ബേഥേലിനെതിരെ ദൈവം സംസാരിക്കുന്നു
13
യഹോവ ഒരു ദൈവപുരുഷനോട്* ദൈവപുരുഷന്‍ പ്രവാചകന്‍റെ മറ്റൊരു പേര്. യെഹൂദ യില്‍നി ന്നുംബേഥേല്‍നഗരത്തിലേക്കുപോകാന്‍കല്പിച്ചു.ദൈവപുരുഷന്‍എത്തിയപ്പോള്‍യൊരോബെയാംരാജാവ് യാഗപീഠത്തില്‍ വഴിപാടുകള്‍ നടത്തുകയായിരുന്നു. യാഗപീഠത്തെ ശപിക്കാനായിരുന്നു യഹോവ അയാളോ ടു കല്പിച്ചത്. അയാള്‍ പറഞ്ഞു,
“യാഗപീഠമേ, യഹോവ നിന്നോടു പറയുന്നു, ‘ദാവീ ദിന്‍റെ കുടുംബത്തിന് യോശീയാവ് എന്നൊരു പുത്രനു ണ്ടാകും. ഈ പുരോഹിതന്മാരിപ്പോള്‍ ഉന്നതസ്ഥ ലങ് ങളില്‍ആരാധനനടത്തുകയായിരിക്കും.പക്ഷേയാഗപീഠമേ, യോശീയാവ് ആ പുരോഹിതന്മാരെനിന്‍റെമേല്‍വെച്ച് വധിക്കും. ഇപ്പോള്‍ ആ പുരോഹിതന്മാര്‍ നിന്‍റെമേല്‍ വച്ച് ധൂപങ്ങള്‍ കത്തിക്കുന്നു. എന്നാല്‍ യോശീയാവ് നിന്‍റെമേല്‍ വച്ച് മനുഷ്യന്‍റെ അസ്ഥിയുരുക്കും. പിന് നെ നിന്നെ വീണ്ടും ഉപയോഗിക്കാനാവില്ല!’”
ഇക്കാര്യങ്ങളൊക്കെ സംഭവിക്കുമെന്നതിന് ദൈവ പുരുഷന്‍ ജനങ്ങള്‍ക്ക് ഏതാനും അടയാളങ്ങളും നല്‍കി. അവന്‍ പറഞ്ഞു, “യഹോവയുടെ വാക്കുകള്‍ക്ക് ഇതാണ് അടയാളം. യഹോവ പറഞ്ഞു, ഈ യാഗപീഠം രണ്ടായി പി ളരും. ഇതിന്മേലുള്ള ചാരം തറയില്‍ വീഴുകയും ചെയ്യും.”
ബേഥേലിലെ യാഗപീഠത്തെപ്പറ്റിയുള്ള ദൈവപു രുഷന്‍റെ സന്ദേശം യൊരോബെയാം രാജാവ് കേട്ടു. അദ് ദേഹം തന്‍റെ കൈ യാഗപീഠത്തില്‍നിന്നും വലിച്ച് അ യാള്‍ക്കു നേരെ ചൂണ്ടി. അദ്ദേഹം പറഞ്ഞു, “അവനെ ബ ന്ധിക്കുക!”പക്ഷേ രാജാവിങ്ങനെ പറഞ്ഞ പ്പോ ള്‍ ത്തന്നെ അദ്ദേഹത്തിന്‍റെ കൈ തളര്‍ന്നു. അദ്ദേഹ ത്തി നത് ചലിപ്പിക്കാനായില്ല. യാഗപീഠം കഷണങ് ങളാ വുകയും ചെയ്തു. അതിലെ ചാരം മുഴുവനും നിലത്തു വീ ഴുകയും ചെയ്തു. ദൈവപുരുഷന്‍ ദൈവവചനങ്ങള്‍ തന് നെയാണു പറഞ്ഞതെന്നതിനു തെളിവായിരുന്നു ഇക്കാ ര്യങ്ങള്‍. അനന്തരം യൊരോബെയാംരാജാവ് ദൈവപു രുഷനോടു പറഞ്ഞു, “ദയവായി എനിക്കു വേണ്ടി നി ന്‍റെ ദൈവമാകുന്ന യഹോവയോടു പ്രാര്‍ത്ഥിക്കുക. എ ന്‍റെകൈസുഖപ്പെടുത്താന്‍യഹോവയോടാവശ്യപ്പെടുക.”
അതിനാല്‍ ദൈവപുരുഷന്‍ യഹോവയോടു പ്രാര്‍ ത്ഥി ച്ചു. രാജാവിന്‍റെ കൈ സുഖപ്പെടുകയും ചെയ്തു. അതു പൂര്‍വ്വാവസ്ഥയിലായി. അപ്പോള്‍ രാജാവ് ദൈവ പുരു ഷനോടു പറഞ്ഞു, “ദയവായി എന്നോടൊപ്പം വരിക. വന്ന് എന്നോടൊപ്പം ഭക്ഷിക്കുക. ഞാന്‍നിനക്കൊരു സമ്മാനം തരുന്നുണ്ട്.”
എന്നാല്‍ ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞു, “ നിന്‍റെ രാജ്യത്തിന്‍റെ പകുതി തന്നാല്‍പ്പോലും ഞാന്‍ നിന്‍റെ വീട്ടിലേക്കു വരില്ല! ഇവിടെ നിന്നും ഞാനെന് തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യില്ല. ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യരുതെന്ന് യഹോവഎന്നോടുകല്പിച്ചിട്ടുണ്ട്.ഞാന്‍ഇങ്ങോട്ടു വന്ന അതേ വഴി സഞ്ചരിക്കുവാനും പാടില്ലെന്ന് യ ഹോവ എന്നോടു കല്പിച്ചിട്ടുണ്ട്.” 10 അതിനാല്‍ അവ ന്‍ വ്യത്യസ്തമായൊരു മാര്‍ഗ്ഗത്തിലൂടെ പോയി. ബേ ഥേലിലേക്കു സഞ്ചരിച്ച അതേ വഴിയിലൂടെ അവന്‍ സ ഞ്ചരിച്ചില്ല.
11 ബേഥേല്‍നഗരത്തില്‍ ഒരു വൃദ്ധപ്രവാചകന്‍ വസി ച്ചിരുന്നു. ദൈവപുരുഷന്‍ ബേഥേലില്‍ ചെയ്ത കാര്യങ് ങള്‍ അയാളുടെ പുത്രന്മാര്‍ അയാളോടു വിവരിച്ചു. യൊ രോബെയാം രാജാവിനോടു ദൈവപുരുഷന്‍ പറഞ്ഞ കാര് യങ്ങള്‍ അവര്‍ തങ്ങളുടെ പിതാവിനോടു പറഞ്ഞു. 12 വൃദ്ധപ്രവാചകന്‍ പറഞ്ഞു, “അവന്‍ ഏതു വഴിയിലൂ ടെയാണു മടങ്ങിപ്പോയത്?”യെഹൂദയില്‍നിന്നുള്ള ദൈവപുരുഷന്‍ ഏതു വഴിയിലൂടെയാണു പോയതെന്ന് പുത്രന്മാര്‍ തങ്ങളുടെ പിതാവിനു കാട്ടിക്കൊടുത്തു. 13 തന്‍റെ കഴുതയ്ക്കു ജീനികെട്ടാന്‍ വൃദ്ധപ്രവാചകന്‍ പുത്രന്മാരോടു പറഞ്ഞു. അതിനാല്‍ അവര്‍ കഴുതയ്ക്കു ജീനികെട്ടി.അനന്തരംപ്രവാചകന്‍തന്‍റെകഴുതപ്പുറത്തു കയറിപ്പോവുകയും ചെയ്തു.
14 വൃദ്ധപ്രവാചകന്‍ ദൈവപുരുഷനു പിന്നാലെ പോ യി.ദൈവപുരുഷന്‍ഒരുഓക്കുമരച്ചുവട്ടിലിരിക്കുന്നത് വൃദ്ധപ്രവാചകന്‍ കണ്ടു. വൃദ്ധപ്രവാചകന്‍ചോദിച്ചു, “യെഹൂദയില്‍നിന്നും വന്ന ദൈവപുരുഷനാണോ നീ?”ദൈവപുരുഷന്‍ മറുപടി പറഞ്ഞു, “അതെ ഞാന്‍ തന്നെ.” 15 അതിനാല്‍ വൃദ്ധപ്രവാചകന്‍ പറഞ്ഞു, “ദയവായി എന്‍ റെ വസതിയില്‍ വന്ന് എന്നോടൊപ്പംഭക്ഷിച്ചാലും.” 16 എന്നാല്‍ ദൈവപുരുഷന്‍ മറുപടി പറഞ്ഞു, “നിന് നോ ടൊപ്പം വീട്ടില്‍ വരാന്‍ എനിക്കാവില്ല. ഇവിടെ നിന് നോടൊപ്പം തിന്നാനോ കുടിക്കാനോ എനിക് കാ വില് ല. 17 ‘അവിടെ നീ ഒന്നും തിന്നുകയോ കുടിക്കുകയോ അരുത്. പോയ വഴിയേ തിരിച്ചു വരികയുമരുത്’ എന്നു യഹോവ എന്നോടു പറഞ്ഞു.’”
18 അപ്പോള്‍ വൃദ്ധപ്രവാചകന്‍ പറഞ്ഞു, “പക്ഷേ ഞാനും നിന്നെപ്പോലൊരുപ്രവാചകനാണ്.”അനന്തരം വൃദ്ധപ്രവാചകന്‍ ഒരു നുണ പറഞ്ഞു. അവന്‍ പറഞ്ഞു, “യഹോവയില്‍ നിന്നൊരു ദൂതന്‍ എന്‍റെയടുത്തേക്കു വന്നു. നിന്നെ എന്‍റെ വീട്ടിലേക്കുകൊണ്ടുവരുവാനും എന്നോടൊപ്പംതിന്നാനുംകുടിക്കാനുംനിന്നെഅനുവദിക്കാനും അവന്‍ എന്നോടു പറഞ്ഞു.”
19 അതിനാല്‍ ദൈവപുരുഷന്‍ വൃദ്ധപ്രവാച കനോ ടൊ പ്പം അയാളുടെ വീട്ടിലേക്കു പോവുകയും അവിടെ അ വനോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. 20 അവര്‍ മേശയ്ക്കരികിലിരിക്കവേ യഹോവ വൃദ്ധപ്ര വാചകനോടു സംസാരിച്ചു. 21 വൃദ്ധപ്രവാചകന്‍ ദൈ വ പുരുഷനോടും സംസാരിച്ചു. അവന്‍ പറഞ്ഞു, “നീ അവ നെ അനുസരിച്ചില്ലെന്നു യഹോവ പറയുന്നു! യ ഹോവ കല്പിച്ചതു പോലെയല്ല നീ ചെയ്തത്. 22 ഇ വിടെവെച്ച്ഒന്നുംതിന്നുകയോകുടിക്കുകയോചെയ്യരുതെന്ന് യഹോവ നിന്നോടു കല്പിച്ചു. പക്ഷേ നീ വന്നു തിന്നുകയും കുടിക്കുകയും ചെയ്തു. അതിനാല്‍ നിന്‍റെശരീരംനിന്‍റെകുടുംബക്കല്ലറയില്‍സംസ്കരിക്കപ്പെടുകയില്ല.”
23 ദൈവപുരുഷന്‍ തിന്നുന്നതും കുടിക്കുന്നതും നിര്‍ ത്തി. അപ്പോള്‍ വൃദ്ധപ്രവാചകന്‍ തന്‍റെ കഴുതയുടെ ജീ നികെട്ടുകയും ദൈവപുരുഷന്‍ അവിടെനിന്നും പോവു ക യും ചെയ്തു. 24 വീട്ടിലേക്കുള്ള വഴിയില്‍ ഒരു സിംഹം ദൈ വപുരുഷനെ ആക്രമിച്ചു കൊല്ലുകയും ചെയ്തു. പ്ര വാചകന്‍റെ ശരീരം വഴിയില്‍ കിടക്കുകയായിരുന്നു. കഴു തയും സിംഹവും ശരീരത്തിനടുത്തു നിന്നു.
25 ആ വഴിയേ മറ്റു ചിലരും സഞ്ചരിക്കു ന്നുണ്ടാ യി രുന്നു. അവര്‍ ശരീരത്തെയും അതിനടുത്തു നില്‍ക്കുന്ന സിംഹത്തെയും കണ്ടു. അവര്‍ നഗരത്തില്‍ വൃദ്ധപ്ര വാ ചകന്‍ താമസിക്കുന്നിടത്തു വന്ന് തങ്ങള്‍ വഴിയില്‍ ക ണ്ട കാര്യങ്ങള്‍ അയാളോടു പറഞ്ഞു.
26 വൃദ്ധപ്രവാചകന്‍ അയാളെ കുടുക്കി തന്നോ ടൊ പ്പംഅത്താഴംകഴിക്കാന്‍തിരികെകൊണ്ടുവരികയുമായിരുന്നു.സംഭവിച്ചകാര്യങ്ങളെപ്പറ്റികേട്ടഅയാള്‍പറഞ്ഞു,യഹോവയുടെകല്പനയനുസരിക്കാത്തദൈവപുരുഷനാണത്.അതിനാല്‍യഹോവഅയാളെകൊല്ലാന്‍ഒരുസിംഹത്തെ അയച്ചു. താനങ്ങനെ ചെയ്യുമെന്ന് യഹോവ പറഞ്ഞിരുന്നു.” 27 അനന്തരം പ്രവാചകന്‍ തന്‍റെ പുത്ര ന്മാരോടു പറഞ്ഞു, “എന്‍റെ കഴുതയ്ക്കു ജീനികെട്ടുക.”അതിനാല്‍ അയാളുടെ പുത്രന്മാര്‍ അയാളുടെ കഴുതയ്ക്കു ജീനികെട്ടി. 28 വഴിയില്‍ ശവശരീരം കിടക്കുന്നതു കാണാ ന്‍ വൃദ്ധപ്രവാചകന്‍ പോയി. കഴുതയും സിംഹവും അപ് പോഴും അതിനടുത്തു നില്‍ക്കുന്നുണ്ടായിരുന്നു. സിം ഹംആമൃതദേഹംഭക്ഷിക്കുകയോകഴുതയെആക്രമിക്കുകയോ ചെയ്തിരുന്നില്ല.
29 വൃദ്ധപ്രവാചകന്‍ മൃതശരീരമെടുത്ത് തന്‍റെ കഴുതപ് പുറത്തു വച്ചു. അയാളുടെ മരണത്തില്‍ ദു:ഖിക്കു ന്ന തിനും മൃതദേഹം സംസ്കരിക്കുന്നതിനും പ്രവാചകന്‍ആ മൃതശരീരം നഗരത്തിലേക്കു കൊണ്ടുവന്നു. 30 വൃദ്ധപ്രവാചകന്‍ അയാളെ അയാളുടെ കുടുംബക് കല്ലറ യില്‍ സംസ്കരിച്ചു. വൃദ്ധപ്രവാചകന്‍ അയാള്‍ക്കു വേ ണ്ടി വിലപിച്ചു കൊണ്ടു പറഞ്ഞു, “എന്‍റെ സ ഹോദ രാ എനിക്കു നിന്‍റെ കാര്യത്തില്‍ ദു:ഖമുണ്ട്.” 31 അങ്ങ നെ വൃദ്ധപ്രവാചകന്‍മൃതദേഹംമറുവുചെയ്തു.അനന്തരം അയാള്‍ തന്‍റെ പുത്രന്മാരോടു പറഞ്ഞു, “ഞാന്‍ മരിക്കു ന്പോള്‍ എന്നെയും ഇതേ കല്ലറയില്‍ അടക്കണം. എന്‍റെ അസ്ഥികള്‍ അവന്‍റേതിനോടു ചേര്‍ത്തുവയ്ക്കണം. 32 അ വനിലൂടെ യഹോവ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത് ഥ്യ മാകും. ബേഥേലിലെ യാഗപീഠത്തെയും ശമര്യയിലെ മറ്റ് ഉന്നതസ്ഥലങ്ങളെയും ശപിക്കാന്‍ യഹോവ അവനെ ഉ പയോഗിച്ചു.”
33 യൊരോബെയാംരാജാവിനു മാറ്റമുണ്ടായില്ല. അ യാള്‍തിന്മകള്‍ചെയ്യുന്നതുതുടര്‍ന്നു.വിവിധഗോത്രങ്ങളില്‍നിന്നുംപുരോഹിതന്മാരെതെരഞ്ഞെടുക്കുന്നതുംഅവന്‍തുടര്‍ന്നു.ആപുരോഹിതന്മാര്‍ഉന്നതസ്ഥലങ്ങളില്‍സേവനമനുഷ്ഠിക്കുകയുംചെയ്തു.പുരോഹിതനാകാനാഗ്രഹിച്ച ആരെയും പുരോഹിതനാകാന്‍ അനുവദിച്ചു. 34 അവന്‍റെ രാജത്വത്തിന്‍റെ നാശത്തിനു കാരണം ആ പാ പമായിരുന്നു.