ഏലീയാവ് സീനായ്പര്‍വ്വതത്തില്‍
19
ഏലിയാവ് ചെയ്ത കാര്യങ്ങളെല്ലാം ആഹാബു രാജാവ് ഈസേബെലിനോടു പറഞ്ഞു. പ്രവാചക ന്മാരെയെല്ലാം ഏലീയാവ് എങ്ങെനെ വാളുകൊണ്ടു വധിച്ചു എന്ന് ആഹാബ് അവളോടു പറഞ്ഞു. അതിനാ ല്‍ ഈസേബെല്‍ ഒരു ദൂതനെ ഏലീയാവിന്‍റെ അടുത്തേക് കയച്ചു. ഈസേബെല്‍ പറഞ്ഞു, “നാളെ ഈ സമയത്തി നുള്ളില്‍ ഞാന്‍ നിന്നെ, നീ പ്രവാചകന്മാരെ കൊന്നതു പോലെ കൊല്ലും. ഞാനതില്‍ വിജയിക്കാതിരുന്നാല്‍ ദേവന്മാര്‍ എന്നെ വധിക്കട്ടെ.”
ഏലീയാവ് അതു കേട്ടപ്പോള്‍ വല്ലാതെ ഭയന്നു. അതിനാല്‍ സ്വജീവന്‍ രക്ഷിക്കാന്‍ അവന്‍ ദൂരേക്കോ ടിപ്പോയി. തന്‍റെ ഭൃത്യനേയും അവന്‍ കൂടെ കൂട്ടി. യെ ഹൂദയിലെ ബേര്‍-ശേബയിലേക്കു അവര്‍ പോയി. ഏ ലീ യാവ് തന്‍റെ ഭൃത്യനെ ബേര്‍-ശേബയില്‍ വിട്ടു. അനന്ത രം ഏലീയാവ് ഒരു ദിവസം മുഴുവനും മരുഭൂമിയിലേക്കു നടന്നു. ഒരു പൊന്തക്കാട്ടിനടിയില്‍ ഏലീയാവ് ഇരു ന്നു. അവന്‍ മരണം ആവശ്യപ്പെട്ടു. ഏലീയാവു പറഞ് ഞു, “എനിക്കു മതിയായി യഹോവേ! എന്നെ മരിക്കാന നുവദിക്കൂ. ഞാനെന്‍റെ പൂര്‍വ്വികന്മാരേക്കാള്‍ ഒട്ടും ഭേ ദമല്ല.”
അനന്തരം ഏലീയാവ് മരച്ചുവട്ടില്‍ കിടന്നുറങ്ങി. ഒരു ദൂതന്‍ ഏലീയാവിന്‍റെ അടുത്തു വന്നു അവനെ സ്പ ര്‍ശിച്ചു. ദൂതന്‍ പറഞ്ഞു, “എഴുന്നേറ്റ് ഭക്ഷിക്കൂ!” കല്‍ ക്കരിക്കു മുകളിലിട്ടു പാകപ്പെടുത്തിയ ഒരു അട തനി ക്കരികില്‍ കിടക്കുന്നതും ഒരു ഭരണി വെള്ളവും അവന്‍ ക ണ്ടു. ഏലീയാവ് തിന്നുകയും കുടിക്കുകയും ചെയ്തു. അ നന്തരം അവന്‍ വീണ്ടും ഉറങ്ങി.
പിന്നീട് യഹോവയുടെ ദൂതന്‍ വീണ്ടും അവന്‍റെ അ ടുത്തു വരികയും അവനെ സ്പര്‍ശിക്കുകയും ചെയ്തിട്ടു പറഞ്ഞു, “എഴുന്നേറ്റ് ഭക്ഷിക്കൂ! അല്ലെങ്കില്‍ ദീര്‍ഘ യാത്രയ്ക്കുള്ള കരുത്ത് നിനക്കുണ്ടാവുകയില്ല.” അ തിനാല്‍ ഏലീയാവ് എഴുന്നേറ്റ് തിന്നുകയും കുടിക് കുക യും ചെയ്തു. നാല്പതു രാപ്പലുകള്‍ യാത്ര ചെയ്യാനുള്ള ശക്തി ആ ഭക്ഷണം ഏലീയാവിനു നല്‍കി. അവന്‍ ദൈവത് തിന്‍റെ പര്‍വ്വതമായ ഹോരേബുപര്‍വ്വതത്തിലേക്കു ന ടന്നു. അവിടെ ഏലീയാവ് ഒരു ഗുഹയില്‍ കയറി. ആ രാത് രി അവിടെ തങ്ങി.
അനന്തരം യഹോവ ഏലീയാവിനോടു സംസാരിച്ചു. യഹോവ ചോദിച്ചു, “ഏലീയാവേ, നീയെന്താ ണിവി ടെ?”
10 ഏലീയാവ് മറുപടി പറഞ്ഞു, “സര്‍വ്വശക്തനായ യ ഹോവേ, എനിക്കാവുന്നത്ര നന്നായി നിന്നെ ഞാന്‍ എ ല്ലായ്പ്പോഴും സേവിച്ചിരുന്നു. പക്ഷേ യിസ്രാ യേ ല്‍ജനത നീയുമായുള്ള അവരുടെ കരാര്‍ ലംഘിച്ചു. നിന്‍ റെ യാഗപീഠങ്ങള്‍ അവര്‍ തകര്‍ത്തു. നിന്‍റെ പ്രവാചക ന് മാരെ അവര്‍ വധിച്ചു. ഇപ്പോഴും ജീവിക്കുന്ന ഏകപ്ര വാചകനാണു ഞാന്‍. ഇപ്പോഴവര്‍ എന്നെയും വധിക് കാ ന്‍ ശ്രമിക്കുകയാണ്!”
11 അപ്പോള്‍ യഹോവ ഏലീയാവിനോടു പറഞ്ഞു, “ പോകൂ, പര്‍വ്വതത്തില്‍ എന്‍റെ മുന്പില്‍ നില്‍ക്കുക. ഞാന്‍ നിന്നെ കടന്നു പോകാം.”അനന്തരം ശക്തിയുള്ള ഒരു കാറ്റ് പര്‍വ്വതങ്ങളെ പിളര്‍ത്തി. യഹോവയുടെ മു ന്പില്‍ വലിയ പാറകളെ അതു പിളര്‍ത്തി. പക്ഷേ ആ കാ റ്റ് യഹോവയായിരുന്നില്ല. അതിനുശേഷം ഒരു ഭൂക ന്പ മുണ്ടായി. പക്ഷേ ഭൂകന്പവും യഹോവയായിരുന്നില്ല. 12 അതിനുശേഷം ഒരഗ്നിയുണ്ടായി. പക്ഷേ ആ അഗ്നി യ ഹോവയായിരുന്നില്ല. അഗ്നിക്കുശേഷം ഒരു മൃദു സ്വ രം ഉണ്ടായി.
13 ശബ്ദം കേട്ടപ്പോള്‍ ഏലീയാവ് തന്‍റെ കുപ്പായം കൊണ്ട് മുഖം മറച്ചു. അനന്തരം അവന്‍ പോയി ഗുഹ യുടെ മുന്പില്‍ നിന്നു. ശബ്ദം അവനോടു ചോദിച്ചു, “ഏലീയാവേ നീയെന്താണിവിടെ?”
14 ഏലീയാവു പറഞ്ഞു, “സര്‍വ്വശക്തനായ യഹോ വേ, എന്നാലാവുംവിധം നന്നായി ഞാനങ്ങയെ സേവി ച്ചു. എന്നാല്‍ യിസ്രായേലുകാര്‍ അങ്ങുമായു ണ്ടാക് കി യ കരാര്‍ ലംഘിച്ചു. അവര്‍ നിന്‍റെ യാഗപീഠങ്ങള്‍ തകര്‍ ക്കുകയും നിന്‍റെ പ്രവാചകരെ വധിക്കുകയും ചെയ്തു. ഞാന്‍ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്ന ഏക പ്രവാചകന്‍. ഇപ്പോളവര്‍ എന്നെ വധിക്കാന്‍ ശ്രമിക് കുകയാണ്.”
15 യഹോവ പറഞ്ഞു, “ദമസ്കസിനു ചുറ്റുമുള്ള മരുഭൂ മിയിലേക്കുള്ള വഴിയേ പോവുക. ദമസ്കസില്‍ പോയി ഹസയേലിനെ അരാമിലെ രാജാവായി അഭിഷേകം ചെയ്യു ക. 16 അനന്തരം നിംശിയുടെ പുത്രനായ യേഹൂവിനെ യി സ്രായേലിന്‍റെ രാജാവായി അഭിഷേകം ചെയ്യുക. പി ന് നെ, ആബേല്‍ മെഹോലായിലെ സാഫാത്തിന്‍റെ പുത്ര നായ എലീശയെ അഭിഷേകം ചെയ്യുക. നിന്‍റെ സ്ഥാന ത്തു വരുന്ന പ്രവാചകന്‍ അവനായിരിക്കും. 17 അനേകം ദു ഷ്ടന്മാരെ ഹസായേല്‍ വധിക്കും. ഹസായേലിന്‍റെ വാളി ല്‍നിന്നും രക്ഷപ്പെടുന്നവനെ യേഹൂ വധിക്കും. യേ ഹൂവിന്‍റെ വാളില്‍നിന്നും രക്ഷപ്പെടുന്ന ആരെയും എ ലീശാ വധിക്കും. 18 ഏലീയാവേ, നീ മാത്രമല്ല യിസ്രാ യേലിലെ ഏക വിശ്വാസി. അവര്‍ അനേകം പേരെ വധിക് കും. എന്നാല്‍ അതിനുശേഷവും ബാലിനു മുന്പില്‍ നമിക് കാത്ത എഴായിരം പേര്‍ ഉണ്ടായിരിക്കും! ബാലിന്‍റെ വി ഗ്രഹത്തെ ചുംബിക്കാത്ത ഏഴായിരത്തില്‍ കുറയാത്ത ആളുകളുണ്ടായിരിക്കും.
എലീശാ ഒരു പ്രവാചകനാകുന്നു
19 അതിനാല്‍ ഏലീയാവ് അവിടം വിട്ട് സാഫാത്തിന്‍റെ പുത്രനായ എലീശയെ തേടിപ്പോയി. ഏലീയാവ് വന്ന പ്പോള്‍ എലീശാ പന്ത്രണ്ടേക്കര്‍ നിലം ഉഴുകയാ യിരു ന്നു. ഏലീയാവ് വന്നപ്പോള്‍ എലീശാ അവസാനത്തെ ഏക്കര്‍ സ്ഥലത്ത് പണി ചെയ്യുകയായിരുന്നു. ഏലീ യാവ് എലീശയുടെ അടുത്തേക്കു ചെന്നു. അനന്തരം ഏ ലീയാവ് തന്‍റെ മേലങ്കി എലീശയുടെമേല്‍ ഇട്ടു. 20 എലീ ശാ തന്‍റെ കാളകളെ വിട്ടു പെട്ടെന്നു ഏലീയാവിന്‍റെ അടുത്തേക്കു ചെന്നു. എലീശാ പറഞ്ഞു, “ഞാന്‍ എന്‍റെ മാതാപിതാക്കളെ ചുംബിച്ച് അവരോടു യാത്ര പറഞ് ഞിട്ടു വരട്ടെ. എന്നിട്ട് ഞാന്‍ അങ്ങയെ പിന്തുടരാം.”ഏലീയാവ് മറുപടി പറഞ്ഞു, “അതു കൊള്ളാം പോകൂ ഞാന്‍ നിന്നെ തടയുന്നില്ല.”
21 അനന്തരം എലീശാ തന്‍റെ കുടുംബത്തോടൊപ്പം ഒ രു സദ്യയുണ്ടു. എലീശാ ചെന്ന് തന്‍റെ കാളകളെ കൊന് നു. നുകങ്ങള്‍ അവന്‍ വിറകാക്കി അനന്തരം അവന്‍ മാംസം വേവിച്ചു. അനന്തരം അവന്‍ മാംസം ജനങ്ങള്‍ക്കു നല്‍ കുകയും അവരതു ഭക്ഷിക്കുകയും ചെയ്തു. അനന്തരം ഏ ലീയാവിനെ എലീശാ പിന്തുടര്‍ന്നു. എലീശാ ഏലീയാ വിന്‍റെ സഹായിയായി.