യെഹോവാഹാസ് തന്‍റെ ഭരണമാരംഭിക്കുന്നു
13
യേഹൂവിന്‍റെ പുത്രനായ യെഹോവാഹാസ് ശമര്യ യില്‍ യിസ്രായേല്‍രാജാവായി. അത് അഹസ്യാ വി ന്‍റെ പുത്രന്‍ യോവാശ് യെഹൂദയില്‍ രാജാവായതിന്‍റെ ഇ രുപത്തിമൂന്നാം വര്‍ഷമായിരുന്നു. യെഹോവാഹാസ് പ തിനേഴു വര്‍ഷം ഭരണം നടത്തി.
യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങള്‍ യെഹോവാഹാസ് ചെയ്തു. യിസ്രായേലിനെ പാപത്തി ലേക്കു നയിച്ച, നെബാത്തിന്‍റെ പുത്രനായ, യൊരോ ബെയാമിന്‍റെ പാപങ്ങള്‍ യെഹോവാഹാസ് പിന്തുടര്‍ ന് നു. അക്കാര്യങ്ങള്‍ ചെയ്യുന്നത് യെഹോവാഹാസ് നിര്‍ ത്തിയില്ല. അപ്പോള്‍ യഹോവയ്ക്ക് യിസ്രാ യേലി നോടു വലിയ കോപമുണ്ടായി. യഹോവ യിസ്രായേലി നെ അരാമിന്‍റെ രാജാവായ ഹസായേലിന്‍റെയും അയാളുടെ പുത്രന്‍ ബെന്‍-ഹദദിന്‍റെയും ഭരണത്തിന്‍ കീഴിലാക്കി.
യിസ്രായേല്‍ജനതയ്ക്കുമേല്‍ യഹോവയുടെ കരുണ
അനന്തരം തങ്ങളെ രക്ഷിക്കണമെന്ന് യെഹോ വാ ഹാസ് യഹോവയോടു യാചിച്ചു. യഹോവ അവനെ ശ്ര വിച്ചു. യഹോവ യിസ്രായേലിന്‍റെ കഷ്ടപ്പാടുകള്‍ കാ ണുകയും അരാമ്യരാജാവ് യിസ്രായേലുകാരെ എങ്ങനെ കഷ്ടപ്പെടുത്തിയെന്നു മനസ്സിലാക്കുകയും ചെയ്തു.
അതിനാല്‍ യഹോവ യിസ്രായേലിനെ രക്ഷിക്കാന്‍ ഒരാളെ അയച്ചു. യിസ്രായേലുകാര്‍ അരാമ്യരില്‍ നിന്നും മോചിതരായി. അങ്ങനെ യിസ്രായേലുകാര്‍ സ്വഭവനങ് ങളിലേക്കു പഴയതുപോലെ മടങ്ങിയെത്തി.
എന്നാല്‍ യിസ്രായേലിനെ പാപത്തിലേക്കു നയിച് ച യൊരോബെയാമിന്‍റെ പാപങ്ങളെ യിസ്രായേലുകാര്‍ പിന്തുടര്‍ന്നു. യിസ്രായേലുകാര്‍ യൊരോബെയാമിന്‍റെ പാപങ്ങള്‍ തുടര്‍ന്നു. അവര്‍ ശമര്യയില്‍ അശേരാസ്തംഭങ് ങള്‍ സൂക്ഷിക്കുകയും ചെയ്തു.
യെഹോവാഹാസിന്‍റെ സൈന്യത്തെ അരാമിലെ രാ ജാവ് പരാജയപ്പെടുത്തി. അരാമ്യരാജാവ് വളരെയധികം ഭടന്മാരെ വധിച്ചു. അന്‍പതു കുതിരപ്പടയാളികളെയും പത്തു തേരുകളെയും പതിനായിരം കാലാളുകളെയും മാത്രം അവശേഷിപ്പിച്ചു. യെഹോവാഹാസിന്‍റെ ഭടന്മാര്‍ മെതിക്കാലത്ത് കാറ്റില്‍ പറന്ന പതിരുപോലെയാ യിരു ന്നു. യെഹോവാഹാസിന്‍റെ എല്ലാ പ്രവൃത്തികളും ‘ യിസ്രായേല്‍ രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥ ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യെഹോവാഹാസ് മര ണമടയുകയും പൂര്‍വ്വികരോടൊപ്പം സംസ്കരിക്ക പ് പെടുകയും ചെയ്തു. ജനങ്ങള്‍ യെഹോവാഹാസിനെ ശമര് യയില്‍ സംസ്കരിച്ചു. യെഹോവാഹാസിനു ശേഷം അയാ ളുടെ പുത്രന്‍ യെഹോവാശ് പുതിയ രാജാവായി.
യെഹോവാശിന്‍റെ യിസ്രായേല്‍ഭരണം
10 യോവാഹാസിന്‍റെ പുത്രന്‍ യെഹോവാശ് ശമര്യയി ല്‍ യിസ്രായേല്‍രാജാവായി. യോവാശ് യെഹൂദാരാജാ വായ തിന്‍റെ മുപ്പത്തേഴാം വര്‍ഷമായിരുന്നു അത്. യെഹോ വാശ് പതിനാറു വര്‍ഷം യിസ്രായേല്‍ ഭരിച്ചു. 11 യഹോവ യുടെ ദൃഷ്ടിയില്‍ തിന്മയായ കാര്യങ്ങളാണ് യിസ്രായേ ല്‍രാജാവായ യെഹോവാശ് ചെയ്തത്. യിസ്രായേലിനെ പാപത്തിലേക്കു നയിച്ച, നെബാത്തിന്‍റെ പുത്രനായ യൊരോബെയാമിന്‍റെ പാപങ്ങള്‍ ചെയ്യുന്നത് അയാള്‍ നിര്‍ത്തിയില്ല. യെഹോവാശ് ആ പാപങ്ങള്‍ തുടര്‍ന്നു ചെയ്തു. 12 യെഹോവാശിന്‍റെ എല്ലാ പ്രവൃത്തികളും യെഹൂദാരാജാവായ അമസ്യാവിനെതിരെ അയാള്‍ ചെയ്ത യുദ്ധങ്ങളും ‘യിസ്രായേല്‍രാജാക്കന്മാരുടെ ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 13 യെ ഹോവാശ് മരണമടയുകയും തന്‍റെ പൂര്‍വ്വികരോടൊ പ് പം സംസ്കരിക്കപ്പെടുകയും ചെയ്തു. യൊരോബെയാം പുതിയ രാജാവാകുകയും യെഹോവാശിന്‍റെ സിംഹാസന ത്തിലിരിക്കുകയും ചെയ്തു. യെഹോവാശ് ശമര്യയില്‍ യിസ്രായേല്‍രാജാക്കന്മാരോടൊപ്പംസംസ്കരിക്കപ്പെട്ടു.
യെഹോവാശ് എലീശയെ സന്ദര്‍ശിക്കുന്നു
14 എലീശാ രോഗിയായി. പിന്നീട് ഈ രോഗം മൂലം എ ലീശാ മരിക്കുകയും ചെയ്തു. യിസ്രായേല്‍രാജാവായ യെ ഹോവാശ് എലീശയെ സന്ദര്‍ശിക്കാന്‍ പോയി. യെഹോ വാശ് എലീശയുടെ മുന്പില്‍ കരഞ്ഞു. യെഹോവാശു പറ ഞ്ഞു, “എന്‍റെ പിതാവേ, എന്‍റെ പിതാവേ! യിസ്രാ യേ ലിന്‍റെ തേരുകളുടെയും കുതിരകളുടെയും സമയമാണോ ഇത്* യിസ്രായേലിന്‍റെ ٹ ഇത്? “ദൈവം വന്ന് അങ്ങയെ കൊണ്ടുപോകാനുള്ള സമയമാണോ ഇത്” എന്നര്‍ത്ഥം. ?”
15 എലീശാ യെഹോവാശിനോടു പറഞ്ഞു, “ഒരു വില് ലും ഏതാനും അന്പുകളുമെടുക്കുക.”യെഹോവാശ് ഒരു വില്ലും ഏതാനും അന്പുകളും എടുത്തു. 16 അപ്പോള്‍ എലീശാ യിസ്രായേല്‍രാജാവിനോടു പറഞ്ഞു, “നിന്‍റെ കൈ വില്ലിന്മേല്‍ വയ്ക്കുക.”യെഹോവാശ് തന്‍റെ കൈ കള്‍ വില്ലിന്മേല്‍ വച്ചു. അനന്തരം എലീശാ തന്‍റെ കൈകള്‍ രാജാവിന്‍റെ കൈകളിന്മേല്‍ വച്ചു. 17 എലീശാ പറഞ്ഞു, “കിഴക്കേ ജനാല തുറക്കൂ.”യെഹോവാശ്ജനാല തുറന്നു. അപ്പോള്‍ എലീശാ പറഞ്ഞു, “എയ്യുക.”
യെഹോവാശ് എയ്തു. അപ്പോള്‍ എലീശാ പറഞ്ഞു, “അതാ യഹോവയുടെ വിജയത്തിന്‍റെ അന്പ്! വിജയത്തി ന്‍റെ അന്പ് അരാമിനു മുകളില്‍! അരാമ്യരെ നീ അഫേക്കി ല്‍ വച്ചു തോല്പിക്കും. നീ അവരെ നശിപ്പിക്കുകയും ചെയ്യും.”
18 എലീശാ പറഞ്ഞു, “അന്പുകളെടുക്കൂ.”യെഹോ വാ ശ് അന്പുകളെടുത്തൂ. അപ്പോള്‍ എലീശാ യിസ്രായേ ല്‍ രാജാവിനോടു പറഞ്ഞു, “തറയില്‍ അടിക്കുക.”യെഹോ വാശ് മൂന്നു തവണ തറയിലടിച്ചു. എന്നിട്ടവന്‍ നിര്‍ത് തി. 19 ദൈവപുരുഷന്‍ യെഹോവാശിനോടു കോപിച്ചു. എലീശാ പറഞ്ഞു, “നീ കുറഞ്ഞത് അഞ്ചോ ആറോ ത വണയെങ്കിലും അടിക്കണമായിരുന്നു! അപ്പോള്‍ അരാ മ്യരെ നശിപ്പിക്കുംവരെ നിനക്കവരെ തോല്പി ക്കാ നാകുമായിരുന്നു! പക്ഷേ ഇപ്പോള്‍ നീ അരാമിനെ മൂന് നു തവണ മാത്രമേ തോല്പിക്കൂ!”
എലീശയുടെ കല്ലറയില്‍ ഒരത്ഭുതം സംഭവിക്കുന്നു
20 എലീശാ മരണമടയുകയും ജനങ്ങള്‍ അവനെ സംസ്ക രിക്കുകയും ചെയ്തു. വസന്തത്തില്‍ ഒരിക്കല്‍ ഒരു സം ഘം മോവാബ്യഭടന്മാര്‍ യിസ്രായേലിലേക്കു വന്നു. യു ദ്ധത്തില്‍ കൊള്ളയടിക്കാനാണ് അവര്‍ വന്നത്. 21 മരിച്ച ഒരാളെ സംസ്കരിക്കുകയായിരുന്ന ചില യിസ്രാ യേലു കാര്‍ ആ ഭടന്മാരെ കണ്ടു. യിസ്രായേലുകാര്‍ ആ മൃതദേഹം എലീശയുടെ കല്ലറയിലേക്കെറിഞ്ഞ് ഓടിപ്പോയി. ആമരിച്ചവന്‍എലീശയുടെഅസ്ഥികളില്‍സ്പര്‍ശിച്ചപ്പോള്‍ തന്നെ അയാള്‍ക്ക് ജീവന്‍ വയ്ക്കുകയും അയാള്‍ സ് വന്തം കാലുകളില്‍ എഴുന്നേറ്റുനില്‍ക്കുകയും ചെയ്തു!
യെഹോവാഹാസ് യിസ്രായേല്‍നഗരങ്ങള്‍ തിരികെ പിടിക്കുന്നു
22 യെഹോവാഹാസിന്‍റെ ഭരണകാലത്ത് എല്ലാ ദിവസ വും അരാമ്യരാജാവായ ഹസായേല്‍ കുഴപ്പങ്ങ ളുണ്ടാ ക് കി. 23 പക്ഷേ യഹോവ യിസ്രായേല്‍ജനതയോട് കാരുണ് യം കാട്ടി. യഹോവ കാരുണ്യത്തോടെ യിസ്രായേ ലു കാ രോടൊപ്പം നിന്നു. എന്തുകൊണ്ടെന്നാല്‍ അബ്രാ ഹാമും യിസ്ഹാക്കും യാക്കോബുമായി അവന്‍ കരാറു ണ് ടാക്കിയിരുന്നു. എന്നിട്ടും യഹോവ യിസ്രായേ ലുകാ രെ നശിപ്പിക്കുകയോ അവരെ കൈവെടിയുകയോ ചെ യ്തില്ല.
24 അരാമിലെ രാജാവായ ഹസായേല്‍ മരണമടയുകയും ബെന്‍-ഹദദ് അയാള്‍ക്കു ശേഷം പുതിയ രാജാവാകുകയും ചെയ്തു. 25 തന്‍റെ മരണത്തിനുമുന്പ് ഹസായേല്‍ യെ ഹോവാശിന്‍റെ പിതാവായ യെഹോവാ ഹാസി ല്‍നി ന് നും യുദ്ധത്തില്‍ ഏതാനും നഗരങ്ങള്‍ പിടിച്ചെടു ത്തി രുന്നു. എന്നാലിപ്പോള്‍ യെഹോവാശ് ഹസായേലിന്‍റെ പുത്രന്‍ ബെന്‍-ഹദദിന്‍റെ കൈയില്‍നിന്നും ആ നഗരങ് ങ ള്‍ തിരിച്ചു പിടിച്ചു. യെഹോവാശ് ബെന്‍-ഹദദിനെ മൂ ന് നു പ്രാവശ്യം തോല്പിച്ച് നഗരങ്ങള്‍ തിരിച്ചു പി ടിച്ചു.