അഥല്യാ യെഹൂദയിലെ രാജകുമാരന്മാരെയെല്ലാം വധിക്കുന്നു
11
അഹസ്യാവിന്‍റെ അമ്മയായിരുന്നു അഥല്യാ. ത ന്‍റെ പുത്രന്‍ മരിച്ചു എന്നറിഞ്ഞപ്പോള്‍ അവ ള്‍ എഴുന്നേറ്റ് രാജാവിന്‍റെ കുടുംബാംഗങ്ങളെ മുഴുവനും കൊന്നു. യെഹോശേബ, യോരാംരാജാവിന്‍റെ പുത്രി യും അഹസ്യാവിന്‍റെ സഹോദരിയുമായിരുന്നു. രാജാവി ന്‍റെ പുത്രന്മാരിലൊരാളായിരുന്നു യോവാശ്. മറ്റു കുട് ടികള്‍ വധിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ യെ ഹോ ശേബ യോവാശിനെ എടുത്ത് ഒളിപ്പിച്ചു. അവള്‍ യോ വാശിനെയും അവന്‍റെ പരിചാരികയെയും തന്‍റെ കിടപ് പറയില്‍ സൂക്ഷിച്ചു. അങ്ങനെ യെഹോശേ ബയും പരി ചാരികയും ചേര്‍ന്ന് യോവാശിനെ അഥല്യായില്‍നിന്നും ഒളിപ്പിച്ചു. അങ്ങനെ യോവാശ് കൊല്ലപ് പെടാതി രുന്നു.
അനന്തരം യോവാശും യെഹോശേബയും യഹോവയു ടെ ആലയത്തില്‍ ഒളിച്ചു. യോവാശ് അവിടെ ആറുവര്‍ഷം ഒളിച്ചിരുന്നു. അഥല്യാ യെഹൂദദേശം ഭരിക്കുകയും ചെ യ്തു. ഏഴാം വര്‍ഷം, ഉന്നതപുരോഹിതനായ യെഹോ യാ ദാ, കാര്യരുടെയും അംഗരക്ഷകരുടെയും നായകരെ യഹോ വയുടെ ആലയത്തിലേക്കു ആളയച്ചുവരുത്തി. അനന്ത രം യെഹോയാദാ അവരുമായി ഒരു കരാറുണ്ടാക്കി. ആലയ ത്തില്‍ വച്ചു യഹോവ അവരെക്കൊണ്ട് ഒരു സത്യം ചെയ്യിപ്പിച്ചു. അനന്തരം അവന്‍ രാജകുമാരനെ അ വര്‍ക്കു കാണിച്ചു കൊടുത്തു.
അനന്തരം യെഹോയാദാ അവര്‍ക്കൊരു കല്പന നല്‍ കി. അയാള്‍ പറഞ്ഞു, “നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. ഓരോ ശബ്ബത്തുദിനത്തിന്‍റെയും ആരംഭത്തില്‍ നിങ്ങ ളില്‍ മൂന്നിലൊന്നു പേര്‍ വരണം. രാജാവിനെ നിങ്ങള്‍ അവന്‍റെ വസതിയില്‍ സംരക്ഷിക്കണം. മറ്റേ മൂന്നി ലൊന്ന് ശൂര്‍കവാടത്തിലായിരിക്കണം. ഇനിയുള്ള മൂന് നിലൊന്ന് അംഗരക്ഷകനു പിന്നിലുള്ള കവാടത്തിലും അങ്ങനെ നിങ്ങള്‍ യോവാശിനെ സംരക്ഷിക്കുന്ന ഒരു മതില്‍ പോലെയാകണം. ഓരോ ശബ്ബത്തു ദിവസത് തിന്‍റെയും അന്ത്യത്തില്‍ നിങ്ങള്‍ മൂന്നില്‍ രണ്ടു പേര്‍ യഹോവയുടെ ആലയത്തിനു കാവല്‍നിന്ന് യോവാശ് രാ ജാവിനെ സംരക്ഷിക്കണം. യോവാശുരാജാവ് എപ്പോ ഴൊക്കെ എവിടെയൊക്കെപ്പോയാലും നിങ്ങള്‍ അദ്ദേ ഹത്തോടൊപ്പമുണ്ടായിരിക്കണം. മുഴുവന്‍ സംഘവും രാജാവിനെ വലയം ചെയ്തു നില്‍ക്കണം. ഓരോ അംഗര ക്ഷകനും തന്‍റെ ആയുധം ധരിച്ചിരിക്കണം. നിങ്ങളോ ടു വളരെയടുത്തു വരുന്ന ആരെയും നിങ്ങള്‍ വധിക്കു ക യും വേണം.”
പുരോഹിതനായ യെഹോയാദാ കല്പിച്ചതു പോ ലെയെല്ലാം നായകന്മാര്‍ അനുസരിച്ചു. ഓരോ നായക നും തന്‍റെയാളുകളെ കൂട്ടി. ഒരു സംഘത്തിന് ശബ്ബത്തു ദിവസം രാജാവിനെ സംരക്ഷിക്കുകയായിരുന്നു ജോലി. ആഴ്ചയിലെ ബാക്കി ദിവസങ്ങളില്‍ രാജാവിനെ സംരക് ഷിക്കുകയായിരുന്നു മറ്റു രണ്ടു സംഘങ്ങളുടെ നിയോ ഗം. അവരെല്ലാവരും യെഹോയാദായെന്ന പുരോഹിത ന്‍റെയടുത്തേക്കു പോയി. 10 പുരോഹിതന്‍, നായകന്മാ ര്‍ക്ക് കുന്തങ്ങളും പരിചകളും കൊടുത്തു. ദാവീദ് യ ഹോവയുടെ ആലയത്തില്‍ വച്ച കുന്തങ്ങളും പരിച കളുമായിരുന്നു അത്. 11 ഈ അംഗരക്ഷകന്മാര്‍ തങ്ങളുടെ ആയുധങ്ങളുമായി ആലയത്തിന്‍റെ വലത്തെ മൂല മുതല്‍ ഇടത്തെ മൂലവരെ നിന്നു. അവര്‍ യാഗപീഠത്തിനും ആല യത്തിനും ചുറ്റിലും രാജാവു ആലയം സന്ദര്‍ശിച്ച പ് പോഴൊക്കെ അദ്ദേഹത്തിനു ചുറ്റിലും നിന്നു. 12 ഇവര്‍ യോവാശിനെ പുറത്തേക്കു കൊണ്ടുവന്നു. അവര്‍ യോ വാശിനെ കിരീടം ധരിപ്പിക്കുകയും രാജാവും ദൈവവും തമ്മിലുള്ള കരാര്‍ അവനു നല്‍കുകയും ചെയ്തു. അനന്തരം അവര്‍ അവനെ അഭിഷേകം ചെയ്ത് പുതിയ രാജാവാക്കിത് തീര്‍ക്കുകയും ചെയ്തു. അവര്‍ കൈകള്‍ കൊട്ടി വിളിച്ചു പറഞ്ഞു, “രാജാവ് നീണാള്‍ വാഴട്ടെ!”
13 അംഗരക്ഷകരുടെയും ജനങ്ങളുടെയും ശബ്ദം അഥല് യാ രാജ്ഞി കേട്ടു. അതിനാലവള്‍ യഹോവയുടെ ആലയത് തിങ്കലുള്ള ജനങ്ങളുടെയടുത്തേക്കു ചെന്നു. 14 രാജാവ് സ്തംഭത്തിനടുത്ത് യഥാസ്ഥാനത്തു നില്‍ക്കുന്നത് അഥ ല്യാ കണ്ടു. നേതാക്കളും ജനങ്ങളും രാജാവിനു കാഹളം വിളിക്കുന്നതും എല്ലാവരും വളരെ സന്തുഷ്ട രായിരി ക്കുന്നതും അവള്‍ കണ്ടു. അഥല്യാ കാഹളം വിളി കേള്‍ക് കുകയും തന്‍റെ മനോവിക്ഷുബ്ധി അറിയിക്കാന്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. അനന്തരം അഥല്യാ വിളിച്ചു കൂവി, “രാജദ്രോഹം! രാജദ്രോഹം!”
15 പുരോഹിതനായ യെഹോയാദാ ഭടന്മാരുടെ ചുമതല ക്കാരായ നായകന്മാര്‍ക്ക് ഒരു കല്പന നല്‍കി. യെഹോ യാദാ അവരോടു പറഞ്ഞു, “അഥല്യയെ ആലയത്തിനു പുറത്തേക്കു കൊണ്ടുപോവുക. അവളെയും അവളുടെ അനുയായികളെയെല്ലാം വധിക്കുക. പക്ഷേ യഹോവ യുടെ ആലയത്തില്‍ വച്ച് അവരെ വധിക്കരുത്.”
16 അതിനാല്‍ കൊട്ടാരത്തിലേക്കുള്ള കുതിരക്കവാ ടത് തില്‍ എത്തിയ ഉടനെ ഭടന്മാര്‍ അവളെ പിടികൂടി വധിച് ചു. 17 അനന്തരം യെഹോയാദാ യഹോവയ്ക്കും രാജാവി നും ജനങ്ങള്‍ക്കുമിടയിലുള്ള കരാറുണ്ടാക്കി. രാജാവും ജനങ്ങളും യഹോവയുടേതാണെന്ന് ഈ കരാര്‍ കാണിക് കു ന്നു. രാജാവും ജനങ്ങളുമായും യെഹോയാദാ കരാറുണ്ടാ ക്കി. രാജാവു ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യണ മെ ന്ന് ഈ കരാര്‍ പറയുന്നു. ജനങ്ങള്‍ രാജാവിനെ അനുസ രി ക്കുകയും പിന്തുടരുകയും വേണമെന്നും ആ കരാറില്‍ പറ യുന്നു.
18 അനന്തരം ജനങ്ങളെല്ലാം വ്യാജദൈവമായ ബാ ലി ന്‍റെ ആലയത്തിലേക്കു പോയി. ജനങ്ങള്‍ ബാലിന്‍റെ വിഗ്രഹവും യാഗപീഠങ്ങളും തകര്‍ത്തു. അവര്‍ അവ പല പല കഷണങ്ങളാക്കി. ജനങ്ങള്‍ ബാലിന്‍റെ പുരോ ഹിത നായ മത്ഥാനെ യാഗപീഠത്തിനു മുന്പില്‍ വച്ചു വധി ച് ചു.
അതിനാല്‍ പുരോഹിതനായ യെഹോയാദാ യഹോവ യുടെ ആലയം പരിപാലിക്കാന്‍ ആളുകളെ ഏര്‍പ്പെടുത് തി. 19 പുരോഹിതന്‍ ജനങ്ങളെയെല്ലാം നയിച്ചു. അവര്‍ യഹോവയുടെ ആലയത്തില്‍നിന്നും രാജാവിന്‍റെ വസതി യിലേക്കു പോയി. രാജാവിന്‍റെ വിശേഷ അംഗരക്ഷകരും നായകന്മാരും രാജാവിനോടൊത്തു പോയി. മറ്റെല്ലാവ രും അവരെ പിന്തുടര്‍ന്നു. അവര്‍ രാജാവിന്‍റെ വസതിയു ടെ മുഖ്യപ്രവേശന കവാടത്തിങ്കലേക്കു പോയി. അന ന്തരം യോവാശുരാജാവ് സിംഹാസനത്തിലിരുന്നു. 20 ജന ങ്ങളെല്ലാം സന്തോഷിച്ചു. നഗരം ശാന്തമായിരുന്നു. അഥല്യാരാജ്ഞി രാജകൊട്ടാരത്തിന് സമീപം വച്ച് വാ ളിനാല്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
21 രാജാവായപ്പോള്‍ യോവാശിന് ഏഴു വയസ്സായി ര ന്നു.