യേശുവിന്‍റെ ജനനം
(മത്താ. 1:18-25)
2
അക്കാലത്തു റോമാചക്രവര്‍ത്തിയായിരുന്ന ഔഗുസ്തോസ്, റോമാസാമ്രാജ്യത്തിലുള്ള എല്ലാവരും ഒരു ജനസംഖ്യ കണക്കെടുപ്പു പുസ്തകത്തില്‍ തങ്ങളുടെ പേരു ചേര്‍ക്കണമെന്ന് ഒരു കല്പന പുറപ്പെടുവിച്ചു. അത് ആദ്യത്തെ കണക്കെടുപ്പായിരുന്നു. കുറേന്യൊസ് ആയിരുന്നു അപ്പോള്‍ സറിയയുടെ ഗവര്‍ണ്ണര്‍. എല്ലാ ജനങ്ങളും കണക്കെടുപ്പില്‍ പേരു ചേര്‍ക്കാന്‍ അവരവരുടെ പട്ടണങ്ങളിലേക്കു പോയി.
അതിനാല്‍ ഗലീലയിലെ പട്ടണമായ നസറെത്തില്‍നിന്നും യോസേഫ് പുറപ്പെട്ടു. യെഹൂദ്യയിലെ ബേത്ലേഹേമിലെക്കാണയാള്‍ പോയത്. ദാവീദിന്‍റെ പട്ടണമെന്നാണവിടം അറിയപ്പെട്ടിരുന്നത്. ദാവീദിന്‍റെ ഗോത്രത്തിലുള്‍പ്പെട്ടതിനാലാണ് യോസേഫ് അങ്ങോട്ടു പോയത്. യോസേഫ് തന്‍റെ പ്രതിശ്രുതവധു മറിയയോടൊപ്പമാണ് പേരു ചേര്‍ത്തത്. (മറിയ അപ്പോള്‍ ഗര്‍ഭവതിയായിരുന്നു) അവര്‍ ബേത്ലേഹേമിലായിരുന്നപ്പോള്‍ മറിയയ്ക്കു പ്രസവസമയമടുത്തു. അവള്‍ അവളുടെ ആദ്യത്തെ കുട്ടിക്കു ജന്മമരുളി. സത്രത്തില്‍ ഒരു മുറിയും ഒഴിഞ്ഞിരുന്നില്ല. അതിനാലവര്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ഒരു പുല്‍ത്തൊഴുത്തില്‍ കിടത്തി.
ചില ഇടയന്മാര്‍ യേശുവിനെപ്പറ്റി കേള്‍ക്കുന്നു
ആ രാത്രി ചില ഇടയന്മാര്‍ ആടുകളെയും കാത്തുകൊണ്ട് വെളിന്പ്രദേശങ്ങളിലുണ്ടായിരുന്നു. ദൈവത്തിന്‍റെ ഒരു ദൂതന്‍ അവര്‍ക്കു മുന്പില്‍ വന്നുനിന്നു. കര്‍ത്താവിന്‍റെ പ്രകാശം അവര്‍ക്കു ചുറ്റും തിളങ്ങി. ഇടയന്മാര്‍ വളരെ ഭയമുള്ളവരായി.
10 ദൂതന്‍ അവരോടു പറഞ്ഞു, “ഭയപ്പെടരുത്, എന്തെന്നാല്‍ ഞാന്‍ നിങ്ങളോട് ചില നല്ല വാര്‍ത്തകള്‍ പറയാന്‍ പോകുന്നു. എല്ലാ ജനങ്ങളെയും അതു സന്തോഷിപ്പിക്കും. 11 ഇന്ന് ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങളുടെ രക്ഷകന്‍ പിറന്നിരിക്കുന്നു. കര്‍ത്താവായ ക്രിസ്തുവാണവന്‍. 12 ഒരു പുല്‍ത്തൊഴുത്തില്‍ തുണിയില്‍ പൊതിഞ്ഞു കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. അങ്ങനെ നിങ്ങളവനെ അറിയും.”
13 പെട്ടെന്ന് ഒരു വലിയ സംഘം ദൂതന്മാര്‍ ആദ്യത്തെ ദൂതനോടു ചേര്‍ന്നു. എല്ലാവരും ഇങ്ങനെ ദൈവത്തെ വാഴ്ത്തി:
14 “സ്വര്‍ഗ്ഗത്തില്‍ ദൈവത്തിനു മഹത്വം.
ഭൂമിയില്‍ ദൈവം പ്രസാദിക്കുന്നവര്‍ക്ക് സമാധാനം.”
15 ദൂതന്മാര്‍ ഇടയന്മാരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി. ഇടയന്മാര്‍ പരസ്പരം പറഞ്ഞു, “നമുക്കു ബേത്ലേഹേമില്‍ പോയി നടന്നതെന്താണെന്നു കാണാം. കര്‍ത്താവ് നമ്മോടു പറഞ്ഞത് നമുക്കവിടെ കാണാം.”
16 അതിനാല്‍ ഇടയന്മാര്‍ വേഗം യോസേഫിനെയും മറിയയെയും കണ്ടെത്തി. കുഞ്ഞ് പുല്‍ക്കൂട്ടില്‍ കിടക്കുകയായിരുന്നു. 17 ഇടയന്മാര്‍ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെപ്പറ്റി ദൂതന്മാര്‍ പറഞ്ഞതവര്‍ പറഞ്ഞു. 18 ഇടയന്മാര്‍ പറഞ്ഞ സംഗതികള്‍ കേട്ട് എല്ലാവര്‍ക്കും അത്ഭുതമായി. 19 മറിയ എല്ലാക്കാര്യവും ഹൃദയത്തിലൊളിച്ചു വയ്ക്കുകയും അവയെപ്പറ്റി ചിന്തിക്കുകയും ചെയ്തു. 20 ഇടയന്മാര്‍ തങ്ങളുടെ ആടുകളുടെ അടുത്തേക്കു മടങ്ങി. ദൂതന്‍ അവരോടു പറഞ്ഞതുപോലെ കാണുവാനും കേള്‍ക്കുവാനുമായതില്‍ അവര്‍ ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.
21 കുട്ടിക്ക് എട്ടുദിവസം പ്രായമായപ്പോള്‍ അവന്‍റെ പരിച്ഛേദന കര്‍മ്മം നടത്തി. യേശുവെന്നു പേരുമിട്ടു. കുട്ടി മറിയയുടെ ഗര്‍ഭത്തില്‍ വളരാന്‍ തുടങ്ങും മുന്പുതന്നെ ദൂതന്‍ പറഞ്ഞതനുസരിച്ചാണ് ഈ പേരിട്ടത്.
യേശു ദൈവാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്നു
22 മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതനുസരിച്ച് യോസേഫിനും മറിയയ്ക്കും ശുദ്ധീകരണത്തിനുള്ള* ശുദ്ധീകരണം യെഹൂദസ്ത്രീകള്‍ പ്രസവിച്ചു നാല്പതു ദിവസങ്ങള്‍ കഴിയുന്പോള്‍ ദൈവാലയത്തില്‍ ഒരു ചടങ്ങിലൂടെ ശുദ്ധീകരിക്കപ്പെടണമെന്ന് മോശെയുടെ ന്യായപ്രമാണം പറയുന്നു. ലേവ്യ. 12:2-8 വായിക്കുക. സമയമായി. അവര്‍ യേശുവിനെ കര്‍ത്താവിനു സമര്‍പ്പിക്കാനായി യെരൂശലേമില്‍ കൊണ്ടുവന്നു. 23 കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു: “ഓരോ കുടുംബത്തിലെയും ആദ്യത്തെ കുട്ടി ‘കര്‍ത്താവിന്‍റെ പരിശുദ്ധന്‍’ എന്നറിയപ്പെടും.” “ഓരോ … എന്നറിയപ്പെടും” പുറ. 13:12 കാണുക. 24 ജനങ്ങള്‍ ഒരു യാഗം നല്‍കണമെന്നും കര്‍ത്താവിന്‍റെ ന്യായപ്രമാണം അനുശാസിക്കുന്നു. “രണ്ടു ഇണപ്രാവുകളെയോ രണ്ടു മാടപ്പിറാക്കുഞ്ഞുങ്ങളെയോ യാഗം നല്‍കണം.” ഉദ്ധരണി ലേവ്യ 12:8. അതിനാല്‍ യോസേഫും മറിയയും യെരൂശലേമില്‍ അതു ചെയ്യുന്നതിനെത്തി.
ശിമ്യോന്‍ യേശുവിനെ കാണുന്നു
25 യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരായ ഒരാള്‍ ജീവിച്ചിരുന്നു. അദ്ദേഹം നല്ലവനും ഭക്തിയുള്ളവനും ആയിരുന്നു. ദൈവം യിസ്രായേലിനെ സഹായിക്കുന്ന സമയത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ശിമ്യോന്‍. അവനില്‍ പരിശുദ്ധാത്മാവ് കുടികൊണ്ടിരുന്നു. 26 കര്‍ത്താവിന്‍റെ ക്രിസ്തുവിനെ കാണുംമുന്പ് താന്‍ മരിക്കില്ലെന്ന് പരിശുദ്ധാത്മാവ് അയാളോടു പറഞ്ഞിരുന്നു. 27 ആത്മാവ് ശിമ്യോനെ ദൈവാലയത്തിലേക്കു നയിച്ചു. യെഹൂദാന്യായപ്രമാണം അനുശാസിക്കുന്നതു ചെയ്യുന്നതിനു മറിയയും യോസേഫും അവിടെയെത്തിയിരുന്നു. ഉണ്ണിയേശുവിനെയും അവര്‍ കൊണ്ടുവന്നിരുന്നു. 28 കുഞ്ഞിനെ കൈകളിലെടുത്ത് ശിമ്യോന്‍ ദൈവത്തിനു നന്ദി പറഞ്ഞു:
29 “കര്‍ത്താവേ അങ്ങയുടെ ദാസനായ എന്നെ, ഇപ്പോള്‍ അങ്ങയുടെ വാഗ്ദാനമനുസരിച്ച് സമാധാനമായി മരിക്കാനനുവദിക്കൂ.
30 ഞാനെന്‍റെ കണ്ണുകള്‍കൊണ്ട് അങ്ങയുടെ രക്ഷയെ കണ്ടു.
31 എല്ലാവര്‍ക്കുമായി അങ്ങ് അവനെ ഒരുക്കിയിരിക്കുന്നു.
32 ജാതികള്‍ക്ക് അങ്ങയുടെ മാര്‍ഗ്ഗം കാണിക്കുന്ന പ്രകാശമാണവന്‍.
നിന്‍റെ ജനമായ യിസ്രായേലിനും അവന്‍ അഭിമാനം പകരും.”
33 യേശുവിനെപ്പറ്റി കുഞ്ഞിന്‍റെ അമ്മയായ മറിയയോട് ശിമ്യോന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് യോസേഫും മറിയയും ആശ്ചര്യപ്പെട്ടു. 34 അനന്തരം അവരെ അനുഗ്രഹിച്ച് ശിമ്യോന്‍ ഇങ്ങനെ പറഞ്ഞു, “ഈ കുട്ടിയാല്‍ അനേകം യെഹൂദര്‍ നശിക്കുകയും അനേകര്‍ ഉയരുകയും ചെയ്യും. ദൈവത്തിന്‍റെ അടയാളമെന്ന നിലയില്‍ പലരും അവനെ അംഗീകരിക്കില്ല. 35 ജനങ്ങള്‍ രഹസ്യമായി ചിന്തിക്കുന്നത് വെളിപ്പെടും. സംഭവ്യമായ ചില കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ ശോകാകുലമാക്കും.”
ഹന്നാ യേശുവിനെ കാണുന്നു
36 അപ്പോള്‍ ദൈവാലയത്തില്‍ ഹന്നയെന്ന പ്രവാചകിയായ ഒരു സ്ത്രീയുണ്ടായിരുന്നു. അവള്‍ ഫനൂവേലിന്‍റെ കുടുംബത്തില്‍പ്പെട്ടവളും ആശേര്‍ഗോത്രക്കാരിയും ആയിരുന്നു. ഹന്നാ പടുവൃദ്ധയായിരുന്നു. അവള്‍ക്ക് ഏഴു വര്‍ഷത്തേക്കു മാത്രമേ വിവാഹജീവിതം ഉണ്ടായിരുന്നുള്ളൂ. 37 അവളുടെ ഭര്‍ത്താവ് മരിച്ചതില്‍ പിന്നീട് അവള്‍ ഏകയായി ജീവിച്ചു. ഇപ്പോളവള്‍ക്ക് എണ്‍പത്തിനാല് വയസ്സുണ്ട്. അവള്‍ എപ്പോഴും ദൈവാലയത്തില്‍ തന്നെ വസിച്ചു. ഒരിക്കലും അവിടം വിട്ടുപോയിരുന്നില്ല. രാപകല്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി അവള്‍ ദൈവാരാധന നടത്തി.
38 അപ്പോള്‍ ദൈവത്തോടു നന്ദി പറഞ്ഞു കൊണ്ട് ഹന്നായും അവിടെയുണ്ടായിരുന്നു. യെരൂശലേമിനെ ദൈവം സ്വതന്ത്രമാക്കുന്നതു കാത്തു നില്‍ക്കുന്നവരോട് അവള്‍ യേശുവിനെപ്പറ്റി പറഞ്ഞു.
യോസേഫും മറിയയും വീട്ടിലേക്കു മടങ്ങുന്നു
39 യോസേഫും മറിയയും കര്‍ത്താവിന്‍റെ ന്യായപ്രമാണം അനുശാസിക്കുന്നവ എല്ലാം ചെയ്തു കഴിഞ്ഞു. എന്നിട്ടവര്‍ ഗലീലയിലെ തങ്ങളുടെ വാസസ്ഥലമായ നസറെത്തിലേക്കു പോയി. 40 ചെറിയ കുട്ടിയായിരുന്ന യേശു വളരുകയായിരുന്നു. അവന്‍ ശക്തനും ബുദ്ധിമാനുമായി. ദൈവാനുഗ്രഹം അവനുണ്ടായിരുന്നു.
യേശു എന്ന കുട്ടി
41 എല്ലാവര്‍ഷവും യേശുവിന്‍റെ മാതാപിതാക്കള്‍ പെസഹ ഉത്സവത്തിന് യെരൂശലേമിലേക്ക് പോകുമായിരുന്നു. 42 യേശുവിന് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ പതിവുപോലെ അവര്‍ പെരുന്നാളിനു പോയി. 43 പെരുന്നാള്‍ കഴിഞ്ഞ് അവര്‍ വീട്ടിലേക്കു പോയി. പക്ഷേ ബാലനായ യേശു യെരൂശലേമില്‍ തങ്ങി. അവന്‍റെ മാതാപിതാക്കള്‍ ഇക്കാര്യമറിഞ്ഞിരുന്നില്ല. 44 യോസേഫും മറിയയും ഒരു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയിരുന്നു. യേശു അവരുടെ സംഘത്തോടൊപ്പം ഉണ്ടാവുമെന്നവര്‍ കരുതി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവര്‍ യേശു വിനെ തിരഞ്ഞു. 45 പക്ഷേ സംഘത്തില്‍ യേശുവിനെ കാണാനവര്‍ക്കു കഴിഞ്ഞില്ല. അതിനാലവര്‍ യേശുവിനെ തിരയാന്‍ യെരൂശലേമിലേക്കു മടങ്ങി.
46 മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ കണ്ടെത്തി. യേശു ദൈവാലയത്തില്‍ മതാദ്ധ്യാപകരെ ശ്രവിക്കുകയും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു. 47 എല്ലാവരും അവന്‍റെ വാക്കുകള്‍ കേട്ടു. അവന്‍റെ ധാരണാശക്തിയും ബുദ്ധിപരമായ ഉത്തരങ്ങളും എല്ലാവരെയും അത്ഭുതപ്പെടുത്തി. 48 യേശുവിന്‍റെ അപ്പനമ്മമാര്‍ക്കും അവനെ കണ്ടപ്പോള്‍ അന്പരപ്പുണ്ടായി. അവന്‍റെ അമ്മ അവനോടു പറഞ്ഞു, “മകനെ, നീയെന്താണു ഞങ്ങളോടിതു ചെയ്തത്? നിന്നെയോര്‍ത്ത് നിന്‍റെയപ്പനും ഞാനും ഏറെ ദുഃഖിച്ചു. ഞങ്ങള്‍ നിന്നെ നോക്കി നടക്കുകയായിരുന്നു.”
49 യേശു അവരോടു പറഞ്ഞു, “എന്തിനാണു നിങ്ങളെന്നെ അന്വേഷിച്ചത്. എന്‍റെ പിതാവിന്‍റെ നിയോഗമുള്ളിടത്തു ഞാനുണ്ടാവുമെന്നു നിങ്ങള്‍ക്കറിയില്ലേ?” 50 അവന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല.
51 യേശു അവരോടൊത്ത് നസറെത്തിലേക്കു പോയി. മാതാപിതാക്കള്‍ പറഞ്ഞതെല്ലാം അവന്‍ അനുസരിച്ചു. അവന്‍റെ അമ്മ അതേപ്പറ്റിയെല്ലാം ആലോചിക്കുകയായിരുന്നു. 52 യേശു ജ്ഞാനസന്പാദനത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. അവന്‍ മുതിര്‍ന്നുവന്നു. ജനങ്ങള്‍ യേശുവിനെ ഇഷ്ടപ്പെട്ടു. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു.