യേഹൂവിനെ അഭിഷേകം ചെയ്യാന്‍ എലീശാ ഒരു യുവപ്രവാചകനോടു പറയുന്നു
9
പ്രവാചകനായ എലീശാ, പ്രവാചകസംഘങ്ങ ളി ലൊന്നില്‍പ്പെട്ട ഒരാളെ വിളിച്ചു. എലീശാ അയാളോടുപറഞ്ഞു,ഈചെറിയതൈലക്കുപ്പികൈയ്യിലെടുത്ത് രാമോത്ത്-ഗിലെയാദിലേക്കു പോവുക. നീ അവിടെയെത്തുന്പോള്‍നിംശിയുടെപുത്രനായയെഹോശാഫാത്തിന്‍റെപുത്രനായയേഹുവിനെകണ്ടെത്തും.അനന്തരംഅകത്തുചെന്ന്അവനെഅവന്‍റെസഹോദരന്മാര്‍ക്കിടയില്‍ നിന്നും എഴുന്നേല്‍പ്പിക്കുക. അവനെ അകത്തെ ഒരു മുറിയിലേക്കു കൊണ്ടുപോവുക. ചെറിയ കുപ്പി യിലെ തൈലമെടുത്ത് യേഹൂവിന്‍റെ തലയില്‍ ഒഴിക്കുക. എന്നിട്ടിങ്ങനെ പറയുക, ‘യഹോവ പറയുന്നതിതാണ്: യിസ്രായേലിന്‍റെ രാജാവായി നിന്നെ ഞാന്‍ അഭിഷേകം ചെയ്തിരിക്കുന്നു.’ അനന്തരം വാതില്‍ തുറന്ന് ഓടിപ് പോവുക. കാത്തുനില്‍ക്കരുത്!”
അതിനാല്‍ പ്രവാചകനായ ആ യുവാവ് രാമോത്ത്-ഗി ലെയാദിലേക്കു പോയി. യുവാവ് എത്തിയപ്പോള്‍, സൈനിക നേതാക്കന്മാര്‍ ഇരിക്കുന്നത് അയാള്‍ കണ്ടു. യുവാവു പറഞ്ഞു, “സേനാനായകാ അങ്ങയ്ക്കു തരാന്‍ ഞാനൊരു സന്ദേശവുമായി വന്നിരിക്കുന്നു.”യേഹൂ പറഞ്ഞു, “ഞങ്ങളിത്രയും പേരിവിടെയുണ്ട്. ഞങ്ങ ളി ലാര്‍ക്കാണ് ആ സന്ദേശം?”യുവാവു പറഞ്ഞു, “സന്ദേ ശം അങ്ങയ്ക്കാണു സേനാനായകാ.”
യേഹൂ എഴുന്നേറ്റ് വീട്ടിനുള്ളിലേക്കു പോയി. അപ് പോള്‍ യുവപ്രാവാചകന്‍ യേഹൂവിന്‍റെ തലയില്‍ തൈല മൊഴിച്ചു. യുവപ്രവാചകന്‍ യേഹൂവിനോടു പറഞ്ഞു, “യിസ്രായേലിന്‍റെ ദൈവമാകുന്ന യഹോവ പറയുന്നു, ‘യഹോവയുടെ ജനതയാകുന്ന യിസ്രായേലിന്‍റെ പുതി യ രാജാവായി ഞാന്‍ നിന്നെ അഭിഷേകം ചെയ്യുന്നു. നി ന്‍റെ രാജാവാകുന്ന ആഹാബിന്‍റെ കുടുംബത്തെ നീ നശി പ്പിക്കണം. അങ്ങനെ, കൊല്ലപ്പെട്ട എന്‍റെ ദാസ ന്മാരായ പ്രവാചകരുടെയും യഹോവയുടെ ദാസന്മാ രു ടെയും മരണത്തിന് ഞാന്‍ ഈസേബെലിനെ ശിക്ഷിക്കും. അങ്ങനെ ആഹാബിന്‍റെ കുടുംബം മുഴുവന്‍ മരിക്കും. ആഹാബിന്‍റെ കുടുംബത്തിലെഒരാണ്‍കുട്ടിയെപ്പോലും ജീവിച്ചിരിക്കാന്‍ ഞാനനുവദിക്കുകയില്ല. ആ ആണ്‍ കുട്ടി യിസ്രായേലിലെ ഒരടിമയാണോ സ്വതന്ത്ര വ്യ ക്തിയാണോ എന്നതു പ്രശ്നമല്ല. ആഹാബിന്‍റെ കു ടുംബത്തെ ഞാന്‍ നെബാത്തിന്‍റെ പുത്രനായ യൊരോ ബെയാമിന്‍റെ കുടുംബം പോലെയും അഹീയാവിന്‍റെ പു ത്രനായ ബയെശയുടെ കുടുംബം പോലെയും ആക്കി ത് തീര്‍ക്കും. 10 ഈസേബെലിനെ യിസ്രെയേല്‍ പ്രദേശത് തു വച്ച് നായ്ക്കള്‍ ഭക്ഷിക്കും. ഈസേബെലിനെ സംസ്ക രിക്കാന്‍ ആരുമുണ്ടാവുകയില്ല.’”
അനന്തരം യുവപ്രവാചകന്‍ വാതില്‍ തുറന്ന് ഓടിപ്പോയി.
ഭൃത്യന്മാര്‍ യേഹൂവിനെ രാജാവായി പ്രഖ്യാപിക്കുന്നു
11 യേഹൂ തന്‍റെ രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരു ടെയ ടുത്തേക്കുമടങ്ങിപ്പോയി.ഉദ്യോഗസ്ഥന്മാരിലൊരാള്‍ യേഹൂവിനോടു പറഞ്ഞു, “എല്ലാം നല്ലതായിരിക്കു ന്നുവല്ലോ? ആ ഭ്രാന്തന്‍ എന്തിനാണ് നിന്‍റെയടുത്തേ ക്കു വന്നത്?”
യേഹൂ അവരോടു പറഞ്ഞു, “അയാളെയും അയാള്‍ പറ യുന്ന ഭ്രാന്തിനെപ്പറ്റിയും നിങ്ങള്‍ക്കറിയാം.”
12 ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു, “ഇല്ല! ഞങ്ങളോട് യാഥാര്‍ത്ഥ്യം പറയുക. അവനെന്താണു പറഞ്ഞത്?”യുവപ്രവാചകന്‍പറഞ്ഞത്യേഹൂഉദ്യോഗസ്ഥന്മാരോടു പറഞ്ഞു. യേഹൂ പറഞ്ഞു, “അവന്‍ പറഞ്ഞു, ‘യഹോ വ ഇങ്ങനെ പറയുന്നു: നിന്നെ യിസ്രായേലിന്‍റെ പുതി യ രാജാവായി ഞാന്‍ അഭിഷേകം ചെയ്തിരിക്കുന്നു.’” 13 അപ്പോള്‍ ഓരോ ഉദ്യോഗസ്ഥനും തങ്ങളുടെ മേല ങ് കി തിടുക്കത്തില്‍ ഊരി യേഹൂവിന്‍റെ മുന്പില്‍ പടികളി ലിട്ടു. അനന്തരം അവര്‍ കാഹളം മുഴക്കി പ്രഖ്യാപി ച് ചു, “യേഹൂ രാജാവാകുന്നു!”
യേഹൂ യിസ്രെയേലിലേക്കു പോകുന്നു
14 അങ്ങനെ നിംശിയുടെ പുത്രനായ യെഹോശാഫാ ത് തിന്‍റെ പുത്രന്‍ യേഹൂ യോരാമിനെതിരെ ഗൂഢാലോചന നടത്തി.
അക്കാലത്ത് യോരാമും യിസ്രായേലുകാരും അരാമി ലെ ഹസായേല്‍ രാജാവില്‍നിന്നും രാമോത്ത് ഗിലെയാ ദിനെസംരക്ഷിക്കാന്‍പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. 15 യോരാംരാജാവ് അരാമിലെ രാജാവായ ഹസായേലിനെതിരെ യുദ്ധം ചെയ്തു. എന്നാല്‍ അരാമ്യര്‍ യോരാംരാജാവിനെ മുറിവേല്പിക്കുകയും അയാള്‍ യിസ് രെയേലിലേക്കു രക്ഷപ്പെടുകയും ചെയ്തു.
അതിനാല്‍ യേഹൂ തന്‍റെ ഉദ്യോഗസ്ഥന്മാരോടു പറ ഞ്ഞു,എന്നെപുതിയരാജാവായിനിങ്ങള്‍അംഗീകരിക്കുന്നെങ്കില്‍ യിസ്രെയേലില്‍ വിവരമറിയിക്കാന്‍ ആരും ഈ നഗരത്തില്‍നിന്നും രക്ഷപ്പെടാന്‍ പാടില്ല.”
16 യോരാം യിസ്രെയേലില്‍ വിശ്രമിക്കുകയായിരു ന്നു. അതിനാല്‍ യേഹൂ തന്‍റെ രഥത്തില്‍ കയറി യിസ്രെ യേലിലേക്കു പോയി. യെഹൂദയിലെ രാജാവായ അഹസ് യാവും യിസ്രെയേലില്‍ യോരാമിനെ കാണാനായി എത്തി യിരുന്നു. 17 യിസ്രെയേലിലെ ഗോപുരത്തില്‍ ഒരു പാറാ വുകാരന്‍ നില്പുണ്ടായിരുന്നു. യേഹൂവിന്‍റെ വലിയ സംഘം വരുന്നത് അവന്‍ കണ്ടു. അവന്‍ പറഞ്ഞു, “ഒരു വലിയസംഘം ആളുകള്‍ വരുന്നത് ഞാന്‍ കാണുന്നു!”യോ രാം പറഞ്ഞു, “അവരെ കാണാന്‍ ഒരു കുതിരക്കാരനെ അയ യ്ക്കുക.അവര്‍സമാധാനത്തിലാണോവരുന്നതെന്നാരായാന്‍ ആ ദൂതനോടു പറയുക.”
18 അതിനാല്‍ ദൂതന്‍ ഒരു കുതിരപ്പുറത്തു കയറി യേഹൂ വിനെ കാണാന്‍ ഓടിച്ചുപോയി. ദൂതന്‍ പറഞ്ഞു, “യോ രാം രാജാവു ചോദിക്കുന്നു, ‘നിങ്ങള്‍ സമാധാനത് തിലാ ണോ വരുന്നതെന്ന്?’”യേഹൂ പറഞ്ഞു, “സമാധാനം കൊണ്ടു നിനക്കു എന്തുകാര്യം? വന്ന് എന്നെ പിന്തു ടരുക.”പാറാവുകാരന്‍ യോരാമിനോടു പറഞ്ഞു, “ദൂതന്‍ ആസംഘത്തിന്‍റെയടുത്തേക്കുപോയെങ്കിലുംഇതുവരെ മടങ്ങിയെത്തിയിട്ടില്ല.”
19 അനന്തരം യോരാം രണ്ടാമതൊരു ദൂതനെക്കൂടി കു തിരപ്പുറത്തയച്ചു. അയാള്‍ യേഹൂവിന്‍റെ സംഘത്തി ന്‍റെയടുത്തെത്തി പറഞ്ഞു, “യോരാംരാജാവു പറയുന് നു, ‘സമാധാനം.’”യേഹൂ പറഞ്ഞു, “സമാധാനവുമായി നിനക്കു കാര്യമൊന്നുമില്ല! എന്നെ പിന്തുടരുക.”
20 പാറാവുകാരന്‍ യോരാമിനോടു പറഞ്ഞു, “രണ്ടാമത് തെ ദൂതന്‍ ആ സംഘത്തിന്‍റെയടുത്തേക്കു പോയെങ്കി ലും ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഒരു കിറുക്കനെ പ്പോലെ ഒരുവന്‍ തന്‍റെ രഥം ഓടിക്കുന്നുണ്ട്. നിംശി യുടെ പുത്രനായ യേഹൂവിനെപ്പോലെയാണവന്‍ ഓടിക് കുന്നത്.”
21 യോരാം പറഞ്ഞു, “എന്‍റെ രഥമൊരുക്കുക! അതിനാ ല്‍ ഭൃത്യന്‍ യോരാമിന്‍റെ രഥം തയ്യാറാക്കി. യിസ്രായേ ല്‍ രാജാവായ യോരാമും യെഹൂദയിലെ രാജാവായ അഹസ് യാവും തങ്ങളുടെ രഥങ്ങളൊരുക്കി യേഹൂവിനെ സന്ദര്‍ ശിക്കാനായി പുറപ്പെട്ടു. യിസ്രെയേലില്‍നിന്നുള്ള നാബോത്തിന്‍റെ വയലില്‍ വച്ച് അവര്‍ പരസ്പരം കണ് ടുമുട്ടി.
22 യോരാം യേഹൂവിനെ കണ്ടു ചോദിച്ചു, “യേഹൂ, സമാധാനത്തിലാണോ നിന്‍റെ വരവ്?”യേഹൂ മറുപടി പറഞ്ഞു, “നിന്‍റെ അമ്മയായ ഈസേബെല്‍ വ്യഭി ചാര വും ആഭിചാരവും ചെയ്യുന്നിടത്തോളം കാലം സമാധാന ത്തിനു വകയില്ല.” 23 യോരാം ഓടിപ്പോകാനായി കുതി രയെ തിരിച്ചു, യോരാം അഹസ്യാവിനോടു പറഞ്ഞു, “അഹസ്യാവേ, ഇതൊരു കെണിയാണ്!”
24 പക്ഷേ യേഹൂ മുഴുവന്‍ ശക്തിയോടെയും തന്‍റെ വി ല്ലെടുത്ത് യോരാമിന്‍റെ പുറത്ത് അന്പെയ്തു. അന്പ് യോരാമിന്‍റെ ഹൃദയത്തിലൂടെ തുളച്ചു കയറി. യോരാം തന്‍റെ രഥത്തില്‍ മരിച്ചു വീണു.
25 യേഹൂ തന്‍റെ തേരാളിയായ ബിദ്കാരിനോടു പറഞ് ഞു, “യോരാമിന്‍റെ മൃതദേഹമെടുത്ത് യിസ്രെയേലിലെ നാബോത്തിന്‍റെ വയലിലേക്കു എറിയുക. ഞാനും നീയും യോരാമിന്‍റെ പിതാവായ ആഹാബിനോടൊപ്പം തേരി ല്‍ സഞ്ചരിച്ചപ്പോള്‍ അവന് ഇങ്ങനെയൊക്കെ സംഭ വിക്കുമെന്നു യഹോവ പറഞ്ഞത് ഓര്‍മ്മിക്കുക. 26 യഹോവ പറഞ്ഞു, ‘ഇന്നലെ ഞാന്‍ നാബോത്തിന്‍റെ യും അവന്‍റെ പുത്രന്മാരുടെയും രക്തം കണ്ടു. അതിനാല്‍ ആഹാബിനെ ഈ വയലില്‍ വെച്ചു ഞാന്‍ ശിക്ഷിക്കും.’ അതിനാല്‍ യോരാമിന്‍റെ ശരീരമെടുത്ത്, യഹോവ പറഞ് ഞതുപോലെ അത് വയലിലേക്കെറിയുക!”
27 ഇതു കണ്ട് യെഹൂദയിലെ രാജാവായ അഹസ്യാവ് പൂന്തോട്ടപ്പുരയ്ക്കടുത്തുകൂടെ ഓടിപ്പോയി.യേഹൂ അയാളെ പിന്തുടര്‍ന്നു പറഞ്ഞു, “അഹസ്യാവിനെയും എയ്യുക!”
യിബ്ളയാമിനടുത്ത് ഗൂരിലേക്കുള്ള വഴിയില്‍ തന്‍റെ രഥത്തിലായിരിക്കെ അഹസ്യാവിനു പരിക്കേറ്റു. അഹ സ്യാവ് മെഗിദ്ദോവിലേക്കു ഓടിപ്പോയെങ്കിലും അ യാള്‍ അവിടെ വച്ചു മരണമടഞ്ഞു. 28 അഹസ്യാവിന്‍റെ സേവകന്മാര്‍ അയാളുടെ ശരീരം ഒരു തേരില്‍ കയറ്റി യെരൂ ശലേമിലേക്കു കൊണ്ടുപോയി. അവര്‍ അഹസ്യാവിനെ അയാളുടെ പൂര്‍വ്വികരോടൊപ്പം ദാവീദിന്‍റെ നഗരത് തിലെ കല്ലറയില്‍ സംസ്കരിച്ചു.
29 യോരാം യിസ്രായേലില്‍ രാജാവായതിന്‍റെ പതിനൊ ന്നാം വര്‍ഷമാണ് അഹസ്യാവ് യെഹൂദയിലെ രാജാവായത്.
ഈസേബെലിന്‍റെ ഭീകരണം
30 യേഹൂ യിസ്രെയേലിലേക്കു പുറപ്പെട്ട വിവരം ഈസേബെല്‍അറിഞ്ഞു.അവള്‍ശിരോലങ്കാരങ്ങള്‍വച്ചു കെട്ടി ഒരുങ്ങി പുറത്തേക്കുനോക്കിജനാലയ്ക്കരികില്‍ നിന്നു. 31 യേഹൂ നഗരത്തിലേക്കു പ്രവേശിച്ചു. ഈസേ ബെല്‍ പറഞ്ഞു, “സിമ്രി! അവനെപ്പോലെ നീ നിന്‍റെ യജമാനനെ കൊന്നു!”
32 യേഹൂ മുകളില്‍ ജനാലയിലേക്കു നോക്കി. അവന്‍ ചോദിച്ചു, “ആരാണെന്‍റെ പക്ഷത്തുള്ളവര്‍? ആരാണ്?”രണ്ടോ മൂന്നോ ഷണ്ഡന്മാര്‍ ജനാലയ്ക്കിടയിലൂടെ യേഹൂവിനെ നോക്കി. 33 യേഹൂ അവരോടു പറഞ്ഞു, “ഈ സേബെലിനെ താഴേക്കിടുക!”
അപ്പോള്‍ ഷണ്ഡന്മാര്‍ ഈസേബെലിനെ താഴേക്കി ട്ടു. ഈസേബെലിന്‍റെ ചോരയില്‍ കുറേ ഭിത്തിയിലും കു തിരകളുടെ മേലും വീണു. കുതിരകള്‍ ഈസേബെലിന്‍റെ ശ രീരത്തിനുമേല്‍ നടന്നു. 34 യേഹൂ വീട്ടിനുള്ളിലേക്കു കയ റി തിന്നുകയും കുടിക്കുകയും ചെയ്തു. എന്നിട്ട് അവന്‍ പറഞ്ഞു, “ശപിക്കപ്പെട്ട ആ സ്ത്രീയെ ചെന്നു നോ ക്കുക. അവളൊരു രാജപുത്രിയായതിനാല്‍ അവളെ സംസ് കരിക്കുക.”
35 അവര്‍ ഈസേബെലിനെ സംസ്കരിക്കാന്‍ പോയി. എ ന്നാല്‍ അവര്‍ക്കവളുടെ ശരീരം കണ്ടെത്താനായില്ല. അ വളുടെ തലയോട്ടി, പാദങ്ങള്‍, കൈപ്പത്തികള്‍ എന്നി വ മാത്രമേ കാണാനായുള്ളൂ. 36 അതിനാലവര്‍ തിരികെ വന് നു യേഹൂവിനോടു കാര്യം പറഞ്ഞു. അപ്പോള്‍ യേഹൂ പറഞ്ഞു, “യഹോവ തന്‍റെ ദാസനായ തിശ്ബ്യനായ ഏ ലീയാവിനോട് ഈ സന്ദേശം നല്‍കാന്‍ പറഞ്ഞു. ഏലീയാ വു പറഞ്ഞു: ‘യിസ്രെയേല്‍പ്രദേശത്തു വച്ച് ഈസേ ബെലിന്‍റെ ശരീരം നായ്ക്കള്‍ തിന്നും. 37 യിസ്രെയേലിലുള്ള വയലില്‍ ചാണകം പോലെ ഈ സേ ബെലിന്‍റെ ശരീരം കിടക്കും. അവളുടെ ശരീരം തി രിച്ച റിയാന്‍ ജനങ്ങള്‍ക്കു കഴിയാതെ പോകും!’”