. എന്‍റെ ദാസ നാ യ ദാവീദിന് എന്നും എന്‍റെ സവിധത്തില്‍ യെരൂശലേ മി ല്‍ ഭരണം നടത്താന്‍ ഒരു പിന്‍ഗാമി ഉണ്ടായിരി ക്കുന് ന തിനാണ് ഞാനിങ്ങനെ ചെയ്യുന്നത്. എന്‍റെ സ്വന്തം ന ഗരമായി ഞാന്‍ തെരഞ്ഞെടുത്തതാണ് യെരൂശലേം. 37 എന് നാ ല്‍ ഞാന്‍ നിന്നെ നീ ആഗ്രഹിക്കുന്ന എല്ലാറ്റിനും മേല്‍ ഭരണാധിപനാക്കും. യിസ്രായേല്‍ മുഴുവനും നീ ഭരി ക്കും. 38 നീ നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കുകയും എന്‍റെ കല്പനകളനുസരിക്കുകയും ചെയ്താല്‍ ഞാന്‍ നിനക്കു വേണ്ടി ഇങ്ങനെയെല്ലാം ചെയ്യും. ദാവീദി നെപ് പോ ലെ നീയും നിയമങ്ങളും കല്പനകളും അനുസരിച്ചാല്‍ ഞാന്‍ നിന്നോടൊപ്പമുണ്ടായിരിക്കും. നിന്‍റെ കുടും ബത്തെ, ഞാന്‍ ദാവീദിനു ചെയ്തതുപോലെ, രാജാക്കന് മാരുടെ കുടുംബമാക്കും. യിസ്രായേലിനെ ഞാന്‍ നിനക്കു നല്‍കും.
39 ശലോമോന്‍റെ പ്രവൃത്തികള്‍ മൂലം ദാവീദിന്‍റെ മക് കളെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ ഞാനവരെ എന്നെന് നേക്കുമായി ശിക്ഷിക്കില്ല.’”
ശലോമോന്‍റെ മരണം
40 ശലോമോന്‍ യൊരോബെയാമിനെ വധിക്കാന്‍ ശ്രമി ച്ചു. പക്ഷേ യൊരോബെയാം ഈജിപ്തിലേക്കു ഓടിപ് പോയി.അവന്‍ഈജിപ്തിലെരാജാവായശീശക്കിന്‍റെഅടുത്തെത്തി. ശലോമോന്‍റെ മരണം വരെ യൊ രോ ബെയാം അവിടെ തങ്ങി.
41 തന്‍റെ ഭരണകാലത്ത് ശലോമോന്‍ അനേകം മഹാകാ ര്യങ്ങളും വിവേകപൂര്‍വ്വമായ കാര്യങ്ങളും ചെയ്തു. ‘ശലോമോന്‍റെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ അതെല് ലാം രേഖപ്പെടുത്തിയിട്ടുണ്ട്. 42 ശലോമോന്‍ നാല്പതു വര്‍ഷക്കാലം യെരൂശലേമിലിരുന്ന് യിസ്രായേല്‍ മുഴുവ നും ഭരിച്ചു. 43 അനന്തരം ശലോമോന്‍ മരിക്കുകയും ത ന്‍റെ പൂര്‍വ്വികന്മാരോടൊപ്പം സംസ്കരിക്ക പ്പെ ടു കയും ചെയ്തു. തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത് തി ലാണ് അദ്ദേഹം സംസ്കരിക്കപ്പെട്ടത്. അദ്ദേഹത് തിന്‍ റെ പുത്രന്‍ രെഹബെയാം അടുത്ത രാജാവായി.