സാക്ഷ്യപെട്ടകം ആലയത്തില്‍
8
യിസ്രായേലിലെ എല്ലാ മൂപ്പന്മാരെയും ഗോത്രത് തലവന്മാരെയും യിസ്രായേല്‍ കുടുംബത് തലവന് മാ രെയും ശലോമോന്‍രാജാവ് വിളിച്ചുകൂട്ടി. യെരൂ ശലേ മില്‍തന്‍റെയടുത്തേക്കുവരുവാന്‍അവന്‍അവരോടാവശ്യപ്പെട്ടു. സാക്ഷ്യപെട്ടകം ദാവീദിന്‍റെ നഗരത്തില്‍ നി ന്നും ആലയത്തിലേക്കു കൊണ്ടുവരുന്നതിനാണ് ശ ലോമോന്‍ അവരെ വരുത്തിയത്. അതിനാല്‍ എല്ലാ യി സ്രായേലുകാരും ശലോമോന്‍രാജാവിന്‍റെയടുത്തു വന് നു.വര്‍ഷത്തിന്‍റെഏഴാംമാസമായഏഥാനീംമാസത്തിലെവിശുദ്ധഅവധിദിവസമായകൂടാരത്തിരുന്നാളിലായിരുന്നു അത് സംഭവിച്ചത്.
യിസ്രായേലിലെ മൂപ്പന്മാരെല്ലാം അവിടെ യെത് തി. അനന്തരം പുരോഹിതന്മാര്‍ വിശുദ്ധപെട്ടകം എടു ത്തു. അവര്‍ സമ്മേളനക്കൂടാരത്തോടും അതിലുള്ള വിശു ദ്ധസാധനങ്ങളോടുമൊപ്പം യഹോവയുടെ വിശു ദ്ധ പെട്ടകം എടുത്തു. ഈ സാധനങ്ങള്‍ എടുക്കാന്‍ ലേവ്യര്‍ പുരോഹിതന്മാരെ സഹായിച്ചു. ശലോമോന്‍ രാജാവും മറ്റെല്ലാ യിസ്രായേലുകാരും സാക്ഷ്യപെട്ടകത്തിനു മുന്പില്‍സമ്മേളിച്ചു.അവര്‍അസംഖ്യംആടുകളെയുംകന്നുകാലികളെയും ബലിയര്‍പ്പിച്ചു. അനന്തരം പുരോ ഹിതന്മാര്‍ യഹോവയുടെ സാക്ഷ്യപെട്ടകം ശരിയായ സ്ഥലത്തുവച്ചു.അത്ആലയത്തിലെഅതിവിശുദ്ധസ്ഥലത്തായിരുന്നു.കെരൂബുമാലാഖമാരുടെചിറകുകള്‍ക്കിടയിലായിരുന്നു സാക്ഷ്യപെട്ടകം വെച്ചത്. കെരൂബുമാലാഖമാരുടെ ചിറകുകള്‍ വിശുദ്ധപെ ട്ടകത്തി നുമേല്‍ വിരിഞ്ഞുനിന്നിരുന്നു. വിശുദ്ധപെട്ട കത്തെ യും അവയുടെ തണ്ടുകളെയും ചിറകുകള്‍ മൂടിയിരുന്നു. ആ തണ്ടുകള്‍ വളരെ നീളമുള്ളവയായിരുന്നു. അതിവി ശു ദ്ധസ്ഥലത്തിനു മുന്പിലുള്ള വിശുദ്ധസ്ഥലത്തു നില്‍ ക്കുന്ന ഏതൊരാള്‍ക്കും തണ്ടുകളുടെ അഗ്രങ്ങള്‍ കാ ണാമായിരുന്നു, പക്ഷേ പുറമേ നിന്നാര്‍ക്കും അവ കാ ണാന്‍ കഴിയുമായിരുന്നില്ല. ഇന്നും തണ്ടുകള്‍ അവി ടെ യുണ്ട്. ഹോരേബ് എന്ന സ്ഥലത്തുവച്ച് മോ ശെവ ച്ചരണ്ടുകല്പലകകള്‍മാത്രമേവിശുദ്ധപെട്ടകത്തിനുള്ളില്‍ ഉണ്ടായിരുന്നുള്ളു. യിസ്രായേല്‍ജനതയുമായിഅവര്‍ ഈജിപ്തില്‍നിന്നും പുറത്തുവന്നതിനു ശേഷം യഹോവ കരാര്‍ ഉണ്ടാക്കിയത് ഹോരേബില്‍ വച്ചായിരുന്നു.
10 പുരോഹിതന്മാര്‍ വിശുദ്ധപെട്ടകം അതിവിശു ദ്ധ സ്ഥലത്തു വച്ചു. അനന്തരം പുരോഹിതന്മാര്‍ അതി വിശുദ്ധസ്ഥലത്തുനിന്നുംപുറത്തുവന്നപ്പോള്‍യഹോവയുടെ ആലയത്തില്‍ മേഘം വന്നു നിറഞ്ഞു. 11 ആലയത്തില്‍ യഹോവയുടെ തേജസ്സു വന്നുനിറഞ് ഞതിനാല്‍പുരോഹിതന്മാര്‍ക്കുതങ്ങളുടെജോലിതുടരാനായില്ല. 12 അപ്പോള്‍ ശലോമോന്‍ പറഞ്ഞു, “ആകാശ ത്തുതിളങ്ങാന്‍യഹോവസൂര്യനെസൃഷ്ടിച്ചു, പക്ഷേ അവന്‍ തനിക്കു വസിക്കാന്‍ഇരുണ്ടമേഘത്തെഎടുത്തു* ആകാശത്തു … എടുത്തു ഇതൊരു പഴയപാഠത്തില്‍ നിന്നുള്ളതാണ്. “യഹോവ ഇരുട്ടില്‍ വസിക്കുമെന്നു പറഞ്ഞു” എന്നു മാത്രമേ എബ്രായ ഭാഷയിലുള്ളൂ. .
13 ഞാന്‍ നിനക്കായി ഒരു അത്ഭുതകരമായ ആലയം നി ര്‍മ്മിച്ചു, നിനക്കു നിത്യമായി വസിക്കാനൊരിടം.” 14 യിസ്രായേല്‍ജനത മുഴുവന്‍ അവിടെ നില് പുണ് ടാ യിരു ന്നു. അതിനാല്‍ ശലോമോന്‍രാജാവ് അവരുടെനേര്‍ക്കു തിരിയുകയുംഅവരെഅനുഗ്രഹിക്കാന്‍ദൈവത്തോടാവശ്യപ്പെടുകയും ചെയ്തു. 15 അനന്തരം ശലോമോന്‍രാജാവ് യഹോവയോടു ദീര്‍ഘമായൊരു പ്രാര്‍ത്ഥന നടത്തി. അവന്‍ ഇതായിരുന്നു പ്രാര്‍ത്ഥിച്ചത്,
“യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ മഹാ നാ കുന്നു. എന്‍റെ പിതാവായ ദീവീദിനോടു ചെയ്ത വാഗ്ദാ നം യഹോവ സ്വയം നടപ്പാക്കി. യഹോവ എന്‍റെ പി താവിനോടു പറഞ്ഞു, 16 ‘എന്‍റെ ജനതയായ, യിസ് രായേ ലുകാരെ ഞാന്‍ ഈജിപ്തില്‍നിന്നും കൊണ്ടുവന്നു. എ ന്നാല്‍ യിസ്രായേല്‍ഗോത്രങ്ങളില്‍നിന്നുംഞാനിനിയും എന്‍റെമഹത്വത്തിനുള്ളആലയത്തിനായിഒരുനഗരംതെരഞ്ഞെടുത്തിട്ടില്ല.എന്‍റെജനതയായയിസ്രായേലുകാരെ നയിക്കാന്‍ ഞാന്‍ ഒരാളെയും തെരഞ്ഞെടുത്തിട്ടില്ല. എന്നാലിപ്പോള്‍ ഞാന്‍ ആദരിക്കപ്പെടുവാനുള്ള നഗര മായി യെരൂശലേമിനെ തെരഞ്ഞെടുത്തിരിക്കുന്നു. എന്‍ റെ ജനതയായ യിസ്രേയേലുകാരെ ഭരിക്കാന്‍ ഞാന്‍ ദാവീ ദിനെയും തെരഞ്ഞെടുത്തിരിക്കുന്നു.’
17 “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയെ ആദ രിക്കാന്‍ ഒരു ആലയം പണിയണമെന്ന് എന്‍റെ പിതാവിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. 18 പക്ഷേ എന്‍റെ പി താവായ ദാവീദിനോട് യഹോവ പറഞ്ഞു, ‘എന്നെ മഹ ത്വപ്പെടുത്താന്‍ ഒരു ആലയം പണിയുന്നതിനു നിന ക് ക് അതിയായ ആഗ്രഹമുണ്ടെന്ന് എനിക്കറിയാം. എന്‍ റെ ആലയം പണിയാന്‍ നിനക്കാഗ്രഹമുള്ളതും കൊള്ളാം. 19 പക്ഷേ ആലയം പണിയാന്‍ ഞാന്‍ തെരഞ്ഞെടു ത്തി രി ക്കുന്നത് നിന്നെയല്ല. നിന്‍റെ പുത്രന്‍ എന്‍റെ ആലയം പണിയും!’
20 “അങ്ങനെ താന്‍ ചെയ്ത വാഗ്ദാനം യഹോവ പാലി ച്ചു. എന്‍റെ പിതാവായ ദാവീദിന്‍റെ സ്ഥാനത്തു ഞാനാ ണിന്നു രാജാവ്. ഇപ്പോള്‍ യഹോവ വാഗ്ദാനംചെയ്തതു പോലെഞാന്‍യിസ്രായേല്‍ജനതയെഭരിക്കുന്നു.യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവയ്ക്കു ഞാന്‍ ആലയം പണിതു. 21 വിശുദ്ധപെട്ടകത്തിന് ഞാന്‍ ആലയത്തില്‍ ഒരു സ്ഥലവും ഉണ്ടാക്കി. നമ്മുടെ പൂര്‍വ്വികരുമായി യഹോവഉണ്ടാക്കിയകരാറാണ്വിശുദ്ധപെട്ടകത്തിന്‍റെയുള്ളില്‍. നമ്മുടെ പൂര്‍വ്വികരെ ഈജിപ്തില്‍നിന്നും പുറത്തേക്കു നയിച്ചപ്പോള്‍ യഹോവ അവരുമായി ഉണ്ടാക്കിയതാണ് ആ കരാര്‍.”
22 അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠ ത് തിനു മുന്നില്‍ നിന്നു. ജനങ്ങളെല്ലാവരും അവന്‍റെ മു ന്പില്‍ നില്‍ക്കുകയായിരുന്നു. ശലോമോന്‍രാജാവ് ത ന്‍ റെ കൈകള്‍ വിടര്‍ത്തി ആകാശത്തേക്കു നോക്കി. 23 അവന്‍ പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, ആകാശത്തിലോ ഭൂമിയിലോ അങ്ങയെപ്പോലെ മറ് റൊരു ദൈവമില്ല. നീ അവരെ സ്നേഹിച്ചതിനാല്‍ നീ നിന്‍റെ ജനതയുമായി ഒരു കരാറുണ്ടാക്കി. നീ കരാര്‍ പാ ലിക്കുകയും ചെയ്തു. നിന്നെ പൂര്‍ണ്ണമനസ്സാലെ പിന്തുടരുന്നവരോട്നീദയാലുവുംവിശ്വസ്തനുമാകുന്നു. 24 എന്‍റെ പിതാവും നിന്‍റെ ദാസനുമായ ദാവീദിന് നീ ഒരു വാഗ്ദാനം നല്‍കി. ആ വാഗ്ദാനം നീ പാലിക്കുകയും ചെയ്തു.നിന്‍റെസ്വന്തംവായ്കൊണ്ടാണ്നീആവാഗ്ദാനംചെയ്തത്.നിന്‍റെഹാശക്തിയാല്‍ഇന്ന്നീആവാഗ്ദാനംയാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. 25 ഇനി യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, എന്‍റെ പിതാവായദാവീദുമായി നീയുണ്ടാക്കിയ മറ്റു വാഗ്ദത്തങ്ങളും പാലിക്കേണമേ. അങ്ങുപറഞ്ഞു,ദാവീദേ,നിന്‍റെപുത്രന്മാര്‍എന്‍റെകല്പനകളെസൂക്ഷ്മതയോടെഅനുസരിക്കണം,നീചെയ്തതുപോലെ.അവര്‍അങ്ങനെചെയ്താല്‍നിന്‍റെകുടുംബത്തില്‍നിന്നുള്ളഒരാള്‍എന്നുംയിസ്രായേലിന്‍റെഭരണാധിപനായുണ്ടായിരിക്കും.
26 യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവേ, എന്‍റെ പിതാവിനോടുചെയ്തആവാഗ്ദാനംതുടര്‍ന്നുംപാലിക്കണമേയെന്നുഞാന്‍അങ്ങയോടുവീണ്ടുംഅപേക്ഷിക്കുകയാണ്. 27 “എന്നാല്‍, ദൈവമേ, നീ ഞങ്ങളോടൊത്തു ഭൂമി യില്‍ യഥാര്‍ത്ഥത്തില്‍ വസിക്കുമോ? ആകാശം മുഴുവനും സ്വര്‍ഗ്ഗത്തിലെഉന്നതസ്ഥലങ്ങള്‍ക്കുംനിന്നെഉള്‍ക്കൊള്ളാനാവില്ല.തീര്‍ച്ചയായുംഞാനുണ്ടാക്കിയഈആലയവും അങ്ങയെ ഉള്‍ക്കൊള്ളാന്‍ മതിയായതല്ല. 28 പക്ഷേ എന്‍റെ പ്രാര്‍ത്ഥനയും അപേക്ഷയും ശ്രദ്ധി ച് ചാലും.ഞാന്‍അങ്ങയുടെഭൃത്യന്‍.അങ്ങ്എന്‍റെദൈവമാകുന്ന യഹോവയും. 29 മുന്പ് നീ പറയുകയുണ്ടായി, ‘ഞാന വിടെ ആദരിക്കപ്പെടും.’ അതിനാല്‍ ദയവായി രാത്രിയും പകലും ഈ ആലയം കാത്തുസൂക്ഷിക്കുക. ഈ ആലയ ത് തില്‍വച്ച് ഞാന്‍ അങ്ങയോടു നടത്തിയ പ്രാര്‍ത്ഥന ദയ വായി ശ്രദ്ധിച്ചാലും. 30 യഹോവേ, ഞാനും അങ്ങയുടെ ജനതയായ യിസ്രായേലുകാരും ഈ സ്ഥലത്തേക്കു തിരി ഞ്ഞ് നിന്നോടു പ്രാര്‍ത്ഥിക്കും. ദയവായി ആ പ്രാര്‍ ത് ഥനകള്‍ കേട്ടാലും! നീസ്വര്‍ഗ്ഗത്തില്‍വസിക്കുന്നെന്നു ഞങ്ങളറിയുന്നു.അവിടെഞങ്ങളുടെപ്രാര്‍ത്ഥനകള്‍കേള്‍ക്കുവാനുംഞങ്ങളോടുക്ഷമിക്കുവാനുംഅപേക്ഷിക്കുന്നു.
31 “ഒരാള്‍ മറ്റൊരാള്‍ക്കെതിരെ തെറ്റു ചെയ്താല്‍ അവ നെ ഇവിടെ ഈ യാഗപീത്തിങ്കലേക്കു കൊണ്ടുവരും. കുറ്റക്കാരന്‍, തന്നെ തെറ്റു ചെയ്യിച്ചവനെതിരെ ഒരു ശാപം തൊടുക്കും. താന്‍ നിഷ്കളങ്കനാണെന്നയാള്‍ സ ത് യം ചെയ്താല്‍ 32 സ്വര്‍ഗ്ഗത്തിലിരുന്നു ശ്രദ്ധിക്കുകയും അയാളുടെ ന്യായവിധി നടത്തുകയും ചെയ്താലും. അയാള്‍ കുറ്റക്കാരനെങ്കില്‍ അര്‍ഹമായ ശിക്ഷ നല്‍കിയാലും. അ യാള്‍നിഷ്കളങ്കനാണെങ്കില്‍അവന്‍റെനിരപരാധിത്വത്തിനനുസരിച്ച്പ്രതിഫലംനല്‍കിഅവനെന്യായീകരിച്ചാലും.
33 “ചിലപ്പോള്‍ അങ്ങയുടെ ജനതയായ യിസ്രായേലു കാര്‍ അങ്ങയ്ക്കെതിരെ പാപം ചെയ്യുകയും അവരുടെ ശത്രുക്കളാല്‍ തോല്പിക്കപ്പെടുകയും ചെയ്തേക്കാം. അപ്പോള്‍ജനങ്ങള്‍അങ്ങയുടെഅടുത്തേക്ക്മടങ്ങിവന്ന് അങ്ങയെ വാഴ്ത്തും. അവര്‍ ഈ ആലയത്തില്‍ വന്ന് അങ്ങയോടു പ്രാര്‍ത്ഥിക്കും. 34 ദയവായി സ്വര്‍ഗ്ഗത് തി ല്‍ അവരെ ചെവിക്കൊണ്ടാലും. അനന്തരം അങ്ങയുടെ ജനതയായയിസ്രായേല്‍ജനതയോടുപൊറുക്കുകയുംതങ്ങളുടെനാടുതിരിച്ചുപിടിക്കാന്‍അവരെഅനുവദിക്കുകയുംചെയ്യേണമേ.ഈഭൂമിഅങ്ങ്അവരുടെപൂര്‍വ്വികര്‍ക്കു നല്‍കിയതാണല്ലോ.
35 “ചിലപ്പോള്‍ അവര്‍ നിനക്കെതിരെ പാപം ചെയ്യു കയും നീ അവരുടെദേശത്ത്മഴപെയ്യിക്കാതിരിക്കുകയും ചെയ്യാം. അപ്പോള്‍ അവര്‍ഈസ്ഥലത്തേക്കുതിരിഞ്ഞ് പ്രാര്‍ത്ഥിക്കുകയുംനിന്‍റെനാമത്തെവാഴ്ത്തുകയുംചെയ്യും. നീ അവര്‍ക്കു യാതനകള്‍നല്‍കുകയുംഅവര്‍തങ്ങളുടെ പാപത്തില്‍നിന്നു തിരിയുകയും ചെയ്യും. 36 അതിനാല്‍ സ്വര്‍ഗ്ഗത്തില്‍അവരുടെപ്രാര്‍ത്ഥനകേള്‍ക്കേണമേ.എന്നിട്ട്ഞങ്ങളുടെപാപങ്ങള്‍ഞങ്ങളോടുപൊറുക്കേണമേ. നേരായവഴിയില്‍ജീവിക്കാന്‍ജനങ്ങളെപഠിപ്പിക്കേണമേ. അനന്തരം, യഹോവേ നീ അവര്‍ക്കു നല്‍കിയ ദേശത്ത് മഴ പെയ്യിക്കേണമേ.
37 “ഭൂമിയില്‍ വരള്‍ച്ചയുണ്ടാവുകയും അതില്‍ ഭക്ഷണ മൊന്നും വളരാതിരിക്കുകയും ചെയ്യാം. അഥവാ ജനങ്ങ ള്‍ക്കിടയില്‍ ഒരു മഹാമാരി പടര്‍ന്നെന്നു വരാം. അവിടെ നിന്‍റെ ജനതയെ അവരുടെ ചിലയിടങ്ങളില്‍ ശത്രുക്കള്‍ ആക്രമിച്ചെന്നു വരാം. അഥവാ നിന്‍റെ ജനതയിലധികം പേരും രോഗികളായേക്കാം. 38 ഇതിലേതെങ്കിലും സംഭ വി ക്കുന്പോള്‍,ഒരാളെങ്കിലുംതന്‍റെപാപത്തില്‍പശ്ചാത്തപിച്ചാല്‍, തന്‍റെ കൈകള്‍മലര്‍ത്തിഈആലയത്തിലേക്കു പ്രാര്‍ത്ഥിച്ചാല്‍, 39 ദയവായി അവന്‍റെ പ്രാര്‍ത്ഥന കേ ള്‍ക്കേണമേ. നീ നിന്‍റെ ഭവനമായ സ്വര്‍ഗ്ഗത്തിലിരുന്ന് ഇതുശ്രദ്ധിക്കേണമേ.അപ്പോള്‍അവരോടുക്ഷമിക്കുകയും അവരെ സഹായിക്കുകയും ചെയ്യേണമേ. ജനങ്ങ ളു ടെ മനസ്സറിയാന്‍ നിനക്കു മാത്രമേ കഴിയൂ. അതിനാല്‍ ഓരോരുത്തരേയും വിധിക്കുകയും അവനോടു നീതി പു ല ര്‍ത്തുകയും ചെയ്യേണമേ. 40 നീ ഇങ്ങനെ ചെയ്താല്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ക്കു നീ നല്‍കിയ ഭൂമിയില്‍ അവര്‍ എന്നും നിന്നെ ആദരിക്കുകയും ഭയക്കുകയും ചെയ്യും.
41-42 “അങ്ങയുടെ മാഹാത്മ്യത്തെയും ശക്തിയേയും പ റ്റിമറ്റുസ്ഥലങ്ങളിലുള്ളവര്‍കേള്‍ക്കും.അവര്‍വിദുരത്തില്‍നിന്നും പ്രാര്‍ത്ഥിക്കാന്‍ ഇവിടെ ഈ ആലയത്തില്‍ വരും. 43 സ്വര്‍ഗ്ഗത്തിലെ നിന്‍റെ വസതിയിലിരുന്ന് അ വരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കേണമേ. മറ്റു സ്ഥല വാ സി കളായഅവര്‍ആവശ്യപ്പെടുന്നതെല്ലാംദയവായിചെയ്താലും.അപ്പോള്‍നിന്‍റെജനതയായയിസ്രായേലുകാരെപ്പോലെ അവരും നിന്നെ ഭയക്കുകയും ആദരിക്കുകയും ചെയ്യും. അപ്പോള്‍ നിന്നെ മഹത്വപ്പെടുത്താനാണു ഞാന്‍ഈആലയംനിര്‍മ്മിച്ചതെന്നുഎല്ലായിടവുമുള്ളവരറിയും.
44 “ചിലപ്പോള്‍ നീ നിന്‍റെ ജനതയോടു അവരുടെ ശത് രുക്കളെ നേരിടാന്‍ കല്പിച്ചുവെന്നു വരാം. അപ്പോള്‍ നിന്‍റെ ജനത നീ തെരഞ്ഞെടുത്ത ഈ നഗരത്തിലേക്കും നിന്നെ മഹത്വപ്പെടുത്താന്‍ ഞാന്‍ നിര്‍മ്മിച്ച ഈ ആ ലയത്തിലേക്കും തിരിയുകയും ചെയ്യും. എന്നിട്ടവര്‍ നിന്നോടു പ്രാര്‍ത്ഥിക്കും. 45 അപ്പോള്‍ സ്വര്‍ഗ്ഗത് തി ലെ നിന്‍റെ ഭവനത്തിലിരുന്ന് അവരുടെ പ്രാര്‍ത്ഥന കേ ള്‍ക്കുകയും അവരെ സഹായിക്കുകയും ചെയ്യേണമേ.
46 “നിന്‍റെ ജനത നിനക്കെതിരെ പാപം ചെയ്യും. എല് ലാവരുംപാപംചെയ്യുന്നുഎന്നതിനാല്‍എനിക്കതറിയാം. നിന്‍റെ ജനതയോടു നീ കോപിക്കുകയും ചെയ്യും. ശത് രുക്കള്‍അവരെതോല്പിക്കാന്‍നീഇടയാക്കും.അവരുടെ ശ ത്രുക്കള്‍ അവരെതടവുകാരാക്കുകയുംവിദൂരമായൊരു സ് ഥലത്തേക്ക് അവരെ കൊണ്ടുപോവുകയും ചെയ്യും. 47 ആ വിദൂരദേശത്ത് അവര്‍ക്ക് ഉണ്ടായ കാര്യങ്ങളെ പ്പ റ്റി ചിന്തിച്ച്, അവര്‍ തങ്ങളുടെ പാപങ്ങളില്‍ പശ്ചാ ത്തപിക്കും. അവര്‍ നിന്നോടു പ്രാര്‍ത്ഥിക്കുകയും ചെ യ്യും. അവര്‍ പറയും, ‘ഞങ്ങള്‍ പാപം ചെയ്യുകയും തെറ് റു ചെയ്യുകയും ചെയ്തു.’ 48 അവര്‍ ആ വിദൂരദേശ ത്താ യിരിക്കും. പക്ഷേ അവരുടെ പൂര്‍വ്വികര്‍ക്കു നീ നല്‍ കിയ ഈ ദേശത്തേക്കും നീ തെരഞ്ഞെടുത്ത ഈ നഗര ത് തിലേക്കും നിന്നെ മഹത്വപ്പെടുത്താന്‍ ഞാന്‍ നിര്‍മ് മി ച്ച ഈ ആലയത്തിലേക്കും അവര്‍ തിരിഞ്ഞാല്‍, തടവി ലായിരിക്കുന്പോള്‍ അവര്‍ തിരിഞ്ഞാല്‍, തടവിലാ യിരി ക്കുന്പോള്‍ അവര്‍ നിന്നിലേക്കു പൂര്‍ണ്ണമനസ്സാലെ തിരിച്ചു വന്നാല്‍, 49 നിന്‍റെ സ്വര്‍ഗ്ഗത്തിലെ വസതി യിലിരുന്ന് അവരെ ശ്രവിക്കുകയും അവരെ സഹായി ക് കാന്‍ വരികയും ചെയ്താലും. 50 അവരുടെ എല്ലാ പാപങ് ങളും പൊറുത്താലും. നിനക്കെതിരെ തിരിയുന്നതില്‍ അവരോടുക്ഷമിച്ചാലും.അവരുടെശത്രുക്കള്‍അവരോടു കരുണയുള്ളവരായിരിക്കണം. 51 അവര്‍ നിന്‍റെ ജനതയാ ണെന്നത്ഓര്‍മ്മിക്കുക.അവരെഈജിപ്തില്‍നിന്നുംകൊണ്ടുവന്നത്നീയാണെന്നതുംഓര്‍മ്മിക്കുക.ചുട്ടുപൊള്ളുന്നഅടുപ്പില്‍നിന്നുംവലിച്ചെടുത്തതുപോലെയായിരുന്നു നീ അവരെ രക്ഷിച്ചത്!
52 “യഹോവയാകുന്ന ദൈവമേ, എന്‍റെ പ്രാര്‍ത്ഥനക ളും നിന്‍റെ യിസ്രായേല്‍ജനതയുടെ പ്രാര്‍ത്ഥനകളും ചെ വിക്കൊണ്ടാലും. അവര്‍ നിന്നോടു സഹായത്തിന് അ പേക്ഷിക്കുന്പോള്‍ അവരുടെ പ്രാര്‍ത്ഥന കേട്ടാലും. 53 ഭൂമിയിലെ മറ്റെല്ലാ ജനങ്ങള്‍ക്കുമിടയില്‍നിന്നാണ് നീ അവരെ നിന്‍റെ സ്വന്തം വിശുദ്ധജനതയായി തെര ഞ്ഞെടുത്തത്. യഹോവേ, ഞങ്ങള്‍ക്കുവേണ്ടി അങ്ങനെ ചെയ്യാമെന്ന് നീ വാഗ്ദാനം ചെയ്തിരുന്നു, ഞങ്ങളുടെ പൂര്‍വ്വികന്മാരെഈജിപ്തില്‍നിന്നുംകൊണ്ടുവന്നപ്പോള്‍ നിന്‍റെ ദാസനായ മോശെയെ നീ ഉപയോഗിച്ചു.”
54 ശലോമോന്‍ ദൈവത്തോട് ആ പ്രാര്‍ത്ഥന നടത്തി. അവന്‍യാഗപീഠത്തിനുമുന്പില്‍മുട്ടുകുത്തിനില്‍ക്കുകയായിരുന്നു.അവന്‍തന്‍റെകൈകള്‍സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പ്രാര്‍ത്ഥിച്ചു. അനന്തരം ശലോമോന്‍പ്രാര്‍ത്ഥന അവസാനിപ്പിച്ച് എഴുന്നേറ്റു നിന്നു. 55 അനന്തരം മു ഴുവന്‍ യിസ്രായേല്‍ജനതയേയും അനുഗ്രഹിക്കുവാന്‍ അ വന്‍അത്യുച്ചത്തില്‍ദൈവത്തോടപേക്ഷിച്ചു.ശലോമോന്‍ പറഞ്ഞു,
56 “യഹോവയെ വാഴ്ത്തുക! തന്‍റെ യിസ്രാ യേല്‍ജന തയ്ക്ക് അവന്‍ സ്വസ്ഥത വാഗ്ദാനം ചെയ്തു. അവന്‍ നമ്മള്‍ക്കു വിശ്രമം തരികയും ചെയ്തു! യഹോവ തന്‍റെ ദാസനായ മോശെയിലൂടെ അനേകമനേകം നല്ല വാഗ് ദാനങ്ങള്‍യിസ്രായേല്‍ജനതയോടുചെയ്തു.ആവാഗ്ദാനങ്ങളോരോന്നും യഹോവ പാലിക്കുകയും ചെയ്തു! 57 നമ്മുടെ പിതാക്കന്മാരോടൊപ്പം ഉണ്ടായിരു ന്നതു പോലെനമ്മുടെദൈവമാകുന്നയഹോവനമ്മോടൊപ്പവുംഉണ്ടാകണമേഎന്നുഞാന്‍പ്രാര്‍ത്ഥിക്കുന്നു.യഹോവ നമ്മളെ ഒരിക്കലും കൈവെടിയരുതെന്ന് ഞാന്‍ പ്രാര്‍ ത്ഥിക്കുന്നു. 58 നമ്മള്‍ അവന്‍റെ നേരെ തിരിഞ്ഞ് അവനെ പിന്തുടരും എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അപ്പോള്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ക്കു അവന്‍ നല്‍കിയ എല്ലാ നിയമങ്ങളുംതീരുമാനങ്ങളുംകല്പനകളുംനമ്മള്‍പാലിക്കും. 59 നമ്മുടെ ദൈവമാകുന്ന യഹോവ ഈ പ്രാര്‍ത്ഥനയും ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങളും എല്ലായ്പ്പോഴും ഓര്‍ക്കുമെന്ന്ഞാന്‍പ്രതീക്ഷിക്കുന്നു.അവന്‍റെദാസനായ രാജാവിനും അവന്‍റെ യിസ്രായേല്‍ജനതയ്ക്കുംവേണ്ടി ഇക്കാര്യങ്ങളെല്ലാംചെയ്യണമേഎന്നുഞാന്‍പ്രാര്‍ത്ഥിക്കുന്നു. നിത്യവുംഅവനതുചെയ്യണമേഎന്നുഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 60 യഹോവ ഇക്കാര്യങ്ങളെല്ലാം ചെയ്താല്‍ യഹോവയാണ് ഏക സത്യദൈവമെന്ന് ലോ കജനത അറിയും. 61 നിങ്ങള്‍ നമ്മുടെ ദൈവമാകുന്ന യ ഹോവയോട് പൂര്‍ണ്ണവിശ്വസ്തത പുലര്‍ത്തുക. അവ ന്‍റെമുഴുവന്‍നിയമങ്ങളുംകല്പനകളുംനിങ്ങള്‍അനുസരിക്കുകയും എപ്പോഴുംഅവനെപിന്‍തുടരുകയുംചെയ്യുക. നിങ്ങളിപ്പോള്‍ചെയ്യുന്നതുപോലെതന്നെഭാവിയിലും തുടര്‍ന്ന് അനുസരിക്കുക.”
62 അനന്തരം ശലോമോന്‍രാജാവും അവനോടൊ പ്പ മുണ്ടായിരുന്ന എല്ലാ യിസ്രായേലുകാരും യ ഹോവ യ്ക്കു ബലികളര്‍പ്പിച്ചു. 63 ശലോമോന്‍ ഇരുപത് തീരാ യിരംകന്നുകാലികളെയുംഒരുലക്ഷത്തിയിരുപതിനായിരം ആടുകളെയുംകൊന്നു.അവസമാധാനബലിക്കുവേണ്ടിയായിരുന്നു. അങ്ങനെയാണ് രാജാവും യിസ്രായേലുകാരും ആ ആലയം യഹോവയ്ക്കു സമര്‍പ്പിച്ചത്.
64 ശലോമോന്‍രാജാവ് ആലയത്തിനു മുന്പിലുള്ള മുറ്റ വും അന്നുതന്നെ സമര്‍പ്പിച്ചു. ഹോമയാഗങ്ങള്‍, ധാന്യബലികള്‍, സമാധാനബലിക്കുപയോഗിച്ച മൃഗങ് ങളുടെ കൊഴുപ്പ് എന്നിവ അവന്‍ അര്‍പ്പിച്ചു. മുറ്റ ത്തുവച്ചാണ് ശലോമോന്‍രാജാവ് ഈ വഴിപാടു കളര്‍പ് പിച്ചത്. യഹോവയുടെ സവിധത്തിലുള്ള ഓട്ടുയാഗ പീ ഠത്തിന് അവ ഉള്‍ക്കൊള്ളാന്‍ പറ്റാത്തതിനാലാണ് അവ നിങ് ങനെ ചെയ്തത്.
65 അങ്ങനെ ആലയത്തില്‍വച്ച് ശലോമോന്‍ രാജാവും യിസ്രായേല്‍ജനതയും വിശ്രമദിനം വിശ്രമദിനം ഇത് ഒരു പക്ഷേ പെസഹയായിരിക്കാം. ആഘോഷിച്ചു. വട ക്ക് ഹാമാത്തുചുരം മുതല്‍ തെക്ക് ഈജിപ്തിന്‍റെ അതി ര്‍ത്തിവരെയുള്ള എല്ലാ യിസ്രായേലുകാരും അവി ടെയു ണ്ടായിരുന്നു, അനേകമനേകമാളുകള്‍. അവര്‍ യഹോ വ യോടൊപ്പം ഏഴു ദിവസം തിന്നുകയും കുടിക്കുകയും ആഹ്ളാദിക്കുകയും ചെയ്തു. അനന്തരം അവര്‍ മറ്റൊരു ഏഴു ദിവസംകൂടി അവിടെ തങ്ങി. ആകെ പതിനാ ലുദിവ സം അവര്‍ ആഘോഷിച്ചു! 66 പിറ്റേന്ന് ശലോമോന്‍ ജന ങ്ങളെ വീട്ടിലേക്കു പറഞ്ഞുവിട്ടു. എല്ലാവരും രാജാ വിനു നന്ദി പറഞ്ഞ് വീടുകളിലേക്കു യാത്രയായി. തന്‍ റെ ദാസനായ ദാവീദിനും തന്‍റെ യിസ്രായേല്‍ജനതയ്ക്കും വേണ്ടി യഹോവ ചെയ്ത എല്ലാ നല്ല കാര്യങ്ങളെയും ചൊല്ലി യിസ്രായേല്‍ജനത വളരെ സന്തോഷിച്ചു.