ദാവീദുരാജാവ് മരിക്കുന്നു
2
ദാവീദിന്‍റെ മരണസമയമടുത്തു. അതിനാല്‍ ദാവീദ് ശ ലോമോനോടു സംസാരിക്കുകയും അവനോട് ഇങ്ങ നെ പറയുകയും ചെയ്തു. “എല്ലാ മനുഷ്യരെ യുംപോ ലെ ഞാനും മരിക്കാറായി. എന്നാല്‍ നീ വളര്‍ന്ന് ശക്ത നായ ഒരു മനുഷ്യനാകുകയാണ്. ഇനി നിന്‍റെ ദൈവ മാ കുന്ന യഹോവയുടെ നിയമങ്ങള്‍ ശ്രദ്ധയോടെ അനുസ രിക്കുക. അവന്‍റെ നിയമങ്ങളും കല്പനകളും തീരുമാന ങ്ങളുംകരാറുകളുംശ്രദ്ധയോടെഅനുസരിക്കുക.മോശെയുടെനിയമങ്ങളില്‍എഴുതിയിരിക്കുന്നതെല്ലാംഅനുസരിക്കുക.അങ്ങനെചെയ്താല്‍നീപോകുന്നിടങ്ങളിലൊക്കെ എല്ലാ പ്രവൃത്തികളിലും വിജയം വരിക്കും. നീ യ ഹോവയെ അനുസരിച്ചാല്‍ എന്നെപ്പറ്റിയുള്ള വാഗ് ദാനം യഹോവ പാലിക്കും. യഹോവ പറഞ്ഞു, ‘ഞാന വ രോടു പറയുന്ന വഴിയേ നിന്‍റെ പുത്രന്മാര്‍ ജീവി ച് ചാ ല്‍, പൂര്‍ണ്ണമനസ്സോടെ ആത്മാര്‍ത്ഥമായി അനുസ രി ച്ചാല്‍ നിന്‍റെ കുടുംബത്തില്‍നിന്നുള്ളവനായിരിക്കും എക്കാലവും യിസ്രായേല്‍രാജാവ്.’”
ദാവീദ് ഇത്രകൂടി പറഞ്ഞു, “സെരൂയയുടെ പുത്ര നാ യ യോവാബ് എന്നോടു ചെയ്തത് ഓര്‍മ്മിക്കുക. യി സ് രായേല്‍സേനയുടെ രണ്ടു നായകന്മാരെ അവന്‍ വധിച്ചു. നേരിന്‍റെ പുത്രനായ അബ്നേരിനെയും യേഥെരിന്‍റെ പു ത്രനായ അമാസയെയും അവന്‍ വധിച്ചു. സമാ ധാനകാ ല ത്താണ് അവന്‍ ഇവരെ വധിച്ചതെന്നും ഓര്‍മ്മിക്കുക! ഇ വരുടെ രക്തം അവന്‍റെ അരപ്പട്ടയിലും പട്ടാള ച്ചെ രു പ്പിലും തെറിച്ചു വീണു. ഞാനവനെ ശിക്ഷി ക്കേണ്ട തായിരുന്നു. പക്ഷേ നീയാണിപ്പോള്‍ രാജാവ്. അതിനാ ല്‍ ഏറ്റവും വിവേകത്തോടെ അവനെ ശിക്ഷിക്കുക. പക് ഷേ അവന്‍ കൊല്ലപ്പെട്ടുവെന്ന് നീ ഉറപ്പാക്കണം. അവന്‍ വാര്‍ദ്ധക്യം മൂലം സമാധാനത്തോടെ മരിക്കാന്‍ അനുവദിക്കരുത്!
“ഗിലെയാദിലെ ബര്‍സില്ലായിയുടെ കുട്ടികളോട് ദ യ കാട്ടുക. അവര്‍ നിന്‍റെ സുഹൃത് തുക്കളായിരിക്കു ക യും നിന്‍റെ മേശമേല്‍ ഭക്ഷിക്കുകയും ചെയ്യട്ടെ. നിന്‍ റെ സഹോദരന്‍ അബ്ശാലോമിന്‍റയടുക്കല്‍നിന്നും ഓടി പ്പോയപ്പോള്‍ അവര്‍ എന്നെ സഹായിച്ചിരുന്നു.
“ഗെരയുടെ പുത്രന്‍ ശിമെയി ഇവിടെയൊക്കെയു ണ് ടെന്നുള്ളതും ഓര്‍മ്മിക്കുക. ബഹൂരീമില്‍ ബെന്യാ മീ ന്‍ ഗോത്രക്കാരനാണവന്‍. മഹനയീമിലേക്കു ഞാന്‍ ഓടിപ് പോയപ്പോള്‍ അവന്‍ എന്നെ വളരെ ശക്തമായി ശപി ച്ചതും ഓര്‍മ്മിക്കുക. അനന്തരം അവന്‍ യോര്‍ദ് ദാന്‍ നദി യില്‍ എന്നെ കാണാന്‍ ഇറങ്ങിവന്നു. ഞാന്‍ അവനോട് ഒരു വാഗ്ദാനം ചെയ്തു. ശിമെയിയെ ഞാന്‍ വധിക് കില് ലെന്ന് യഹോവയുടെ സമക്ഷത്തില്‍ ഞാന്‍ വാഗ്ദാനം ചെയ്തു. ഇനി നീ അവനെ ശിക്ഷിക്കാതെ വിടരുത്. നീ യൊരു വിവേകശാലിയാണ്. അവനോടെന്തു ചെയ്യ ണ മെന്ന് നിനക്കറിയാം. പക്ഷേ അവന്‍ വാര്‍ദ്ധക്യത്തില്‍ സമാധാനത്തോടെ മരിക്കാന്‍ അനുവദിക്കരുത്.” 10 അനന് തരം ദാവീദ് മരണമടഞ്ഞു. ദാവീദിന്‍റെ നഗരത്തില്‍ അവ ന്‍ സംസ്കരിക്കപ്പെട്ടു. 11 ദാവീദ് നാല്പതുവര്‍ഷം യി സ് രായേല്‍ ഭരിച്ചു. ഏഴു വര്‍ഷം ഹെബ്രോനിലും മുപ്പ ത് തി മൂന്നു വര്‍ഷം യെരൂശലേമിലും ആണ് അദ്ദേഹം ഭരണം നടത്തിയത്.
ശലോമോന്‍ തന്‍റെ രാജ്യത്തിന്‍റെ നിയന്ത്രണമേറ്റെടുക്കുന്നു
12 ഇപ്പോള്‍ ശലോമോനാണ് രാജാവ്. അവന്‍ തന്‍റെ പി താവായ ദാവീദിന്‍റെ സിംഹാസനത്തിലിരുന്നു. അവന് ത ന്‍റെരാജ്യത്തിന്‍റെപൂര്‍ണ്ണനിയന്ത്രണമുണ്ടായിരുന്നു.
13 അനന്തരം ഹഗ്ഗീത്തിന്‍റെ പുത്രനായ അദോ നീയാ വ് ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയുടെ അടുത് തേക്കു പോയി. ബത്ത്-ശേബ അവനോടു ചോദിച്ചു, “ നീ സമാധാനത്തോടെയാണോ വരുന്നത്?”അദോ നീ യാ വ് മറുപടി പറഞ്ഞു, “അതേ, ഇതൊരു സമാധാന സന്ദര്‍ ശനമാണ്, 14 എനിക്ക് ചിലതു പറയാനുണ്ട്.”
ബത്ത്-ശേബ പറഞ്ഞു, “എങ്കില്‍ പറയൂ.”
15 അദോനീയാവു പറഞ്ഞു, “ഒരു കാലത്ത് രാജ്യം എ ന്‍റെ സ്വന്തമായിരുന്നുവെന്ന് ഓര്‍മ്മിക്കുക. ഞാനാ ണ വരുടെ രാജാവെന്ന് യിസ്രായേല്‍ജനത മുഴുവന്‍ കരുതി യി രുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറി. ഇപ്പോള്‍ എന്‍റെ സ ഹോദരനാണ് രാജാവ്. യഹോവ അവനെ രാജാവാകാന്‍ തെ രഞ്ഞെടുത്തു. 16 അതിനാല്‍ ഞാനിപ്പോള്‍ ഒരു കാര്യം അ പേക്ഷിക്കുന്നു. ദയവായി അത് നിഷേധിക്കരുതേ.”ബ ത്ത്-ശേബ മറുപടി പറഞ്ഞു, “നിനക്കെന്താണു വേണ്ട ത്?”
17 അദോനീയാവു പറഞ്ഞു, “അവിടുത്തെ അഭ്യര്‍ത് ഥ നകളില്‍ ഒന്നും ശലോമോന്‍രാജാവിപ്പോള്‍ നിഷേ ധിക് കില്ല. അതിനാല്‍, ശൂനേംകാരിയായ അബീശഗിനെ എ നി ക്കു വിവാഹം കഴിച്ചു തരാന്‍ അവനോ ടാവശ്യ പ്പെട് ടാലും.”
18 അപ്പോള്‍ ബത്ത്-ശേബ പറഞ്ഞു, “കൊള്ളാം. നിന ക്കുവേണ്ടി ഞാന്‍ രാജാവുമായി സംസാരിക്കാം.”
19 അതിനാല്‍ ബത്ത്-ശേബ അവനുവേണ്ടി രാജാവു മാ യി സംസാരിക്കാന്‍ പോയി. ശലോമോന്‍രാജാവ് അവളെ കാണുകയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. അന ന്ത രം അവന്‍ അവളുടെ മുന്പില്‍ നമസ്കരിക്കുകയും സിംഹാ സനത്തില്‍ ഇരിക്കുകയും ചെയ്തു. തന്‍റെ മാതാവിനായി മറ്റൊരു സിംഹാസനം കൊണ്ടുവരാന്‍ അവന്‍ ഭൃത്യന് മാ രോടാവശ്യപ്പെട്ടു. അനന്തരം അവള്‍ അവന്‍റെ വലതു വശത്തിരുന്നു.
20 ബത്ത്-ശേബ അവനോടു പറഞ്ഞു, “ഞാന്‍ നിന്നോ ട് വളരെ ചെറിയ ഒരു സംഗതി ആവശ്യപ്പെടുന്നു. ദയ വായി അതു നിരസിക്കരുത്.”
രാജാവ് മറുപടി പറഞ്ഞു, “അമ്മേ, എന്തുവേണമെ ങ് കിലും ആവശ്യപ്പെട്ടുകൊള്ളൂ. ഞാന്‍ നിരസിക്കില്ല.”
21 അതിനാല്‍ ബത്ത്-ശേബ പറഞ്ഞു, “നിന്‍റെ സഹോദ രന്‍ അദോനീയാവിനെ, ശൂനേംകാരിയായ അബീശഗിനെ വിവാഹംകഴിക്കാന്‍ അനുവദിക്കുക.”
22 ശലോമോന്‍രാജാവ് തന്‍റെ അമ്മയോടു മറുപടി പറ ഞ്ഞു, “അബീശഗിനെ അദോനീയാവിനു നല്‍കാ നെ ന്തി നാണവിടുന്ന് എന്നോടാവശ്യപ്പെടുന്നത്? അവനെ രാജാവാക്കാന്‍ കൂടി എന്താണാവശ്യപ്പെടാത്തത്? എന് തായാലും അയാള്‍ എന്‍റെ ജ്യേഷ്ഠനല്ലേ? പുരോ ഹിത നായഅബ്യാഥാരുംയോവാബുംഅവനെപിന്തുണയ്ക്കും?”
23 അനന്തരം ശലോമോന്‍ യഹോവയുടെ നാമത്തില്‍ ഒരു പ്രതിജ്ഞ ചെയ്തു. അവന്‍ പറഞ്ഞു, “അദോ നീയാ വിനെക്കൊണ്ടതിന്‍റെ വില കൊടുപ്പിക്കുമെന്നു ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. അതവന്‍റെ ജീവന്‍ തന് നെ യായിരിക്കുകയും ചെയ്യും! 24 യഹോവ എന്നെ യിസ് രാ യേലിന്‍റെ രാജാവാക്കി. എന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവന്‍ എനിക്കു നല്‍കി. യഹോവ തന്‍റെ വാക്കുപാലിക്കുകയും രാജ്യം എനിക്കും എന്‍റെ കുടും ബത്തിനുമായി നല്‍കുകയും ചെയ്തു. ഇപ്പോള്‍ യ ഹോ വ ജീവിക്കുന്പോലെ സത്യമായും അദോനീയാവ് ഇന്നു വധിക്കപ്പെടുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു!”
25 ശലോമോന്‍രാജാവ് ബെനായാവിനു കല്പന നല്‍കി. ബെനായാവ് പോയി അദോനീയാവിനെ വധിച്ചു.
26 അനന്തരം ശലോമോന്‍രാജാവ് പുരോഹിതനായ അ ബ്യാഥാരിനോടു പറഞ്ഞു, “ഞാന്‍ നിന്നെ കൊ ല്ലേ ണ്ടതാണ്. പക്ഷേ നിന്നെ നിന്‍റെ ജന്മനാടായ അനാ ഥോത്തിലേക്കു ഞാന്‍ അയയ്ക്കുന്നു. എന്‍റെ പിതാ വായദാവീദിനോടൊപ്പംനടന്നപ്പോള്‍വിശുദ്ധപെട്ടകം ചുമക്കാന്‍ നീ സഹായിച്ചതിനാല്‍ ഞാന്‍ നിന്നെ വധിക്കുന്നില്ല. മാത്രവുമല്ല. എന്‍റെ പിതാവിന്‍റെ കഷ്ടകാലംമുഴുവന്‍നീഅദ്ദേഹവുമായിപങ്കുവയ്ക്കുകയും ചെയ്തു.” 27 അതിനാല്‍ ശലോമോന്‍ അബ്യാഥാരിനെ യഹോവയുടെ പുരോഹിതസ്ഥാനത്തുനിന്നും നീക്കി. ഏലിയേയും കുടുംബത്തെയും പറ്റി ശീലോവില്‍വച്ച് യഹോവപറഞ്ഞതുപോലെതന്നെയാണ്അതുസംഭവിച്ചത്. അബ്യാഥാര്‍ ഏലിയുടെ കുടുംബക്കാരനായിരുന്നു.
28 ഇക്കാര്യങ്ങള്‍ കേട്ടപ്പോള്‍ യോവാബിനു ഭയമാ യി. യോവാബ് അബ്ശാലോമിനെയല്ല അദോനീ യാവി നെ ആയിരുന്നു പിന്തുണച്ചിരുന്നത്. യോവാബ് യ ഹോവയുടെ കൂടാരത്തിലേക്കു പോയി യാഗപീഠത്തില്‍ പിടിച്ചു. 29 യോവാബ് യഹോവയുടെ കൂടാരത്തിലെ യാഗപീഠത്തിലുണ്ടെന്ന്ചിലര്‍ശലോമോന്‍രാജാവിനോടു പറഞ്ഞു. അതിനാല്‍ അവനെ വധിക്കാന്‍ ശലോമോന്‍ ബെനായാവിനു കല്പന നല്‍കി.
30 ബെനായാവ് യഹോവയുടെ കൂടാരത്തിലെത്തി യോ വാബിനോടു പറഞ്ഞു, “രാജാവു പറയുന്നു, ‘പുറത് തേ ക്കു വരിക!’”എന്നാല്‍ യോവാബ് മറുപടി പറഞ്ഞു, “ഇ ല്ല ഞാനിവിടെ കിടന്നു മരിക്കും.”
അതിനാല്‍ ബെനായാവ് രാജാവിന്‍റെയടുത്തേക്കു മടങ് ങിച്ചെന്ന് യോവാബ് തന്നോടു പറഞ്ഞതെന്തെന്ന് അദ്ദേഹത്തോടു പറഞ്ഞു. 31 അപ്പോള്‍ രാജാവ് ബെ നാ യാവിനോടു കല്പിച്ചു, “അവന്‍ പറയുന്പോലെ ചെ യ്യുക! അവനെ അവിടെ വെച്ചു വധിക്കുക. അനന്തരം അവനെ സംസ്കരിക്കുക. അപ്പോള്‍ അവന്‍റെ കുറ്റത് തി ല്‍നിന്നുംഎന്‍റെകുടുംബവുംഞാനുംമോചിതരാകും.നിഷ്കളങ്കരായമനുഷ്യരെയോവാബ്വധിച്ചതുകൊണ്ടാണ് ആ പാപം ഉണ്ടായത്. 32 തന്നേക്കാള്‍ നല്ലവരായ രണ്ടു പേരെ യോവാബ് വധിച്ചു. നേരിന്‍റെ പുത്രന്‍അബ്നേര്‍, യെഥെരിന്‍റെ പുത്രന്‍ അമാസാ എന്നിവരായിരുന്നു അവര്‍.അബ്നേര്‍യിസ്രായേല്‍സേനയുടെസൈന്യാധിപനുംഅമാസായെഹൂദാസൈന്യത്തിന്‍റെസൈന്യാധിപനുമായിരുന്നു. യോവാബാണ് അവരെ വധിച്ചതെന്ന് എന്‍റെ പിതാവായദാവീദിന്അന്ന്അറിവില്ലായിരുന്നു.അതിനാല്‍ അവരെ കൊന്ന കുറ്റത്തിന് യഹോവ യോവാബിനെ ശിക്ഷിക്കും. 33 അവരുടെ മരണത്തിന് അവന്‍ കുറ്റക്കാ ര നായിരിക്കും. അവന്‍റെ കുടുംബവും എക്കാലവും കുറ്റ വാളികളായിരിക്കും.എന്നാല്‍ദാവീദിനുംഅവന്‍റെപിന്‍ഗാമികള്‍ക്കും രാജകുടുംബത്തിനും അവന്‍റെ രാജ്യത്തിനും ദൈവം എക്കാലവും സമാധാനം കൊണ്ടുവരും.”
34 അതിനാല്‍ യഹോയാദയുടെ പുത്രനായ ബെനായാവ് യോവാബിനെവധിച്ചു.മരുഭൂമിയിലെതന്‍റെമാതൃദേശമായ സ്ഥലത്ത് അവന്‍ സംസ്കരിക്കപ്പെട്ടു. 35 അനന്തരം യഹോയാദയുടെ പുത്രനായബെനായാവിനെശലോമോന്‍ യോവാബിന്‍റെസ്ഥാനത്തുസൈന്യാധിപനാക്കി.സാദോക്കിനെ ശലോമോന്‍ അബ്യാഥാരിന്‍റെ സ്ഥാനത്ത് ഉ ന്നതപുരോഹിതനുമാക്കി. 36 പിന്നെ രാജാവ് ശി മെയി ക്ക് ആളയച്ചു. രാജാവ് അവനോടു പറഞ്ഞു, “യെരൂ ശ ലേമില്‍ നിനക്കായി ഒരു വീടുണ്ടാക്കുക. ആ വീട്ടില്‍ താ മസിക്കുകയും നഗരം വിടാതിരിക്കുകയും ചെയ്യുക. 37 നീ നഗരം വിട്ട് കിദ്രോന്‍തോടു കടന്നാല്‍, അപ്പോള്‍ നീവധിക്കപ്പെടും.അതുനിന്‍റെതന്നെവീഴ്ചയായിരിക്കും.”
38 അതിനാല്‍ ശിമെയി പറഞ്ഞു, “അതുകൊള്ളാം, എന്‍ റെ രാജാവേ, ഞാന്‍ അങ്ങയെ അനുസരിക്കും.”അതിനാല്‍ ശിമെയി വളരെക്കാലം യെരൂശലേമില്‍ വസിച്ചു. 39 എന്നാല്‍ മൂന്നു വര്‍ഷം കഴിഞ്ഞ് ശിമെയിയുടെ അടിമ കളില്‍ രണ്ടുപേര്‍ ഓടിപ്പോയി. മാഖയുടെ പുത്രനും ഗ ത്തിലെ രാജാവുമായ ആഖീശിന്‍റെയടുത്തേക്കാണ് അവര്‍ ഓടിപ്പോയത്. 40 അതിനാല്‍ ശിമെയി തന്‍റെ കഴുതയ്ക്കു ജീനി കെട്ടി ഗത്തില്‍ ആഖീശ്രാജാവിന്‍റെയടുത്തേക്കു പോയി. തന്‍റെ അടിമകളെ കണ്ടെത്താനാണവന്‍ പോയ ത്. അവന്‍ അവരെ കണ്ടുപിടിച്ച് വീട്ടിലേക്കു തിരികെ കൊണ്ടുവന്നു.
41 എന്നാല്‍ ശിമെയി യെരൂശലേമില്‍നിന്നും ഗത്തി ലേ ക്കു പോയിവന്ന കാര്യം ആരോ ശലോമോനോടു പറ ഞ്ഞു. 42 അതിനാല്‍ ശലോമോന്‍ അവനെ കൊണ്ടുവരാന്‍ ആളയച്ചു. ശലോമോന്‍ പറഞ്ഞു, “നീ യെരൂശലേം വിട് ടു പോയാല്‍ നിന്നെ വധിക്കുമെന്ന് യഹോവയുടെ നാമ ത്തില്‍ ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു. നീ എവിടെ യെങ് കിലും പോയാല്‍ നിന്‍റെ മരണത്തിന് നീ തന്നെ യായി രി ക്കും ഉത്തരവാദിയെന്ന് ഞാന്‍ നിനക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഞാന്‍ പറഞ്ഞതു നീ അംഗീ കരിക്കു ക യും ചെയ്തതാണ്. എന്നെ അനുസരിക്കാമെന്നും നീ പറ ഞ്ഞു. 43 നീയെന്തിനാണ് നിന്‍റെ വാഗ്ദാനം ലംഘിച്ചത്? നീയെന്താണെന്‍റെ കല്പന അനുസരിക്കാതിരുന്നത്? 44 എന്‍റെ പിതാവായ ദാവീദിനെതിരെ നീ ചെയ്ത അനേകം തെറ്റുകളെപ്പറ്റി നിനക്കറിയാം. ഇപ്പോള്‍ ആ തെറ് റു കള്‍ക്ക് യഹോവ നിന്നെ ശിക്ഷിക്കും. 45 എന്നാല്‍ എന് നെ യഹോവ അനുഗ്രഹിക്കും. ദാവീദിന്‍റെ സിം ഹാസ നത്തെ അവന്‍ എന്നെന്നും സുരക്ഷിതമാക്കും.”
46 അനന്തരം ശിമെയിയെ വധിക്കാന്‍ രാജാവ് ബെനാ യാവിനോടു കല്പിക്കുകയും അയാള്‍ അങ്ങനെ ചെയ്യു കയും ചെയ്തു. അങ്ങനെ ശലോമോന് തന്‍റെ രാജ്യത് തി ന്മേല്‍ പരിപൂര്‍ണ്ണനിയന്ത്രണമായി.