യഹോവ യെരൂശലേം നശിപ്പിച്ചു
2
കോപംകൊണ്ടു യഹോവ സീയോന്‍ പുത്രിയോടു
എങ്ങനെ അവജ്ഞയോടെ പെരുമാറിക്കളഞ്ഞു.
യിസ്രായേലിന്‍െറ തേജ സ്സിനെ
യഹോവ ആകാശത്തുനിന്ന് താഴോട്ട് ഭൂമിയിലേക്കെറിഞ്ഞിരിക്കുന്നു.
ക്രുദ്ധനാകു ന്പോള്‍,
യിസ്രായേല്‍ തന്‍െറ പാദപീഠമായി രുന്നുവെന്ന് ഒരിക്കലും കരുതുകയില്ല.
യഹോവ സകലതും നശിപ്പിച്ചുകളഞ്ഞു,
യാക്കോബിന്‍െറ ഒരൊറ്റനഗരത്തോടും അവന്‍ കരുണ കാണിച്ചില്ല.
യെഹൂദാപുത്രിയുടെ* യെഹൂദാപുത്രി യെഹൂദാരാഷ്ട്രത്തിന്‍െറ മറ്റൊരു നാമം കോട്ടകള്‍
തന്‍െറ ക്രോധത്തില്‍ അവന്‍ ഇടിച്ചു നിരത്തി.
അവളെ യഹോവ തറ വരെയ്ക്കു താഴ്ത്തി.
രാജ്യത്തെയും അതിന്‍െറ ഭരണാധിപ ന്മാരെയും അവന്‍ അശുദ്ധമാക്കി.
യിസ്രായേലിന്‍െറ എല്ലാ കൊന്പുകളും
കോപത്തിന്‍െറ ചൂടില്‍ യഹോവ തകര്‍ത്തുക ളഞ്ഞു.
ശത്രു വന്നപ്പോള്‍ യിസ്രായേലില്‍ നിന്നും
തന്‍െറ വലംകൈ അവന്‍ മാറ്റിക്കള ഞ്ഞു.
ചുറ്റുമുള്ളതിനെ ചുട്ടുകളയുന്ന ഒരു തീജ്വാലപോലെ
അവന്‍ യാക്കോബിനെ ചുട്ടു കളഞ്ഞു.
ശത്രുവിനെപ്പോലെ അവന്‍ തന്‍െറ വലതുകരം ഉപയോഗിച്ചു.
ഒരു ശത്രുവെന്നപോലെ അവന്‍
തന്‍െറ വല ങ്കൈ ഉപയോഗിച്ചു.
സീയോന്‍ പുത്രിയുടെ കൂടാരത്തിലുണ്ടായിരുന്ന
വിശിഷ്ടരായ സക ലരെയും
യഹോവ തന്‍െറ
എരിയുന്ന ക്രോധ ത്താല്‍ കൊന്നുകളഞ്ഞു.
യഹോവ ഒരു ശത്രുവെപ്പോലെ ആയി;
അവന്‍ യിസ്രായേലിനെ ഗ്രസിച്ചു.
അവളുടെ കോട്ടകളെ അവന്‍ ഗ്രസിച്ചു.
അവളുടെ കൊട്ടാ രങ്ങളെ അവന്‍ തകര്‍ത്തു;
യെഹൂദാപുത്രി യുടെ ദു:ഖവും വിലാപവും ഏങ്ങലും
അവന്‍ പെരുപ്പിക്കുകയും ചെയ്തു.
യഹോവ തന്‍െറ താല്‍ക്കാലിക ആലയത്തെ
ഒരു തോട്ടത്തെയെന്നപോലെ പറിച്ചെടുത്തു;
തന്‍െറ സഭ കൂടുന്ന സ്ഥലത്തെയും
അവന്‍ തകര്‍ത്തു.
യഹോവ സഭയും പ്രത്യേക വിശ്രമ ദിനങ്ങളും പ്രത്യേക വിശ്രമദിനങ്ങള്‍ അഥവാ “ശബത്തു കള്‍.” ശനിയാഴ്ചയോ ജനങ്ങള്‍ ജോലി ചെയ്യേണ്ടാത്ത വിശേഷദിനങ്ങളോ ആകാമിത്.
സീയോനില്‍ മറന്നുപോകാനിട യാക്കി;
കോപംകൊണ്ടു മതിമറന്നപ്പോള്‍
അവന്‍ രാജാവിനെയും പുരോഹിതനെയും പുച്ഛിച്ചു.
യഹോവ തന്‍െറ യാഗപീഠം വിട്ടു.
തന്‍െറ ആലയം അവന്‍ നിരാകരിച്ചു.
അവളുടെ കോട്ട മതിലുകള്‍
അവന്‍ ശത്രുവിനെ ഏല്പിച്ചു.
സഭാ ദിവസത്തിലെന്നപോലെ
അവര്‍ യഹോ യുടെ ആലയത്തിനകത്ത് അട്ടഹസിച്ചു.
സീയോന്‍പുത്രിയുടെ മതില്‍ നശിപ്പിക്കു ന്നതിന്
യഹോവ തന്ത്രം മെനഞ്ഞു.
നശിപ്പി ക്കേണ്ടത് എത്രവരെ എന്ന് അവന്‍ കണക്കാക്കി;
വിഴുങ്ങാനുള്ള ആര്‍ത്തി അവന്‍ നിയന്ത്രി ച്ചില്ല.
നശിപ്പിക്കുന്നത് അവന്‍ നിര്‍ത്തിയില്ല.
അതിന്‍െറ മതിലിനെ അവന്‍ വിനാശത്താല്‍ കരയിക്കുകയും വ്യസനിപ്പിക്കുകയും ചെയ്തു;
ഒരുമിച്ച് അവ രണ്ടും ദുര്‍ബലമായി.
അവളുടെ വാതിലുകള്‍ മണ്ണില്‍ പൂണ്ടു പോയി;
അവളുടെ ഇരുന്പുതഴുതുകള്‍ അവന്‍ പൊട്ടിച്ചു.
അവളുടെ രാജാവും പ്രഭുക്കളും രാഷ്ട്രങ്ങളുടെ ഇടയില്‍ ചിതറിപ്പോയി;
ഉപ ദേശങ്ങളൊന്നും അവര്‍ക്കു ലഭിച്ചില്ല.
യഹോവ യില്‍നിന്നുള്ള ദര്‍ശനം
അവളുടെ പ്രവാചകര്‍ ക്കുപോലും ഉണ്ടായില്ല.
10 സീയോന്‍പുത്രിയുടെ മൂപ്പന്മാര്‍
തറയില്‍ മൂകരായി ഇരിക്കുന്നു.
അവര്‍ തങ്ങളുടെ തല യില്‍ പൊടിവാരിയിടുന്നു;
അവര്‍ ചാക്കുടു ക്കുന്നു.
യെരൂശലേമിലെ കന്യകമാര്‍
തറയോളം തല കുനിയ്ക്കുന്നു.
11 എന്‍െറ ജനത്തിന്‍െറ വിനാശം നിമിത്തം
കണ്ണീരു കൊണ്ടെന്‍െറ കണ്ണുകള്‍ മങ്ങി.
എന്‍െറ കരള്‍ കീഴ്മേല്‍ മറിയുന്നു.
എന്‍െറ ഹൃദയം പറിച്ച് നിലത്ത് എറിഞ്ഞതുപോലെ.
നഗരത്തിലെ തെരുവുകളില്‍
കുട്ടികളും ശിശു ക്കളും വാടിക്കുഴയുന്നു.
12 നഗരചത്വരങ്ങളില്‍ മുറിവേറ്റുവീണവനെ പ്പോലെ അവര്‍ വാടിക്കുഴഞ്ഞപ്പോള്‍
അമ്മമാ രുടെ കൈകളില്‍കിടന്ന് സങ്കടംകൊണ്ട് അവര്‍ ആര്‍ത്തലച്ചപ്പോള്‍,
തങ്ങളുടെ അമ്മമാ രോടു അവര്‍ ചോദിച്ചു,
“അന്നവും വീഞ്ഞും എവിടെ?”
13 സീയോന്‍പുത്രീ, നിന്നെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?
നിന്നെ എന്തിനോ ടാണു ഞാന്‍ താരതമ്യപ്പെടുത്തേണ്ടത്?
പ്രിയ പ്പെട്ട സീയോന്‍ കന്യകാപുത്രീ,
നിന്നെ എങ്ങ നെയാണ് ഞാന്‍ ആശ്വസിപ്പിക്കേണ്ടത്?
നിന്‍െറ വിനാശം കടല്‍പോലെ വലുതായതു കൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്;
നിന്നെ ആരു സുഖപ്പെടുത്തും?
14 അര്‍ത്ഥശൂന്യവും ഉപരിവിപ്ലവവുമായ ദര്‍ശനങ്ങളോടെയാണ്
നിന്‍െറ പ്രവാചകര്‍ നിന്നോടു പ്രവചിച്ചത്.
നിന്‍െറ പാപങ്ങള്‍ ക്കെതിരെ അവര്‍ പ്രബോധനം നടത്തിയിരു ന്നെങ്കില്‍
നിനക്കെതിരെയുള്ള നടപടി നിര്‍ത്ത ലാക്കുക സാധ്യമായിരുന്നു.
അതിനുപകരം അവര്‍ നിന്നോടു പ്രവചിച്ചത് പൊള്ളയും
ആകര്‍ഷകവുമായ വെളിപാടുകളാണ്.
15 തെരുവിലൂടെ കടന്നുപോകുന്നവര്‍
നിന്‍െറ നേരെ കൈകൊട്ടുന്നു.
യെരൂശലേം പുത്രി യുടെ നേരെ
അവര്‍ ചൂളം കുത്തുകയും
തലയാ ട്ടുകയും ചെയ്യുന്നു.
അവര്‍ ചോദിക്കുന്നു, ‘സൌ ന്ദര്യത്തിന്‍െറ രത്നച്ചുരുക്കവും’
‘ഭൂമിയിലെ അതിശയവും’
എന്നു കേള്‍വികേട്ട നഗരം ഇതു തന്നെയോ?”
16 നിന്‍െറ മുഴുവന്‍ ശത്രുക്കളും
നിനക്കെതിരെ വാപൊളിക്കുന്നു.
അവര്‍ ചൂളം കുത്തുകയും പല്ലിറുമ്മുകയും ചെയ്യുന്നു,
“നമ്മള്‍ അവരെ വിഴുങ്ങിക്കളഞ്ഞു. ഓഹോ,
ഇതാണ് നമ്മള്‍ കാത്തിരുന്നദിവസം;
അത് വരികയും നമ്മള്‍ അതിനെ കാണുകയും ചെയ്തിരിക്കുന്നു,”
എന്ന് അവര്‍ പറയുന്നു.
17 താന്‍ ഉദ്ദേശിച്ചത് യഹോവ ചെയ്തിരി ക്കുന്നു;
തന്‍െറ ഭീഷണി അവന്‍ നടത്തിയിരി ക്കുന്നു.
വളരെ പണ്ട് താന്‍ കല്പിച്ചിരുന്നത് അവന്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
എല്ലാം അവന്‍ തകര്‍ത്തു; ഒട്ടും ദയ കാട്ടിയതുമില്ല.
നിന്നെ പ്രതി ആഹ്ലാദിക്കാന്‍ അവന്‍ നിന്‍െറ ശത്രുവി ന് ഇടകൊടുത്തിരിക്കുന്നു.
നിന്‍െറ പ്രതിയോ ഗികളെ അവന്‍ ശക്തരാക്കി. നിന്‍െറ … ശക്തരാക്കി “നിന്‍െറ ശത്രുക്കളുടെ കൊന്പുകളെ അവന്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നര്‍ത്ഥം.
18 സീയോന്‍പുത്രിയുടെ മതിലേ,
യഹോവ യോടു ഹൃദയത്തില്‍ത്തട്ടി വിളിച്ചു കരയുവിന്‍.
പകലും രാവും നിന്‍െറ കണ്ണുനീര്‍ അണ പൊട്ടി ഒഴുകട്ടെ.
നിര്‍ത്തരുത്;
നിന്‍െറ കണ്ണീ രൊഴുക്കല്‍ നിര്‍ത്തരുത്.
19 രാത്രിയില്‍ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുക.
രാത്രിയുടെ ഓരോ യാമത്തിലും നിലവിളി ക്കുക.
യഹോയുടെ മുന്പില്‍ചെന്ന് ദയ യാചി ക്കുവിന്‍.
തെരുവുകളുടെ അറ്റത്ത് വിശപ്പുകൊ ണ്ടു മയങ്ങിവീണ
നിന്‍െറ പൈതങ്ങള്‍ക്കു വേണ്ടി
അവന്‍െറ മുന്പില്‍ കൈ കൂപ്പുക.
20 “യഹോവേ, ഇത്തരത്തില്‍ നീ ചെയ്തിരി ക്കുന്നത് ആരോടാണെന്നു കാണുകയും
ശ്രദ്ധി ക്കുകയും ചെയ്യേണമേ.
അവരുടെ സന്താനങ്ങ ളെ, അവര്‍ താലോലിച്ച കുഞ്ഞുങ്ങളെ,
സ്ത്രീ കള്‍ തിന്നേണമോ?
യഹോയുടെ ആലയത്തി നകത്ത്
പുരോഹിതരും പ്രവാചകരും കൊല്ല പ്പെടേണമോ?
21 യുവാക്കളും വൃദ്ധന്മാരും
തെരുവുകളില്‍ നിലത്തു കിടക്കുന്നു.
എന്‍െറ കന്യകമാരും വിശിഷ്ടയുവാക്കളും
യുദ്ധത്തില്‍ വീണു പോയി.
യഹോവേ കോപം വന്ന ദിവസം നീ അവരെ കൊന്നു;
കരുണയില്ലാതെ നീ അവരെ കൊന്നുകളഞ്ഞു.
22 യഹോവ കോപിച്ചാല്‍ ആരും രക്ഷപ്പെടു കയോ ജീവിക്കുകയോ ചെയ്യില്ല
എന്നു കാണി ക്കാന്‍വേണ്ടി,
ഒരുത്സവത്തിന് ആളുകളെ വിളി ക്കുന്നതു പോലെ ആളുകളെ വിളിച്ച് അവ രോടു വട്ടമിട്ട് എന്നെ ഭയപ്പെടുത്താന്‍ നീ ആഹ്വാനം ചെയ്തു.
ഞാന്‍ താലോലിക്കുകയും വളര്‍ത്തുകയും ചെയ്ത ആ കുഞ്ഞുങ്ങളെ എന്‍െറ ശത്രു മുടിച്ചുകളഞ്ഞു.