യെഹോരാം യിസ്രായേല്‍രാജാവാകുന്നു
3
ആഹാബിന്‍റെ പുത്രനായ യെഹോരാം ശമര്യയില്‍ യി സ്രായേലിന്‍റെമേല്‍ രാജാവായി. യെഹോശാഫാത്ത് യെഹൂദയിലെ രാജാവായതിന്‍റെ പതിനെട്ടാം വര്‍ഷം അവ ന്‍ ഭരണമാരംഭിച്ചു. യെഹോരാം പന്ത്രണ്ടു വര്‍ഷം ഭര ണം നടത്തി. യഹോവയുടെ ദൃഷ്ടിയില്‍ തിന്മയായ കാ ര്യങ്ങള്‍ യെഹോരാം ചെയ്തു. പക്ഷേ യെഹോരാം തന്‍റെ പിതാവിനെയോമാതാവിനെയോപോലെആയിരുന്നില്ല. എന്തെന്നാല്‍ബാലിനെആരാധിക്കാന്‍തന്‍റെപിതാവു നിര്‍മ്മിച്ച തൂണ് അവന്‍ നീക്കം ചെയ്തു. എന്നാല്‍ നെ ബാത്തിന്‍റെ പുത്രനായ യൊരോബെയാം ചെയ്ത പാപ ങ്ങള്‍ അവന്‍ തുടര്‍ന്നു. യൊരോബെയാം യിസ്രാ യേലു കാരെക്കൊണ്ടും പാപം ചെയ്യിച്ചു. യെഹോരാം, യൊ രോബെയാമിന്‍റെ പാപങ്ങള്‍ ഉപേക്ഷിച്ചില്ല.
മോവാബ് യിസ്രായേലിന്‍റെ ഭരണത്തില്‍ നിന്നും വേര്‍പെട്ടു പോകുന്നു
മേശെ ആയിരുന്നു മോവാബിലെ രാജാവ്. മേശെയ്ക് കു നിരവധി ആടുകളുണ്ടായിരുന്നു. ഒരു ലക്ഷം കുഞ്ഞാ ടുകളുടെയും ഒരു ലക്ഷം ആണാടുകളുടെയും രോമം മേശെ യിസ്രായേല്‍ രാജാവിനു നല്‍കി. പക്ഷേ ആഹാബു മരിച് ചപ്പോള്‍ മോവാബിലെരാജാവ്യിസ്രായേല്‍രാജാവിന്‍റെ ഭരണത്തിന്‍ കീഴില്‍ നിന്നും വേര്‍പെട്ടു പോയി.
അനന്തരം യെഹോരാംരാജാവ് ശമര്യയില്‍ നിന്നും പോവുകയുംസകലയിസ്രായേല്‍ജനതയേയുംവിളിച്ചുകൂട്ടുകയും ചെയ്തു. യെഹോരാം യെഹൂദയിലെ രാജാവായ യെഹോശാഫാത്തിന്‍റെയടുത്തേക്കു ദൂതന്മാരെ അയ ച് ചു. യെഹോരാം പറഞ്ഞു, “മോവാബിലെ രാജാവ് എന്‍റെ ഭരണത്തിന്‍ കീഴില്‍നിന്നും വിട്ടശു പോയി. മോവാ ബി നോടുയുദ്ധംചെയ്യാന്‍താങ്കള്‍എന്നെസഹായിക്കുമോ?”
യെഹോശാഫാത്തു പറഞ്ഞു, “ശരി. ഞാന്‍ താങ്കളോ ടൊപ്പംവരാം.നമുക്ക്ഒരൊറ്റസൈന്യമായിസംഘടിക്കാം; എന്‍റെ ജനങ്ങള്‍ താങ്കളുടെ ജനങ്ങളെപ്പോലെയും എന്‍റെ കുതിരകള്‍ താങ്കളുടെ കുതിരകളെപ്പോലെയും ആയിരിക്കട്ടെ.”
മൂന്നു രാജാക്കന്മാര്‍ എലീശയോടു ഉപദേശമാരായുന്നു
യെഹോശാഫാത്ത് യെഹോരാമിനോടു ചോദിച്ചു, “നമ്മള്‍ ഏതു വഴിക്കാണു പോകേണ്ടത്?”യെഹോരാം മറുപടി പറഞ്ഞു, “എദോമിലെ മരുഭൂമിയിലൂടെയാവണം നമ്മള്‍ പോകേണ്ടത്.”
യിസ്രായേല്‍രാജാവ് യെഹൂദയിലെയും എദോമിലെ യുംരാജാക്കന്മാരോടൊപ്പംപോയി.അവര്‍ഏഴുദിവസത്തോളംയാത്രചെയ്തു.സൈന്യത്തിനുംഅവരുടെമൃഗങ്ങള്‍ക്കും ആവശ്യമുള്ളത്ര വെള്ളം ഉണ്ടായിരുന്നില്ല. 10 അവസാനം യിസ്രായേല്‍രാജാവു പറഞ്ഞു, “ഓ! മോവാ ബ്യര്‍ നമ്മെ തോല്പിക്കുന്നതിന് യഹോവ നമ്മള്‍ മൂന് നു രാജാക്കന്മാരെയും ഒന്നിച്ചു കൂട്ടിയിരിക്കുന്നു!”
11 എന്നാല്‍ യെഹോശാഫാത്തു പറഞ്ഞു, “തീര്‍ച്ച യായും യഹോവയുടെ പ്രവാചകന്മാരിലൊരാള്‍ ഇവിടെ യുണ്ട്. നമ്മള്‍ ചെയ്യേണ്ടതെന്താണെന്നാണു യഹോവ പറയുന്നതെന്ന്നമുക്കവനോടുചോദിക്കാം.”യിസ്രായേല്‍രാജാവിന്‍റെ ഭൃത്യന്മാരിലൊരുവന്‍ പറഞ്ഞു, “ശാ ഫാത്തിന്‍റെ പുത്രനായ എലീശാ ഇവിടുണ്ട്. എലീശാ ഏ ലീയാവിന്‍റെ ദാസനായിരുന്നു.”
12 യെഹോശാഫാത്തു പറഞ്ഞു, “യഹോവയുടെ വാക് ക് എലീശയോടൊപ്പമുണ്ട്!”അതിനാല്‍ യിസ്രായേല്‍ രാജാവായ യെഹോരാം, യെഹോശാഫാത്ത്, എദോമിലെ രാജാവ്എന്നിവര്‍എലീശയെകാണാന്‍ഇറങ്ങിപ്പുറപ്പെട്ടു. 13 യിസ്രായേല്‍രാജാവായ യെഹോരാമിനോടു എലീ ശാ പറഞ്ഞു, “നിനക്ക് എന്നില്‍ നിന്നെന്താണു വേണ്ട ത്! നിന്‍റെ പിതാവിന്‍റെയും മാതാവിന്‍റെയും പ്രവാ ചക ന്മാരുടെ അടുത്തേക്കു ചെല്ലുക!”
യിസ്രായേല്‍രാജാവ് എലീശയോടു പറഞ്ഞു, “ഞങ്ങ ളെ മൂന്നു രാജാക്കന്മാരെയും വിളിച്ചു കൂട്ടിയിട്ട് ഞങ് ങളെ തോല്പിക്കാന്‍ യഹോവ അവരെ അനുവദിക് കുന്ന തു കൊണ്ടാണ് ഞങ്ങള്‍ അങ്ങയെ സമീപിച്ചത്. ഞങ്ങ ള്‍ക്ക് അങ്ങയുടെ സഹായം വേണം.”
14 എലീശാ പറഞ്ഞു, “യെഹൂദയിലെ രാജാവായ യെ ഹോശാഫാത്തിനെ ഞാന്‍ ആദരിക്കുകയും സര്‍വ്വ ശക് തനായ യഹോവയെ ഞാന്‍ സേവിക്കുകയും ചെയ്യുന്നു. ജീവിക്കുന്ന അവനാണ സത്യം, ഞാന്‍ നിങ്ങളോടു സ ത്യമായി പറയട്ടെ, യെഹൂദാരാജാവായ യെ ഹോ ശാഫാ ത്ത് ഇവിടെയില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ നോ ക്കുകയോ പരിഗണിക്കുകയോ പോലുമില് ലായിരു ന് നു. 15 എന്നാല്‍ കിന്നരം വായിക്കുന്ന ഒരാളെ ഇപ്പോള്‍ എന്‍റെയടുത്തു കൊണ്ടുവരിക.”
അയാള്‍ കിന്നരം വായിച്ചപ്പോള്‍ യഹോവയുടെ ശ ക്തി എലീശയുടെമേല്‍ വന്നു. 16 അപ്പോള്‍ എലീശാ പറ ഞ്ഞു, “യഹോവ പറയുന്നത് ഇതാണ്: താഴ്വരയില്‍ കുഴി കളുണ്ടാക്കുക. 17 യഹോവ പറയുന്നത് ഇതാണ്: നീ കാറ് റോ മഴയോ കാണുകയില്ല. പക്ഷേ ആ താഴ്വരയില്‍ വെള് ളം നിറയും. അപ്പോള്‍ നിനക്കും നിന്‍റെ പശുക്കള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും കുടിക്കാന്‍ വെള്ളമുണ്ടാകും. 18 നിസ് സാരകാര്യമാണ്. മോവാബ്യരെ തോല്പിക്കാനും അവന്‍ നിങ്ങളെ അനുവദിക്കും. 19 ശക്തമായ എല്ലാ നഗരങ്ങ ളെയും നന്മനിറഞ്ഞ എല്ലാ നഗരങ്ങളെയും നിങ്ങള്‍ ആക്രമിക്കും, എല്ലാ നല്ല മരങ്ങളും നിങ്ങള്‍ വെട്ടി യിടും. ജലത്തിന്‍റെ എല്ലാ ഉറവുകളും നിങ്ങള്‍ തടയും. എല്ലാ നല്ല വയലുകളും നിങ്ങള്‍ കല്ലുകളെറിഞ്ഞു നശിപ്പിക്കും.”
20 പ്രഭാതത്തില്‍, പ്രഭാതബലിക്കുള്ള സമയത്ത് എദോ മില്‍നിന്നുള്ള വഴിയിലൂടെ ഒഴുകിവന്ന വെള്ളം കൊണ്ട് താഴ്വര നിറഞ്ഞു.
21 രാജാക്കന്മാര്‍ തങ്ങള്‍ക്കെതിരെ യുദ്ധത്തിനു വരു ന്നതായി മോവാബുകാര്‍ കേട്ടു. അതുകൊണ്ട്, പടച്ച ട്ടയണിയാന്‍ പ്രായമായ എല്ലാവരെയും മോവാബ്യര്‍ വിളിച്ചു കൂട്ടി. അവര്‍ അതിര്‍ത്തിയില്‍ യുദ്ധസന്നദ് ധരായി കാത്തു നിന്നു. 22 അന്നു രാവിലെ മോവാബുകാര്‍ ഉണര്‍ന്നെണീറ്റു. താഴ്വരയിലെ ജലം ഉദയസൂര്യന്‍റെ കി രണങ്ങളേറ്റ് ചുമന്നിരുന്നത് മോവാബ്യജനതയ്ക്കു രക്തം പോലെ തോന്നി. 23 മോവാബുകാര്‍ പറഞ്ഞു, “ര ക്തത്തിലേക്കു നോക്കൂ! രാജാക്കന്മാര്‍ പരസ്പരം യുദ് ധം ചെയ്തതായിരിക്കാം. അവര്‍ തമ്മില്‍ തമ്മില്‍ കൊ ന് നിരിക്കാം. നമുക്ക് മൃതദേഹങ്ങളില്‍ നിന്ന് വില പിടി ച്ച സാധനങ്ങളെടുക്കാന്‍ പോകാം!”
24 മോവാബ്യര്‍ യിസ്രായേല്‍പാളയത്തിലേക്കു വന് നു. എന്നാല്‍ യിസ്രായേലുകാര്‍ മോവാബിലേക്കിറങ്ങി വന്ന് മോവാബ്യസേനയെ ആക്രമിച്ചു. മോവാബ്യര്‍ യിസ്രായേലുകാരില്‍നിന്നും ഓടിയകന്നു. യിസ്രായേ ലുകാര്‍ അവരെ മോവാബിലേക്കു ഓടിച്ചു. 25 യിസ്രാ യേലുകാര്‍നഗരങ്ങളെനശിപ്പിച്ചു.അവര്‍മോവാബിലെസമൃദ്ധമായവയലുകളെല്ലാംകല്ലെറിഞ്ഞുനശിപ്പിച്ചു. എല്ലാ ഉറവുകളും അവര്‍ അടച്ചു. എല്ലാ നല്ല മരങ്ങളും അവര്‍ മുറിച്ചിട്ടു. കീര്‍ഹെരേശെത്തുവരെ യിസ്രായേലുകാര്‍യുദ്ധംചെയ്തു.ഭടന്മാര്‍കീര്‍ഹെരേശെത്തിനെ വളയുകയും ആക്രമിക്കുകയും ചെയ്തു!
26 തനിക്കതൊരു കടുത്ത യുദ്ധമാണെന്ന് മോവാബ്യ രാജാവ് മനസ്സിലാക്കി. അതിനാല്‍ അവന്‍ വാളുകള്‍ ധരി ച്ച എഴുനൂറുപേരെ, ശത്രുസൈന്യത്തെ ഭേദിച്ച് എ ദോംരാജാവിനെ വധിക്കാന്‍ നിയോഗിച്ചു. എന്നാല്‍ അവര്‍ക്കുപ്രതിരോധംഭേദിക്കാനോഎദോംരാജാവിനടുത്തെത്താനോ കഴിഞ്ഞില്ല. 27 അനന്തരം മോവാബിലെ രാജാവ് തന്‍റെ അനന്തരാവകാശിയായ തന്‍റെ പുത്രനെ കൊണ്ടുപോയി. നഗരഭിത്തിയില്‍ കൊണ്ടു വച്ച് മോവാബിലെരാജാവ്തന്‍റെപുത്രനെഹോമയാഗമര്‍പ്പിച്ചു.അത്യിസ്രായേല്‍ജനതയെഞെട്ടിക്കുകയുംഅതിനാലവര്‍ മോവാബുരാജാവിനെ വിട്ടുപോവുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വന്തം നാട്ടിലേക്കു മടങ്ങി.